ബ്രെക്‌സിറ്റ് കരാറില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; ഐറിഷ് ബാക്ക്സ്റ്റോപ്പില്‍ ഇളവ് ഇല്ല

ബ്രക്സിറ്റ് ഡീലിന്റെ വോട്ടെടുപ്പ് മാറ്റിവച്ചശേഷം യൂറോപ്യന്‍ നേതാക്കളെ കണ്ടു അനുനയിപ്പിക്കാന്‍ പോയ പ്രധാനമന്ത്രി തെരേസ മേ വെറും കൈയോടെ ബ്രസല്‍സില്‍ നിന്ന് മടങ്ങി. വിവാദ ഉടമ്പടിയില്‍ ഇളവുകള്‍ക്കായുള്ള തെരേസ മേയുടെ ആവശ്യം യൂറോപ്യന്‍ കൗണ്‍സില്‍ തള്ളുകയായിരുന്നു. ഉടമ്പടിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ബാക്ക്സ്റ്റോപ്പ് ഒരു വര്‍ഷമായി ചുരുക്കണമെന്ന മേയുടെ അപേക്ഷ യൂറോപ്യന്‍ കൗണ്‍സില്‍ തള്ളി. വീണ്ടുമൊരു വിലപേശലിന് സാധ്യതയില്ലെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജങ്കര്‍ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് യുകെ കൂടുതല്‍ വ്യക്തമാക്കുകയാണ് … Read more

നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ഭീഷണിയും വര്‍ധിക്കുന്നു; HSE റിപ്പോര്‍ട്ട് പുറത്ത്

ഡബ്ലിന്‍: രാവും പകലും ജോലി ചെയ്യുന്ന അയര്‍ലണ്ടിലെ നേഴ്സുമാര്‍ പലപ്പോഴും ജോലിസ്ഥലങ്ങളില്‍ അതിക്രങ്ങള്‍ക്ക് ഇരയാകാറുണ്ട്. HSE ജീവനക്കാരോടുള്ള അക്രമങ്ങളുടെ തോത് ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് ഏറ്റവുമൊടുവില്‍ HSE പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അക്രമത്തിന് ഇരയായ ജീവനക്കാരുടെ എണ്ണം ഞെട്ടിക്കുന്ന തോതിലാണ് വര്‍ദ്ധിച്ചത്. ഏകദേശം 10,744 ജീവനക്കാര്‍ക്ക് ഇതിന്റെ പ്രത്യാഘാതം നേരിട്ടു. ആശുപത്രി ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ 70 ശതമാനവും നേഴ്സുമാര്‍ക്ക് നേരെയാണെന്ന് HSE യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ ഫെയ്ന്‍ ആരോഗ്യ വക്താവ് ലൂയിസ് … Read more

സീറോ മലബാര്‍ ലൂക്കന്‍ കുര്‍ബാന സെന്ററില്‍ വെച്ച് ജിംഗിള്‍ ബെല്‍സ് 2018 ഡിസംബര്‍ 15 ശനിയാഴ്ച നടത്തപ്പെടുന്നു

ഏറ്റവും ദൈവാനുഗ്രഹ പ്രദമായ തിരുപ്പിറവി ആഘോഷങ്ങള്‍ക്കായി സീറോ മലബാര്‍ കുര്‍ബാന സെന്റര്‍ ഒരുങ്ങുന്നു. 2018 ഡിസംബര്‍ 15-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2. 30 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പാമേസ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ വച്ചാണ് ജിംഗിള്‍ ബെല്‍സ് 2018 ക്രമീകരിച്ചിരിക്കുന്നത്. ലൂക്കന്‍ കുര്‍ബാന സെന്ററില്‍ 9 കുടുംബ യൂണിറ്റില്‍ നിന്നുമുള്ള 48 കുട്ടികള്‍ അടങ്ങുന്ന അള്‍ത്താര ബാലസംഘം silent night ആലപിക്കും. 2018 ജനുവരി ഒന്നിനുശേഷം ജനിച്ച എല്ലാ കുഞ്ഞുമകളും … Read more

ഡെയ്ര്‍ഡ്രി കൊടുങ്കാറ്റ് ഇന്ന് അയര്‍ലണ്ടില്‍ ആഞ്ഞടിക്കും; രാജ്യവ്യാപകമായി ഓറഞ്ച് അലേര്‍ട്ട്

