നോ ഡീല്‍ ബ്രെക്സിറ്റ് നേരിടാന്‍ യൂറോപ്പ് തയ്യാറെടുക്കുന്നു

ഒരു ഉടമ്പടിയും കൂടാതെ മാര്‍ച്ച് 29നു യൂറോപ്യന്‍ യുണിയനില്‍ നിന്നും ബ്രിട്ടന്‍ വിട്ടുപോകുന്നതിനുള്ള സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതുണ്ടാക്കുന്ന സ്ഥിതി നേരിടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമമാരംഭിച്ചു. ബ്രിട്ടന്‍ വിട്ടുപോകുന്നതോടെ ആ രാജ്യവുമായുള്ള വ്യപാരബന്ധവും മറ്റുതരം ബന്ധങ്ങളും കൈകാര്യം ചെയ്യുന്നതിന് ആയിരക്കണക്കിന് തൊഴിലാളികളെ നിയമിക്കുന്ന തിരക്കിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അതിനായി മില്യണ്‍ കണക്കിന് യൂറോ ചിലവഴിക്കുകയും ചെയ്യുന്നു. ഒരു കരാറുമില്ലാതെ ബ്രിട്ടന്‍ പിന്മാറുന്നത് യൂറോപ്യന്‍ ഭൂഖണ്ഡത്തെ പലര്‍ക്കും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തവിധം പിടിച്ചുലക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ രാജ്യങ്ങള്‍. വിമാനത്താവവളങ്ങളിലും യൂറോ … Read more

നവജാതശിശുവിനെ കൊടുംമഞ്ഞില്‍ ലണ്ടനിലെ പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ലണ്ടന്‍ : അതിശൈത്യത്തില്‍ നവജാതശിശുവിനെ രാത്രി ലണ്ടനിലെ പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ രാത്രിയില്‍ ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലെ പാര്‍ക്കിലാണ് ജനിച്ചിട്ട് അധികമാകാത്ത പെണ്‍കുഞ്ഞിനെ രാത്രി പത്തേകാലോടെ പോലീസ് കണ്ടെത്തുന്നത്. തണുത്തു വിറങ്ങലിച്ചു കിടന്ന ചോര കുഞ്ഞിനെ പോലീസ് ഉടനെ ആശുപത്രിയിലാക്കുകയായിരുന്നു. കുഞ്ഞിന് ആവശ്യമായ അടിയന്തര ശുശ്രൂഷ നല്‍കി. ആശുപത്രിയിലുള്ള കുഞ്ഞിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രസവിച്ച ഉടനെ ഉപേക്ഷിച്ചതാണോയെന്ന സംശയമുണ്ട്. അതുകൊണ്ടുതന്നെ അമ്മയുടെ ആരോഗ്യ … Read more

കൊടുതണുപ്പില്‍ വിറങ്ങലിച്ചു അയര്‍ലണ്ട്; താപനില മൈനസ് ഏഴ് ഡിഗ്രിയിലേക്ക്; യെല്ലോ വാണിങ് നീട്ടി മെറ്റ് ഐറാന്‍

പുതുവര്‍ഷത്തില്‍ ഏറ്റവും കടുപ്പമേറിയ കാലാവസ്ഥയാണ് അയര്‍ലണ്ട് ജനത ഈ ദിവങ്ങളില്‍ അഭിമുഖീകരിക്കുന്നത്. മെറ്റ് ഐറാന്‍ മുന്നറിയിപ്പ് ശരിവച്ചുകൊണ്ട് കൊടും ശൈത്യമായിരുന്നു കഴിഞ്ഞ രാത്രിയും അനുഭവപ്പെട്ടത്. താപനില മൈനസ് ഏഴു ഡിഗ്രിയിലേക്ക് താഴുമെന്നാണ് കരുതുന്നത്. ഐറിഷ് മലനിരകളില്‍ ഇപ്പോഴും കനത്ത ഹിമപാതമാണ് അനുഭവപ്പെടുന്നത് അടുത്ത ദിവസങ്ങളിലൊന്നും ഇത് കുറയാന്‍ സാധ്യതയില്ല. പല റോഡുകളിലും ഗതാഗത സ്തംഭനം രൂക്ഷമായി. ഹൈവേകളില്‍ നിരവധി വാഹനങ്ങള്‍ ആണ് കുരുങ്ങിയത്. പല സ്‌കൂളുകളും ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും 2.5 സെ.മി … Read more

