കെ എം മാണിയുടെ നിര്യാണത്തില്‍ ഓ ഐ സീ സീ അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി

ഡബ്ലിന്‍: കേരള കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയുമായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായ കെ എം മാണിയുടെ നിര്യാണത്തില്‍ ഓ ഐ സീ സീ അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ എം എം ലിങ്ക് വിന്‍സ്റ്റര്‍, സാന്‍ജോ മുളവരിക്കല്‍, പി എം ജോര്‍ജ്കുട്ടി, റോണി കുരിശിങ്കല്‍പറമ്പില്‍, പ്രശാന്ത് മാത്യു, ജിംസണ്‍ ജെയിംസ്, ബാബു ജോസഫ്, വിന്‍സെന്റ് നിരപ്പേല്‍, അനീഷ് പാപ്പച്ചന്‍, ഫ്രാന്‍സിസ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു വാര്‍ത്ത: റോണി കുരിശിങ്കല്‍പറമ്പില്‍

വര്‍ഗീയതയുടെ മുഖം സ്വീകരിച്ച് ഗാര്‍ഡ; റിക്രൂട്മെന്റിന്റെ മുഖഛായ മാറുന്നു.

ഡബ്ലിന്‍: ഗാര്‍ഡ റിക്രൂട്‌മെന്റിന്റെ മുഖഛായ മാറുന്നു. മുന്‍ നിയമനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മത ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ബാച്ചിന്റെ പരിശീലനം ആരംഭിക്കുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ചാര്‍ളി ഫ്‌ലെനാഗന്‍ അറിയിച്ചു. സിക്ക് മതക്കാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും മുസ്ലിം വിഭാഗത്തിലുള്ളവര്‍ക്ക് ഹിജാബ് ഉപയോഗിക്കാനും അനുമതി നല്‍കുന്നതിലൂടെ രാജ്യത്തിന് ബഹുസ്വരതയുടെ മുഖം നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പോലീസ് സംവിധാനം പോലുള്ള പൊതു സര്‍വീസുകളില്‍ മത ധ്രുവീകരണം കൊണ്ടുവരുന്നതിന് ഇതിനോടകം തന്നെ നിരവധി … Read more

അയര്‍ലണ്ടില്‍ മൂടല്‍ മഞ്ഞ് വ്യാപകം; ഡബ്ലിന്‍ ഉള്‍പ്പെടെ 18 കൗണ്ടികളില്‍ ഓറഞ്ച് ഫോഗ് വാണിങ്

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മൂടല്‍ മഞ്ഞ് തുടരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ പെയ്ത മഴയെ തുടര്‍ന്ന് മൂടല്‍ മഞ്ഞ് ശക്തമാവുകയായിരുന്നു. ഇതോടെ താപനിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തിയതായി മെറ്റ് ഏറാന്‍ അറിയിച്ചു. ഡബ്ലിന്‍, കാര്‍ലോ, കില്‍ഡെയര്‍, കില്‍ക്കെണി, ലോയിസ് വാട്ടര്‍ഫോര്‍ഡ് വിക്കലോ, ഓഫാലി, വെസ്റ്റ്മീത്ത്, മീത്ത്, ഗാല്‍വേ, മായോ, റോസ് കോമണ്‍, ക്ലെയര്‍, കോര്‍ക്ക്, ലീമെറിക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഓറഞ്ച് ഫോഗ് വാണിങ് നിലവില്‍ വന്നു. ലിങ്സ്റ്റര്‍, ആള്‍സ്റ്റര്‍, കോനാട്ട് മേഖലകളില്‍ ഇന്നലെ മഴ … Read more

മലയാളികള്‍ക്ക് അഭിമാനമായി വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍

വാട്ടര്‍ഫോര്‍ഡ്: മാര്‍ച്ച് 17ന് വാട്ടര്‍ഫോര്‍ഡില്‍ നടന്ന സെന്റ്:പാട്രിക്‌സ് ഡേയ് പരേഡില്‍ പങ്കെടുത്ത മലയാളി അസോസിയേഷന് സ്‌പെഷ്യല്‍ കമെന്റേഷന്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് അസോസിയേഷന്‍ ഈ ബഹുമതി കരസ്ഥമാക്കുന്നത്. പരമ്പരാഗതമായ വേഷവിധാനത്തോടു കൂടി നടന്നു നീങ്ങിയ സ്ത്രീകളും പുരുഷന്മാരും കുട്ടികളും, കണ്ണുകളെയും കാതുകളെയും ആനന്ദത്തില്‍ ആറാടിച്ച ചെണ്ടമേളവും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. പരേഡില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവരോടും കമ്മിറ്റി അംഗങ്ങള്‍ നന്ദി അറിയിച്ചു.

