അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം.

പതിനൊന്നാമത് വര്‍ഷത്തിലേക്ക് കടക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം.ബാലിമൂന്‍ പോപ്പുന്റററി സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . പ്രസിഡണ്ട് ജയ്‌മോന്‍ പാലാട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സിജു ജോസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷിബു ജോണ്‍ കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ നടപ്പു വര്‍ഷത്തെ പ്രസിഡണ്ടായി ജോസ് പോളിയെയും, സെക്രട്ടറിയായി സാജുകുമാറിനെയും, ട്രഷററായി സുദീപ് മാത്യൂവിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ജെസി ജോയി, … Read more

ഡബ്ലിനില് ജോലി ചെയ്യുന്ന യുവാവ് വധുവിനെ തേടുന്നു.

കേരളത്തിലെ തൃശൂര്‍ പട്ടണത്തിലെ പുരാതന റോമന്‍ കത്തോലിക്കാ സഭാംഗമായ , ഇപ്പോള്‍ ഡബ്ലിനില്‍ ജോലി ചെയ്യുന്ന യുവാവ് (27 വയസ്സ്) വധുവിനെ തേടുന്നു. Pharm D ഡോക്ടറും , Trinity College Dublin നില്‍ നിന്നും Ms. Neuro Science ല്‍ ബിരുദാനന്തര ബിരുദവും , തുടര്‍ന്ന് Ph.D ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന യുവാവ്, താല്‍കാലികമായി Bank of America Merrill Lynch ല്‍ Investment Analyst (Contract) ആയി ജോലിയും ചെയ്യുന്നു. താല്പര്യമുള്ളവര്‍ താഴെ കാണുന്ന … Read more

ഗോല്‍വേയില്‍ താമസസൗകര്യങ്ങള്‍ക്ക് ബന്ധപ്പെടാം- GICC അക്കോമഡേഷന്‍ അസിസ്റ്റന്‍സ്

സ്വന്തം നാടുവിട്ട് മറ്റ് രാജ്യങ്ങളില്‍ ജോലിക്കും പഠനത്തിനുമായി എത്തുമ്പോള്‍ ആദ്യകാലങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് അനുയോജ്യമായ ഒരു താമസസ്ഥലം കണ്ടെത്തുക എന്നതാണ്. അയര്‍ലണ്ടിലേക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പഠനത്തിനും ജോലിക്കുമായി അനേകര്‍ ഇന്ത്യയില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്നു. ഡബ്ലിനും കോര്‍ക്കിനും ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്നത് ഗോല്‍വേ കൗണ്ടിയിലേക്കാണ്. പുതിയതായി ഗോല്‍വേയിലേക്ക് താമസത്തിനായി എത്തുന്നവര്‍ക്ക് ഗോല്‍വേയില്‍ കഴിഞ്ഞ 6 വര്‍ഷമായി കലാ-കായിക സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന GICC (Galway Indian Cultural Community) താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി സഹായിക്കുവാന്‍ … Read more

അംഗീകൃത ഡ്രൈവര്‍ ഇല്ലാതെ വാഹനമോടിച്ച് ഗാര്‍ഡയുടെ പിടിയിലായത് നിരവധിപേര്‍; പുതിയ നിയമം പ്രാബല്യത്തില്‍ വന്നത് അറിയാതെ ഡ്രൈവര്‍മാര്‍

ഡബ്ലിന്‍: അംഗീകൃത ഡ്രൈവര്‍മാര്‍ ഒപ്പമില്ലാതെ ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ളവര്‍ വാഹനമോടിക്കുന്നത് കുറ്റകരമാകുന്ന നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഇതുവരെ 377 കാറുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഗാര്‍ഡ. കഴിഞ്ഞ ഡിസംബറിലാണ് ഐറിഷ് നിരത്തുകളില്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ റോഡ് ഗതാഗത നിയമം പ്രാബല്യത്തില്‍ വന്നത്. ഇത് പ്രകാരം മിനിമം രണ്ട് വര്‍ഷത്തെ ലൈസന്‍സുള്ള അംഗീകൃത ഡ്രൈവര്‍മാര്‍ ഒപ്പമില്ലാതെ ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ളവര്‍ വാഹനമോടിക്കുന്നത് നിയമ ലംഘനത്തിന്റെ പരിധിയില്‍ പെടും. പുതുതായി ഡ്രൈവിങ് പഠിക്കുന്നവര്‍ക്കും ഈ … Read more

