അതിശൈത്യത്തില്‍ അയര്‍ലണ്ടിലെ താപനില മൈനസ് രണ്ട് ഡിഗ്രിയിലേക്ക്

ഡബ്ലിന്‍: ഡിസംബറിലെ ആദ്യ വാരത്തില്‍ തന്നെ രാജ്യത്താകമാനം ഹിമപാതം ശക്തമാകുമെന്നും മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് നിലവാരത്തിലേക്ക് താപനില താഴുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നത്. അതിശൈത്യത്തിന് കാരണം ആര്‍ട്ടിക്കില്‍ നിന്നുമെത്തുന്ന തണുപ്പും ഹിമക്കാറ്റുകളുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് റോഡിലൂടെയുള്ള യാത്രകള്‍ക്ക് വിവിധ തടസങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്വര്‍ക്കുകളെയും ഇത് തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്നതാണ്. റെയില്‍വേ സര്‍വീസുകളിലും എയര്‍പോര്‍ട്ടുകളിലും ഇത് കടുത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് രാത്രി മുതല്‍ താപനില മൈനസ് രണ്ട് ഡ്രിഗ്രി … Read more

അയര്‍ലണ്ടില്‍ വെല്‍ഫെയര്‍ ക്രിസ്മസ് ബോണസ് ഇന്ന് മുതല്‍ നല്‍കി തുടങ്ങും

ഡബ്ലിന്‍: ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഇന്ന് മുതല്‍ ക്രിസ്മസ് ബോണസ് വിതരണം ചെയ്ത് തുടങ്ങും. അയര്‍ലണ്ടില്‍ ആകെ 1.2 മില്യണ്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഈ ബോണസ് തൊഴിലന്വേഷകര്‍, ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കള്‍, വൈകല്യം ബാധിച്ചവര്‍ എന്നിവര്‍ക്കും ലഭ്യമാകും. ക്രിസ്മസ് ബോണസ് 100 ശതമാനമായി തിരിച്ചു വരുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 264.3 മില്യണ്‍ യൂറോയാണ് ക്രിസ്മസ് ബോണസായി ഇത്തവണ നല്‍കുന്നതെന്ന് സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി റെജീന ദോഹര്‍ട്ടി വ്യക്തമാക്കി. 2009 ള്‍ … Read more

ക്രിസ്മസ് ഷോപ്പിംഗിനായി അയര്‍ലണ്ട് തയാറെടുക്കുന്നു; 4.65 ബില്യണ്‍ യൂറോയുടെ കച്ചവടം പ്രതീക്ഷിച്ച് റീട്ടെയിലര്‍മാര്‍

ഇത്തവണ ക്രിസ്മസ് ഷോപ്പിംഗിനായി അയര്‍ലണ്ടിലെ വ്യാപാരശാലകളിലേക്ക് ജനങ്ങള്‍ ഒഴുകുമെന്ന് റിപ്പോര്‍ട്ട്. ഓരോ കുടുംബവും കുറഞ്ഞത് 2690 യൂറോയുടെ സാധനങ്ങള്‍ ഇത്തവണ വാങ്ങിച്ചു കൂട്ടുമെന്നാണ് കണക്കുകൂട്ടല്‍. വിലപേശി സാധനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അപൂര്‍വ്വ അവസരമാണ് ക്രിസ്മസ് പൂര്‍വ്വഷോപ്പിംഗ്. ക്രിസ്മസിന് മൂന്ന് ആഴ്ചകള്‍ മാത്രം ശേഷിക്കെ റീട്ടെയില്‍ അയര്‍ലണ്ടിനെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം വില്പന വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അടുക്കളിയിലേക്കുള്ള ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. പ്ലാസ്മ-എല്‍.സി.ഡി ടെലിവിഷനുകള്‍, പുരുഷന്മാരുടെ സ്യൂട്ടുകള്‍, സ്ത്രീകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍ തുടങ്ങി … Read more

ഗര്‍ഭഛിദ്രം നിയമം നടപ്പിലാക്കാന്‍ നാല് ആഴ്ച കൂടി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല; ചോദ്യം ചെയ്ത് ഐറിഷ് ഡോക്ടര്‍മാര്‍

