സ്‌കൂള്‍ ഓഫ് ഓഫ് ഇവാഞ്ചലിസെഷന്‍ 2019 ഇംഗ്ലീഷിലുള്ള ധ്യാനം

യുവജനങ്ങള്‍ക്കും, ടീനേജ് കുട്ടികള്‍ക്കുമായി രണ്ട് ഗ്രൂപ്പുകളായി തിരിച്ച് അഭിഷേകാഗ്‌നി മിനിസ്ട്രി അയര്‍ലന്‍ഡ് ഒരുക്കുന്ന താമസിച്ചുള്ള ധ്യാനം ഈ മാസം ജുലൈ 27 മുതല്‍ മുതല്‍ 30 ആം തീയതി വരെ താല ഡൊമിനിക്കന്‍ റിട്രീറ്റ് സെന്റര്‍ ഇല്‍ വെച്ച് നടത്തപ്പെടുന്നു. ഈ ധ്യാനം നയിക്കുന്നത് സെഹിയോന്‍ യുകെ ടീം അംഗങ്ങളാണ്. ധ്യാനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ afcmteamireland.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക. Antony-0870698898, Ann-0857340862.

ഗോള്‍വേയിള്‍ GICC – CUP ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി

ഗോള്‍വേ: അയര്‍ലണ്ടിലെ പത്ത് പ്രമുഖ ഫുട്‌ബോള്‍ ടീമുകള്‍ വാശിയോടെ ഏറ്റുമുട്ടിയ ഗോള്‍വേയിലെ ഫുട്‌ബോള്‍ മാമാങ്കത്തിള്‍ ഡബ്ലിന്‍ ഓള്‍ സ്റ്റാര്‍സ് സഡന്‍ ഡെത്തിലൂടെ ഗോള്‍വേ ഗാലക്‌സി എഫ് സി യെ മറികടന്നു പ്രഥമ GICC കപ്പ് കരസ്ഥമാക്കി. മികവുറ്റ സംഘാടനത്താലും, ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് ആയര്‍ലണ്ടിന്റെ ഔദ്യോഗിക റഫറീമാരാലും നിയന്ത്രിക്കപ്പെട്ട ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കളിക്കാരിലും കാണികളിലും ഒരേപോലെ ആവേശം ജനിപ്പിക്കുന്നതായിരുന്നു. പത്തു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ഐറീഷ് ബ്ലാസ്റ്റേഴ്സ് ഓള്‍ സ്റ്റാര്‍സ്, റിപ്പബ്ലിക്ക് ഓഫ് … Read more

ഹാസ്യ രാജാക്കന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം രാജേഷ് ചേര്‍ത്തലയും അയര്‍ലണ്ടിലേക്ക്

ഡബ്ലിന്‍: കേരളത്തിലെ പ്രമുഖ ചാനലുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രമുഖ ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒരുമിക്കുന്ന മെഗാ ഷോ അയര്‍ലണ്ടില്‍ എത്തുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 21 ന് താല സയന്റോളജി ഹാളില്‍ അരങ്ങേറുന്ന മെഗാ ഷോയിലാണ് ഹാസ്യ രാജാക്കന്മാരായ ഉല്ലാസ് പന്തളവും ബിനു അടിമാലിയും ഒപ്പം പുല്ലാങ്കുഴ വിദ്വാന്‍ രാജേഷ് ചേര്‍ത്തലയും അടക്കം 12 ല്‍ പരം കലാകാരന്മാര്‍ അരങ്ങേറുന്ന മെഗാ ഷോ … Read more

മാനവികം ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ന്റെ ഔപചാരിക ഉദ്ഘാടനവും, ഒപ്പം ആദ്യത്തെ പോന്നോണാഘോഷവും ഓഗസ്റ്റ് 31ന്

