ഗോള്‍വെയില്‍ ഫുടബോള്‍ മാമാങ്കം…

ഗള്‍വേ: മലയാളികളുടെ കാല്‍പ്പന്തു കളിയുടെ ചടുലഭാവങ്ങള്‍ക്കു തീവ്രത പകരാന്‍ ഗോള്‍വേ സമൂഹം തയ്യാറായി കഴിഞ്ഞു. ജൂലൈ 20നു ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രഥമ GICC കപ്പ് ഉയര്‍ത്തുന്നതിനായി ഡബ്ലിന്‍, ഗോള്‍വേ, വാട്ടര്‍ഫോര്‍ഡ്, കോര്‍ക് എന്നിവിടങ്ങളില്‍ നിന്നുള്ള അയര്‍ലണ്ടിലെ പത്ത് പ്രമുഖ ടീമുകള്‍ ഗോള്‍വേയിലെ മെര്‍വ്യൂവീലുള്ള മെര്‍വ്യൂ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ ആസ്‌ട്രോ ടര്‍ഫ് മൈതാനത്തു ബൂട്ടണിഞ്ഞുകൊണ്ടു അങ്കം കുറിയ്ക്കും. 7 – A സൈഡ് ഫുട്‌ബോളിന്റെ മനോഹാരിതയോടൊപ്പം വീറും, വാശിയും, സൗഹൃദവും, ആഹ്ലാദവും, നിരാശയും സമുന്വയിയ്ക്കുന്ന … Read more

അടുത്ത ആഴ്ചവരെ വരണ്ട കാലാവസ്ഥ തുടരും : താപനില 22 ഡിഗ്രിയിലേക്ക്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അടുത്ത ആഴ്ചയിലും കാലാവസ്ഥയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ ആഴ്ചകളിലെ ചൂട് കൂടിയ ദിനങ്ങളില്‍ ഇടയ്ക്കിടെ മഴ കൂടി ഉണ്ടായിരുന്നതിനാല്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളെ അപേക്ഷിച്ച് അത്ര കനത്ത ചൂടിനെ അയര്‍ലന്‍ഡിന് കഴിഞ്ഞ ദിവസങ്ങളില്‍ അഭിമുഖികരിക്കേണ്ടി വന്നില്ല. എന്നാല്‍ തൊട്ടടുത്ത രാജ്യമായ യു.കെ യുടെ പല ഭാഗങ്ങളിലും റോക്കറ്റ് വേഗത്തിലായിരുന്നു താപനില കുതിച്ചുയര്‍ന്നത്. യൂറോപ്പില്‍ ഇത്തവണ ചൂട് തരംഗം കൊണ്ട് വീര്‍പ്പുമുട്ടിയത് ഫ്രാന്‍സ് ആയിരുന്നു. താപനില 40 ഡിഗ്രി കടന്നതയോടെ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളും … Read more

Heera മുളകുപൊടിയില്‍ സാല്‍മൊണെല്ല ബാക്റ്റീരിയയുടെ സാനിദ്ധ്യം : ഉത്പന്നം തിരിച്ചു വിളിച്ച് അയര്‍ലണ്ടിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഡബ്ലിന്‍ : സാല്‍മൊണെല്ല ബാക്റ്റീരിയയുടെ സാനിദ്ധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ വിപണയിലുള്ള Heera chilli powder extra hot എന്ന ബ്രാന്‍ഡിലുള്ള മുളകുപൊടി പാക്കറ്റുകള്‍ തിരിച്ചു വിളിച്ചു. 400 ഗ്രാമിന്റെ പാക്കറ്റിലാണ് ബാക്റ്റീരിയയെ കണ്ടെത്തിയത്. ഏപ്രില്‍ 2021 വരെ കാലാവധിയുള്ള 400 ഗ്രാം ഹീരാ ചിലി പൌഡര്‍ എക്‌സ്ട്രാ ഹോട്ട് എന്ന ഉത്പന്നത്തിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിക്കപ്പെട്ട ബാച്ച് നമ്പറില്‍ ഉള്ള ഉത്പന്നം തിരികെ ഏല്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശിക്കുന്നു. ദഹനവ്യവസ്ഥയില്‍ തകരാറുകള്‍ ഉണ്ടാകുന്ന ഈ … Read more