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പുതിയ റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി

ഡബ്ലിന്‍: യൂറോപ്പിലെ തിരക്ക് പിടിച്ച എയര്‍പോര്‍ട്ട് പദവിയുള്ള ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് പുതിയ റണ്‍വേ വരുന്നു. ഇതിന്റെ പ്രാരംഭ നിര്‍മ്മാണ ജോലികള്‍ക്ക് പ്രധാനമന്ത്രി ലിയോ വരേദ്കറുടെയും ഗതാഗത മന്ത്രി ഷെയ്ന്‍ റോസിന്റെയും സാന്നിധ്യത്തില്‍ ഇന്ന് തുടക്കം കുറിക്കും. 320 മില്യണ്‍ യൂറോ ചെലവില്‍ നിര്‍മ്മിക്കപ്പെടുന്ന റണ്‍വേ വികസനത്തിന് ഓരോ വര്‍ഷവും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ കടന്നുപോകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പുതിയ റണ്‍വേ എന്ന ആശയം മുന്നോട്ടു വച്ചത്. പ്രാദേശിക താമസക്കാരുടെ എതിര്‍പ്പും നിയമപരമായ പ്രതിസന്ധികളും മറികടന്നാണ് … Read more

ബ്ലാഞ്ചര്‍സ്ടൗണ്‍ സീറോ മലബാര്‍ കമ്യൂണിറ്റി ‘ഇടവകോത്സവം 2019’ ആഘോഷമാക്കി

ബ്ലാഞ്ചര്‍സ്ടൗണ്‍ സീറോ മലബാര്‍ കമ്യൂണിറ്റി ‘ഇടവകോത്സവം 2019’ ഫെബ്രുവരി 9 ശനിയാഴ്ച വൈകിട്ട് 6 മണിമുതല്‍ ഡണ്‍ബോയിന്‍ കമ്യൂണിറ്റി സെന്ററില്‍വച്ച് നടന്നു. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ഇടവകോത്സവം ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭ ചാപ്ലിന്‍ റവ. ഫാ. റോയ് വട്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍, റവ. ഫാ. രാജേഷ് മേച്ചിറാകത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടേയും കുടുംബയൂണിറ്റുകളുടേയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. സ്നേഹവിരുന്നോടെയാണ് ഈ … Read more

ഭവന പ്രതിസന്ധി ഈ വര്‍ഷവും തുടരുമെന്നുറപ്പായി; സോഷ്യല്‍ ഹൗസിങ് നിര്‍മ്മാണത്തില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ ഗവണ്മെന്റ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവനമേഖലയില്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ നിര്‍മ്മിച്ച സോഷ്യല്‍ ഹൗസിങ് യൂണിറ്റുകളുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. 4,251 വീടുകളാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പദ്ധതിയുടെ കീഴില്‍ നിര്‍മിക്കാന്‍ കഴിഞ്ഞത്. പ്രതീക്ഷിച്ച ലക്ഷ്യത്തെക്കാള്‍ 4 ശതമാനം കുറവാണ് ഭവന നിര്‍മ്മാണത്തില്‍ രേഖപ്പെടുത്തിയത്. 4,409 പുതിയ ഹൗസിങ് യൂണിറ്റുകള്‍ എന്നതായിരുന്നു 2018 ലെ ലക്ഷ്യം. ഭവന വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇതില്‍ 2,022 വീടുകള്‍ ലോക്കല്‍ അതോറിറ്റികളുടെ നേതൃത്വത്തിലും 1,388 യൂണിറ്റുകള്‍ അപ്പ്രൂവ്ഡ് … Read more

വാട്ടര്‍ഫോര്‍ഡിലെ വനിതാക്കൂട്ടായ്മയായ ‘ജ്വാല’ അതിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നു.

