കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു ഐറിഷ് പ്രസിഡന്റിന്റെ ഉന്നത അവാര്‍ഡ്

ഡബ്ലിന്‍: വിവിധ മേഖലകളില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തുംവിധം സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രവാസി അയര്‍ലണ്ടുകാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് സ്വീകരിച്ചവരില്‍ രണ്ട് കത്തോലിക്ക കന്യാസ്ത്രീകളും. 148-ഓളം നാമനിര്‍ദ്ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി മധ്യപൂര്‍വ്വേഷ്യയില്‍ പലസ്തീന ജനങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിസ്റ്റര്‍ ബ്രിജെറ്റ് ടിഗെയും, 1976 മുതല്‍ കെനിയയിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസപരവും, ആരോഗ്യപരവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റര്‍ മേരി കില്ലീനുമാണ് നവംബര്‍ 29-ന് പ്രസിഡന്റില്‍ … Read more

ക്രിസ്മസ് അലങ്കോലമാക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പില്‍ അക്രമങ്ങള്‍ അഴിച്ചു വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: സ്മസും, ന്യു ഇയറും അടുത്ത സാഹചര്യത്തില്‍ യുറോപ്പിലൂടെയുള്ള യാത്രയില്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്. യൂറോപ്പില്‍ തീവ്രവാദ ആക്രമണം സജീവമാകാനുള്ള മുന്നൊരുക്കങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഉത്സവ സീസണില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ ആക്രമണ പരമ്പര അഴിച്ചു വിടാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. യുറോപ്പിലാകമാനം കടുത്ത ആക്രമണങ്ങള്‍ നടത്താന്‍ ഐസിസ് ഭീകരര്‍ തയ്യാറെക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇപ്രാവശ്യം ഇതിന് മുമ്പത്തെ ആക്രമണങ്ങളില്‍ നിന്നും വ്യത്യസ്തമായി കടുത്ത രാസായുധ പ്രയോഗത്തിനാണ് ജിഹാദികള്‍ തയ്യാറെടുക്കുന്നത്. … Read more

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; യെല്ലോ വാണിംഗ് പുറപ്പെടുവിച്ച് മെറ്റ് ഐറാൻ; വാരാന്ത്യം ദുരിതപൂർണ്ണമാകും

അതിശൈത്യവും മഴയും മൂലം കഴിഞ്ഞ ദിവസങ്ങളില്‍ മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച കാലാവസ്ഥ മുന്നറിപ്പുകള്‍ക്ക് തുടര്‍ച്ചയായി കനത്ത കാറ്റിനുള്ള സാധ്യതയാണ് ഏറ്റവുമൊടുവില്‍ കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ തീരദേശ മേഖലകളിലാണ് അടുത്ത മണിക്കൂറുകളില്‍ കാറ്റ് ആഞ്ഞടിക്കുക. ഇതിനെ തുടര്‍ന്ന് ഡോനെഗൽ, ഗാൽവേ, ലെയ്‌ട്രിം, മായോ, സ്ലിഗൊ, ക്ലയർ, കോർക്ക്, കെറി എന്നീ കൗണ്ടികളില്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും വീശിയടിക്കുന്ന കാറ്റ് തുടക്കത്തില്‍ മണിക്കൂറില്‍ 50 മുതല്‍ 65 കിലോമീറ്റര്‍ വേഗം കൈവരിച്ച് 110 … Read more

യൂറോപ്പില്‍ ഇനി ഹയാബുസയുടെ ഇരമ്പലില്ല; നിലയ്ക്കുന്നത് 20 വര്‍ഷത്തെ കുതിപ്പ്

സ്പോര്‍ട്സ് ബൈക്ക് ശ്രേണിയുടെ തുടക്കകാരന്‍ എന്ന വിശേഷണത്തിന് പോലും അര്‍ഹമായിട്ടുള്ള വാഹനമാണ് സുസുക്കിയുടെ ഹയാബുസ. ഏതൊരു ബൈക്ക് പ്രേമിയും ആദ്യമായി കേട്ടിരിക്കുന്ന സ്പോര്‍ട്സ് ബൈക്കും ഇതായിരിക്കും. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത ഈ വാഹനം പതുക്കെ നിരത്തൊഴിയുകയാണ്. വിടപറയുന്നതിന്റെ ആദ്യപടിയായി യുറോപ്യന്‍ വിപണിയില്‍ നിന്ന് ഈ ഡിസംബര്‍ 31-ഓടെ ഹയാബുസ അപ്രത്യക്ഷമാകും. 2013-ല്‍ യൂറോപില്‍ പ്രാബല്യത്തില്‍ വന്ന സുരക്ഷാ മാനദണ്ഡങ്ങളും എമിഷന്‍ നിര്‍ദേശങ്ങളും പാലിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഈ വാഹനത്തിന്റെ ഉത്പാദനം നിര്‍ത്താന്‍ 2016-ല്‍ അധികൃതര്‍ കമ്പനിയോട് നിര്‍ദേശിച്ചിരുന്നു. … Read more