ഡബ്ലിനില്‍ മലയാളി കുട്ടി നിര്യാതനായി

  ഡബ്ലിന്‍:  സോര്‍ട്‌സിലെ ബാല്‍ബ്രിഗാനില്‍ താമസിക്കുന്ന ഷോബിന്‍ ജിസ് ദമ്പതികളുടെ മകന്‍ ജയ്ഡന്‍ (5) ഇന്ന് വൈകുന്നേരം ദോഹഡ ആശുപത്രിയില്‍ വച്ച് നിര്യാതനായി. കേരളത്തില്‍ പൊന്‍കുന്നം ചെങ്കല്ലേപ്പള്ളി കുമ്പുക്കല്‍ കുടുംബാംഗമാണ്. അസുഖ ബാധിതനായ ജയ്ഡനെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു.

ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്റെ നേതൃത്വത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷനും ദൈവവവചന പഠനവും

ഇമ്മാനുവേല്‍ ഗോസ്പല്‍ മിഷന്റെ നേതൃത്വത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷനും ദൈവവവചന പഠനവും 2019 മാര്‍ച്ച് 7,8,9 തീയതികളില്‍ ഇഞ്ചിക്കോറിലെ സോള്‍ഡ് റോക്ക് ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. ഇവാഞ്ചലിസ്റ്റ് സാജു ജോണ്‍ മാത്യു മുഖ്യപ്രഭാഷകന്‍ ആയിരിക്കും. 7,8,9 (വ്യാഴം, വെള്ളി, ശനി) തിയതികളില്‍ വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ കണ്‍വെന്‍ഷനും, 8,9 (വെള്ളി, ശനി) തിയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ദൈവവചന പഠനവുമാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: … Read more

അയര്‍ലണ്ടിലെ താപനില ശരാശരിയിലും താഴേക്ക്; പല സ്‌കൂളുകളും ഇന്ന് അടഞ്ഞ് കിടക്കും; ഡ്രൈവര്‍മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

ഡബ്ലിന്‍: മരം കോച്ചുന്ന തണുപ്പില്‍ അയര്‍ലണ്ടില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച ജനജീവിതത്തെ സ്തംഭിപ്പിച്ചു. താപനില മൈനസ് ഏഴ് ഡിഗ്രി സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തിയതോടെ വളരെ പ്രതികൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വിമാനങ്ങള്‍ യാത്ര റദ്ദാക്കുകയാണ്. നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചു. റോഡുകളില്‍ കാഴ്ച ഏതാണ്ട് പൂര്‍ണമായി മറയുന്ന സ്ഥിതിയാണ്. പല റോഡുകളിലും ഗതാഗതം സാധ്യമാകാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഇന്ന് രാത്രിയും ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിവരെ രാജ്യവ്യാപകമായി യെല്ലോ വാണിങ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ന് … Read more

നേഴ്സുമാരുടെ ദേശീയ പണിമുടക്ക് ആവേശോജ്വലമായി; ആരോഗ്യ മേഖലയിലെ അഴിച്ചുപണിക്ക് സാധ്യത ഏറുന്നു

ഡബ്ലിന്‍: തൊഴില്‍ മേഖലയിലെ അവകാശ പോരാട്ടങ്ങള്‍ക്ക് രംഗത്തിറങ്ങിയ അയര്‍ലന്റിലെ നേഴ്സുമാരുടെ ദേശീയ പണിമുടക്ക് വന്‍ വിജയമായി. INMO യുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് രാജ്യമൊട്ടാകെ നേഴ്സുമാര്‍ ന്യായമായ ആവശ്യങ്ങള്‍ക്കായി പണിമുടക്ക് പ്രഖ്യാപിക്കുന്നത്. ആശുപത്രികളിലെ പരിമിതികള്‍ മറികടന്ന് മണിക്കൂറുകളോളം സേവന രംഗത്ത് സജീവമാവുന്ന നേഴ്‌സുമാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് നേഴ്സുമാര്‍ ഇറങ്ങിത്തിരിച്ചത്. സംഘടിത മുന്നേറ്റത്തിന്റെ ശക്തി തെളിയിക്കാന്‍ ആദ്യ സൂചന പണിമുടക്കിന് കഴിഞ്ഞു. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് … Read more