‘അള്‍ത്താരയ്ക്ക് പിന്നില്‍ നിന്നും പാപം ചെയ്യുന്നവര്‍’ എന്ന മന്ത്രി വരേദ്കറിന്റെ പ്രസ്താവനയില്‍ ശക്തമായി പ്രതികരിച്ച് വാര്‍ഫോര്‍ഡ് ബിഷപ്പും, വിശ്വാസി സമൂഹവും

ഡബ്ലിന്‍ : മന്ത്രി ലിയോ വരേദ്കറിന്റെ പ്രസ്താവന അനാവശ്യവും, നിര്‍ഭാഗ്യകരവുമായിപ്പോയെന്ന് വാട്ടര്‍ഫോര്‍ഡ് ബിഷപ്പ് അല്‍ഫൊന്‍സെസ് കലിനന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ദയിലില്‍ വെച്ചായിരുന്നു മന്ത്രി ലിയോ വരേദ്കറിന്റെ പ്രസ്താവന. കോര്‍ക്കിന്റെ കിഴക്കുഭാഗത്തുള്ള ഗതാഗത പ്രൊജക്റ്റ് ആയ ഡണ്‍കെറ്റില്‍ ഇന്റര്‍ചേഞ്ച് പോലുള്ള പദ്ധതിക്ക് മന്ത്രി ലിയോ വരേദ്കര്‍ വഴിവിട്ട് ചെലവിടുമ്പോള്‍ സമാനമായ മറ്റു ചില പദ്ധതികളെ അവഗണിക്കുന്നു എന്ന് ചുണ്ടി കാട്ടി പ്രതിപക്ഷ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ സഭയില്‍ മന്ത്രി ലിയോ വരേദ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് … Read more

എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതിന് ആറ് മാസം തടവിലായിരുന്ന ഐറിഷ് വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി….

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതിന് ജയിലിലടച്ച ഐറിഷ് വനിത ഒടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐറിഷുകാരിയായ അഭിഭാഷക സിമോണ്‍ ബേണ്‍(50) ആണ് മരണപ്പെട്ടത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ തടവ് ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കഴിഞ്ഞ നവംബറിലാണ് ഇവരുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നത്. മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായിരുന്ന സിമോണ്‍ ജീവനക്കാരോട് കൂടുതല്‍ വൈന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അനുവദിച്ച അത്രയും വൈന്‍ ഇവര്‍ കഴിച്ചിരുന്നതിനാല്‍ … Read more

തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദത്തിന് പ്രധാന കാരണം യു.വി രശ്മികള്‍ ; വേനല്‍കാലത്ത് കൂടുതല്‍ നേരം വെയില്‍ കൊണ്ട് ജോലിയെടുക്കുന്നവര്‍ കരുതിയിരിക്കാന്‍ ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി മുന്നറിയിപ്പ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സ്‌കിന്‍ ക്യാന്‍സറിന്റെ പ്രധാനകാരണം സൂര്യനിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നതാണെന്ന് ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റി. വേനല്‍ കാലത്ത് നിര്‍മ്മാണജോലിയിലും, സമാനമായ മറ്റു ജോലികളിലും ഏര്‍പ്പെടുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. 2016 മുതല്‍ സ്‌കിന്‍ ക്യാന്‍സര്‍ ബാധിച്ച് മരണപെടുന്നരുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഇതുമായി ബന്ധപെട്ടു നടത്തിയ പഠനത്തിലാണ് രോഗം വന്ന് മരിച്ചവരില്‍ വലിയൊരു ശതമാനവും നിര്‍മ്മാണ മേഖലയില്‍ ഉള്ളവരാണെന്ന് കണ്ടെത്തിയത്. യൂറോപ്പില്‍ താപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയുടെ … Read more