അയര്‍ലണ്ടില്‍ മെഡിക്കല്‍ ടാക്സ് റീഫണ്ടിങ്ങിനെക്കുറിച്ച് അറിയാതെ അനേകര്‍; നികുതി ആനുകൂല്യം ഇപ്പോള്‍ കൈപ്പറ്റാം

ഡബ്ലിന്‍: മെഡിക്കല്‍ ചെലവുകള്‍ റീഫണ്ട് ചെയ്യാനുള്ള അനുകൂല്യത്തെപ്പറ്റി നികുതിദായകര്‍ അറിയാതെ ആയിരകണക്കിന് യൂറോ സര്‍ക്കാര്‍ ഖജനാവിലേക്ക് മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടാക്‌സ്ബാക്ക്‌ഡോട്.കോം നല്‍കുന്ന കണക്കനുസരിച്ച് 2017ല്‍ അര്‍ഹതപ്പെട്ട 20 ശതമാനം പേര്‍ മാത്രമാണ് ഈ അനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 2.25 മില്യണ്‍ ജീവനക്കാര്‍ ജോലിചെയ്യുന്ന അയര്‍ലണ്ടില്‍ വെറും 454,700 മാത്രമാണ് കഴിഞ്ഞ വര്‍ഷം റീഫണ്ടിനായി അപേക്ഷ നല്‍കിയത്. അര്‍ഹതപ്പെട്ട ഓരോരുത്തര്‍ക്കും ലഭിക്കേണ്ട ശരാശരി 500 യൂറോ വരെയാണ് ഇതിലൂടെ നഷ്ടമായത്. അയര്‍ലണ്ടില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രവാസികളില്‍ മിക്കവര്‍ക്കും … Read more

യൂറോ സോണ്‍ സാമ്പത്തീക വളര്‍ച്ച കുറഞ്ഞ തോതില്‍; തൊഴില്‍ രംഗത്തും കിതപ്പ്

ഡബ്ലിന്‍: ഈ വര്‍ഷം അവസാന ത്രൈമാസത്തില്‍ 2014 ന് ശേഷം ഏറ്റവും കുറഞ്ഞ തോതിലുള്ള വളര്‍ച്ച പ്രകടമാക്കി യൂറോ സോണ്‍ സാമ്പത്തിക രംഗം. തൊഴില്‍ മേഖലയിലും ഈ കുറവ് പ്രകടമായിട്ടുള്ളതായി യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉത്പാദന മേഖലയും സേവന മേഖലയും തമ്മില്‍ വന്‍ അന്തരം പ്രകടമാക്കുന്നുണ്ട്. മാത്രമല്ല യൂറോ രാജ്യങ്ങളുടെ വളര്‍ച്ചയിലും വ്യത്യസ്തമായ നിരക്ക് പ്രകടമാണ്. ജിഡിപി 0.2 ശതമാനം വരെയാണ് വളര്‍ച്ചയാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ നേടിയിരിക്കുന്നത്. യൂറോപ്യന്‍സെന്‍ട്രല്‍ … Read more

അയര്‍ലന്‍ഡ് ഗ്യാസ് നെറ്റ്വര്‍ക്കിന് നൂറ് മില്യണ്‍ യൂറോ നിക്ഷേപവുമായി യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്

ഡബ്ലിന്‍:ബ്രെക്‌സിറ്റ് സംഭവിക്കുന്നതോടെ ബ്രിട്ടനില്‍ നിന്നുമുള്ള ഊര്‍ജ്ജ ഇറക്കുമതി കുറയുമെന്ന കാര്യം മുന്നില്‍ക്കണ്ട് അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയന്റെ സഹായധനം വരുന്നു. ബ്രിട്ടനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഗ്യാസ് ഉപയോഗിച്ചാണ് നിലവില്‍ അയര്‍ലണ്ട് 60% ഉപഭോഗവും നടത്തിവരുന്നത്.ബ്രെക്സിറ്റ് നടപ്പാകുന്നതോടെ,അടുത്ത വര്‍ഷം മുതല്‍ അയര്‍ലണ്ടില്‍ ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്ന വാര്‍ത്തയുണ്ടായിരുന്നു, ഇത് പരിഹരിക്കാന്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (EIB) നൂറ് മില്യണ്‍ യൂറോ ധനസഹായം ഗ്യാസ് നെറ്റ്വര്‍ക്‌സ് അയര്‍ലന്‍ഡിന് ലഭിക്കും. പുതിയ പദ്ധതി പ്രകാരം എയര്‍ഗ്രിഡ്, ആര്‍ടിഇ അയര്‍ലണ്ടിന്റെ ഫ്രാന്‍സ് ഇലക്ട്രിസിറ്റി ലിങ്ക് … Read more

