ബ്രെക്സിറ്റ് കരാറില്‍ വോട്ടെടുപ്പ് ഉപേക്ഷിച്ചതായി തെരേസാ മേയ്; നീക്കം പാര്‍ലമെന്റില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍.

പാര്‍ലമെന്റില്‍ നടത്താനിരുന്ന ബ്രെക്സിറ്റ് വോട്ടെടുപ്പ് ഉപേക്ഷിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. സ്വന്തം പാര്‍ട്ടിയിലെ എംപിമാരില്‍ ചിലരും എതിരായതോടെ വോട്ടെടുപ്പില്‍ പരാജയം നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നടപടി. മിക്കവാറും ഇനി ക്രിസ്മസിനു മുന്പ് വോട്ടെടുപ്പ് ഉണ്ടാവാനിടയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കിയ ബ്രക്സിറ്റ് കരാറിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയ്ക്കും വഴിയൊരുക്കി. നിലവിലെ കരാറിനെ പിന്തുണയ്ക്കില്ലെന്ന് ടോറി എംപിമാര്‍ തന്നെ തറപ്പിച്ച് പറഞ്ഞതോടെ പ്രധാനമന്ത്രിക്ക് മുന്നില്‍ മറ്റ് വഴികള്‍ അടഞ്ഞു. വോട്ടിംഗ് … Read more

സെന്റ് തോമസ് പാസ്റ്ററല്‍ സെന്റര്‍… നന്ദിയോടെ ഡബ്ലിന്‍ സീറോ മലബാര്‍ സഭ.

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ വിശ്വാസികളുടെ അഭിമാന നിമിഷമായിരുന്നു സെന്റ് പാസ്റ്ററല്‍ സെന്ററിന്റെ കൂദാശ കര്‍മ്മം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡബ്ലിന്‍ അതിരൂപത ആര്‍ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍, സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത് എന്നിവരുള്‍പ്പെടെയുള്ള വിശിഷ്ട അതിഥികളെ മുത്തുക്കുടകളുടെയും ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെയും നൂറില്‍പരം അള്‍ത്താരബാലകര്‍ എന്നിവരുടെ അകമ്പടിയോടെ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. തുടര്‍ന്ന് പാസ്റ്ററല്‍ … Read more

ഗര്‍ഭഛിദ്രത്തോട് മുഖം തിരിച്ച് ഐറിഷ് ആശുപത്രികളും ജിപിമാരും; സേവനങ്ങള്‍ ജനുവരി മുതല്‍ നടപ്പാക്കാനാവില്ലെന്ന് വരേദ്കര്‍

ഡബ്ലിന്‍: അബോര്‍ഷന്‍ സര്‍വീസുകള്‍ ജനുവരി ആദ്യവാരം മുതല്‍ എല്ലാ ഐറിഷ് ആശുപത്രികളിലും നടപ്പാക്കുക നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് ഗര്‍ഭഛിദ്രം നിയമവിധേയവും സൗജന്യവും ആക്കുന്ന വിധി നടപ്പാക്കാനിരിക്കെ ഇതിനെതിരെ പ്രതികരിച്ച് ഒരുകൂട്ടം ജിപിമാരും മെറ്റേണിറ്റി ഹോസ്പിറ്റലുകളും രംഗത്തെത്തിയതോടെയാണ് വരേദ്കര്‍ സാവകാശം ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയത്. നിയമം നടപ്പിലാക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍ ഇതുവരെ സജ്ജമായിട്ടില്ല എന്നാണ് പലരുടെയും പരാതി. പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ അഭാവവും സുരക്ഷിതമായ സൗകര്യങ്ങളുടെ കുറവും … Read more

ഈ മാസം അപൂര്‍വ്വ ക്രിസ്മസ് വാല്‍നക്ഷത്രം അയര്‍ലണ്ടിന്റെ മാനത്ത് ദിശ്യവിരുന്നൊരുക്കും

