അയര്‍ലണ്ടില്‍ ഈ ആഴ്ച മുഴുവന്‍ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്

ഡബ്ലിന്‍ : രാജ്യത്ത് മഴ തുടരുമെന്ന് മെറ്റ് ഏറാന്‍ അറിയിപ്പ് . ഈ ആഴ്ച ചെറുതോ അല്ലെങ്കില്‍ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വടക്കു- പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ആയിരിക്കും മഴ ശക്തമാക്കുക. ഇന്ന് രാവിലെ ഈ പ്രദേശങ്ങളില്‍ മഴ വ്യാപകമായിരുന്നു. എന്നാല്‍ നിലവില്‍ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. വടക്കു പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യത നിലനില്‍ക്കുന്നുണ്ട്. അയര്‍ലണ്ടിലെ നിലവിലെ താപനില 9 നും 12 ഡിഗ്രിക്കുമിടയിലാണ്. ഞായറാഴ്ചവരെ ഇതേ കാലാവസ്ഥയായിരിക്കും രാജ്യത്ത് തുടരുക. കഴിഞ്ഞ … Read more

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പുനരുപയോഗിക്കാന്‍ കഴിയുന്ന ഷോപ്പിംഗ് ബാഗുമായി സൂപ്പര്‍ വാല്യു

ഡബ്ലിന്‍ : ഒറ്റത്തവണ ഉപയോഗക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ക്ക് പകരം വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഷോപ്പിങ് ബാഗ് ഇറക്കി സൂപ്പര്‍ വാല്യു. ആദ്യമായി ഇത്തരം ഒരു ഷോപ്പിങ് ബാഗ് പുറത്തിറക്കുന്ന സൂപ്പര്‍മാര്‍കെറ്റ് കൂടിയാണ് സൂപ്പര്‍ വാല്യു. പ്ലാസ്റ്റിസ് ബാഗുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. സെപ്റ്റംബര്‍ 9 മുതല്‍ 89 സെന്റ് നിരക്കില്‍ ഉഭഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിങ് ബാഗ് ലഭ്യമാകും. ഈ ബാഗുകള്‍ ഉപയോഗശൂന്യമാകുമ്പോള്‍ ബ്രൗണ്‍ ബിന്നില്‍ നിക്ഷേപിക്കാം. യൂറോപ്പ്യന്‍ യൂണിയന്റെ കര്‍ശന നിര്‍ദേശത്തെ … Read more

റൈനെയെര്‍ പൈലറ്റുമാര്‍ സമരത്തിന് : യു.കെ, അയര്‍ലാന്‍ഡ് സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും

ഡബ്ലിന്‍ : അടുത്ത ആഴ്ച റൈനെയെര്‍ പൈലറ്റുമാര്‍ സമരത്തിനൊരുങ്ങുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി സമരം നടത്തുമെന്നാണ് പൈലറ്റ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. യു.കെ, അയര്‍ലണ്ട് പൈലറ്റുമാര്‍ ആണ് സമരത്തില്‍ പങ്കാളികള്‍ ആകുന്നത്. ഓഗസ്റ്റ് 22, 23 തിയ്യതികളില്‍ ഇവര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു കൊണ്ട് ഐറിഷ് എയര്‍ ലൈന്‍ പൈലറ്റ് അസോസിയേഷന്‍ നോട്ടീസ് ഇറക്കി. ആയിരക്കണക്കിന് ഐറിഷ് -യു കെ യാത്രക്കാരെ സമരം നേരിട്ട് ബാധിക്കും. എയര്‍ലൈന്‍ നേരിട്ട് നിയമിച്ച പൈലറ്റുമാരുടെ ശമ്പളം, അവധി, മറ്റ് അനുകൂല്യങ്ങുമായി … Read more

