ആഘോഷത്തിമിര്‍പ്പില്‍ അയര്‍ലന്‍ഡ്; മഞ്ഞിനും മഴക്കും താത്കാലിക വിട; തെളിഞ്ഞ കാലാവസ്ഥയില്‍ പെസഹായും, ദുഖവെള്ളിയും, ഈസ്റ്ററും..

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ തീര്‍ത്തും തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് മെറ്റ് ഏറാന്‍. മഞ്ഞും മഴയും മാറിയതോടെ ഉത്സവലഹരിയിലാണ് ഐറിഷ് നഗരം. പെസഹാ ദിനം അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ആദ്യത്തെ ദിനമായി മാറും. താപനില 20 ഡിഗ്രിയിലെത്തിയതോടെ നാടും നഗരവും സജീവമായി. അയര്‍ലണ്ടിലെ ഇന്നത്തെ കുറഞ്ഞ താപനില 14 ഡിഗ്രിയും, കൂടിയ താപനില 20 ഡിഗ്രിയും ആയിരിക്കും. നേരിയ മഞ്ഞിന്റെ തണുപ്പും താപനിലയില്‍ പുരോഗതിയും ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷങ്ങളെ … Read more

ആരോമ സ്‌പൈസില്‍ ഈസ്റ്റര്‍ ഓഫര്‍ 21 ഞായറാഴ്ച വരെ

ഡബ്ലിന്‍: ക്ലൊണ്ടാല്‍ക്കിനില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏഷ്യന്‍ ഷോപ്പായ ആരോമ സ്‌പൈസില്‍ ഇന്ന് മുതല്‍ 21 ഞായറാഴ്ച വരെ ഈസ്റ്റര്‍ ഓഫര്‍ ലഭ്യമാണ്.പെസഹഈസ്റ്റര്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മലയാളികള്‍ക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളും വിലക്കുറവില്‍ ലഭ്യമാണ്. Viswas Matta rice 10kg €9.99 *DD Tapioca whole €1.99 *Tilda Basmati 5kg €12.99 *Supreme Urid Dall 2kg €3.99 Maya’s moong Beans 2kg€3.99 TT urid Gota 2kg €5.99 Fresh Coriander 2 for €1.00 … Read more

യുണൈറ്റഡ് അയര്‍ലന്‍ഡിന് 70 ശതമാനം യുവ ഐറിഷുകാരുടെ പിന്തുണ; ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തില്‍ അയര്‍ലന്‍ഡുകളുടെ ലയനം പ്രവചിച്ച് സര്‍വേ ഫലങ്ങള്‍.

ഡബ്ലിന്‍: ബ്രെക്‌സിറ്റ് നയപരിപാടികള്‍ വൈകുന്ന സാഹചര്യത്തില്‍ അയര്‍ലന്‍ഡുകളുടെ ലയനത്തിന് ജനപിന്തുണ ഏറുന്നു. 10 ഐറിഷുകാരില്‍ 7 പേരും യുണൈറ്റഡ് അയര്‍ലണ്ടിനെ സ്വാഗതം ചെയ്യുന്നവരാണ്. അയര്‍ലണ്ടില്‍ ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് ജനപിന്തുണ വര്‍ധിക്കുന്നതായി കണ്ടെത്തിയത്. വടക്കന്‍ അയര്‍ലണ്ടിനോട് തൊട്ടടുത്ത് കിടക്കുന്ന ഐറിഷ് കൗണ്ടികളില്‍ ലോട്ടോ ലാന്‍ഡ് നടത്തിയ സര്‍വേ ഫലങ്ങളുടെ വെളിച്ചത്തില്‍ വടക്കന്‍ മേഖലകളില്‍ യുണൈറ്റഡ് അയര്‍ലണ്ടിനും താത്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം അടിക്കടി കൂടി വരികയാണെന്നും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 18 നും 24 നും ഇടയില്‍ പ്രായമുള്ളവരിലാണ് … Read more

ബ്ലാഞ്ചര്‍ട്‌സ്ടൗണില്‍ ധ്യാനം ഇന്ന് ആരംഭിക്കും; പെസഹാ തിരുകര്‍മ്മങ്ങള്‍ ഒമ്പത് കേന്ദ്രങ്ങളില്‍…

