അയര്‍ലണ്ടില്‍ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച സംഘടിപ്പിച്ച മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ക്‌ളോണീ റോയല്‍ മീത്ത് പിച്ച് &പുട്ട് ക്ലബില്‍ ക്ഷേത്രമാതൃകയില്‍ തയ്യാറാക്കിയ വേദിയില്‍, അയ്യപ്പ വിഗ്രഹത്തിനുമുന്നില്‍ നിലവിളക്ക് തെളിച്ചു ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ദീപാരാധന ദര്‍ശിച്ചു ഭക്തജനങ്ങള്‍ സായൂജ്യമടഞ്ഞു. ഡബ്ലിന്‍ Eire vedanta മിനിസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് സ്വാമി വിമോക്ഷാനന്ദ മകര സംക്രമ സന്ദേശവും, സ്പിരിച്വല്‍ ഡയറക്ടര്‍ സ്വാമി പൂര്‍ണ്ണാനന്ദ പ്രഭാഷണവും നടത്തി. കലിയുഗ വരദനായ ശബരിമല … Read more

‘മലയാളം’ ഒരുക്കുന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മാര്‍ച്ച് 18 ന് താലയില്‍

അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാ -സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വര്‍ഷം മാര്‍ച്ച് 18 തിങ്കളാഴ്ച താല ഫിര്‍ഹൌസിലുള്ള സൈന്റോളജി കമ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപെടുന്നു . സെന്റ് പാട്രിക്‌സ് ഡേയോടനുബന്ധിച്ചുള്ള പൊതു അവധി ദിനമാണ്ഈ വര്‍ഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . പ്രൈമറി ( class 1 to class 6 ), സെക്കണ്ടറി ( 1st year to 6th year ) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. SCIENCE, POLITICS,HISTORY,TECHNOLOGY, … Read more

ഡബ്ലിനില്‍ 1500 റോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ടെക് ഭീമന്മാരായ സെയില്‍സ്ഫോഴ്സ്

ഡബ്ലിന്‍: സോഫ്റ്റ്വെയര്‍ ഭീമന്മാരായ സെയില്‍സ്ഫോഴ്സ് അയര്‍ലണ്ടില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡബ്ലിനിലെ നോര്‍ത്ത് വാള്‍ ക്വായ് ഏരിയയില്‍ പുതിയ ക്യാംപസ് സൃഷ്ടിക്കുന്നു. 1500 ലധികം തൊഴിലവസരങ്ങള്‍ ഇതോടെ സൃഷ്ടിക്കപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി ലിയോ വരേദ്കറാണ് കമ്പനിയുടെ അയര്‍ലണ്ടിലെ നിക്ഷേപത്തെപ്പറ്റി പ്രഖ്യാപനം നടത്തിയത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനി അയര്‍ലണ്ടില്‍ സൃഷ്ടിക്കുന്ന ഏറ്റവും വലിയ തൊഴിലവസരമാണ് ഇതെന്ന് മന്ത്രി ജോസഫ മാഡിഗന്‍ പറഞ്ഞു. നിലവില്‍ അയര്‍ലണ്ടിലെ ഇവരുടെ കമ്പനിയില്‍ ആയിരത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാന്‍ഡിഫോര്‍ഡില്‍ 2000 ത്തിലാണ് … Read more