GICC ട്രോഫി – ക്രിക്കറ്റ് മത്സരം നാളെ (17/08/2019) ഗോള്‍വേയില്‍

ഗോള്‍വേ : GICC ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഓള്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് മത്സരം 17 തിയതി ഗോള്‍വേ കൗണ്ടി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ രാവിലെ 8.30 മുതല്‍ നടത്തപ്പെടും. അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ നിന്നുമായി 8 പ്രമുഖ ടീമുകള്‍ പങ്കെടുന്ന ആവേശകരമായ മത്സരങ്ങള്‍ ഗോള്‍വേ കൗണ്ടി ക്ലബ്ബിന്റെ സ്ഥാപകനും പ്രസിഡണ്ടുമായ Mr.TED ഉത്ഘാടനം ചെയ്യും. ക്രിക്കറ്റ് മത്സര വേദിയില്‍ മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കുമായി ഇന്ത്യന്‍ ഭക്ഷണവും, നാടന്‍ കേരള വിഭവങ്ങളും, ചായ, കോഫീ എന്നിവയും ലഭ്യമാണ്. വിജയികള്‍ക്ക് Oscar … Read more

അഭിഷേകാഗ്‌നി മിനിസ്ട്രി അയര്‍ലന്‍ഡ് ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള വിശ്വാസ പരിശീലന ക്യാമ്പ് (FAITH FEST) 2019

ഇഞ്ചിക്കോര്‍ : അഭിഷേകാഗ്‌നി മിനിസ്ട്രി അയര്‍ലന്‍ഡ് ഒരുക്കുന്ന കുട്ടികള്‍ക്കായുള്ള വിശ്വാസ പരിശീലന ക്യാമ്പ് (FAITH FEST) 2019 ഈ മാസം 21,22 തീയതികളിലായി ഇഞ്ചിക്കോര്‍ പള്ളിക്കടുത്തുള്ള (OBLATE CHURCH) സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.(ലൂക്കാ 2 : 52) കുട്ടികളുടെ വിശ്വാസപരിശീലന ധ്യാനം നയിക്കുന്നത് ക്രിസ്ത്യന്‍ റിട്രീറ്റ് സെന്റര്‍ കോട്ടയം ഡയറക്ടറായ മേരിക്കുട്ടി ചേച്ചിയുടെ നേതൃത്വത്തില്‍ ആണ്. കുട്ടികള്‍ക്കായി മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് ഈ വിശ്വാസ പരിശീലനം … Read more

നോക് തീര്‍ത്ഥാടനവും, വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 7ന്

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ വി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളി നോടനുബന്ധിച്ചുള്ള എട്ടു നോമ്പില്‍ നോക് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീര്‍ത്ഥയാത്രയും വി. കുര്‍ബ്ബാനയും ഈ വര്‍ഷവും ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 7 ശനിയാഴ്ച രാവിലെ 10.30 മണിക്ക് അഭി. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും വി.കുര്‍ബ്ബാനഅര്‍പ്പിക്കപ്പെടുന്നത്. എല്ലാ വിശ്വാസികളെയും വി.കുര്‍ബ്ബാനാനയില്‍ സംബന്ധിച്ചു വി. ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായിഭാരവാഹികള്‍ അറിയിച്ചു.