ഡബ്ലിന്‍: ഇന്ന് അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ദെയ്ര്‍ഡ്രി കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ശക്തമായ കാറ്റും, കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ മഴമുന്നറിപ്പുകള്‍ക്ക് പുറമെ ഓറഞ്ച് വിന്‍ഡ് വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അറ്റ്‌ലാന്റ്റിക്കില്‍ രൂപമെടുത്ത ന്യുനമര്‍ദം കൊടുകാറ്റായി രൂപംമാറി അയര്‍ലണ്ടിന്റെ വടക്ക് കിഴക്കന്‍ മേഖലകളിലൂടെ കടന്നുപോകുമെന്നാണ് കരുതുന്നത്. അറ്റ്‌ലാന്റിക് … Read more

ഐറിഷ് ബാക്ക്സ്റ്റോപ്പ് ഒരു വര്‍ഷത്തേക്ക് ചുരുക്കണമെന്ന തെരേസ മേയുടെ ആവശ്യം നിരസിച്ച് യൂറോപ്യന്‍ കൗണ്‍സില്‍

ബ്രെക്സിറ്റ് ഉടമ്പടിയില്‍ രാജ്യത്തേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇളവുകള്‍ക്കായി യൂറോപ്യന്‍ യൂണിയനെ സമീപിച്ച തെരേസ മേയ്ക്ക് അവിടെയും തിരിച്ചടി. ഉടമ്പടിയില്‍ നിര്‍ദേശിച്ചിരിക്കുന്ന ബാക്ക്സ്റ്റോപ്പ് ഒരു വര്‍ഷമായി ചുരുക്കണമെന്ന മേയുടെ അപേക്ഷ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് തള്ളി. വിവാദ ഉടമ്പടിയില്‍ ഇളവുകള്‍ അനുവദിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി മേയ് പല തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉടമ്പടിയില്‍ കോമണ്‍സ് അംഗീകാരം നേടിയതിനു ശേഷം ബ്രസല്‍സിലേക്ക് തിരികെയെത്താമെന്നായിരുന്നു മേയ് നേരത്തേ അറിയിച്ചിരുന്നത്. പക്ഷേ കോമണ്‍സില്‍ വിധി മറിച്ചായിരുന്നു. ഐറിഷ് ബാക്ക്സ്റ്റോപ്പില്‍ … Read more

വാരാന്ത്യത്തില്‍ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; രാജ്യവ്യാപകമായി യെല്ലോ വാണിങ് നല്‍കി മെറ്റ് ഐറാന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ച്ചക്ക് ശേഷം സാധാരണ നിലയിലായ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാവുകയാണ്. വാരാന്ത്യത്തില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ ഇതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ യെല്ലോ വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്ക് ഭാഗത്ത് നിന്നും വീശിയടിക്കുന്ന കാറ്റ് തുടക്കത്തില്‍ മണിക്കൂറില്‍ 50 മുതല്‍ 65 കിലോമീറ്റര്‍ വേഗം കൈവരിച്ച് 110 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ചേക്കും. വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക് മേഖലകളില്‍ മറ്റൊരു മഴ മുന്നറിയിപ്പും മെറ്റ് ഐറാന്‍ നല്‍കിയിട്ടുണ്ട്. ഇവിടെ കനത്ത … Read more

ക്യൂരിയോസിറ്റി ’18 , വിദ്യാര്‍ത്ഥികളുടെ ശാസ്ത്രമേള വിജയകരമായി

ക്യൂരിയോസിറ്റി ’18 വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ടും ശാസ്ത്രബോധം കൊണ്ടും ശ്രദ്ധേയമായി. ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച പാല്‍മേഴ്‌സ്ടൗണ്‍ സെന്റ്‌ലോര്‍ക്കന്‍സ് സ്‌കൂളില്‍വച്ച് എസ്സെന്‍സ് അയര്‍ലണ്ട് സംഘടിപ്പി ച്ച കുട്ടികള്‍ക്കുവേണ്ടിയുള്ള ഏകദിന ശാസ്ത്ര ശില്പശാല ക്യൂരിയോസിറ്റി 18 വളര്‍ന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തിനും അന്വേഷണത്വരയ്ക്കും മികച്ച അടിത്തറ നല്‍കുന്നതായിരുന്നു. വിദ്യാര്‍ത്ഥി കളുടെ പരിശ്രമവും ജിജ്ഞാസയും മികച്ച പ്രകടനങ്ങള്‍ക്ക് വഴിതെളിച്ചു. കൃത്യം 10 മണിക്ക് ആരംഭിച്ച സയന്‍സ് ക്വിസ് ജിതിന്‍ റാം ബെല്‍ബി മോള്‍ എന്നിവര്‍ നയിച്ചു. തുടര്‍ന്ന് ഡോക്ടര്‍ രജിത് വര്‍മ്മ … Read more