my taxi പേര് മാറ്റി ; ഇനിമുതല്‍ Free Now

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഏറ്റവും വലിയ ടാക്‌സി ആപ്പ് ആയ മൈ ടാക്‌സി ഇനിമുതല്‍ അറിയപ്പെടുക ഫ്രീ നൗ എന്ന പേരില്‍. കമ്പനിയുടെ ഓണര്‍ഷിപ് ഡിംലെര്‍- ബി എം ഡബ്ല്യൂ ഏറ്റെടുത്തതിന്റെ ഭാഗമായാണ് പേരുമാറ്റം. ഫ്രീ നൗ പുതിയൊരു ടാക്‌സി ഷെയറിങ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. മാച്ച് എന്നറിയപ്പെടുന്ന ഈ സേവനം ലീമെറിക്കിലും, ഡബ്ലിനിലും പ്രവര്‍ത്തനം തുടങ്ങി. ഒരേ ദിശയിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് മാച്ച് എന്ന ടാക്‌സി ഷെയറിങ് സംവിധാനം ഉപയോഗിക്കാം. മാത്രമല്ല ടാക്‌സി ചാര്‍ജും ഷെയര്‍ ചെയ്യാം. … Read more

ബേബി പെരേപ്പാടന് അനുമോദനം…

സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ബേബി പെരേപ്പാടനെ മലയാളം സംഘടന അനുമോദിച്ചു. താല പ്ലാസ ഹോട്ടലില്‍, പ്രസിഡന്റ് മനോജ് മെഴുവേലിയുടെ അധ്യക്ഷതയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ബഹുമാന്യയായ മേയര്‍ വിക്കി കാസര്‍ലി മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ എംബസ്സിയിലെ കോണ്‍സുലര്‍ സോംനാഥ് ചാറ്റര്‍ജി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഡോ. ജസ്ബിര്‍ സിങ് പുരി, സിറാജ് സെയ്ദി, ലോഗന്‍ രാജു, ജഗന്‍ മുതുമല, സെന്തില്‍ രാമസ്വാമി, സജേഷ്, മനോജ് മാന്നാത്, എന്നിവര്‍ … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന, ഈ ശനിയാഴ്ച ടൂമെവാരായില്‍…

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തി വരുന്ന ഉപവാസ പ്രാര്‍ത്ഥന, കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, (ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. (ശനിയാഴ്ച്ച – 06- 07- 2019) രാവിലെ 10:30 ന്, ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന് സമാപിക്കും. ഈ ശുശ്രുഷകള്‍ക്ക് റവ:ഫാ.അഞ്ചലോ ജോയി, റവ:ഫാ. … Read more

അയര്‍ലണ്ടില്‍ വാടക കുതിച്ചുയരുന്നു : റെന്റല്‍ പ്രഷര്‍ സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളുടെ എണ്ണം 19 ആയി വര്‍ധിപ്പിച്ചു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വാടക നിരക്ക് വര്‍ദ്ധിച്ചതോടെ റെന്റല്‍ പ്രഷര്‍ സോണുകളുടെ എണ്ണം 19 ആയി ഉയര്‍ത്തി. രാജ്യവ്യാപകമായി നിരക്കുകള്‍ ഉയര്‍ന്നതോടെ ഇതിനു തടയിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രഷര്‍ സോണുകളുടെ എണ്ണം ഉയര്‍ത്തുകയായിരുന്നു. റെസിഡെന്‍സിസ് ടെനന്‍സി ബോര്‍ഡ് ഹൗസിങ് ഡിപ്പാര്‍ട്‌മെന്റിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. രാജ്യത്തെ വാടക മൂന്ന് മാസത്തില്‍ 2.1 ശതമാനം എന്ന നിരക്കില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി എന്നായിരുന്നു ടെനന്‍സി ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. അയര്‍ലണ്ടില്‍ വാടക നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലും കഴിഞ്ഞ വര്‍ഷം വാന്‍ … Read more