ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഗസ്റ്റ് 15ന് ഫിന്‍ഗ്ലാസ്സില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് 15ന് ഫിന്‍ഗ്ലാസ്സ് സെന്റ് കാന്‍സീസ് ദേവാലയത്തില്‍ ആഘോഷിക്കുന്നു. (St. Canice’s, Main Street Finglas, Dublin, D11 T97T). വൈകിട്ട് 5 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും, തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും. ആരാധന സമൂഹത്തിലെ എല്ലാ മേരി നാമധാരികളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ … Read more

വിദേശരാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന കുട്ടികള്‍ക്ക് ഐറിഷ് ഭാഷ പഠനത്തില്‍ ഇളവ് പ്രഖ്യാപിച്ചു

ഡബ്ലിന്‍ : അയര്‍ലന്‍ഡ് സ്‌കൂളുകളില്‍ ഐറിഷ് ഭാഷ പഠിക്കണമെന്ന നിബന്ധനകളില്‍ ചില മാറ്റങ്ങള്‍ വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പുതിയ ഇളവ് അനുസരിച്ച് 12 വയസ്സുവരെ അയര്‍ലണ്ടില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഐറിഷ് നിര്‍ബന്ധിത പഠന വിഷയം ആയിരിക്കില്ല. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ക്കും ഐറിഷ് നിര്‍ബന്ധിത പഠന വിഷയം ആയിരിക്കില്ല. വിദേശരാജ്യങ്ങളില്‍ നിന്നും പ്രൈമറി പഠനം കഴിഞ്ഞ് അയര്‍ലണ്ടില്‍ എത്തുന്ന 11 വയസ്സുവരെ ഉള്ള കുട്ടികള്‍ക്കായിരുന്നു നേരെത്തെ ഈ ഇളവ് അനുവദിച്ചിരുന്നതാണ്. പുതുക്കിയ … Read more

നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ക്ക് ക്വിസ് മത്സരത്തോടെ ഇന്ന് തുടക്കമാകും.

നീനാ: (കൗണ്ടി ടിപ്പററി) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഓഗസ്‌റ് 12ന് വൈകിട്ട് നീനാ, ബാലികോമണ്‍ കമ്മ്യൂണിറ്റി ഹാളില്‍വച്ച് നടക്കുന്ന ക്വിസ് മത്സരത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. നാല് ടീമുകളായി തിരിഞ്ഞ് അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കാണ് ഇത്തവണ നീന സാക്ഷ്യം വഹിക്കുന്നത്. ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഓഗസ്റ്റ് 17 ന് നീനാ റഗ്ബി ഗ്രൗണ്ടില്‍ വച്ച് ‘Annual sports day & Family meet 2019’നടക്കും. അന്നേദിവസം വടംവലി, ക്രിക്കറ്റ്, … Read more

കേരളത്തിലെ പ്രഥമ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂള്‍ (ലിസ), കോട്ടയം കോതനല്ലൂരില്‍

മൂന്ന് യുവസുഹൃത്തുക്കള്‍ ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ഈ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓട്ടിസ്റ്റുകളായ കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. സാബു തോമസ് (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്), ജലീഷ് പീറ്റര്‍ (വിദ്യാഭ്യാസ വിദഗ്ദ്ധന്‍), മിനു ഏലിയാസ് (എന്റര്‍പ്രണര്‍)എന്നിവരാണ് സംരംഭത്തിന് പുറകില്‍. സാബു തോമസ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് മേഖലയിലും ജലീഷ് പീറ്റര്‍ വിദ്യാഭ്യാസം, കരിയര്‍ ഗൈഡന്‍സ്,ബ്രാന്‍ഡിംഗ്, പബ്ലിക് റിലേഷന്‍സ്, മാര്‍ക്കറ്റിംഗ് മേഖലയിലും പ്രവര്‍ത്തിക്കുന്നു. മിനു ഏലിയാസ് കേക്ക് വാക്കേഴ്‌സ് എന്ന കമ്പനിയുടെ മാനേജിംഗ് പാര്‍ട്ട്ണറും മീഡിയ കണ്‍സള്‍ട്ടന്റുമാണ്. ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് … Read more

വണ്ണപുറത്തു വിടും സ്ഥലവും വില്‍പനക്ക്

വണ്ണപുറം ടൗണില്‍ നിന്നും500 മീറ്റര്‍ അകലെയായി 2600sq ft. പുതിയ വിടും 10 സെന്റ്സ്ഥലവും വില്‍പ്പനക്ക്, 4 അറ്റാച്ച് ബെഡ്‌റൂമുകള്‍, fully furnished, lovely location, asking price 70 Lakh( negotiable). Contact no.00919656044538, 00353870609485.