വിക്കലോ : അയര്‍ലണ്ടിന്റെ പൂന്തോട്ടം എന്ന് അറിയപ്പെടുന്ന വിക്കലോ യിലെ Bray യും അതിന്റെ പ്രാന്ത പ്രദേശത്തെയും വസിക്കുന്ന ഇന്ത്യന്‍സിനായി ഒരു അസോസിയേഷന്‍ എന്ന കുറച്ചു നാളായിട്ടുള്ള ആശയം പൂവണിഞ്ഞിരിക്കുകയാണ്. അതാണ് ‘Manavikam Indian cultural association ‘.ഇവിടുത്തെ ജനങ്ങളുടെ സാമൂഹികവും സാംസ്‌കാരികവും ആയിട്ടുള്ള ക്ഷേമം മുന്‍ നിര്‍ത്തി പൊതു ജന അഭിപ്രായത്തോടെ ജാതി മത രാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങള്‍ നടത്താനുള്ള ഒരു വേദി ആയിട്ടാണ് ഈ അസ്സോസിയേഷന്‍നെ നോക്കികാണുന്നത്. കുട്ടികള്‍ക്കും സ്ത്രീ ജനങ്ങള്‍ക്കും ഉള്‍പ്പെടെ ഏവര്‍ക്കും … Read more

സുരക്ഷാ ഭീഷണി വേള്‍പൂള്‍ ക്ലോത്സ് ഡ്രയര്‍ തിരിച്ചുവിളിക്കുന്നു

ഡബ്ലിന്‍ : സുരക്ഷാ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ വേള്‍പൂള്‍ ക്ലോത്സ് ഡ്രയര്‍ തിരിച്ചുവിളിക്കുന്നു. 2004 മുതല്‍ 2015 വരെ പുറത്തിറക്കിയ Hotpoint, Indesit, Creda, Swan and Proline മോഡലുകള്‍ക്കാണ് സുരക്ഷാ അറിയിപ്പ് ബാധകമാകുക. ഉത്പന്നം റിപ്പയര്‍ ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നു വേള്‍പൂള്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഉത്പന്നത്തിന്റെ ഉപയോഗം തുടരുന്നവര്‍ തീര്‍ച്ചയായും അത് നിര്‍ത്തിവെയ്ക്കാനും കമ്പനി നിര്‍ദേശിക്കുന്നു. കമ്പനിയില്‍ നിന്നും സൗജന്യമായി ഡ്രയര്‍ മാറ്റിയെടുകയോ, ആവശ്യക്കാര്‍ക്ക് വീട്ടില്‍ തന്നെ സൗജന്യ റിപ്പയര്‍ ചെയ്തുകൊടുക്കുകയോ, അതുമല്ലെങ്കില്‍ … Read more

റെയില്‍വേ സര്‍വീസുകളില്‍ ഗുണ്ടായിസം പതിവാകുന്നു : ട്രാന്‍സ്പോര്‍ട് ഗാര്‍ഡ യൂണിറ്റ് വേണമെന്ന് ഡബ്ലിന്‍ ടി.ഡി

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ റെയില്‍വേ സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് നേരെ അക്രമങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരനെ ഇടയ്ക് വെച്ച് ലുവാസില്‍ നിലത്തിട്ട് കാലുകൊണ്ട് ചവിട്ടി പരുക്കേല്‍പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊതു ഗതാഗതത്തിനു ഒരു സേന യൂണിറ്റ് വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ഗതാഗത മേഖലയില്‍ മാത്രമായി ഒരു സേനയെ നിയമിക്കണമെന്ന് ഡബ്ലിന്‍ ഫിയാന ഫാള്‍ ടി ഡി ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ യാത്രക്കാര്‍ രാജ്യത്തെ ഗതാഗത സംവിധാനത്തില്‍ വന്‍തോതില്‍ സാമൂഹ്യവിരുദ്ധ ശല്യം നേരിടുകയാണെന്നും … Read more

ലിസ സ്മിത്തിനെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് മന്ത്രി ലിയോ വരേദ്കര്‍: അയര്‍ലണ്ടിലെ ന്യുനപക്ഷ വിഭാഗവും ലിസയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു : അയര്‍ലണ്ടിന്റെ മാത്രമല്ല യൂണിയന്‍ രാജ്യങ്ങളുടെ സുരക്ഷാ ഉത്തരവാദിത്വം ഫിനഗേലിന് എന്ന് യൂറോപ്പ്യന്‍ യൂണിയന്‍

