രാഹുല്‍ ഈസ് ഔര്‍ ലീഡര്‍ ആല്‍ബം റീലീസായി

ഡബ്ലിന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലണ്ട് (ഐ.ഓ.സീ), ഓ.ഐ.സീ.സീ അയര്‍ലണ്ടിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ‘കോണ്‍ഗ്രസ് ഈസ് ഔര്‍ ഫ്യൂച്ചര്‍, രാഹുല്‍ ഈസ് ഔര്‍ ലീഡര്‍’ എന്ന ആല്‍ബം റിലീസായതായി പ്രസിഡന്റ് എം എം ലിങ്ക് വിന്‍സ്റ്റര്‍, സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, പി എം ജോര്‍ജുകുട്ടി, റോണി കുരിശിങ്കല്‍ പറമ്പില്‍, പ്രശാന്ത് മാത്യു,ബാബു ജോസഫ് എന്നിവര്‍ അറിയിച്ചു. ലോക ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞ ഈ ആല്‍ബത്തിന്റെ സംവിധാനവും, രചനയും, കൊറിയോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നത് ഐ ഓ സീ യുടെ കലാ … Read more

ബ്രെക്‌സിറ്റ് അനിശ്ചിതത്വം വിശാല അയര്‍ലന്‍ഡ് സഖ്യത്തിന് വഴിമാറുമോ?

ഡബ്ലിന്‍: തെരേസയുടെ ബ്രെക്‌സിറ്റ് പ്രമേയങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ അയര്‍ലന്‍ഡുകളെ തമ്മില്‍ കൂട്ടിയോജിപ്പിക്കാനുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു. ബ്രിട്ടന്റെ ഭാഗമായ വടക്കന്‍ അയര്‍ലണ്ടിന് മേ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തത് അയര്‍ലന്‍ഡുകളുടെ ലയനത്തിന് വഴിവെച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് വടക്കിന്റെ പിന്തുണ കുറഞ്ഞ് വരുന്നത് യുണൈറ്റഡ് അയര്‍ലണ്ടിലേക്കുള്ള ചുവടുമാറ്റത്തെ തുടര്‍ന്ന് ആണോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ സിന്‍ ഫിന്‍ പാര്‍ട്ടി അയര്‍ലന്‍ഡുകളുടെ ഏകീകരണത്തെ പിന്തുണയ്ക്കുന്നുണ്ട്. വടക്കന്‍ അയര്‍ലണ്ടിനെ സ്വയം ഭരണം നിലനിര്‍ത്തിക്കൊണ്ട് തന്നെ … Read more

ഗാല്‍വേ സീറോ മലബാര്‍ സഭയില്‍ കുടുംബങ്ങള്‍ക്കായുള്ള ധ്യാനവും, വിശുദ്ധ വാര തിരുക്കര്‍മങ്ങളും.

ഗാല്‍വേ: സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കിയ’ ആത്മീയം 2019 ‘ശേഷം നമ്മുടെ കര്‍ത്താവിന്റെ ഓശാന, പീഢാ സഹന, ഉത്ഥാന തിരുന്നാളിന് ഒരുങ്ങി കൊണ്ടിരിക്കുന്ന ഇടവക ജനത്തിനായി എപ്രില്‍ 15 തീങ്കളാഴ്ച 5 pm മുതല്‍ 9 pm വരെ മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും റോമിലെ സര്‍വ്വകലാശാല അദ്ധ്യാപകനുമായ റവ.ഫാ.ഇഗ്‌നേഷെസ് കുന്നുംപുറത്ത് (OCD) നയിക്കുന്ന ‘കുടുംബങ്ങള്‍ക്കായുള്ള ധ്യാനം’ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 23 ന് ഡബ്ലിന്‍ സീറോ മലബാര്‍ വൈദികരും … Read more

