താലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍: കഴിഞ്ഞ ബുധനാഴ്ച താലയിലെ അപ്പാര്‍ട്‌മെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശവസംസ്‌കാരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മേരിയുടെ ഒരേ ഒരു സഹോദരന്‍ ഇന്ന് വൈകിയിട്ടോടെ അയര്‍ലണ്ടില്‍ എത്തും. കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്നു മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു. ജോലിയില്‍ വളരെ കര്‍മ്മകുശലതയോടെ പ്രവര്‍ത്തിച്ച മേരിയുടെ മരണം സഹപ്രവര്‍ത്തകര്‍ക്കും, കൂട്ടുകാര്‍ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. മരണത്തിന് മുന്‍പ് … Read more

ഐറിഷ് പൊതു റോഡുകളില്‍ ‘സ്വയം ഓടുന്ന’ കാര്‍ പരീക്ഷിക്കാന്‍ ഗതാഗതവകുപ്പ് തയ്യാറെടുക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പൊതു റോഡുകളില്‍ ‘സെല്‍ഫ് ഡ്രൈവിംഗ്’കാറുകള്‍ പരീക്ഷിക്കാന്‍ തയ്യാറെടുത്ത് ഗതാഗതവകുപ്പ്. മുന്‍പ് ഇത്തരം കാറുകള്‍ അയര്‍ലണ്ടില്‍ ഉണ്ടായിരുന്നെങ്കിലും പൊതു നിരത്തുകളില്‍ ഇത് നിയമപരമായി അനുവദിക്കപ്പെട്ടിരുന്നില്ല. നിയമവിദഗ്ധരുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. പാര്‍ലമെന്റില്‍ നിയമം പാസ്സാക്കാനായാല്‍ ഐറിഷ് റോഡുകളില്‍ സെല്‍ഫ് ഡ്രൈവിംഗ്’കാറുകള്‍ സ്ഥിര സാന്നിധ്യമാകും. മനുഷ്യര്‍ ഡ്രൈവ് ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് എന്നും ;.യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വയം ഓടുന്ന’ കാര്‍ അപകടങ്ങള്‍ കുറച്ചതായും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐറിഷ് സര്‍ക്കറിന്റെ … Read more

ക്രിസ്മസ് – പുതുവത്സരം പ്രമാണിച്ച് രാത്രി കാല ട്രെയിന്‍ സര്‍വീസ് ഇന്ന് മുതല്‍’ഇത്തവണ സര്‍വീസ് സുരക്ഷാ സേനയുടെ അകമ്പടിയോടെ

‘ഡബ്ലിന്‍: ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങള്‍ അടുത്തതോടെ അയര്‍ലണ്ടില്‍ രാത്രി വൈകിയുള്ള ഗതാഗത സേവനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. വാരാന്ത്യങ്ങളില്‍ ആയിരിക്കും സര്‍വീസ് ഉണ്ടാകുക. ഡാര്‍ട് ലൈനില്‍, ഡണ്‍ഡാള്‍ക്, മെയ്‌നോത്, കില്‍ഡെയര്‍ റൂട്ടില്‍ ഡാര്‍ട് സര്‍വീസുകള്‍ ഉണ്ടായിരിക്കും. ഈ സ്‌പെഷ്യല്‍ ട്രെയിന്‍ യാത്രകളില്‍ സുരക്ഷാസേനയെയും നിയോഗിക്കുമെന്ന് ഐറിഷ് റെയില്‍ വ്യക്തമാക്കി. ഈ സര്‍വീസുകള്‍ക്ക് സാധരണ നിരക്ക് മാത്രമായിരിക്കും ഈടാക്കുക; മാത്രമല്ല വിവിധ സീസണ്‍ ടിക്കെറ്റ് ഉപയോഗിച്ചും രാത്രി വൈകിയുള്ള യാത്ര നടത്താം. ക്രിസ്മസ് അടുത്തതോടെ പൊതുഗതാഗത സേവനങ്ങളില്‍ തിരക്ക് … Read more

‘ഞങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഒരിടം വേണം’- ഡബ്ലിനിലും, കോര്‍ക്കിലും പ്രതിഷേധ കടല്‍

