അയര്‍ലണ്ടില്‍ മാരക വിഷം വമിപ്പിക്കുന്ന ചിലന്തി ‘നോബിള്‍ ഫാള്‍സ് വിഡോ ബ്ലാക്ക് സ്‌പൈഡര്‍’ വ്യാപകമാകുന്നു. വാട്ടര്‍ഫോര്‍ഡില്‍ രണ്ടുപേര്‍ ചികിത്സയില്‍ ; കടിയേല്‍ക്കുന്നത് ഞരബുകളുടെ ബലക്ഷയത്തിന് വരെ കരണമായേക്കാമെന്ന് മുന്നറിയിപ്

വാട്ടര്‍ഫോര്‍ഡ് : അയര്‍ലണ്ടില്‍ വിഷം വമിപ്പിക്കുന്ന നോബിള്‍ ഫാള്‍സ് വിഡോ ബ്ലാക്ക് സ്‌പൈഡര്‍ എന്നറിയപ്പെടുന്ന ചിലന്തി വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം വാട്ടര്‍ഫോര്‍ഡില്‍ രണ്ടു സ്ത്രീകള്‍ക്കാണ് കടിയേറ്റത്. ഇവരില്‍ ഒരാള്‍ക്ക് വീട്ടില്‍ നിന്നും, മറ്റൊരാള്‍ക്ക് ജോലിസ്ഥലത്ത് വെച്ചുമാണ് കടിയേറ്റത്. വീട്ടില്‍ നിന്നും കടിയേറ്റ സ്ത്രീ ഉടന്‍ വൈദ്യസഹായം തേടിയിരുന്നില്ല ഇവരുടെ കാലില്‍ മൂന്ന് കടി ഏറ്റിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാരീരിക അസ്വസ്ഥതകളും, കാലില്‍ കടുത്ത വേദനയും, നീരും അനുഭവപെട്ടതോടെ ഇവര്‍ ആശുപത്രിയിലെത്തി. ചികിത്സയുടെ ഭാഗമായി 6 ദിവസത്തോളം ഇവര്‍ … Read more

ഐറിഷ് പൗരത്വ നിയമവിധി: ബന്ധപ്പെട്ട വകുപ്പുകള്‍ അപേക്ഷകളില്‍ പരിശോധന കര്‍ശനമാക്കി; നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യം ശക്തമാകുന്നു….

ഡബ്ലിന്‍: ഐറിഷ് പൗരത്വവുമായി ബന്ധപ്പെട്ട പ്രധാന വിധിയെ തടുര്‍ന്ന് ജസ്റ്റിസ് വകുപ്പ് അപേക്ഷയില്‍ പരിശോധന കര്‍ശനമാക്കി. ഇതിനോടകം പൗരത്വം ലഭിച്ചവര്‍ ചില ഇളവുകള്‍ നേടിയ കേസുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയേക്കും. കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പൗരത്വം നേടിയിട്ടുള്ളവരുടെ അപേക്ഷകളാണ് പുനഃപരിശോധിക്കുന്നത്. ഓസ്ട്രേലിയന്‍ പൗരന്‍ റോഡറിക് ജോണ്‍സിന് ഐറിഷ് സിറ്റിസണ്ഷിപ് ലഭിക്കാന്‍ നല്‍കിയ അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കവെയാണ് ജസ്റ്റിസ് മാക്‌സ് ബാരറ്റ് സുപ്രധാന വിധിന്യായം പുറത്തുവിട്ടത്. ഇയാള്‍ പൗരത്വ അപേക്ഷ നല്‍കുന്നതിന് മുന്‍പ് ഒരുവര്‍ഷ കാലയളവില്‍ 100 ദിവസത്തോളം … Read more

ഐറിഷ് സിറ്റിസണ്‍ഷിപ്പിലെ പുതിയ മാറ്റം; യാഥാര്‍ഥ്യമെന്ത്???