വാട്ടര്‍ഫോര്‍ഡിലെ വനിതാക്കൂട്ടായ്മയായ ‘ജ്വാല’ അതിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നു. February 16 ന് വൈകിട്ട് 4 മണി മുതല്‍ 7:30 വരെ Ballygunner GAA club ലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി ‘Taste of India 2019’ എന്ന തലക്കെട്ടോടെ ഭക്ഷ്യമേളയും ഒരുക്കുന്നുണ്ട്.കൊതിയൂറും നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കാനും,പുതിയ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചറിയാനും ലഭിക്കുന്ന ഈ അത്യപൂര്‍വ നിമിഷങ്ങള്‍ക്കായി വാട്ടര്‍ഫോര്‍ഡിലേയും പരിസര പ്രദേശങ്ങളിലെയും ഭക്ഷണ പ്രേമികള്‍ ഒരുങ്ങുകയാണ്. കാതിനും കണ്ണിനും ഇമ്പമേകുന്ന സംഗീത നൃത്ത കലാവിരുന്നും സംഘാടകര്‍ … Read more

കോര്‍ക്കില്‍ കുട്ടികളുടെ Faith Fest വര്‍ണ്ണാഭമായി

കോര്‍ക്ക് സീറോ മലബാര്‍ സഭയില്‍ ഫെബ്രുവരി 9-ാം തീയതി ശനിയാഴ്ച ആന്റോച്ചന്‍ ഡബ്ലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ മിനിസ്ട്രി & ടീം ആണ് ‘Faith ഫെസ്റ്റ്’ നടത്തിയത്. കുട്ടികളെ വിവിധ ഗ്രുപ്പുകളായി തിരിച്ച് ആരാധനാ, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, എന്നീ ശുശൂഷകളിലൂടെ കുട്ടികളുടെ വിശ്വാസ തീഷ്ണത ജ്വലിപ്പിക്കുവാന്‍ സഹായിച്ചു. Faith Fest കോര്‍ക്കിലെ കുട്ടികള്‍ക്ക് ഒരു ആത്മീയ ഉണര്‍വായി. ഇതില്‍ ധാരാളം കുട്ടികള്‍ പങ്കെടുത്തു. ബിജു പൗലോസ്

ബ്രെക്‌സിറ്റിന് ഇനി നിര്‍ണ്ണായക ദിനങ്ങള്‍; വിടുതല്‍ കരാറില്‍ അന്തിമ ചര്‍ച്ചകളുമായി തെരേസ മേയ്

ബ്രെക്സിറ്റ് തീയതി അടുത്ത് വരുന്നതോടെ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് അന്തിമമായി എന്താണ് സംഭവിക്കുകയെന്നറിയാന്‍ ലോകം മുഴുവന്‍ ബ്രിട്ടനിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. അതിനിടെ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ എന്തെല്ലാമാണ് നടക്കുകയെന്ന പുതുക്കിയ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതനുസരിച്ച് ഈ മാസം 14ന് ബ്രെക്സിറ്റ് വിഷയത്തില്‍ പാര്‍ലിമെന്റംഗങ്ങള്‍ക്ക് വീണ്ടുമൊരു വോട്ട് ചെയ്യാന്‍ സാധിക്കും. ഫെബ്രുവരി 25ന് അവസാന എഗ്രിമെന്റിലെത്തും. പിന്നീട് അധികം വൈകുന്നതിന് മുമ്പ് തന്നെ അതായത് അടുത്ത മാസം 21നും 22നും യുകെയും ബ്രസല്‍സുമായി ബ്രെക്സിറ്റുമായി … Read more