അവസ്മാര രോഗികള്‍ക്ക് ആശ്വസിക്കാം; കഞ്ചാവിന്റെ ഔഷധഗുണം ഉപയോഗിക്കാന്‍ അനുമതി; മരുന്ന് എത്തുന്നത് ഡെന്മാര്‍ക്കില്‍ നിന്ന്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇനിമുതല്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ അനുമതി. അവസ്മാര രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കഞ്ചാവിന്റെ ഔഷധ ഗുണം ഇനിമുതല്‍ നിയമാനുമതിയോടെ പ്രയോജനപ്പെടുത്താന്‍ കഴിയും. ഏറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം പാസാക്കപ്പെട്ടിരുന്നു. ഔഷധം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ ഡെന്മാര്‍ക്കിലെ മരുന്ന് കമ്പനിയുമായി ധാരണയായതോടെ വരും ദിവസങ്ങളില്‍ തന്നെ ഇത് വില്പനക്ക് എത്തും. അയര്‍ലണ്ടില്‍ ചികിത്സ … Read more

ഏക്കറുകള്‍ വരുന്ന കില്ലെര്‍ണി ദേശീയോദ്യാനത്തില്‍ തീപിടുത്തം

കെറി: കില്ലെര്‍ണി ദേശീയോദ്യാനത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ തോതില്‍ ജീവജാലങ്ങള്‍ ചത്തൊടുങ്ങിയതായി വനം വകുപ്പ് സ്ഥിരീകരിച്ചു. കില്ലെര്‍ണി നാഷണല്‍ പാര്‍ക്കിലെ ടോര്‍ക്ക് പര്‍വ്വതമേഖലയിലുണ്ടായ തീപിടുത്തം ഏക്കറുകളോളം പടര്‍ന്നുപിടിച്ചതോടെ സമീപത്തുള്ള വീടുകള്‍ക്ക് വന്യജീവി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ രാത്രിയോടെ ദേശീയോദ്യാനത്തില്‍ നിന്നും ഉയര്‍ന്നു കണ്ട തീ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ അണക്കുകയായിരുന്നു. പടര്‍ന്നുപിടിച്ചത് കാട്ടുതീ അല്ലെന്നാണ് പ്രാഥമിക നിഗമനം. വിനോദ സഞ്ചാരികള്‍ ധാരാളമായി എത്തുന്ന കെറിയിലെ ഈ നാഷണല്‍ പാര്‍ക്കിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ വനം വന്യജീവി … Read more

ഡോ: പി.കെ ബിജു എം.പി യുടെ ഡോക്ടറേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഗവേഷകനും അയര്‍ലന്‍ഡ് മലയാളിയുമായ ഡോ: സുരേഷ് സി. പിള്ളയുടെ ഫേസ്ബുക് പോസ്റ്റ് വൈറല്‍ ആകുന്നു.

ഡബ്ലിന്‍: ആലത്തൂര്‍ ലോക്‌സഭാമണ്ഡലം സിറ്റിംഗ് എം.പിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഡോക്ടര്‍ പി.കെ ബിജുവിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെതിരെ ശക്തമായ മറുപടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഡോ: ബിജുവുമായി രാഷ്ട്രീയ ബന്ധത്തേക്കാള്‍ അക്കാദമിക ബന്ധമുള്ളവരാണ് കൂടുതലും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ”പി.കെ ബിജു നേടിയ ഡോക്ടറേറ്റ് കോപ്പിയടിച്ചു നേടിയതാണോ” എന്ന വടക്കാഞ്ചേരി എം.എല്‍.എ യും കോണ്‍ഗ്രസ്സ് നേതാവുമായ അനില്‍ അക്കരയുടെ അധിക്ഷേപമാണ് വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. പ്രതികൂല ജീവിത സാഹചര്യങ്ങളെ നേരിട്ട് അക്കാദമിക് റെക്കോഡുകള്‍ സ്വന്തമാക്കിയ ഡോ.ബിജുവിനെതിരെയുള്ള … Read more

വൗ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എയര്‍ലിംഗസില്‍ യാത്ര നടത്താം

