നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ അയര്‍ലണ്ടില്‍ മരുന്ന് ക്ഷാമം ഉണ്ടാകുമോ..? വിദേശകാര്യ മന്ത്രിയുടെ മറുപടി ഇങ്ങനെ

ഡബ്ലിന്‍: നോ-ഡീല്‍ ബ്രെക്സിറ്റുണ്ടായാല്‍ അയര്‍ലണ്ടില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറകെ അനാവശ്യമായി ഇപ്പോഴേ മരുന്നുകള്‍ പൂഴ്ത്തിവയ്ക്കരുതെന്ന് വിദേശകാര്യ മന്ത്രി സൈമണ്‍ കോവ്നി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കരാറൊന്നുമില്ലാതെ യുകെ യൂണിയന്‍ വിട്ട് പോകുന്ന സാഹചര്യത്തിന് ആക്കം കൂടിയതോടെ അയര്‍ലണ്ടിലെ അതിര്‍ത്തികളിലൂടെ സാധനങ്ങള്‍ വിനിമയം ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് ജനങ്ങള്‍ മരുന്നുകള്‍ നേരെത്തെ കൂട്ടി വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ ആരംഭിച്ചതോടെ പല അവശ്യ മരുന്നുകള്‍ക്ക് ഇപ്പോഴേ ക്ഷാമം നേരിട്ട് തുടങ്ങിയിട്ടുണ്ട്. ഈ വിഷമസ്ഥിതി ഒഴിവാക്കാനാണ് പൊതുജനങ്ങളോടും … Read more

അവിശ്വാസ പ്രമേയ വോട്ടെടുപ്പിനെ അതിജീവിച്ച് സൈമണ്‍ ഹാരിസ്; ഫിയാന ഫാള്‍ വിട്ടുനിന്നു

ഡബ്ലിന്‍: സിന്‍ ഫെയ്ന്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് ഒരുവിധത്തില്‍ മറികടന്നു. വോട്ടെടുപ്പില്‍ 37 ഫിയാന ഫാള്‍ അംഗങ്ങള്‍ വിട്ടുനിന്നപ്പോള്‍ പ്രതിപക്ഷത്തിന് 53 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. സൈമണ്‍ ഹാരിസിന് അനുകൂല പക്ഷം 58 വോട്ടുകള്‍ നേടി. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഐറിഷ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിനെതിരെ അവിശ്വാസപ്രമേയത്തിന് കാരണമായത്. ഹോസ്പിറ്റല്‍ നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതില്‍ ഡയലില്‍ താന്‍ ക്ഷമാപണം നടത്തിയെങ്കിലും അതുകൊണ്ട് വിവാദങ്ങള്‍ അവസാനിക്കാതെ അവിശ്വാസ … Read more

ഇന്റര്‍നെറ്റ് പകര്‍പ്പവകാശം കര്‍ക്കശമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: ഇന്റര്‍നെറ്റിലെ പകര്‍പ്പവകാശ ലംഘനങ്ങള്‍ കര്‍ക്കശമായി തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ നിയമം കൊണ്ടുവരുന്നു. ഇതനുസരിച്ച് യൂട്യൂബ് അടക്കമുള്ള പ്‌ളാറ്റ്‌ഫോമുകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകള്‍ പകര്‍പ്പവകാശ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ ശക്തമായി ഇടപെടണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. സൈബര്‍ അവകാശത്തിനു വേണ്ടി വാദിക്കുന്നവര്‍ പുതിയ നിയമ നിര്‍മാണത്തിനെതിരേ ക്യാംപെയ്‌നും തുടങ്ങിക്കഴിഞ്ഞു. അപ്ലോഡ് ഫില്‍റ്റര്‍ സംവിധാനം ഉപയോഗിച്ച് കോപ്പിറൈറ്റ് ലംഘനം തടയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അപ്ലോഡ് ചെയ്യുന്ന ഫയലിന്റെ ഉടമസ്ഥാവകാശം അപ്‌ളോഡ് ചെയ്യുന്ന … Read more

ചില്‍ഡ്രന്‍സ് ആശുപത്രി നിര്‍മ്മാണ വിവാദം: ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് ഡെയ്ലില്‍ അവിശ്വാസ പ്രമേയം നേരിടും; ഗവണ്മെന്റ് സമ്മര്‍ദ്ദത്തില്‍

