ക്ലൊണ്ടാല്‍ക്കിന്‍ ആരോമയില്‍ ഫ്രഷ് marinated ചിക്കന്‍ shawarma ലഭ്യം

ഡബ്ലിന്‍: അയര്‍ലണ്‍റ്റിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പായ ക്ലൊണ്ടാല്‍ക്കിന്‍ ആരോമയില്‍ ഫ്രഷ് marinated shawarma ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വേനല്‍ക്കാല ബാര്‍ബിക്യു ആവശ്യത്തിനുള്ള marinated ഫ്രഷ് ഇറച്ചികളും, മീനും മിതമായ നിരക്കില്‍ ആരോമയില്‍ ലഭ്യമാണ്. (മാര്‍ക്കറ്റിംഗ് ന്യൂസ്)

എസെന്‍സ് അയര്‍ലന്‍ഡ് വാര്‍ഷിക യോഗവും സെമിനാറും സെപ്റ്റംബര്‍ ഒന്നിന്.

ശാസ്ത്ര അഭിരുചിയും, സ്വതന്ത്രചിന്തയും വളര്‍ത്തുന്നതിന് ലക്ഷ്യമിട്ട് അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എസ്സന്‍സ് അയര്‍ലണ്ടിന്റെ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ ഒന്നിന് താലയിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം 5 മണി മുതല്‍ ഒന്‍പത് മണിവരെ നടത്തുന്നതാണെന്ന് എസ്സന്‍സ് ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് ലോകത്തില്‍ Happy living index, prosperity index, educational index എന്നിവയിലൊക്കെ മുന്‍നിരയിലുള്ള നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ് പോലെയുള്ള പല രാജ്യങ്ങളും മതരഹിത സമൂഹങ്ങള്‍ ആണ്. മതം ഓരോരുത്തരുടെയും സ്വകാര്യതയില്‍ നിന്ന് ഇറങ്ങി രാഷ്ട്ര നിര്‍മ്മാണത്തില്‍ … Read more

ആഘോഷം ഏതുമാകട്ടെ ; 150 പേര്‍ക്കുള്ള പാര്‍ട്ടി ഹാളുമായി ‘ദര്‍ബാര്‍’ INDIAN റസ്റ്റോറന്റ്

ഡബ്ലിന്‍: അയര്‍ലണ്ട് മലയാളികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ ഒരെണ്ണമായ പാര്‍ട്ടി ഹാളിന് പരിഹാരവുമായി ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ കൂള്‍മൈന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ബാര്‍ റസ്റ്റോറന്റ് എത്തിയിരിക്കുന്നു. ആഘോഷം ഏതുമാകട്ടെ പിറന്നാള്‍, വിവാഹ വാര്‍ഷികം, യാത്രയയപ്പ്, ഓര്‍മ്മപുതുക്കല്‍, വാര്‍ഷിക യോഗം, സമ്മേളനങ്ങള്‍, സ്വീകരണ യോഗം ഏതുമായാലും 150 ല്‍ പരം ആളുകള്‍ക്ക് ഒരുമിക്കുവാനും വിരുന്നൊരുക്കുവാനുമുള്ള അവസരവുമായി ദര്‍ബാര്‍ റസ്റ്റോറന്റ് ഒരുങ്ങിയിരിക്കുന്നു.നോര്‍ത്ത് , സൗത്ത് ഇന്ത്യന്‍ , യൂറോപ്യന്‍ ഭക്ഷണം, ലൈവ് കേരള ദോശ സൗകര്യങ്ങളും ദര്‍ബാര്‍ റസ്റ്റോറന്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് … Read more

ഇറാന്‍ -യു.കെ യുദ്ധ സാഹചര്യമുണ്ടായേക്കുമെന്നു സൂചന : അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര വിമാനങ്ങളും ആശങ്കയില്‍

ഡബ്ലിന്‍ : യു.കെ യുടെ ഓയില്‍ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് എത്തിയേക്കുമെന്ന് സൂചന. അകാരണമായി ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നടപടി യു.കെ യെ പ്രകോപിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ര നിയമങ്ങള്‍ പാലിച്ചിട്ടും ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തതാണ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഒരുക്കിയത്. കഴിഞ്ഞ ദിവസം സിറിയയിലേക്ക് ഓയില്‍ കടത്താന്‍ ശ്രമിക്കവേ ഇറാന്റെ കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ബ്രിട്ടന്‍ തടഞ്ഞെങ്കിലും പിന്നീട് ഇത് തിരിച്ചുനല്‍കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ യൂറോപ്പ്യന്‍ യൂണിയനും ഇറാനുമേലുള്ള ഉപരോധം നീക്കാന്‍ … Read more