നോര്‍വീജിയന്‍ എയര്‍ അയര്‍ലന്‍ഡ് – യു.എസ് യാത്രകള്‍ നിര്‍ത്തലാക്കുന്നു

ഡബ്ലിന്‍ : നോര്‍വീജിയന്‍ എയര്‍ ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ടുകള്‍ നിര്‍ത്തലാക്കുന്നു. ആയിരകണക്കിന് യാത്രക്കാരെ ഇത് നേരിട്ട് ബാധിക്കും. ഡബ്ലിന്‍, കോര്‍ക്ക്, ഷാനോന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും വടക്കന്‍ അമേരിക്കയിലേക്കുള്ള എല്ലാ റൂട്ടുകളും ഈ വര്‍ഷം സെപ്റ്റംബര്‍ 15 മുതല്‍ നിര്‍ത്തലാക്കുമെന്നാണ് എയര്‍ലൈന്‍ അറിയിച്ചത്. ബെല്‍ഫാസ്റ്റില്‍ നിന്നും ന്യൂയോര്‍ക്ക് -ബോസ്റ്റണ്‍ റൂട്ടുകളും നോര്‍വീജിയന്‍ നിര്‍ത്തലാക്കിയിരുന്നു. ബോയിങ് 737 MAX വിമാനങ്ങള്‍ നിലത്തിറക്കിയതോടെയാണ് നോര്‍വീജിയന്‍ ചില റൂട്ടുകളില്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. ഇന്തോനേഷ്യയിലും, എത്യോപിയയിലും ഉണ്ടായ വിമാനാപകടങ്ങളെ തുടര്‍ന്ന് യൂറോപ്പ്യന്‍ ഏവിയേഷന്‍ ഉള്‍പ്പെടെ … Read more

മലേഷ്യയില്‍ നിന്നും കാണാതായ ഐറിഷ് കൗമാരക്കാരി നോറ ക്വോയിറിന്റെ ശവശരീരം കണ്ടെത്തി

ഡബ്ലിന്‍ : മലേഷ്യയില്‍ കാണാതായ നോറ ക്വോയിറിന്‍ എന്ന ഐറിഷ് കൗമാരകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദിവസങ്ങളായി പോലീസ് നടത്തിയ തിരച്ചിലിനിടെ ഇന്ന് കണ്ടെത്തിയ ശവശരീരം നോറയുടേത് തന്നെയാണെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചു. നോറ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ദുസുന്‍ ഹോളിഡേ റിസോര്‍ട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. റിസോര്‍ട്ടിന് 2 കിലോ മീറ്റര്‍ പരിധിയിലുള കാടിനുള്ളിലെ മലയിടുക്കില്‍ നിന്നുമാണ് ജഡം കണ്ടെത്തിയത്. ഓഗസ്റ്റ് 4 നാണ് നോറയെ കാണാതാകുന്നത്. നോറയെ കണ്ടെത്താന്‍ ഐറിഷ് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഗസ്റ്റ് 15ന് ഫിന്‍ഗ്ലാസ്സില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 15ന് ഫിന്‍ഗ്ലാസ്സ് സെന്റ് കാന്‍സീസ് ദേവാലയത്തില്‍ ആഘോഷിക്കുന്നു. (St. Canice’s, Main Street Finglas, Dublin, D11 T97T). വൈകിട്ട് 5 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും, തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും. ആരാധന സമൂഹത്തിലെ എല്ലാ മേരി നാമധാരികളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ … Read more

വിദേശരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന കുട്ടികള്‍ക്ക് ഐറിഷ് ഭാഷ പഠനത്തില്‍ ഇളവ് പ്രഖ്യാപിച്ചു

ഡബ്ലിന്‍ : അയര്‍ലന്‍ഡ് സ്‌കൂളുകളില്‍ ഐറിഷ് ഭാഷ പഠിക്കണമെന്ന നിബന്ധനകളില്‍ ചില മാറ്റങ്ങള്‍ വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പുതിയ ഇളവ് അനുസരിച്ച് 12 വയസ്സുവരെ അയര്‍ലണ്ടില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഐറിഷ് നിര്‍ബന്ധിത പഠന വിഷയം ആയിരിക്കില്ല. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ക്കും ഐറിഷ് നിര്‍ബന്ധിത പഠന വിഷയം ആയിരിക്കില്ല. വിദേശരാജ്യങ്ങളില്‍ നിന്നും പ്രൈമറി പഠനം കഴിഞ്ഞ് അയര്‍ലണ്ടില്‍ എത്തുന്ന 11 വയസ്സുവരെ ഉള്ള കുട്ടികള്‍ക്കായിരുന്നു നേരെത്തെ ഈ ഇളവ് അനുവദിച്ചിരുന്നതാണ്. പുതുക്കിയ … Read more