പുല്‍വാമ ഭീകരാക്രമത്തില്‍ ജീവന്‍ പൊലിഞ്ഞ ജവാന്മാര്‍ക്ക് മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലിയുമായി അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം

കാശ്മീരില്‍ ധീര രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികര്‍ക്ക് OFBJP അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 23.02.2019 ശനിയാഴ്ച ഡബ്ലിനിലെ ഗാര്‍ഡന്‍ ഓഫ് റിമെംബറന്‍സില്‍ വച്ച് മെഴുകുതിരികള്‍ തെളിയിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അറുനൂറിലധികം പേരാണ് ഇവിടെ ഒത്തുകൂടി പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു മരിച്ചവര്‍ക്ക് പ്രണാമം അര്‍പ്പിച്ചത്. ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച് സുഖ് വീന്ദര്‍ സിങ് ആദ്യ മെഴുകുതിരി തെളിയിച്ചു. ഭീകരാക്രമാങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തോടുള്ള കടമയും വൈകാരികതയും പ്രകടിപ്പിച്ച് രൂപേഷ് പണിക്കര്‍ (Core Committee Member OFBJP Ireland) ശശാങ്ക് എന്നിവര്‍ പ്രസംഗിച്ചു. … Read more

അയര്‍ലണ്ടിലെ താപനില റെക്കോര്‍ഡിലേക്ക്… ഫെബ്രുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ചൂടേറിയ ദിനം

ഡബ്ലിന്‍: ഫെബ്രുവരിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ചൂടേറിയ ദിനങ്ങളാണ് ഈ ആഴ്ചയില്‍ അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാന്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നതാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഓരോ ദിവസം കഴിയുന്തോറും താപനിലയില്‍ ഉയര്‍ച്ച ഉണ്ടാകുന്നത്. ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ വാരാന്ത്യത്തിനാണ് അയര്‍ലണ്ട് സാക്ഷ്യം വഹിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത വാരവും താപനില ഉയര്‍ന്നു തന്നെ തുടരും. ഇന്ന് പല ഭാഗങ്ങളിലും 17 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. … Read more

ബ്ലൂ വെയില്‍ ഗെയിമിനുശേഷം കുട്ടികളില്‍ ഭീതിയുണര്‍ത്തി മോമോ ചലഞ്ച് ഗെയിം; മരണക്കളിക്കെതിരെ മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ

അയര്‍ലണ്ടിലും ഇന്ത്യയിലുമടക്കം ലോകമെങ്ങുമായി നൂറുകണക്കിന് കുട്ടികളുടെ ജീവനെടുത്ത ബ്ലൂ വെയില്‍ ചലഞ്ച് സൂയിസൈഡ് ഗെയിമിനുശേഷം ഇപ്പോള്‍ കുട്ടികളുടെ ജീവന് ഭീഷണിയുയര്‍ത്തി ഇന്റര്‍നെറ്റില്‍ പരക്കുന്ന മോമൊ ചലഞ്ച് ഗെയിമിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗാര്‍ഡ അധികൃതര്‍. യുകെയിലെ ഏഴുവയസ്സുകാരനായ ഒരു കുട്ടി സ്‌കൂളിലെ സുഹൃത്തുക്കളോട് പാവപോലെയുള്ള ഭീകര ജീവികള്‍ രാത്രി കൊല്ലുവാന്‍ വരും എന്നു പറഞ്ഞതോടെയാണ് ഈ വിവരം പുറത്തുവന്നത്. അയര്‍ലണ്ടിലെ പ്രമുഖ നഗരങ്ങളിലെ വീടുകളിലുള്ള കുട്ടികളും ഈ ഗെയിം കളിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതേക്കുറിച്ച് കുട്ടികളില്‍ നിന്ന് … Read more

കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 2 ശനിയാഴ്ച ബാലിമണില്‍ ഉള്ള പോപ്പിന്‍ട്രി സ്‌പോര്‍ട്‌സ് സെന്ററില്‍