ഡബ്ലിന്‍: ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് ഗര്‍ഭഛിദ്രം നിയമവിധേയവും സൗജന്യവും ആക്കുന്ന വിധി നടപ്പാക്കാനിരിക്കെ ഇതിനെതിരെ പ്രതികരിച്ച് ഒരുകൂട്ടം ഐറിഷ് ഡോക്ടര്‍മാര്‍. നിയമം നടപ്പിലാക്കാന്‍ നാല് ആഴ്ചകള്‍ മാത്രം ശേഷിക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്റ്റീഷണേഴ്സ്( ICGP) യോഗത്തിലാണ് നാല്പതോളം ജിപിമാര്‍ വാക്ക്ഔട്ട് നടത്തിയത്. ഇത്തരം ഒരു ഭേദഗതി കൊണ്ടുവരുമ്പോള്‍, അതിനു ആവശ്യമായ സൌകര്യങ്ങള്‍ ഇതുവരെ സജ്ജമായിട്ടില്ല എന്നാണ് പലരുടെയും പരാതി. പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ അഭാവവും സുരക്ഷിതമായ സൗകര്യങ്ങളുടെ കുറവും … Read more

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണി കീഴടക്കാന്‍ യൂബര്‍ ഈറ്റ്‌സ് അയര്‍ലണ്ടില്‍; കമ്മീഷന്‍ നിരക്ക് ഉയര്‍ത്തി ഡെലിവെറൂ

ഡബ്ലിന്‍: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ യൂബര്‍ ഈറ്റ്‌സ് അയര്‍ലന്റിലേക്കെത്തിയതോടെ ഈ രംഗത്തെ മത്സരം മുറുകി. നിലവില്‍ ലണ്ടന്‍ കമ്പനിയായ ഡെലിവെറൂ ആണ് ഇവിടുത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മേഖലയെ അടക്കിവാഴുന്നത്. എന്നാല്‍ കഴിഞ്ഞ മാസം മുതലാണ് ലോകത്ത് ഏറ്റവും വേഗതയില്‍ വളരുന്ന യൂബര്‍ ഈറ്റ്‌സ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ പ്രധാന നഗരങ്ങളായ ഡബ്ലിന്‍, കോര്‍ക്ക്, ലിമെറിക്ക്, ഗാല്‍വേ എന്നിവിടങ്ങളില്‍ ഇതിന്റെ സേവനം ലഭ്യമാകും. തെരഞ്ഞെടുത്ത റെസ്റ്റോറന്റുകളില്‍ നിന്നുള്ള വ്യത്യസ്ത ഭക്ഷണം യൂബര്‍ കൊറിയര്‍ പാര്‍ട്നര്‍മാര്‍ … Read more

സെ.തോമസ് പാസ്റ്ററല്‍ സെന്റര്‍ ഉത്ഘാടന ചടങ്ങുകള്‍ റോസ് മലയാളത്തില്‍ Live

ഡബ്ലിന്‍ : ഡിസംബര്‍ 6 വ്യാഴാഴ്ച്ച വൈകിട്ട് 4ന് റിയാള്‍ട്ടോയില്‍വച്ച് നടത്തപ്പെടുന്ന സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരം സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഉത്ഘാടന ചടങ്ങുകള്‍ റോസ് മലയാളത്തില്‍ വെബ്‌സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ആലഞ്ചേരി, ഡബ്ലിന്‍ അതിരൂപത ആര്‍ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍, സീറോ മലബാര്‍ സഭയൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത്എന്നിവര്‍ മുഖ്യാത്ഥികള്‍ ആയിരിക്കും. റിയാള്‍ട്ടോ സൗത്ത് സര്‍ക്കുലര്‍ റോഡിലുള്ള Church of our … Read more

ഭവന പ്രതിസന്ധിയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് ഡബ്ലിന്‍ നഗരത്തില്‍ ആയിരങ്ങള്‍ മാര്‍ച്ച് നടത്തി