സിറോ മലബാര്‍ സഭ കില്‍ക്കെന്നി കമ്മ്യൂണിറ്റിയുടെ നോമ്പുകാല ഏകദിന ധ്യാനം ഏപ്രില്‍ 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍

കില്‍ക്കെന്നി: സിറോ മലബാര്‍ സഭ കില്‍ക്കെന്നി, അയര്‍ലാന്‍ഡ് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നോമ്പുകാല ഏകദിന ധ്യാനം ഈ ശനിയാഴ്ച 13ന് രാവിലെ 9:30 ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കും. ഓശാനയുടെ തിരുകര്‍മങ്ങളും, കുരുത്തോല വിതരണവും ഇതോടൊപ്പം നടത്തപ്പെന്നത്താണ്. ഈ വര്‍ഷത്തെ ധ്യാനത്തിന് വോയ്സ് ഓഫ് പീസ് മിനിസ്ട്രി നേതൃത്വം നല്‍കുന്നതാണ്. കില്‍കെന്നിയിലെ,പാര്‍ണല്‍ സ്ട്രീറ്റിലെ, ജെയിംസ് ഗ്രീനിലുള്ള, പ്രസന്റേഷന്‍ പ്രൈമറി സ്‌കൂള്‍ ഓഡിറ്റോിയത്തില്‍ വെച്ചാണ് ധ്യാനം നടത്തുന്നത്. റവ. ഫാ. ഫ്രാന്‍സിസ്സേവ്യറും (സിലനച്ചന്‍), റവ. ഡോ. ജോര്‍ജ്ജ് അഗസ്റ്റിനും … Read more

ഐറിഷ് താപനിലയില്‍ പുരോഗതി; മഞ്ഞുവീഴ്ച കുറഞ്ഞുവരുന്നതായി മെറ്റ് ഏറാന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കഠിനമായ മഞ്ഞുവീഴ്ച്ചക്ക് ശമനം. താപനില 12 ഡിഗ്രി വരെ വര്‍ധിച്ചതോടെ കാലാവസ്ഥയില്‍ പുരോഗതി കണ്ടുതുടങ്ങി. ശനിയാഴ്ചയും ഞായറാഴ്ചയും തുടര്‍ന്ന മഞ്ഞുവീഴ്ചയുടെ തോത് ക്രമേണ കുറഞ്ഞു തുടങ്ങി. അടുത്ത ആഴ്ചയോടെ താപനില 15 ഡിഗ്രിയിലെത്തുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ഊഷ്മാവ് മൈനസ് ഡിഗ്രി കടന്നത് ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് മണ്‍സ്റ്ററിലും ആള്‍സ്റ്ററിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയത്. ഇന്നും നാളെയും ചാറ്റല്‍ മഴക്കുള്ള സാധ്യത ഒഴിവാക്കിയാല്‍ … Read more

എച്ച്.എസ്.ഇ-യുടെ മെറ്റേണിറ്റി സര്‍വീസുകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്; ഐറിഷ് ആശുപത്രികളിലെ പ്രസവം ഭയാനകരമാണെന്ന് അനുഭവസ്ഥരായ സ്ത്രീകള്‍ പങ്കുവെയ്ക്കുന്നു…

ഡബ്ലിന്‍: എച്ച്.എസ്.ഇ നിയന്ത്രണത്തില്‍ വരുന്ന മാതൃ-ശിശു സംരക്ഷണ സേവനങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഐറിഷ് ആശുപത്രികളില്‍ പ്രസവത്തിന് എത്തുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് കയ്‌പ്പേറിയ അനുഭവങ്ങള്‍. ലേബര്‍ റൂമില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ പരിചരണം ലഭ്യമാകുന്നില്ലെന്ന് ഐറിഷുകാരിയായ ജോ ഡെഫ്രി തന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായ പ്രസവവും പ്രസവാനന്തര ചികിത്സകളും സ്ത്രീകളുടെ അവകാശമാണെന്നിരിക്കെ എച്ച്.എസ്.ഇ യുടെ കീഴിലുള്ള ആഴുപത്രികളില്‍ ലഭിക്കുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത സേവനമാണെന്ന് ഇവര്‍ മോര്‍ണിംഗ് അയര്‍ലന്‍ഡിന് നല്‍കിയ ഫോണിങ് പ്രോഗ്രാമിലൂടെ വ്യക്തമാക്കി. പ്രസവ ശേഷം അണുബാധയേറ്റ് കിടക്കേണ്ടി … Read more