ഡബ്ലിന്‍: വെട്ടിത്തിളങ്ങുന്ന അപൂര്‍വ്വ വാല്‍നക്ഷത്രം അയര്‍ലണ്ടിന്റെ മാനത്ത് ആകാശവിരുന്നൊരുക്കാന്‍ എത്തുന്നു. ഡിസംബര്‍ മാസത്തില്‍ ഭൂമിക്കരികിലൂടെ ഈ വാല്‍ നക്ഷത്രം കടന്നു പോകുമെന്നാണ് അയര്‍ലന്റിലെ വാനനിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്. ‘വിര്‍ട്ടാനെന്‍’ (Comet Wirtanen) എന്നറിയപ്പെടുന്ന ഈ ധൂമകേതു ആദ്യമായാണ് ഭൂമിക്ക് ഏറ്റവും അരികിലൂടെ കടന്നുപോകുന്നത്. ഡിസംബര്‍ പകുതിയോടെ ഐറിഷ് മാനത്ത് ഇവ ദൃശ്യമാകുമെന്നാണ് കരുതുന്നത്. സൌരയൂഥത്തിന്റെ കോണിലെ തണുത്തുറഞ്ഞ പദാര്‍ത്ഥങ്ങളുടെ കൂട്ടത്തില്‍ നിന്ന് പുറത്തുകടന്ന്, ദശലക്ഷത്തോളം വര്‍ഷങ്ങള്‍ യാത്ര ചെയ്താണ് ഈ വാല്‍നക്ഷത്രം എത്തുന്നത്. ബൈനോക്കുലറോ ടെലസ്‌കോപ്പോ ഉപയോഗിച്ചാല്‍ ഈ … Read more

അമിത മദ്യപാനം ഐറിഷ് സംസ്‌കാരമെന്ന് കരുതുന്നവര്‍ ഏറെയെന്ന് സര്‍വേ ഫലം

ഡബ്ലിന്‍ : അമിതമായി മദ്യം കഴിക്കുന്നത് ഐറിഷ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കരുതുന്നവര്‍ ഏറെയുണ്ടെന്ന് ഡ്രിങ്ക് അവെയര്‍ ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയായ ആയിരക്കണക്കിന് പേരില്‍ 74 ശതമാനവും ഇങ്ങനെ വിശ്വസിക്കുന്നതത്രേ. 77 ശതമാനം പ്രായപൂര്‍ത്തിയായവരും ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരാണ്. ആഴ്ചയില്‍ ഒരിക്കല്‍ മദ്യപാന ശീലമുള്ളവര്‍ 5 ശതമാനമാണ്. ആളുകളുടെ മദ്യപാനശീലം കുറയ്ക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള എച്എസ്ഇയുടെ ലോ-റിസ്‌ക് ഗൈഡ് ലൈനുകള്‍ പാലിക്കണമെന്നു ഡ്രിങ്ക് അവയര്‍ സിഇഒ ഷീന ഹോര്‍ഗെന്‍ പറഞ്ഞു.ആഴ്ചയില്‍ രണ്ട് മദ്യ മുക്ത ദിനങ്ങളാണ് എച്എസ്ഇ പ്രഖ്യാപിച്ചിട്ടുള്ളത്. … Read more

ബ്രക്സിറ്റ് ഡീലിന്റെ ഭാവി നാളെയറിയാം, തെരേസ മേയ്ക്ക് അഗ്‌നി പരീക്ഷ

ബ്രിട്ടന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായക ദിനമാണ് നാളെ. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രക്സിറ്റ് ഡീലിന്റെ വിധി ചൊവ്വാഴ്ചയറിയാം. മന്ത്രിമാരുടെ കൂട്ടരാജിയും എംപിമാരുടെ സമ്മര്‍ദ്ദവും അതിജീവിച്ചു ഡീല്‍ പാര്‍ലമെന്റില്‍ പാസാക്കാനായാല്‍ അത് തെരേസ മേയുടെ കരുത്തു കൂട്ടും. മറിച്ചായാല്‍ തെരേസ മേയുടെ രാജിയിലേയ്ക്കുവരെ അത് നീളാം. കരാറിലല്ലാതെ പുറത്തുപോവുകയോ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയോ ആണ് പിന്നെ മുന്നിലുള്ള പോംവഴി. എംപിമാരുമായി അവസാനവട്ട കൂടിക്കാഴ്ചകള്‍ നടത്തുകയാണ് മേ. കരാര്‍ വോട്ടിനിട്ട് തള്ളിയാല്‍ രാജ്യത്തെ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയാകും എന്ന … Read more

ടെക് കമ്പനികളുടെ വരവ് ഡബ്ലിനെ യൂറോപ്പിലെ മികച്ച പ്രോപ്പര്‍ട്ടി മാര്‍ക്കറ്റാക്കി ഉയര്‍ത്തിയതായി പഠനം