കേരള ബാഡ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വര്‍ഷവും പ്രൗഢ ഗംഭീരമായി നടത്തപ്പെടുന്നു. ഈ വരുന്ന മാര്‍ച്ച് മാസം 2-ാം തിയതി ശനിയാഴ്ച 10 മണി മുതല്‍ 4 മണിവരെ ബാലിമണില്‍ ഉള്ള പോപ്പിന്‍ട്രി സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. KBC സംഘടിപ്പിക്കുന്ന ഈ ഐറിഷ് ലീഗ് ടൂര്ണമെന്റിലേക്ക് പങ്കെടുക്കുവാന്‍ താല്പര്യപ്പവടുന്നവര്‍ എത്രയും വേഗം തങ്ങളുടെ പേരുകള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ഫോണ്‍ വിളിച്ച് രജിസ്റ്റര്‍ … Read more

അയര്‍ലന്‍ഡിന് മറുപടി നല്‍കി സ്വിസ്സ് ജനത; ദൈവനിന്ദാ നിരോധന നിയമം റദ്ദാക്കാനുള്ള നീക്കത്തിന് സ്വിസ് സര്‍ക്കാരിന്റെ പിന്തണയില്ല

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ശിക്ഷാ നിയമത്തില്‍ നിന്ന്, ദൈവനിന്ദയ്ക്ക് ശിക്ഷ വിധിക്കുന്ന വ്യവസ്ഥ ഒഴിവാക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ പിന്തുണ ലഭിക്കില്ല. അയര്‍ലന്‍ഡ് ഉള്‍പ്പെടെ യൂറോപ്പിലെ പല വികസിത രാജ്യങ്ങളിലും സമീപ കാലത്ത് ദൈവനിന്ദ ശിക്ഷാര്‍ഹമാക്കുന്ന വകുപ്പുള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, സ്വിസ് സര്‍ക്കാര്‍ ഇതിനു തയാറല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഗ്രീന്‍ ലിബറല്‍ എംപി ബീറ്റ് ഫ്‌ളാച്ചാണ് വകുപ്പ് ഒഴിവാക്കാനുള്ള പ്രമേയം കൊണ്ടുവന്നത്. നിലവില്‍ ദൈവനിന്ദ തെളിയിക്കപ്പെട്ടാല്‍ പിഴാണ് ശിക്ഷ. ഒരു ആധുനിക മതേതര രാജ്യത്ത് ഇത്തരമൊരു നിയമത്തിനു പ്രസക്തിയില്ലെന്നാണ് ഫ്‌ളാച്ചിന്റെ വാദം. … Read more

ക്യാബിന്‍ ബാഗിന് ചാര്‍ജ്: റൈന്‍ എയറിന് മൂന്നു മില്യന്‍ യൂറോ പിഴ ചുമത്തി

കാബിന്‍ ലഗേജിന് ചാര്‍ജ് ഈടാക്കിയത് അന്യായമാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് ബജറ്റ് എയര്‍ലൈന്‍ റൈന്‍ എയറിന് ഇറ്റലിയിലെ ആന്റി ട്രസ്റ്റ് അഥോറിറ്റി മൂന്നു മില്യന്‍ യൂറോ പിഴ ചുമത്തി. വിസ് എയറിനും സമാന പിഴ ബാധകമാണ്. സീറ്റിനിടിയില്‍ വയ്ക്കാവുന്ന ചെറിയ ബാഗുകള്‍ സൗജന്യമായി കൊണ്ടുപോകാമെന്നാണ് രണ്ട് എയര്‍ലൈനുകളുടെയും വാഗ്ദാനം. എന്നാല്‍, പത്തു കിലോഗ്രാം വരെയുള്ള ബാഗുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. യാത്രക്കാര്‍ പ്രതീക്ഷിക്കുന്നതിലും ചെറിയ വലുപ്പമാണ് എയര്‍ലൈനുകള്‍ അനുവദിച്ചിരുന്നെന്ന് ആന്റിട്രസ്‌ററ് ഏജന്‍സി കണ്ടെത്തി. ഇത്തരത്തില്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ടിക്കറ്റ് … Read more

ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ചുടേറിയ വാരാന്ത്യം; താപനില 15 ഡിഗ്രിക്ക് മുകളില്‍