ഡബ്ലിന്‍: ഐറിഷ് പൗരത്വം നേടാന്‍ ചില പുതിയ നിബന്ധനകളുമായി ഹൈക്കോടതി വിധി. അയര്‍ലണ്ടില്‍ പൗരത്വവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഞെട്ടല്‍ ഉളവാക്കുന്ന ഒരു വിധി ന്യായം പ്രഖ്യാപിക്കപ്പെട്ടത്. ഐറിഷ് പൗരത്വം ലഭിക്കാന്‍ അപേക്ഷകര്‍ അപേക്ഷ നല്‍കുന്നതിന് മുന്‍പ് തുടര്‍ച്ചയായി ഒരു വര്‍ഷം അയര്‍ലണ്ടില്‍ താമസിച്ചിരിക്കണം എന്നാണ് പുതിയ നിബന്ധന. ഇതില്‍ ഒരു ദിവസം പോലും അയര്‍ലണ്ടില്‍ നിന്നും മാറി താമസിച്ചാല്‍ പൗരത്വം ലഭിക്കില്ല എന്നാണ് പുതിയ നിബന്ധന. മുന്‍കാല നിയമം അനുസരിച്ച് അപേക്ഷ നല്‍കുന്നതിന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ രാജ്യത്തിന് … Read more

എച്.എസ്.ഇ യുടെ നിയമന നിരോധനം ആരോഗ്യസേവനങ്ങളെ താളം തെറ്റിച്ചു. ഐ എന്‍ എം ഒ

ഡബ്ലിന്‍ : എച് .എസ്.ഇ യുടെ നിയമന നിരോധനം ആരോഗ്യരംഗത്തെ ദുരിതപൂര്‍ണ്ണമായ അവസ്ഥയിലേക്ക് കൊണ്ടെതിച്ചെന്ന് നഴ്‌സിംഗ് സംഘടന. ആവശ്യത്തിന് ആരോഗ്യ ജീവനക്കാരില്ലാത്തതാണ് ആശുപത്രികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നിയമന നിരോധനം കൂടി വന്നതോടെ ഐറിഷ് ആശുപത്രികളിലെ തിരക്ക് വന്‍ തോതില്‍ വര്‍ദ്ധിച്ചു. പ്രധാന ശസ്ത്രക്രിയകള്‍ നടക്കാന്‍ നീണ്ട വര്‍ഷങ്ങള്‍ കാത്തിരിക്കണം. നഴ്‌സുമാര്‍ ഓവര്‍ടൈം ജോലിയില്‍ തുടരാനാണ് അധികൃതരുടെ നിര്‍ദ്ദേശം. സ്റ്റാഫ് നേഴ്‌സ്, മിഡ്വൈഫ്സ്, മറ്റ് താത്കാലിക ജീവനക്കാര്‍ തുടങ്ങി ആയിരകണക്കിന് തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. അത്യാവശ്യമായി നിയമനം … Read more

ഐ പി സി ചര്‍ച്ച് ഓഫ് ഗോഡ് ഗോസ്പല്‍ മീറ്റിംഗ് ശനി, ഞായര്‍ ദിവസങ്ങളില്‍

ഡബ്ലിന്‍ : ഇന്ത്യ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഗോസ്പല്‍ മീറ്റിംഗ് ജൂലൈ 20 ശനി( 6.30 പി എം) , 21 ഞായര്‍( 9.30 എ. എം ) എന്നീ ദിവസങ്ങളില്‍ ഡബ്ലിന്‍12 ഗ്രീന്‍ഹില്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടും. ഐ പി സി ഡബ്ലിന്‍, പാസ്റ്റര്‍ സാനു മാത്യു പരിപാടിക്ക് നേതൃത്വം നല്‍കും. Sanu MathewPastor IPC Dublin0877818783

ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയതിന്റെ 50 വാര്‍ഷികത്തില്‍ ചന്ദ്രഗ്രഹണം ; ഇന്ന് അയര്‍ലണ്ടിലും ഗ്രഹണം ദൃശ്യമാകും

ഡബ്ലിന്‍ ; അയര്‍ലണ്ടില്‍ ഇന്ന് ഭാഗികമായ ചന്ദ്രഗ്രഹണം ദൃശ്യമാകും. വൈകിട്ട് ആയിരിക്കും ഇത് കാണാന്‍ കഴിയുക. രാത്രി 10.30 ഓടെ ഇത് അവസാനിക്കും. ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 50 വാര്‍ഷികത്തില്‍ ചന്ദ്രഗ്രഹണം എത്തുന്നത് ഏറെ കൗതുകത്തോടെയാണ് ശാസ്ത്രലോകം നോക്കി കാണുന്നത്. ഇന്ന് രാജ്യത്തു പലയിടത്തും മഴ ഉണ്ടാകുമെങ്കിലും വൈകിട്ടോടെ ആകാശം മേഘങ്ങള്‍ മാറി ഗ്രഹണം ദൃശമാകുമെന്നാണ് കരുതുന്നത്. അയര്‍ലണ്ടില്‍ തെക്കു -പടിഞ്ഞാറന്‍ ദിശയിലായിരിക്കും ഗ്രഹണം കൂടുതല്‍ കാണാന്‍ കഴിയുന്നത്. നഗ്‌നനേത്രങ്ങള്‍കൊണ്ട് ചന്ദ്രഗ്രഹണം കാണുന്നതുകൊണ്ടു യാതൊരു വിധ ദോഷങ്ങളും ഇല്ലെന്ന് … Read more

വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം

ഡബ്ലിന്‍ : ഡബ്ലിന്‍ നഗരത്തില്‍ പെര്‍മിറ്റില്ലാതെ ട്രെക്കുകള്‍ എത്തുന്നത് അവസാനിപ്പിക്കാന്‍ സിറ്റി കൗണ്‍സില്‍ പുതിയ ആപ്പ് പുറത്തിറക്കി. നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നതിനാല്‍ നിലവില്‍ 7 എഎം മുതല്‍ വൈകി 7 വരെ 5+ആക്‌സില്‍ ട്രക്കുകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. ഇത്തരം ട്രക്കുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെര്‍മിറ്റും ആവശ്യമാണ്. എന്നാല്‍ ദിനംപ്രതി ട്രക്കുകളുടെ എണ്ണം നഗരത്തില്‍ വ്യാപകമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇവയെ നിരീക്ഷിക്കാന്‍ സിറ്റി കൗണ്‍സില്‍ പുതിയ ആപ്പ് പുറത്തിറക്കുകയായിരുന്നു. സമയ നിയന്ത്രണത്തോടെ ദിനം പ്രതി … Read more

ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കുറ്റകൃത്യവുമായി ബന്ധപെട്ട് നിര്‍ണ്ണായക തെളിവുകള്‍ നല്‍കുന്ന ഫോറന്‍സിക് വകുപ്പില്‍ ഉദ്യോഗസ്ഥര്‍ കുറവെന്ന് വെളിപ്പെടുത്തല്‍. ഇതിനാല്‍ ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുകയും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദഗ്ദ്ദ പരിശീലനം ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥരും ചെയ്യുന്നതായി റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി ഗാര്‍ഡയെ കേന്ദ്രീകരിച്ചു നടത്തിയ ഒരു സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. പരിശീലനം ഇല്ലാത്ത ഗാര്‍ഡകള്‍ ഡി.എന്‍.എ സാമ്പിള്‍ എടുക്കുന്നത് യൂട്യൂബ് വീഡിയോ നോക്കിയാന്നെന്നും ഇവര്‍ പറയുന്നു. അയര്‍ലണ്ടിലെ ഒരു ദേശീയ മാധ്യമമാണ് ഗുരുതരമായ പിഴവ് റിപ്പോര്‍ട്ട് ചെയ്തത്. ഫോറന്‍സിക് … Read more

അയര്‍ലണ്ടില്‍ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍ ; എച്.എസ്.ഇ യ്ക്ക് കീഴില്‍ സ്വയംഭരണാധികാരമുള്ള പ്രാദേശിക ആരോഗ്യകേന്ദ്രങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമായേക്കും

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ആരോഗ്യമേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകും. 15 വര്‍ഷങ്ങള്‍ക്ക് ശേഷം എച് .എസ്.ഇ യെ ഉടച്ചുവാര്‍ക്കുന്ന പദ്ധതി പ്രഖ്യാപനം നടത്തിയത് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ആണ്. ഇ സ്ഥാപനത്തിന് പുതിയ മേധാവി വന്നതോടെ മാറ്റങ്ങള്‍ക്ക് വേഗതയേറുമെന്നാണ് പ്രതീക്ഷ. പ്രാദേശിക അടിസ്ഥാനത്തില്‍ സ്വയംഭരണാധികാരമുള്ള 6 ആക്കി ആരോഗ്യ സേവനം പ്രാദേശിക തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതിന് മുന്‍പും ഇത്തരമൊരു നീക്കം നടന്നെകിലും അത് വേണ്ടത്ര വിജയം കണ്ടിരുന്നില്ല. ഓരോ പ്രദേശത്തെയും ജനസംഖ്യയുടെ … Read more

അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

RC യുവതി, അയര്‍ലണ്ട്, Bsc നഴ്‌സ്, 27 ,163cm, അയര്‍ലണ്ടില്‍ ജോലിയുള്ള യുവാക്കള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഏതെങ്കിലും നമ്പറില്‍ ബന്ധപ്പെടുക. 0091 9645339430, +353894119904