രണ്ടാം വരവിന് തയ്യാറെടുത്ത് ചൂട് തരംഗം : അയര്‍ലണ്ടിലും ചൂട് കൂടിയേക്കാമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍ : യൂറോപ്പില്‍ രണ്ടാമതും ചൂട് തരംഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യൂറോപ്പിലെ വിവിധ മെറ്ററോളജിക്കല്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരിക്കല്‍ വെന്തുരുകിയ യൂറോപ്പില്‍ ഒരിക്കല്‍ കൂടി ഹീറ്റ് വെയ്വ് കടന്നുവരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അയര്‍ലണ്ടില്‍ മഴയും, വെയിലും മാറി മാറി വരുന്ന കാലാവസ്ഥയില്‍ നിലവില്‍ ചൂട് കൂടാന്‍ സാധ്യത ഇല്ലെങ്കിലും അടുത്ത ആഴ്ചകളില്‍ താപനില വര്‍ധിക്കാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ലെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. യു.കെ , ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് ഒരിക്കല്‍ കൂടി … Read more

ബ്രേ ഫെസ്റ്റ് ജൂലൈ 20 മുതല്‍ ; ജൂലൈ 27, 28 ശനി, ഞായര്‍ ദിവസങ്ങളില്‍ എയര്‍ഷോ

ബ്രേ: അയര്‍ലണ്ടിലെ ഏറ്റവും മനോഹരമായ ബീച്ച് എന്നറിയപ്പെടുന്ന ബ്രേ ബീച്ചില്‍ വര്‍ഷം തോറും നടത്തി വരുന്ന അയര്‍ലണ്ടിലെ ഏറ്റവും വലിയ വേനല്‍ക്കാല ഉത്സവമായ ബ്രേ സമ്മര്‍ ഫെസ്റ്റിന് ജൂലൈ 20 മുതല്‍ തുടക്കമാകുന്നു. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 5 വരെ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 10 വരെ ബീച്ചില്‍ ഫണ്‍ഫെയര്‍ ഒരുക്കിയിരിക്കുന്നു. ജൂലൈ 27 , 28 തീയതികളില്‍ നടക്കുന്ന എയര്‍ഷോ ദിനത്തില്‍ ഹെലികോപ്റ്റര്‍ സവാരിക്ക് മുതിര്‍ന്നവര്‍ക്ക് 50 യൂറോ കുട്ടികള്‍ക്ക് 35 യൂറോ … Read more

എയര്‍ബാഗില്‍ തകരാറുകള്‍ കണ്ടെത്തി ; വിവിധ സുബറോ കാറുകള്‍ തിരിച്ചുവിളിക്കുന്നു

ഡബ്ലിന്‍ : സുബറോ അയര്‍ലണ്ട് വിവിധ കാര്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു. എയര്‍ ബാഗില്‍ ചില തകരാറുകള്‍ കണ്ടെത്തിയതിനാല്‍ ആണിത്. 2017 മുതല്‍ 2019 വരെ പുറത്തിറങ്ങിയ ബജ, ലെഗസി, ഔട്ബാക്ക് മോഡലുകളാണ് തിരിച്ചുവിളിച്ചത്. എയര്‍ ബാഗുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വന്നിരുന്നു. പാസഞ്ചര്‍ എയര്‍ബാഗിലെ ചില തകരാറുകള്‍ കാരണം യാത്രക്കാര്‍ക്ക് മുറിവേല്‍ക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിരുന്നു. അയര്‍ലണ്ടില്‍ മൊത്തം 739 വാഹനങ്ങള്‍ക്ക് ഇത് ബാധകമാകും. റീകോള്‍ നോട്ടീസ് പ്രകാരം സുബാറോ അംഗീകൃത ഗാരേജില്‍ നിന്നും സൗജന്യമായി സര്‍വീസ് … Read more