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചട്‌സ്ടൗണ്‍ സബ് സോണിന് വേണ്ടിയുള്ള നോമ്പുകാല ധ്യാനം ഇന്നും നാളെയും (ചൊവ്വാ, ബുധന്‍) വൈകിട്ട് 5 മണിമുതല്‍ 9 മണിവരെ ഹന്‍സ്ടൗണ്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടത്തപ്പെടും. റവ. ഡോ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD യാണ് ധ്യാനം നയിക്കുന്നത്. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം പെസഹാ 9 കേന്ദ്രങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ലൂക്കനില്‍ പാമേഴ്‌സ്ടൗണിലുള്ള സെന്റ്. ലോറന്‍സ് നാഷണല്‍ ബോയ്‌സ് സ്‌കൂള്‍ ഹാളില്‍ രാവിലെ 9 മണിക്കും, ബ്ലാക്ക് റോക്ക് … Read more

ഐറിഷ് മലയാളികളുടെ ആവേശമായ കേരളാഹൗസ് മെഗാ കാര്‍ണിവല്‍ ഈ വര്‍ഷം ജൂണ്‍ പതിനഞ്ചിന്

ഡബ്ലിന്‍: കേരളാഹൗസ് ഒരുക്കുന്ന ഒന്‍പതാമത് മെഗാ കാര്‍ണിവലിന് ഔദ്യോഗിക പ്രഖ്യാപനമായി. ജൂണ്‍ പതിനഞ്ചിന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടുവരെയാണ് ഐറീഷ് മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ അരങ്ങേറുക. സ്ഥിരം വേദിയായ ലൂക്കന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന കാര്‍ണിവല്‍ ഒട്ടനവധി പുതുമകളോടെയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, വാശിയേറിയ വടംവലി മത്സരം, അയര്‍ലന്‍ഡിലെ മുഴു വന്‍ മലയാളി റസ്റ്റോറന്റുകളും അണിനിരക്കുന്ന നാടന്‍ ഫുഡ് ഫെസ്റ്റിവല്‍, കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിക്കാന്‍ ബൗണ്‍സിംഗ് … Read more

ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹം ഓശാന ആചരിച്ചു.

ഡബ്ലിന്‍: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ഡബ്ലിനിലെ സീറോ മലബാര്‍ ക്രൈസ്തവ സമൂഹം ഓശാന തിരുനാള്‍ ആചരിച്ചു. വിവിധ കുര്‍ബാന സെന്ററുകളില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ അനേകം വിശ്വാസികള്‍ പങ്കെടുത്തു. കേരളീയ രീതിയില്‍ കുരുത്തൊല വെഞ്ചരിപ്പും പ്രദക്ഷിണവും, ദേവാലയ പ്രവേശന ചടങ്ങുകളും നടത്തി. നോമ്പ്കാല ധ്യാനം നടക്കുന്ന താല ഫെര്‍ട്ടകയിന്‍ ദേവാലയത്തില്‍ താല, ബ്ലാക്ക് റോക്ക്, ബ്രേ കുര്‍ബാന സെന്ററുകള്‍ സംയുക്തമായി ഓശാന ആചരിച്ചു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലും, … Read more

ക്രാന്തിക്ക് ഡബ്ലിന്‍ സൗത്ത് മേഖലയില്‍ ഒരു യൂണിറ്റ് കൂടി

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രവാസി ഇന്ത്യക്കാരുടെ ഇടയിലെ പ്രമുഖ പുരോഗമന സംഘടനയായ ക്രാന്തിക്ക് തലസ്ഥാന നഗരിയില്‍ ഒരു യൂണിറ്റ് കൂടി രൂപീകരിക്കപ്പെട്ടു. ന്യൂ ബ്രിഡ്ജ്, താല, ലൂക്കന്‍, ഡബ്ലിന്‍ സൗത്ത് നഗര മേഖല എന്നീ പ്രദേശങ്ങളെ അംഗങ്ങളെ ഉള്‍പ്പെടുത്തി ആണ് ഡബ്ലിന്‍ സൗത്ത് യൂണിറ്റ് രൂപീകരിച്ചത്. ക്രാന്തിയുടെ നാളിതുവരെയുള്ള മികച്ച പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജമാണ് അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളില്‍ യൂണിറ്റുകള്‍ രൂപീകരിക്കുക എന്ന ലക്ഷ്യം സാധ്യമാക്കിയത്. പ്രവാസി ഇന്ത്യക്കാര്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഡബ്ലിന് സൗത്ത്. ഏപ്രില്‍ പന്ത്രണ്ടു … Read more