മഞ്ഞിന്റെയും അതിശൈത്യത്തിന്റെയും കാര്യമൊക്കെ ഈ വര്‍ഷം ഇനി ഓര്‍മ്മ മാത്രമാകും. ഇപ്പോള്‍ അനുഭവപ്പെടുന്നത് ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതില്‍ ഏറ്റവും ചൂടേറിയ വാരാന്ത്യമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത വാരവും താപനില ഉയര്‍ന്നു തന്നെ തുടരും. 16 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. സാധാരണ ഫെബ്രുവരി മാസം അനുഭവപ്പെടുന്നതിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ ചൂടെന്നതും ആഗോള താപനത്തിന്റെയും അതു മൂലമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെയും തീവ്രത വെളിപ്പെടുത്തുന്നു. ഒരു ഉന്നതമര്‍ദ്ദം അയര്‍ലണ്ടിനെ ലക്ഷ്യംവച്ച് നീങ്ങുന്നതാണ് ഇപ്പോഴത്തെ ചൂടിനു കാരണമെന്നും … Read more

ഡോ . സാംകുട്ടി പട്ടംകരി ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു ; ‘മലയാളം’ ഒരുക്കുന്ന നാടക ക്യാമ്പ് നാളെ താലയില്‍

ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രശസ്തനായ നാടകകൃത്തും, സംവിധായകനും, ചിത്രകാരനുമായ ഡോ. സാംകുട്ടി പട്ടംകരി ഡബ്ലിനില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നു. കലാ -സാം സ്‌കാരിക സംഘടനയായ ‘മലയാളം ‘ഏപ്രില്‍ 13 നു താല സൈന്റോളോജി ഓഡിറ്റോറിയത്തില്‍ വച്ച് അവതരിപ്പിക്കുന്ന നാടകം അണിയിച്ചൊരുക്കുന്നതിനു വേണ്ടിയാണ് രണ്ടുമാസത്തെ കാലയളവിലേക്കായി അദ്ദേഹം അയര്‍ലണ്ടില്‍ എത്തിയിരിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ദേഹത്തെ മലയാളത്തിന്റെ ഭാരവാഹികളും, കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു. തീയേറ്റര്‍ ആര്‍ട്ടില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ .സാംകുട്ടി പട്ടംകരി ഇന്ത്യയിലെതന്നെ പ്രഗത്ഭരായ … Read more

ഗോള്‍വേയില്‍ ചിത്രരചനയും പെയിന്റിംഗ് മത്സരവും

ഗോള്‍വേയില്‍ സെന്റ് പാട്രിക് ദിന ആഘോഷങ്ങളോടനുബന്ധിച്ചു കുട്ടികള്‍ക്കായി ചിത്രരചനയും പെയിന്റിംഗ് മത്സരവും നടത്തപ്പെടുന്നു. നമ്മുടെ കുട്ടികളുടെ നൈസര്‍ഗികവും കലാപരവുമായ കഴിവുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗോള്‍വേയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ജി ഐ സി സി ( Galway Indian Cultural Community) INSPIRATION 2019 എന്ന പേരില്‍ മറ്റൊരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. മാര്‍ച്ച് 9നു ശനിയാഴ്ച രാവിലെ 11 മണിക്ക് Galway East ലുള്ള CUMASU സെന്ററില്‍ വച്ച്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ … Read more

അജ്ഞാത ‘ഡ്രോണ്‍’ : ഡബ്ലിന്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെച്ചു

ഡബ്ലിന്‍ വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറന്നതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകളോളം സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ 11.30 ടെയാണ് എയര്‍ ഫീള്‍ഡിലൂടെയുള്ള 4.5 കി.മി ദൂരപരിധിയില്‍ അനധികൃതമായി ഡ്രോണിന്റെ സാനിധ്യം കണ്ടതിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തിവച്ചത്. അയര്‍ലണ്ടില്‍ വിമാനത്താവള പരിധിയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനത്തിന് ശേഷവും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടെക്ക് ഓഫ് ചെയ്ത വിമാനത്തിലെ പൈലറ്റാണ് അപകടകരമായ രീതിയില്‍ ഡ്രോണ്‍ … Read more