ശ്വാസകോശത്തില്‍ ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ‘സൂപ്പര്‍-ഫംഗസുകള്‍’ യു.കെയില്‍ വ്യാപകമാകുന്നു; അയര്‍ലണ്ടിലേക്കും പടരാന്‍ സാധ്യത…

ഡബ്ലിന്‍: ശ്വാസകോശത്തിലും മനുഷ്യ രക്തത്തിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ‘സൂപ്പര്‍ ഫംഗസുകള്‍’ യു.കെയിലെ ഗാര്‍ഡനുകളില്‍ നിറയുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കര്‍ഷകരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള അപകടകരമായ ഫംഗസ് വായുവിലെത്താന്‍ കാരണമെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മരുന്നുകളെ അതീജിവിക്കാന്‍ ഫംഗസുകള്‍ക്ക് കഴിവുണ്ടെന്നതാണ് അപകടകരമായ പ്രശ്നം. മരുന്നെടുത്താലും ഈ ഫംഗസുകള്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. കര്‍ഷകര്‍ സാധാരണയായി ഉപയോഗിക്കാറുള്ള ഫംഗല്‍ സ്പ്രേകളുമായി ഇവ ഇണങ്ങി ചേര്‍ന്നതാണ് മരുന്നുകള്‍ കൃത്യമായി ഫലം ചെയ്യാത്തതിന്റെ കാരണം. അസ്പീര്‍ഗില്ലിസിസ് അവസ്ഥയ്ക്ക് ഈ ഫംഗസുകള്‍ കാരണമാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ … Read more

ആശുപത്രികളിലെ നിയമ നിരോധനം: ആരോഗ്യമന്ത്രി രാജിവെയ്ക്കാന്‍ സമ്മര്‍ദ്ദമേറുന്നു; മൂന്ന് മാസം അയര്‍ലന്‍ഡ് കടന്നുപോകേണ്ടത് വന്‍ പ്രതിസന്ധിയിലൂടെ…

ഡബ്ലിന്‍: മൂന്ന് മാസത്തേക്ക് ഐറിഷ് ആശുപത്രികളില്‍ നിയമനനിരോധനം ഏര്‍പ്പെടുത്തിയ ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യ വകുപ് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ ആശുപത്രി നിയമനങ്ങള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് എച്ച്.എസ്.ഇ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ലിം വുഡിനെ രേഖാമൂലം അറിയിച്ചത് വന്‍ വിവാദങ്ങള്‍ക് തുടക്കമിട്ടു. നിയമന നിരോധനത്തിന്റെ കാരണങ്ങളില്‍ പ്രധാനം മുന്‍ വര്‍ഷത്തില്‍ റിക്രൂട്‌മെന്റുകള്‍ ധാരാളമായി നടത്തിയിരുന്നു എന്നതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആയിരത്തില്‍ താഴെ നേരിട്ടുള്ള നിയമനങ്ങള്‍ മാത്രമാണ് … Read more

ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി ഐറിഷ് ആശുപത്രികളില്‍ നിയമന നിരോധനം വരുന്നു; ദീര്‍ഘനാളായി ലീവില്‍ കഴിയുന്ന ജീവനക്കാര്‍ക്കും നിയമന നിരോധനം ബാധകമാകും…

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ നിയമന നിരോധനം നടപ്പാക്കാന്‍ എച്ച്.എസ്.ഇ തയ്യാറെടുക്കുന്നു. ഓവര്‍ ടൈം ജോലികളും ഇതോടൊപ്പം നിര്‍ത്തിവെയ്ക്കും. എച്ച്.എസ്.ഇ വന്‍ സാമ്പത്തിക ബാധ്യതയിലൂടെ കടന്നു പോകുന്നതിനാല്‍ അടുത്ത 3 മാസക്കാലത്തേക്ക് നിയമന നിരോധനം നടപ്പാക്കും. 2018-ല്‍ വന്‍ തോതില്‍ നിയമനം നടത്തിയത് ആരോഗ്യ വകുപ്പിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി എച്ച്.എസ്.ഇ ചീഫ് ഓപറേഷന്‍സ് ഓഫീസര്‍ ലിം വുഡ് നിയമന നിരോധനം ശിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടു. നിലവില്‍ നിയമന ഉത്തരവ് നേടിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടാകുമെന്നും ആരോഗ്യ … Read more