ഡബ്ലിന്‍: സൈമണ്‍ ഹാരിസിനെതിരെ സിന്‍ ഫെയ്ന്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇന്ന് ഡയലില്‍ ചര്‍ച്ച ചെയ്ത് വോട്ടിനിടും. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഐറിഷ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിനെതിരെ അവിശ്വാസപ്രമേയത്തിന് കാരണമായിരിക്കുന്നത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും വിരല്‍ ചൂണ്ടുന്നത് സൈമണ്‍ ഹാരിസിന് നേര്‍ക്കാണെന്നും അദ്ദേഹം ആ പദവിയില്‍ തുടരാന്‍ യോഗ്യനല്ലാതായെന്നും സിന്‍ ഫെയ്ന്‍ പാര്‍ട്ടി നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് പ്രസ്താവിച്ചിരുന്നു. ഹോസ്പിറ്റല്‍ നിര്‍മ്മാണ ചിലവുകള്‍ വര്‍ധിച്ചതില്‍ ഡയലില്‍ താന്‍ ക്ഷമാപണം നടത്തിയെങ്കിലും അതുകൊണ്ട് വിവാദങ്ങള്‍ … Read more

ഒഐസിസി അയര്‍ലണ്ടിന്റെ കേരള റീബില്‍ഡ് എക്‌സലന്‍സി അവാര്‍ഡ് ഹൈബി ഈഡന്‍ എംഎല്‍എ ക്ക്

ഡബ്ലിന്‍: ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി സ്‌ററഡി സെന്ററും ഒഐസിസി അയര്‍ലണ്ടും സംയുക്തമായി സംഘടിപ്പിച്ച കേരള റീബില്‍ഡ് എക്‌സലന്‍സി അവാര്‍ഡ് പ്രഖ്യാപിച്ചു. എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ എക്‌സലന്‍സി അവാര്‍ഡിന് അര്‍ഹനായി. ഓഐസിസി അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു ഫെബ്രുവരി 15 ന് വെള്ളിയാഴ്ച വൈകുന്നേരം ഡബ്‌ളിന്‍ ടാല പ്‌ളാസ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ടി.ഡി (ഐറിഷ് പാര്‍ലമെന്റ് അംഗം) ഡെപ്യൂട്ടി ജാക്ക് ചാമ്പേഴ്‌സും, ഇന്ത്യന്‍ എംബസ്സി കൗണ്‍സിലര്‍ സോംനാഥ് … Read more

കൊച്ചീക്കാരുടെ ആഘോഷരാവിനു സന്തോഷസമാപ്തി

ഡബ്ലിന്‍: ഗ്രെറ്റര്‍ കൊച്ചിന്‍ ക്ലബ് (Greater Cochin Club-GCC) യുടെ നാലാമത് വാര്‍ഷികവും Family Get-together ഫെബ്രുവരി 16നു ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ആഘോഷമായി നടത്തപ്പെട്ടു. കുട്ടികളും കുടുംബങ്ങളും ചേര്‍ന്ന് നടത്തിയ വിവിധ കള്‍ചറല്‍ പ്രോഗ്രാംസ് മികവുറ്റതും വിദഗ്ദമായതും കടന്നുവന്നവര്‍ക്ക് നയനശ്രവ്യമനോഹാര്യതയുമായിരുന്നു. മാതൃരാജ്യത്ത് നിലനില്‍ക്കുന്ന അനിശ്ചിത്വത്തില്‍ ജീവന്‍ബലിയര്‍പ്പിച്ച സൈനീകര്‍ക്ക് ശ്ര്ദ്ധാഞ്ജലി അര്‍പ്പിച്ച് ജീവന്‍ ത്യാഗം ചെയ്ത് സൈനീകര്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങളില്‍ പ്രതിഞ്ജാബധരായി കൊച്ചീക്കാര്‍ പിറന്നരാജ്യത്തോടുള്ള കടപ്പാടും പ്രതിബധതയും അറിയിച്ചു. വരും നാളുകളില്‍ കൊച്ചീക്കാര്‍ക്ക് പുറമേ മറ്റ് … Read more

ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി ഇന്ന് ‘സൂപ്പര്‍ സ്‌നോ മൂണ്‍’ ദൃശ്യമാകും