ഡബ്ലിന്‍: വൗ എയര്‍ലൈന്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യം ഒരുക്കുമെന്ന് എയര്‍ലിംഗസ് അറിയിച്ചു. ഏപ്രില്‍ 11 വരെ യാത്ര റദ്ദാക്കപ്പെട്ടവര്‍ക്ക് വൗന്റെ അതെ നിരക്കില്‍ എയര്‍ ലിംഗസില്‍ യാത്ര അനുവദിക്കപ്പെടും. വൗ എയര്‍ലൈന്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരന്‍ യാത്രാ ദുരിതം നേരിടുന്നത്. എയര്‍ ലിംഗസിനെ കൂടാതെ മറ്റു ചില എയര്‍ലൈനുകളും വൗ യാത്രക്കാര്‍ക്ക് ചെലവ് കുറഞ്ഞ യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും. അന്താരാഷ്ട്ര വ്യോമ ഗതാഗത കരാറനുസരിച്ച് സേവനം നിര്‍ത്തിവെയ്ക്കുന്ന എയര്‍ലൈനുകള്‍ക്ക് പകരം … Read more

കാവന്‍ ഡേയ്ക്ക് ‘ലോസ്റ്റ് വില്ല’

അയര്‍ലണ്ടിലെ കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന Cavan Day Celebration മാര്‍ച്ച് 30 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ബാലിഹെയ്‌സ് കമ്മ്യൂണിറ്റി ഹാളില്‍ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ.സന്ദീപ് കുമാര്‍ ഉത്ഘാടനം നിര്‍വഹിക്കും. കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങള്‍ ചാര്‍ജെടുക്കുന്നതിനോടൊപ്പം ഡബ്ലിന്‍ തപസ്യ അവതരിപ്പിക്കുന്ന ‘ലോസ്റ്റ് വില്ല’ എന്ന പ്രശസ്ത നാടകവും അരങ്ങേറുന്നു. സലിന്‍ ശ്രീനിവാസ് രചിച്ച്, ബിനു ആന്റണിയും തോമസ് ആന്തോണിയും സംവിധാനം നിര്‍വഹിച്ച ‘ലോസ്റ്റ് വില്ല’ യുടെ സംഗീത സംവിധാനം സിംസണ്‍ … Read more

ഇസ്ലാമിക് തീവ്രവാദി യു.കെയിലേക്ക് വളഞ്ഞവഴിയില്‍ കടക്കുമോ? സാധ്യത തള്ളിക്കളയാനാവില്ലെന്ന് യൂറോപ്യന്‍ രഹസ്യാന്വേഷണ സേന…

ലണ്ടന്‍: ജിഹാദി വധു ഷമീമ ബീഗം ബ്രിട്ടനില്‍ എത്തിയേക്കുമെന്ന് സൂചന. ഇറാക്ക് അതിര്‍ത്തിയോട് അടുത്തുകിടക്കുന്ന അല്‍-ഹവല്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും ശമീമയും ഇവരുടെ ആഴ്ചകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയും രക്ഷപ്പെട്ട വാര്‍ത്ത ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഷമീമയുടെ യു.കെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കിയിരുന്നു. ഷമീമക്ക് ഇരട്ട പൗരത്വം ഉള്ളതിനാല്‍ ഇവരുടെ ഏതെങ്കിലും ഒരു പൗരത്വം അസാധുവാക്കാന്‍ നിയമ വ്യവസ്ഥ നിലവിലുണ്ട്. ഷമീമക്ക് ബംഗ്ലാദേശ് പൗരത്വം കൂടി ഉള്ളതിനാല്‍ ഇവര്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്താനുള്ള അനുവാദം തേടിയിരുന്നു. എന്നാല്‍ … Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ്-2019; ഏപ്രില്‍ 13, 14 തീയതികളില്‍; ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 വരെ

ഡബ്ലിന്‍ – ഏപ്രില്‍ 13, 14 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്ന മൈന്‍ഡ് കിഡ്സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍. മാര്‍ച്ച് 31 വരെ രജിസ്‌ട്രേഷന്‍ നടത്താം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന കിഡ്സ് ഫെസ്റ്റില്‍ പങ്കെടുക്കും. ഫിന്‍ഗല്‍ … Read more