ഡബ്ലിന്‍ : ജിഹാദി വധു ലിസ സ്മിത്തിനെ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കെന്ന് മന്ത്രി ലിയോ വരേദ്കര്‍. ഇതിനു വേണ്ടിയുള്ള എല്ലാ നയതന്ത്ര നടപടികളും പൂര്‍ത്തിയായെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലിസ ജിഹാദി വധു ആയെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി റിക്രൂട്‌മെന്റുകളൊ, പരിശീലങ്ങളോ നടത്തിയിട്ടില്ലെന്ന് അന്വേഷണത്തിലൂടെ മനസിലായതായും വരേദ്കര്‍ അറിയിച്ചു. അയര്‍ലണ്ടിലെ ഒരു മുന്‍ സേനാവിഭാഗം ആണെന്ന പരിഗണനയാണ് ലിസയ്ക്ക് നല്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സിറിയന്‍ ക്യാമ്പില്‍ ഇവര്‍ ദുരിതം അനുഭവിക്കുകയാണെന്നും നാട്ടിലേക്ക് ഇവരെയും ഇവരുടെ കുട്ടിയേയും തിരിച്ചെത്തിക്കും … Read more

ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019 ഓഗസ്റ്റ് 30 നു തുടക്കമാകും.

ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം ഓഗസ്റ്റ് 30, 31, സെപ്റ്റംബര്‍ 1 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍, ‘ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് സമയം. വയനാട് അനുഗ്രഹ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.മാത്യു വയലുമണ്ണിലാണ് ധ്യാനം നയിക്കുന്നത്. കൂടാതെ മുന്‍ വര്‍ഷങ്ങളിലേതുപോലെ കുട്ടികള്‍ക്കുള്ള ധ്യാനവും ഉണ്ടായിരിക്കും. … Read more

നോര്‍ത്ത് ഡബ്ലിനില്‍ വെള്ളം നിലച്ചു

ഡബ്ലിന്‍ : പ്രധാന ജലവിതരണ സംവിധാനത്തില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ വടക്കന്‍ ഡബ്ലിനില്‍ ജല ദൗര്‍ലഭ്യം തുടരുന്നു. ചിലയിടങ്ങളില്‍ കുറഞ്ഞ തോതില്‍ വെള്ളം ലഭിക്കുന്നുണ്ടെങ്കിലും ഇത് എപ്പോള്‍ വേണമെങ്കിലും നിലച്ചേക്കും. ഡ്രം കോണ്‍ട്ര റോഡിലുള്ള മെയിന്‍ വാട്ടര്‍ ലൈനില്‍ ഇന്ന് രാവിലെയായിരുന്നു പൈപ് ലൈന്‍ പൊട്ടിയത്. അറ്റകുറ്റ പണികള്‍ നടന്നുവരികയാണ്. വടക്കന്‍ ഡബ്ലിനിലെ ഡ്രം കോണ്‍ട്ര, ഫെയര്‍ വ്യൂ, ക്ലോണ്‍ ടര്‍ഫ്, റാഹിനി, വൈറ്റെള്‍, ആര്‍ട്ടന്‍, സബ്ര, ഗ്ലാസ്നോവിന്‍ തുടങ്ങിയ മേഖലകളിലാണ് ജലക്ഷാമം രൂക്ഷമായി തുടരുന്നത്. പൈപ്പ് … Read more

ക്ലൊണ്ടാല്‍ക്കിന്‍ ആരോമയില്‍ ഫ്രഷ് marinated ചിക്കന്‍ shawarma ലഭ്യം

ഡബ്ലിന്‍: അയര്‍ലണ്‍റ്റിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പായ ക്ലൊണ്ടാല്‍ക്കിന്‍ ആരോമയില്‍ ഫ്രഷ് marinated shawarma ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വേനല്‍ക്കാല ബാര്‍ബിക്യു ആവശ്യത്തിനുള്ള marinated ഫ്രഷ് ഇറച്ചികളും, മീനും മിതമായ നിരക്കില്‍ ആരോമയില്‍ ലഭ്യമാണ്. (മാര്‍ക്കറ്റിംഗ് ന്യൂസ്)