ഗാള്‍വേ പള്ളിയില്‍ വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും

ഗാള്‍വേ (അയര്‍ലണ്ട്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വി .ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ഇടവകയുടെ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും ആഗസ്റ്റ് 15 ,16(വ്യാഴം,വെള്ളി ) തീയതികളില്‍ നടത്തപ്പെടുന്നു. വി.മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു ഓഗസ്റ്റ് 15 നു രാവിലെ 8 മണിക്ക് വി.കുര്‍ബാന ,വി .കുര്‍ബാനയെത്തുടര്‍ന്നു വി.ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന, കൈമുത്തു നേര്‍ച്ചവിളമ്പു എന്നിവ നടത്തപ്പെടും. തുടര്‍ന്ന് 9.30 ന് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഉദ്ഘാടനം ഇടവക വികാരി റവ.ഫാ.ബിജു പാറേക്കാട്ടില്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തിനുശേഷം കുട്ടികളെ പ്രായത്തിന്റെ … Read more

അയര്‍ലണ്ടിലെ പൊതുകടം വീണ്ടും വര്‍ധിച്ചതായി റിപ്പോര്‍ട്ട്: ഓരോ ഐറിഷ്‌കാരനും 42,500 യൂറോ കടക്കാരന്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പൊതുകടം വീണ്ടും 5 ബില്യണ്‍ യൂറോ വര്‍ധിച്ച് മൊത്തം 206 ബില്യണ്‍ യൂറോയിലെത്തി. മുന്‍പുണ്ടായ ആഗോള മാന്ദ്യത്തിന്റെ നാല് മടങ്ങ് കൂടുതലാണ് നിലവിലെ കടബാധ്യത. ദേശീയ ട്രഷറി മാനേജ്‌മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അയര്‍ലണ്ടിന്റെ പൊതു കടം 201ബില്യണ്‍ യൂറോ ആയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് 5 ബില്യണ്‍ യൂറോ കൂടി അധിക ബാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത് അയര്‍ലണ്ടില്‍ മറ്റൊരു മാന്ദ്യം കൂടി നൂറു ശതമാനം … Read more

അയര്‍ലണ്ടില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന് അറിയിപ്പ് : രാജ്യവ്യാപകമായി യെല്ലോ വാണിങ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ യെല്ലോ റെയിന്‍ വാണിംഗ് പ്രഖ്യാപിച്ചു . നേരെത്തെ മണ്‍സ്റ്ററിലും, ലിന്‍സ്റ്ററിലും മാത്രമായി പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പാണ് ഇപ്പോള്‍ രാജ്യവ്യാപകമാക്കിയത്. ഇന്ന് വൈകി പ്രഖ്യാപിച്ച മുന്നറിയിപ്പ് നാളെ രാവിലെ വരെ തുടരും. അര്‍ധരാത്രിയോടെ മഴ കനക്കുമെന്നാണ് അറിയിപ്പ്. അതാത് കൗണ്ടി കൗണ്‌സിലുകളും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കാന്‍ മെറ്റ് ഏറാന്‍ നിര്‍ദേശിക്കുന്നു. മഴയെത്തുടര്‍ന്ന് വെള്ളപൊക്ക സാധ്യത നിലനില്‍ക്കുന്നതിനാല്‍ കഴിവതും ഇന്ന് രാത്രിയുള്ള യാത്ര ഒഴിവാക്കാനും … Read more

കമ്പ്യൂട്ടര്‍ തകരാര്‍ ബ്രിട്ടീഷ് എയര്‍ വേസ് 91 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഡബ്ലിന്‍ : കമ്പ്യൂട്ടര്‍ തരാറിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍ വേസ് വിമാനങ്ങള്‍ ഇന്നലെ റദ്ദാക്കി. ഡബ്ലിനില്‍ നിന്നുള്ളവയും, തിരിച്ചു ഡബ്ലിന്‍ എത്തേണ്ട വിമാനങ്ങള്‍ ഇന്നലെ വൈകിയാണ് സര്‍വീസ് നടത്തിയത്. ഒരു സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഹീത്രോ എയര്‍പോര്‍ട്ടില്‍ നിന്നുള്ള 81 സര്‍വീസുകളും, ഗ്ലാസ്ഗോ, ഗെറ്റ് വിക്ക് എന്നിവടങ്ങില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. ഇറ്റലിയില്‍ നിന്നുള്ള സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. അപ്രതീക്ഷിതമായി വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് യാത്രക്കാരെ വലച്ചു. യൂറോപ്പില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ മണിക്കൂറുകളാണ് കാത്തിരിപ്പ് തുടര്‍ന്നത്. ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് … Read more