തണുത്തു വിറച്ച് അയര്‍ലണ്ട്; ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കാം

ഡബ്ലിന്‍ : ശൈത്യകാലം വന്നെത്തുന്നതോടെ പകര്‍ച്ച പനിയുടെ കാലമെത്തുകയാണ്. പനി പിടിപെടാതെ അകന്ന് നില്‍ക്കേണ്ടത് ആവശ്യമാണ്. ഇന്‍ഫ്‌ലുവന്‍സാ വൈറസ് ശ്വസന വ്യവസ്ഥയെയാണ് ബാധിക്കുന്നത്. ശൈത്യകാലത്ത് ഇത് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മാത്രം. ജലദോഷ പനിയും പകര്‍ച്ച പനിയും തമ്മില്‍ വേര്‍തിരിക്കുക ചിലപ്പോഴൊക്കെ വേര്‍തിരിച്ചറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും പനിയുടെ ലക്ഷണങ്ങള്‍ വേഗത്തില്‍ തന്നെ പ്രകടമാകുമന്നതാണ് ഒരു പ്രത്യേകത. പേശികളിലെ ശക്തമായ വേദനയും അതിയായ ക്ഷീണവും ആണ് ശൈത്യകാല പനിയുടെ മറ്റൊരു സവിശേഷത. ജലദോഷ പനി പതിയെ … Read more

അയര്‍ലണ്ടില്‍ ഭവന വാടക നിരക്കിലെ കുതിപ്പ് തുടരുന്നു; രാജ്യത്തെ ശരാശരി വാടക നിരക്ക് 1,122 യൂറോയിലെത്തി; ഡബ്ലിനില്‍ ദേശീയ ശരാശരിയേക്കാള്‍ 500 യൂറോ അധികം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവന വാടക നിരക്കില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. റെസിഡന്‍ഷ്യല്‍ ടെനന്‍സിസ് ബോര്‍ഡിന്റെ (RTB) കണക്കുകള്‍ പ്രകാരം രാജ്യത്തെ ശരാശരി വാടക നിരക്ക് 1,122 യൂറോയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്തേക്കാള്‍ 78 യൂറോയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വസ്തുവില ഉയരുന്നതിന്റെ പതിന്മടങ്ങ് ശക്തിയിലാണ് ഓരോ മാസവും വാടക നിരക്കിലുണ്ടാകുന്ന വര്‍ധനവ്. ദേശീയ ശരാശരിയില്‍ 7.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ ടെനന്‍സിസ് ബോര്‍ഡിഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് വാടക നിരക്ക് ഉയരുന്ന റെന്റ് പ്രെഷര്‍ സോണുകളില്‍ … Read more

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം; അതിജീവിച്ച് തെരേസ മേയ്; അനശ്ചിതത്വം തുടരുന്നു

ലണ്ടന്‍ : ബ്രക്സിറ്റ് ഡീലിന്റെ വോട്ടെടുപ്പ് മാറ്റിവച്ചതിന് പിന്നാലെ സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസത്തെ അതിജീവിച്ചു പ്രധാനമന്ത്രി തെരേസ മേ. തെരേസയുടെ ഭാവി തുലാസിലാക്കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന അവിശ്വാസ പ്രമേയത്തില്‍ 200 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 117 പേരാണ് തെരേസ്‌ക്കെതിരേ അവിശ്വാസം രേഖപ്പെടുത്തിയത്. ബ്രെക്‌സിറ്റ് ഹിതപരിശോധനാഫലം പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രിയായ തെരേസാ മോ യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോകാന്‍ നിരവധി വിട്ടുവീഴ്ചകള്‍ നടത്തിയെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള ആരോപണം. അവിശ്വാസപ്രമേയം മറികടക്കാന്‍ 158 പേരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. … Read more