ഡബ്ലിന്‍: ഭവന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി ഇന്നലെ ആയിരക്കണക്കിന് പേര്‍ ഡബ്ലിന്‍ സിറ്റി സെന്ററില്‍ അണിനിരന്നു. രൂക്ഷമായി തുടരുന്ന ഭവനപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തരനടപടികള്‍ ആവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധസമരവുമായെത്തിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി സംഘടനകളുടെ പ്രതിനിധികളോടൊപ്പം കമ്മ്യൂണിറ്റി ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും അണിനിരന്നു. ഉച്ചയോടെ Parnell Square ല്‍ ആരംഭിച്ച പ്രധിഷേധ സമരം Dame Street ല്‍ അവസാനിപ്പിച്ചു. വീടില്ലാതെ തെരുവില്‍ അന്തിയുറങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ ജോനാഥന്‍ കോറിയുടെ ഓര്‍മ്മദിവസമായിരുന്നു ഇന്നലെ. 2014 … Read more

ഡബ്ലിന്‍ ബസ്സ് അടക്കമുള്ള പൊതുഗതാഗത മാര്‍ഗങ്ങളില്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും

ഡബ്ലിന്‍: രണ്ടര മില്യണിലേറെ ആളുകള്‍ പ്രതിവര്‍ഷം ഉപയോഗിക്കുന്ന രാജ്യത്തെ പൊതുഗതാഗതമാര്‍ഗങ്ങളുടെ നിരക്കുകളില്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(NTA) വരുത്തിയ വ്യത്യാസങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. കഴിഞ്ഞ ഒക്ടോബറിലാണ് ഗതാഗത നിരക്കുകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുഗതാഗത മാര്‍ഗങ്ങളില്‍ ഒന്നായ ഡബ്ലിന്‍ ബസ് അടക്കമുള്ളവയില്‍ ഇന്ന് മുതല്‍ നിരക്ക് വര്‍ധനവ് നടപ്പില്‍ വരും. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതു സംബന്ധിച്ചു അന്തിമതീരുമാനം എടുത്തത്. രാജ്യത്തെ ഫെയര്‍ … Read more

ക്രിസ്മസിന് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഗാര്‍ഡയുടെ പിടി വീഴും

ഡബ്ലിന്‍ : അയര്‍ലന്റിലെ തെരുവുകള്‍ ക്രിസ്മസ് ലഹരിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ക്രിസ്മസ് അടുത്താല്‍ ആഘോഷങ്ങളും കൂടും. ആഘോഷത്തിന്റെ ഭാഗമായി മദ്യപിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ ക്രിസ്മസ് സീസണില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കൈയോടെപിടികൂടാന്‍ ഗാര്‍ഡയും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്രിസ്മസ്-പുതുവത്സര സുരക്ഷാ ക്യാംപെയ്‌ന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പരിശോധനക്കായി കൂടുതല്‍ ചെക്കിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പിടിക്കപ്പെടുന്നവരെ ബ്രീത്ത് ടെസ്റ്റിന് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സാധാരണയായി വൈകുന്നേരങ്ങളില്‍ മാത്രം നടത്തിവരാറുള്ള ഡ്രിങ്ക് … Read more

‘WMC Social Responsibility Award 2018’ -നായി ‘Share & Care, Limerick’ -നെ തിരഞ്ഞെടുത്തു , അവാര്‍ഡ് ദാനചടങ്ങ് ഡിസംബര്‍ 29 -ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ ‘Social Responsibility Award ‘ – ന് ലീമെറിക്കിലെ ‘Share & Care’ -നെ തിരഞ്ഞെടുത്തു. Munster Indian Cultural Association (MICA) യുടെ ജീവകാരുണ്യ വിഭാഗമാണ് അയര്‍ലണ്ടിലെ ചാരിറ്റി റെഗുലേറ്റര്‍ റെജിസ്‌ട്രേഷനുള്ള ‘Share & Care, Limerick’. 2016 -ലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങിലൂടെ ചുമതലാബോധത്തോടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കായി ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സ് ‘Social Responsibility Award ‘ ഏര്‍പ്പെടുത്തിയത്. അസ്സീസി ചാരിറ്റബിള് ഫൌണ്ടേഷന്‍ … Read more