അയര്‍ലണ്ടില്‍ വാഹന നികുതി വര്‍ദ്ധിപ്പിക്കുന്നു : വാഹനങ്ങളുടെ വാര്‍ഷിക ചെലവില്‍ 1500 യൂറോ വരെ വര്‍ദ്ധനവ് പ്രതീക്ഷിക്കാം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വാഹനനികുതി വര്‍ധിപ്പിക്കാന്‍ ധനകാര്യ മന്ത്രാലയം തയ്യറെടുക്കുന്നതായി സൂചന. പുതിയതും, പഴയതുമായ വാഹനങ്ങള്‍ക്ക് 1000 യൂറോ വരെ നികുതി വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ നിരത്തില്‍ നിന്ന് ഒഴിവാക്കാനുമാണ് പുതിയ നികുതിവര്‍ദ്ധനവ്. വാഹനങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കണക്കാക്കുന്ന സാങ്കേതിക വിദ്യയെ അടിസ്ഥാനപ്പെടുത്തി വെഹിക്കിള്‍ റജിസ്ട്രേഷന്‍ ടാക്‌സ് പുനഃക്രമീകരിച്ചേക്കും. കാലാവസ്ഥാവ്യതിയാനത്തിനും, ആഗോളതാപനത്തിനും കാരണമാകുന്ന വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുക, ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഘടകങ്ങളാണ് നികുതിവര്‍ദ്ധനവിന് പിന്നില്‍. … Read more

കാപട്യത്തെ ഉദാഹരിക്കാനുള്ളതല്ല മതവും,വിശ്വാസവും ; മന്ത്രി ലിയോ വരേദ്കറിന് ഡബ്ലിന്‍ ആര്‍ച്ബിഷപ്പിന്റെ അന്ത്യശാസനം

ഡബ്ലിന്‍ : മതത്തെയും, വിശ്വാസത്തെയും കപടതയുടെ ഉദാഹരണമായി എടുക്കരുതെന്ന് മന്ത്രി ലിയോ വരേദ്കറിനോട് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ്. വിവാദങ്ങള്‍ക്കൊടുവില്‍ ആര്‍ച് ബിഷപ്പിനെ കാണാനെത്തിയതായിരുന്നു വരേദ്കര്‍. അടുത്തതവണ ഉദാഹരണങ്ങള്‍ പറയുമ്പോള്‍ സ്വന്തം പ്രൊഫഷനെ മുന്‍നിര്‍ത്തി കൊണ്ട് പറയണമെന്നും ബിഷപ് വരദ്കറിനോട് പറഞ്ഞു. പുകവലിയും, മദ്യപാനവും ശീലമാക്കിയ ഡോക്ടര്‍ രോഗിയോടു ആരോഗ്യപ്രദമായ ജീവിതം നയിക്കണം എന്ന ഉദാഹരണം അടുത്ത തവണയുണ്ടാകുന്ന വാക്‌പോരാട്ടത്തില്‍ പരാമര്‍ശിക്കാനും വരേദ്കറിനെ ഹാസ്യ രൂപേണ ഉപദേശിക്കാനും ബിഷപ്പ് മറന്നില്ല. വിശ്വാസങ്ങളെ കാപട്യവുമായി ബന്ധപെടുത്തിപ്പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും … Read more

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത : 10 കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ 10 കൗണ്ടികളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രാവിലെ 8 മുതല്‍ വൈകി 8 വരെ യാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ശക്തമായ മഴയ്‌ക്കൊപ്പം ചിലയിടങ്ങളില്‍ ഇടിമിന്നലും പ്രതീക്ഷിക്കാം. രാവിലെ മഴയുടെ സൂചനകള്‍ ഇല്ലാത്തിടങ്ങളില്‍ ഉച്ചതിരിഞ്ഞ് മഴയുണ്ടാകുമെന്നാണ് മെറ്റ് ഏറാന്‍ അറിയിപ്പ് നല്കിയിരിക്കുന്നത്. രാജ്യവ്യാപകമായി മഴയുണ്ടാകുമെങ്കിലും അലേര്‍ട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരാനാണ് നിര്‍ദേശം. 25 മുതല്‍ 40 എം എം മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ വെള്ളപ്പൊക്ക സാധ്യത അറിയിപ്പും നല്‍കിയിട്ടുണ്ട്. … Read more