ഈ വര്‍ഷമാദ്യം വാനനിരീക്ഷകരെ വിസ്മയത്തിലാക്കി അയര്‍ലണ്ടില്‍ സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍ ദൃശ്യമായിരുന്നു; ഇപ്പോള്‍ രണ്ടാമത്തെ ചന്ദ്രവിസ്മയം ഇന്ന് അയര്‍ലണ്ടിന്റെ ആകാശത്ത് ദൃശ്യമാകും. ‘സൂപ്പര്‍ സ്നോ മൂണ്‍’ എന്നറിയപ്പെടുന്ന പൂര്‍ണ ചന്ദ്രനെ ഇന്ന് വൈകിട്ടാണ് കാണാന്‍ സാധിക്കുക. 2019ലെ ഏറ്റവും വലിയ പൂര്‍ണ ചന്ദ്രന്‍ കൂടിയാണിത്. ഇന്ന് വൈകിട്ട് 3.53pm മുതലാണ് പൂര്‍ണ ചന്ദ്രനെ ദൃശ്യമായി തുടങ്ങുക. ഭൂമിയോടു ഏറ്റവും അടുത്തു നില്‍ക്കുന്നതും വലിപ്പമുള്ളതും കൂടുതല്‍ പ്രകാശമുള്ളതുമായ പൂര്‍ണ ചന്ദ്രനെ കാണാന്‍ സാധിക്കുമെന്നതാണ് ഇന്നത്തെ പ്രത്യേകത. ചന്ദ്രന്‍ … Read more

അയര്‍ലണ്ടിലെ ആശുപത്രി ദുരിതം തീരുന്നില്ല; ആവശ്യത്തിന് കിടക്കകള്‍ ഇല്ലാതെ ശസ്ത്രക്രിയകള്‍ റദ്ദാക്കുന്നു

ഡബ്ലിന്‍: ആശുപത്രി കിടക്കകളുടെ അഭാവം മൂലം എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അയര്‍ലണ്ടിലെ പല ആശുപത്രികളും. ആശുപത്രികളിലെ കിടക്ക ക്ഷാമത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജീവനക്കാരുടെ കുറവും അടിയന്തരവിഭാഗത്തിലെ രോഗികളുടെ തിരക്കും കൂടി വര്‍ധിച്ചതോടെ രോഗികളും ആശുപത്രി ജീവനക്കാരും തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്. രോഗികള്‍ക്കുള്ള കിടക്ക സൗകര്യങ്ങള്‍ ലഭ്യമാകാത്തതിനാല്‍ സാധാരണ നടക്കുന്നതില്‍ നിന്ന് 20 മുതല്‍ 25 ശതമാനം ശസ്ത്രക്രിയകള്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളുവെന്ന് ഡോണഗല്‍ ലെറ്റര്‍കെന്നി ആശുപത്രി സര്‍ജന്‍ Dr Peter O’Rourke വ്യക്തമാക്കുന്നു. ഇവിടെ … Read more

ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്ന അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നു; ലൈസന്‍സ് ലഭിക്കാന്‍ ആറ് മാസം വരെ കാലതാമസം; അടിയന്തിര ഇടപെടല്‍ ഉണ്ടാകാന്‍ ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടു

ഡബ്ലിന്‍: ഡ്രൈവിംഗ് പരിശോധകരുടെ അഭാവത്തില്‍ കൃത്യ സമയങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താതെ വന്നത് രാജ്യത്തെ പല കൗണ്ടികളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോര്‍ക്ക്, കെറി കൗണ്ടികളിലാണ് കൂടുതല്‍ പേര്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിപ്പ് നീളുന്നത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാല്ലൊ, സ്‌കിബെറീന്‍, കില്‍കെന്നി എന്നിങ്ങനെ നാല് സെന്ററുകളില്‍ 13 ഡ്രൈവിങ് പരിശോധകര്‍ മാത്രമാണുള്ളത്. എന്നാല്‍ ഈ സെന്ററുകളില്‍ ഡ്രൈവിങ് ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം 11,000 ത്തിലധികമാണ്. അപേക്ഷ സമപ്പിച്ച് 10 ആഴ്ചയ്ക്കുള്ളില്‍ ഡ്രൈവിംഗ് … Read more

ക്രാന്തി ‘കുടുംബ സംഗമം-2019 ‘ ഫെബ്രുവരി 23 ശനിയാഴ്ച

ഡബ്ലിന്‍: ക്രാന്തി അംഗങ്ങളുടെ കുടുംബ സംഗമം ഫെബ്രുവരി 23 ശനിയാഴ്ച WSAF (Somerville Drive, walkinstown, Dublin 12) ഹാളില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 5 മണി മുതല്‍ 9 വരെയാണ് കുടുംബ സംഗമം നടത്തപ്പെടുന്നത്. കരോക്കെ ഗാനമേളയും, വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടും. ഡബ്ലിനിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പിന്റെ സ്വാദിഷ്ടമായ ഡിന്നറോടു കൂടി പരിപാടി അവസാനിക്കുന്നതാണ്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും. കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്. … Read more