ബ്രെക്‌സിറ്റ് കരാറില്‍ പുനഃപരിശോധന ഇല്ലെന്ന് യൂറോപ്യന്‍ യൂണിയന്‍; പിന്തുണച്ച് അയര്‍ലണ്ടും

യൂറോപ്യന്‍ യൂണിയനില്‍ (ഇ യു) നിന്ന് ബ്രിട്ടന്‍ പിരിയുന്നതിനു കഴിഞ്ഞ നവംബറില്‍ തീര്‍പ്പാക്കിയ കരാര്‍ പുനഃപരിശോധിക്കാന്‍ സാധ്യമല്ലെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് കടുത്ത പ്രതിസന്ധിയിലായി. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ എതിര്‍ത്ത് ബ്രിട്ടിഷ് പാര്‍ലമെന്റ് വോട്ട് ചെയ്‌തെങ്കിലും ബ്രെക്‌സിറ്റ് കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വേണമെന്ന ആവശ്യം എത്രത്തോളം നടപ്പാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വ്യവസ്ഥകളില്‍ പുനഃപരിശോധന ഇല്ലെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കും ഫ്രഞ്ച് … Read more

ഇസ്രായേലില്‍ നിന്നുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാര്‍ലമെന്റില്‍ പാസാക്കി ഐറിഷ് സര്‍ക്കാര്‍

ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിച്ചുള്ള ബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കി ഐറിഷ് സര്‍ക്കാര്‍. സ്വതന്ത്ര ഐറിഷ് സെനറ്ററായ ഫ്രാന്‍സിസ് ബ്ലാക്കാണ് ഇസ്രായേലില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും നിരോധിക്കണമെന്ന ആവശ്യം ആദ്യം പാര്‍ലമെന്റില്‍ മുന്നോട്ട് വെക്കുന്നത്. ഇസ്രായേല്‍ അധീന വെസ്റ്റ് ബാങ്കില്‍ നിന്നുമുള്ള ചരക്കുകളും സേവനങ്ങളും ഒഴിവാക്കണമെന്നായിരുന്നു ബ്ലാക്കിന്റെ ആവശ്യം. ഇത് പിന്നീട് ഐറിഷ് ലോവര്‍ ഹൌസായ ഡെയില്‍ പാസ്സാക്കുകയായിരുന്നു. 45നെതിരെ 78 വോട്ടുകളാണ് ബില്ലിനെതിരെ സഭയില്‍ ഉയര്‍ന്നത്. ‘അയര്‍ലാന്റ് എല്ലായ്‌പ്പോഴും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമൊപ്പമാണ്, ഞങ്ങള്‍ ചരിത്രത്തിന് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസ് ഫെബ്രുവരി 2 നു നടക്കുന്നു. ഗ്രാന്റ് ഫിനാലെ – BIBLIA ’19 ഫെബ്രുവരി 16 നു റിയാള്‍ട്ടൊയില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാവര്‍ഷവും സഘടിപ്പിക്കുന്ന ബൈബിള്‍ ക്വിസ് ഈ വര്ഷം ഫെബ്രുവരി 2 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിവിധ മാസ്സ് സെന്ററുകളില്‍ വച്ച് നടത്തപ്പെടും. മൂന്നാംക്ലാസിലെ കുട്ടികള്‍ മുതല്‍ മാതാപിതാക്കള്‍ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണു മത്സരങ്ങള്‍ നടത്തപ്പെടുക. സബ് ജൂനിയര്‍ (ക്ലാസ് 3&4) ജൂനിയര്‍ (ക്ലാസ് 5&6) വിഭാഗങ്ങള്‍ക്ക് വി. ലൂക്കായുടെ സുവിശേഷം 13 മുതല്‍ 24 വരെ അധ്യായങ്ങളും വി. ഡോമിനിക്ക് സാവിയോയുമാണു വിഷയം. സീനിയര്‍ … Read more