കാഴ്ചക്കാരെ ആസ്വാദനത്തിന്റെ പരകോടിയിലേക്കുയര്‍ത്തിയ സാംകുട്ടി മാജിക്; മനസ്സുകള്‍ കീഴടക്കി സുല്‍ത്താനും കഥാപാത്രങ്ങളും അരങ്ങു വാണു;’പ്രേമബുസാട്ടോ’പുതിയ ചരിത്രമായി

ഡബ്ലിന്‍: പരമ്പരാഗത നാടക സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞു കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും പുതമ നിറച്ചു ഡോക്റ്റര്‍ സാംകുട്ടി പട്ടംകരി അണിയിച്ചൊരുക്കിയ ‘പ്രേമബുസ്സാട്ടോ’ മലയാളി മനസ്സുകളിലെ കുളിരോര്‍മയായി. കലാ- സാംസ്‌കാരിക സംഘടനയായ ‘മലയാളം’ നിര്‍മിച്ച ‘പ്രേമബുസാട്ടോ ‘എന്ന നാടകം ശനിയാഴ്ചയാണ് താലയിലെ സയന്റോളോജി ഓഡിറ്റോറിയത്തില്‍ അരങ്ങേറിയത്. ഇടവേളയില്ലാത്ത രണ്ടു മണിക്കൂറില്‍ അധികം സമയം വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സുല്‍ത്താനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും അരങ്ങില്‍ ജീവിക്കുകയായിരുന്നു. വളരെ സാധാരണമായ ഒരു നാടകം കാണാനായി വന്നവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളയുന്ന … Read more

സമൃദ്ധിയുടെ കാണിക്കാഴ്ചകള്‍ ഒരുക്കി ഇന്ന് വിഷു

വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഐശ്വര്യവും സന്തോഷവും പ്രതീക്ഷിച്ചാണ് മലയാളി വിഷുവിനെ വരവേല്‍ക്കുന്നത്. വിഷുക്കണിയ്ക്ക് മതാതീതമായ ഒരു പശ്ചാത്തലമുണ്ട്. കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമ്യതയുമെല്ലാം എന്നേ കൈവിട്ടുപോയെങ്കിലും ആ കാലത്തെ മുഴുവന്‍ ഒരു പ്രതീകമായി ഒരുക്കി വയ്ക്കുകയാണ് പുതുതലമുറ. കേരളത്തില്‍ ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നുണ്ട്. കാരണം അവര്‍ക്കിത് വെറുമൊരു വിഷുവല്ല കൈമോശം വന്ന നാടിന്റെ മണവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമെല്ലാം തിരിച്ചു പിടിക്കലും കൂടിയാണ്. വിഷു ആഘോഷിക്കുന്നത് മറുനാട്ടില്‍ വെച്ചാണെങ്കിലും ആഘോഷത്തിന്റെ പൊലിമ … Read more

ദുഷ്‌കരമോ ഇന്‍കം പ്രൊട്ടക്ഷന്‍ ലഭിക്കാന്‍ ?

മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അതികം ആവശ്യമുള്ള ഒരു പ്രൊട്ടക്ഷന്‍ കവര്‍ ആണ് ഇന്‍കം പ്രൊട്ടക്ഷന്‍. എന്ന് വച്ച് ചെറിയ അസുഖങ്ങള്‍ കാരണം ഇത് തടസ്സപ്പെടുന്നുമില്ല. എങ്കിലും താഴെ പറയുന്ന അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍കം പ്രൊട്ടക്ഷന്‍ കിട്ടുക പ്രയാസം ആയിരിക്കും. 1 .ഡിയബെറ്റീസ് അഥവാ പ്രമേഹംഡോക്ടര്‍ ഈ അവസ്ഥ diagnose ചെയ്താല്‍ പിന്നെ ഇന്‍കം പ്രൊട്ടക്ഷന്‍ കവര്‍ ലഭിക്കില്ല. ഒരു ഹൈ റിസ്‌ക് അസുഖമായി ഇതിനെ കരുതുന്നതിനാലും പെര്മനെന്റ് ആയ അസുഖ നിവാരണം സാധ്യമല്ലാത്തതിനാലും ആണിത്. 2 .ജനിതക അവസ്ഥകള്‍ … Read more