ഡബ്ലിന്‍: ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ ലോകോത്തര കമ്പനികളുടെ വ്യാപനത്തോടെ യൂറോപ്പിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, റിയല്‍ എസ്റ്റേറ്റ് തലസ്ഥാനമായി മാറാന്‍ ഒരുങ്ങുകയാണ് ഡബ്ലിന്‍ നഗരം. പ്രൊഫഷണല്‍ സര്‍വീസ് ഏജന്റായ PwC യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2019 ല്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റിനും ഡെവലപ്മെന്റിനും മികച്ച സാധ്യത കല്പിക്കുന്ന യൂറോപ്പിലെ നഗരമാണ് ഡബ്ലിന്‍. തിരഞ്ഞെടുത്ത 31 നഗരങ്ങളുടെ പട്ടികയില്‍ ലിസ്ബണ്‍, ബെര്‍ലിന്‍ നഗരങ്ങള്‍ക്ക് പിന്നാലെ അയര്‍ലണ്ട് തലസ്ഥാനത്തിന് മൂന്നാം സ്ഥാനമാണുള്ളത്. ഡബ്ലിന് പിന്നാലെ മാഡ്രിഡ്, ഫ്രാങ്ക്ഫര്‍ട്ട് എന്നീ … Read more

കരുതിയിരുന്നോളൂ, മോഷണം പെരുകുന്ന സീസണ്‍; ജാഗ്രത നിര്‍ദ്ദേശങ്ങളുമായി AA ഹോം ഇന്‍ഷുറന്‍സ്

ഡബ്ലിന്‍: കവര്‍ച്ചക്കാരില്‍ നിന്ന് വീടുകള്‍ സുരക്ഷിതമായിരിക്കാനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് AA ഹോം ഇന്‍ഷുറന്‍സ്. വിന്റര്‍ സീസണ്‍ ആരംഭിച്ചതോടെ ഭവനഭേദനവും കവര്‍ച്ചയും മറ്റും വര്‍ധിക്കുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. 2017 നും 2018 നും ഇടയിലുള്ള കാലയളവില്‍ മോഷണത്തോടനുബന്ധിച്ച് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്ത കേസുകളില്‍ 42 ശതമാനവും നടന്നത് ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ്. ഇതില്‍ 20 ശതമാനം ഭവനഭേദനം നടന്നത് സുരക്ഷിതമല്ലാത്ത വാതില്‍/ ജനലിലൂടെയായിരുന്നു. ഏത് സമയത്തും ഭവനഭേദനവും മോഷണവും നടക്കാം. എന്നാല്‍ പൊതുവില്‍ … Read more

കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു ഐറിഷ് പ്രസിഡന്റിന്റെ ഉന്നത അവാര്‍ഡ്

ഡബ്ലിന്‍: വിവിധ മേഖലകളില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തുംവിധം സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രവാസി അയര്‍ലണ്ടുകാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് സ്വീകരിച്ചവരില്‍ രണ്ട് കത്തോലിക്ക കന്യാസ്ത്രീകളും. 148-ഓളം നാമനിര്‍ദ്ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി മധ്യപൂര്‍വ്വേഷ്യയില്‍ പലസ്തീന ജനങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിസ്റ്റര്‍ ബ്രിജെറ്റ് ടിഗെയും, 1976 മുതല്‍ കെനിയയിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസപരവും, ആരോഗ്യപരവുമായ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സിസ്റ്റര്‍ മേരി കില്ലീനുമാണ് നവംബര്‍ 29-ന് പ്രസിഡന്റില്‍ … Read more

ക്രിസ്മസ് അലങ്കോലമാക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പില്‍ അക്രമങ്ങള്‍ അഴിച്ചു വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: സ്മസും, ന്യു ഇയറും അടുത്ത സാഹചര്യത്തില്‍ യുറോപ്പിലൂടെയുള്ള യാത്രയില്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്. യൂറോപ്പില്‍ തീവ്രവാദ ആക്രമണം സജീവമാകാനുള്ള മുന്നൊരുക്കങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഉത്സവ സീസണില്‍ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ ആക്രമണ പരമ്പര അഴിച്ചു വിടാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. യുറോപ്പിലാകമാനം കടുത്ത ആക്രമണങ്ങള്‍ നടത്താന്‍ ഐസിസ് ഭീകരര്‍ തയ്യാറെക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇപ്രാവശ്യം ഇതിന് മുമ്പത്തെ ആക്രമണങ്ങളില്‍ നിന്നും വ്യത്യസ്തമായി കടുത്ത രാസായുധ പ്രയോഗത്തിനാണ് ജിഹാദികള്‍ തയ്യാറെടുക്കുന്നത്. … Read more