എച്ച്.പി.വി വാക്സിന്‍ ആണ്‍കുട്ടികള്‍ക്കും; അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി

ഡബ്ലിന്‍: ദേശീയ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായ എച്ച്.പി.വി വാക്സിനേഷന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികള്‍ക്കും നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്താവന. ഐറിഷ് ഹെല്‍ത്ത് ഇമ്പ്രൂവ്മെന്റ് ആന്‍ഡ് ക്വളിറ്റി അതോറിറ്റി (Hiqa) ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മാരകമായ അസുഖങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും വേണ്ടിയാണ് പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുന്നത്. 2010 -ല്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിര്‍ബന്ധമാക്കിയ പദ്ധതിയിലൂടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗബാധ തടയുകയാണ് പ്രാധാനമായി ലക്ഷ്യമിട്ടിരുന്നത്. നിലവില്‍ സെക്കന്ററി സ്‌കൂള്‍ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്കാണ് 4-വാലെന്റ് എച്ച്.പി.വി … Read more

ഒ.ഐ.സി.സി യുടെ നേതൃത്വത്തില്‍ ഡബ്ലിനില്‍ വാദ്യോപകരണ സംഗീത ഗാനമേള 

ഡബ്ലിന്‍: ഒ.ഐ.സി.സി സ്ലൈഗോ യൂണിറ്റ് പ്രസിഡന്റും, മുന്‍ കെഎസ്യു എറണാകുളം ജില്ലാ സെക്രട്ടറിയും, കാലടി ശ്രീശങ്കരാ കോളേജ് യൂണിയന്‍ ഭാരവാഹിയും ആയിരുന്ന ജിംസണ്‍ ജെയിംസിന്റെ നേതൃത്വത്തില്‍ Kerala Flood Relief Intiative ന്റെ ഭാഗമായി ഡിസംബര്‍ 8-ാം തീയതി ശനിയാഴ്ച്ച 2pm മുതല്‍ 6pm വരെ ഡബ്ലിനിലെ ലൂക്കനിലുള്ള യുറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ വാദ്യോപകരണ സംഗീത ഗാനമേള നടക്കും. ഇതിലേക്കുള്ള പ്രവേശനം സൗജന്യമാണ്. Kerala Flood Relief Intiative ന്റെ ഭാഗമായി ഒ.ഐ.സി.സി അയര്‍ലന്‍ഡ് കേരളത്തില്‍ ഒരു വീട് നിര്‍മ്മിച്ചു … Read more

പുതിയ വിന്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച് ഐറിഷ് ആരോഗ്യ വകുപ്പ്; പദ്ധതികള്‍ അപര്യാപ്തമെന്ന് ജീവനക്കാര്‍

ഡബ്ലിന്‍: ശൈത്യകാലം പിടിമുറുക്കിയതോടെ അയര്‍ലന്റിലെ ആശുപത്രികളില്‍ തിരക്ക് ഇനിയും വര്‍ധിക്കുമെന്നു ആരോഗ്യ വിദഗ്ദര്‍. രാജ്യത്തെ ആശുപത്രികള്‍ നേരിടുന്ന തിക്കും തിരക്കും നിയന്ത്രിച്ചില്ലെങ്കില്‍ ഈ മാസം പരിധി വിടുമെന്നാണ് ഹെല്‍ത്ത് സര്‍വീസ് നല്‍കുന്ന സൂചന. ആയിരക്കണക്കിന് രോഗികള്‍ ഈ ശൈത്യകാലത്ത് ട്രോളികളില്‍ ചികിത്സ തേടേണ്ടി വരുമെന്നാണ് ആരോഗ്യ സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.  എന്നാല്‍ അതിനാവശ്യമായ സ്റ്റാഫുകളുടെ റിക്രൂട്ട്മെന്റുകളും, കിടക്കകളുടെയും അഭാവം ദുരിതപൂര്‍വമായ അവസ്ഥയിലേക്കായിരിക്കും ഈ വിന്റര്‍ സീസണില്‍ നയിക്കുക. വരും ദിവസങ്ങളില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ രോഗികള്‍ നിറഞ്ഞ് കവിയുന്നതോടെ … Read more