മക്‌ഡൊണാള്‍ഡിന് തിരിച്ചടി; ബിഗ് മാക് ഇനി ഐറിഷ് കമ്പനിക്ക്

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഫാസ്റ്റ് ഫുഡ് രംഗത്തെ ഭീമനായ മക്‌ഡൊണാള്‍ഡിനുമേല്‍ വിജയം നേടി ഐറിഷ് കമ്പനിയായ ‘സൂപ്പര്‍ മാക്’. ഗാല്‍വേ ആസ്ഥാനമായുള്ള സൂപ്പര്‍ മാക് കമ്പനിയാണ് തങ്ങളുടെ കമ്പനിയുടെ അതെ പേരിലുള്ള മക്‌ഡൊണാള്‍ഡിന്റെ ‘ബിഗ് മാക്’ എന്ന ഉല്‍പന്നത്തിന്റെ വ്യാപാരമുദ്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തുടര്‍ന്ന് മക്‌ഡൊണാള്‍ഡിനോട് യൂറോപ്യന്‍ യൂണിയന്റെ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഓഫീസ് ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തങ്ങളുടെ വ്യാപാരത്തിന്റെ വികസനത്തിന് വിലങ്ങുതടിയായി നിന്നതിനെ തുടര്‍ന്ന് ഐറിഷ് ഫാസ്റ്റ് ഫുഡ് കമ്പനിയായ സൂപ്പര്‍ മാക് … Read more

നോ-ഡീല്‍ ബ്രെക്‌സിറ്റ്: ഗ്രീന്‍ കാര്‍ഡ് ഇന്‍ഷുറന്‍സ് കൈയില്‍ കരുതേണ്ടി വരും; അതിര്‍ത്തി പരിശോധനകള്‍ വന്നേക്കാമെന്ന് ഗതാഗത മന്ത്രി

ഡബ്ലിന്‍: നോ-ഡീല്‍ ബ്രെക്‌സിറ്റാണ് സംജാതമാകുന്നതെങ്കില്‍ ഐറിഷ് അതിര്‍ത്തി പരിശോധനകള്‍ കഠിനമാകുമെന്ന അഭിപ്രായവുമായി മന്ത്രിമാര്‍ രംഗത്തെത്തി. ചരക്കുമായി വരുന്ന വാഹങ്ങള്‍ ഐറിഷ് അതിര്‍ത്തിയില്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് ഐറിഷ് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് അഭിപ്രായപ്പെട്ടു. തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഐറിഷ് അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. നോ-ഡീല്‍ ബ്രെക്‌സിറ്റില്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ ഇന്‍ഷുറന്‍സ് പ്രൂഫായ ഗ്രീന്‍ കാര്‍ഡ് കൈയില്‍ കരുതണമെന്ന് മോട്ടോര്‍ ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് അയര്‍ലണ്ട് (MIBI) മുന്നറിയിപ്പ് … Read more

ടിനിയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സഹപ്രവര്‍ത്തകര്‍; തീരാ വേദനയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം

അയര്‍ലന്‍ഡ് മലയാളികള്‍ക്ക് തീരാദുഃഖം നല്‍കി വിട്ടുപിരിഞ്ഞ ലീമെറിക്കിലെ മലയാളി നേഴ്‌സ് ടിനി സിറിലിനെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യയാത്ര നല്‍കാനും ലീമെറിക്കിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പലില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ നടന്ന പൊതുദര്‍ശനത്തിലും പ്രത്യേക പ്രാര്‍ത്ഥനയിലും നൂറുകണക്കിന് സഹപ്രവര്‍ത്തകര്‍ ഒത്തുകൂടി. ഇരു വശവും അണിനിരന്ന സഹ പ്രവര്‍ത്തകര്‍ ടിനിയുടെ അവസാന വരവിനെ എതിരേറ്റു. പലരും പ്രിയസുഹൃത്തിന്റെ സ്‌നേഹ സമരണയില്‍ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു. ഫാ.നോയല്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി ലീമെറിക്കിലെ പാട്രിക്സ്വെല്ലിലുള്ള  Church of blessed vergin mary ദേവാലയത്തിലും ഇന്ന് വൈകിട്ട് നാല് … Read more

കുട്ടികളെ തല്ലുന്നത് നിരോധിച്ച് ബ്രിട്ടീഷ് ദ്വീപായ ജേഴ്സി; അയര്‍ലന്‍ഡിന് പിന്നാലെ യുകെയിലും നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു

അയര്‍ലണ്ടില്‍ പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കിയ നിയമം യുകെയിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു. മാതാപിതാക്കള്‍ കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് യുകെയില്‍ ക്യാംപെയിനര്‍മാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. കുട്ടികളെ തല്ലുന്നത് നിയമപരമായി നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. കാരണമുണ്ടെങ്കില്‍ കുട്ടികളെ തല്ലാനും ശിക്ഷിക്കാനും അനുമതി നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ കുട്ടികളെ തല്ലുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നു. യൂറോപ്പില്‍ നിലവില്‍ കുട്ടികളെ മാതാപിതാക്കള്‍ തല്ലുന്നതിന് വിലക്കിലാത്ത ആറ് രാജ്യങ്ങള്‍ മാത്രമാണുള്ളത്. ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്ക്, ഫ്രാന്‍സ്, ഇറ്റലി, സ്ലോവാക്യ, … Read more

ഗ്രെറ്റര്‍ കൊച്ചിന്‍ ക്ലബിന്റെ നാലാമത് വാര്‍ഷികവും കുടുംബ സംഗമവും ഫെബ്രുവരി 16ന്

  ഡബ്ലിന്‍: കേരളത്തിന്റെ വ്യാവസായീക തലസ്താനമായ കൊച്ചിയില്‍ നിന്നും അയര്‍ലന്‍ഡിലേയ്ക്ക് കുടിയേറിയ മലയാളിസമൂഹത്തിന്റെ സൗഹൃദകൂട്ടായ്മയായ ഗ്രെറ്റര്‍ കൊച്ചിന്‍ ക്ലബ് (Greater Cochin Club-GCC) യുടെ നാലാമത് വാര്‍ഷികവും Family Get-together ഫെബ്രുവരി 16നു നടത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലേയ്ക്കാള്‍ കൂടുതല്‍ വര്‍ണ്ണശബളമായ ആഖോഷപരിപാടികളാണു ഈ വര്‍ഷം അണിയറയില്‍ ഒരുങ്ങുന്നത്. വാലന്റയിന്‍ സീസണ്‍ ആയതിനാല്‍ പ്രത്യേക തീം അനുസരിച്ചായിരിക്കും ഫെബ്രുവരി 16 വൈകുന്നേരത്തെ വേദിയും അതിധികളുടെ വസ്ത്രധാരണവും ഉള്‍പ്പെടുത്തുന്നത്. അയര്‍ലന്‍ഡിലെ പ്രശസ്ത്മായ സാല്‍സാസെന്‍സേഷന്‍ ടിം അവതരിപ്പിക്കുന്ന സാല്‍സ ഡാന്‍സ് ആയിരിക്കും … Read more

ലീമെറിക്കിലെ ടിനി സിറിലിന്റെ വിയോഗത്തില്‍ ഞെട്ടല്‍ വിട്ട് മാറാതെ അയര്‍ലണ്ട് മലയാളികള്‍; അന്ത്യയാത്രയേകാന്‍ നാളെ മലയാളി സമൂഹം ഒത്തുകൂടും

അയര്‍ലന്‍ഡ് മലയാളികള്‍ക്ക് തീരാദുഃഖം നല്‍കി വിട്ടുപിരിഞ്ഞ ലീമെറിക്കിലെ മലയാളി നേഴ്സ് ടിനി സിറിലിനെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യയാത്ര നല്‍കാനും ഭൗതിക ശരീരം നാളെ (ജനുവരി 17 വ്യാഴാഴ്ച) വൈകിട്ട് നാല് മണി മുതല്‍ ലീമെറിക്കിലെ പാട്രിക്‌സ്വെല്ലിലുള്ള Church of blessed vergin mary ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. തുടര്‍ന്ന് ലീമെറിക്ക് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.റോബിന്റെ നേതൃത്വത്തില്‍ പരേതയുടെ ആത്മശാന്തിയ്ക്കായി പ്രത്യേക ദിവ്യബലിയും നടത്തപ്പെടും. ലിമറിക് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തുവന്ന ടിനി … Read more