ഡബ്ലിന്‍: ലിയോ വരേദ്കര്‍ നയിക്കുന്ന സര്‍ക്കാരിനെതിരെ വ്യാപകപ്രതിഷേധം അഴിച്ചുവിട്ടുകൊണ്ട് ഡബ്ലിനിലും, കോര്‍ക്കിയിലും ജനസമുദ്രം. ഭവനരഹിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഈ സമരത്തിന്റെ ഭാഗമായി. ഭവനരഹിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, വീടില്ലാത്തവര്‍, സമരത്തെ പിന്‍താങ്ങുന്ന സാധരണ ജനങ്ങള്‍ തുടങ്ങി വമ്പന്‍ പടയാണ് അയര്‍ലണ്ടിലെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളിലായി ഒത്തുകൂടിയത്. ഒരു ക്രിസ്മസ് കാലം കൂടി അടുത്തുവരുമ്പോള്‍ തെരുവിലാക്കപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഐറിഷ് ഭവനമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് പതിനൊന്നായിരത്തോളം കുടുംബങ്ങളാണ് … Read more

കംപ്യൂട്ടര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി… ലൂക്കനില്‍ മലയാളികളുടെ പുതിയ സംരംഭം.. techmaster പ്രവര്‍ത്തനം തുടങ്ങി…

ഡബ്ലിന്‍: മലയാളികളുടെ ഉടമസ്ഥതയില്‍ techmaster എന്നപേരില്‍ പുതിയൊരു സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാവിധത്തിലുള്ള കമ്പ്യൂട്ടര്‍ റിപ്പയറിങ്ങും അപ്‌ഗ്രേഡും ഇവിടെ ലഭ്യമാണ്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്. പതിനഞ്ചു വര്‍ഷത്തിലധികമായി ഐ ടി മേഖലയില്‍ പ്രവൃത്തിപരിചയവും, പ്രൊഫെഷണല്‍ യോഗ്യതയും, അംഗീകാരവും ഉള്ളവരാണ്, techmaster എന്ന സ്ഥാപനവുമായി വരുന്നത്. ലൂക്കനിലാണ് techmaster ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. സേവനങ്ങള്‍ക്ക് നൂറു ശതമാനം ഗ്യാരണ്ടിയും ഉറപ്പുതരുന്നു. techmaster ലെ പ്രധാന സേവനങ്ങള്‍ ഇവയെല്ലാമാണ്. ** NO FIX.. NO FEE.. … Read more

ബീഫിന്റെ വില കൂട്ടാനായി കര്‍ഷകര്‍ Naas Aldi ഉപരോധിച്ചത് 12 മണിക്കൂര്‍ ; ഇത് തുടക്കം മാത്രമെന്ന് കര്‍ഷകര്‍

ബീഫിന്റ തുടര്‍ച്ചയയായി ഉള്ള വിലയിടിവില്‍ ഐറിഷ് ബീഫ് കര്‍ഷകര്‍ ശക്തമായി പ്രതിഷേധിച്ചു . ഐറിഷ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (IFA) അംഗങ്ങളായ കര്‍ഷകര്‍ കൂട്ടമായി ട്രക്ക് ഓടിച്ചു Aldi – യുടെ സപ്ലൈ സെന്ററിന്റെ കവാടത്തെ മറച്ചു ,കൂടാതെ ട്വിറ്ററില്‍ ഫോട്ടോ ഇട്ടു പ്രതിഷേധം എല്ലാവരെയും അറിയിക്കുകയായിരുന്നു. രാവിലെ 7 മണിയോടെ Naas-ലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് .ഫാര്‍മേഴ്സ് അസോസിയേഷന്‍ ഇറക്കിയ കുറിപ്പില്‍ പെട്ടെന്ന് തന്നെ നല്ല രീതിയില്‍ ബീഫ് വില കൂട്ടണമെന്ന് ആവശ്യപെടുന്നു. ഇടനിലക്കാര്‍ ബീഫ് വിതരണത്തില്‍ … Read more

ഡാഫൊഡില്‍സ് മ്യൂസിക്കല്‍ നൈറ്റ് 2020 – ഹരിഹരനും മട്ടന്നൂരും ഒരേ വേദിയില്‍

ഡബ്ലിന്‍: 2020 മെയ് മാസം രണ്ടാം തിയ്യതി ശനിയാഴ്ച, ഡബ്ലിന്‍ ഫിര്‍ഹൗസ് സയന്റോളജി സെന്ററില്‍ ഇന്ത്യന്‍ സംഗീതാസ്വാദകര്‍ക്കായി ഡാഫൊഡില്‍സ് ഒരുക്കുന്ന ‘ഡാഫൊഡില്‍സ് മ്യൂസിക്കല്‍ നൈറ്റ് 2020 ഹരിഹരന്‍ സംഗീത നിശയില്‍’ അയര്‍ലണ്ടില്‍ ആദ്യമായി രണ്ട് പത്മശ്രീ പുരസ്‌കാര ജേതാക്കളെ ഒരു വേദിയില്‍ അവതരിപ്പിക്കുന്നു. തന്റെ മാസ്മരിക ശബ്ദംകൊണ്ട് സംഗീതത്തിന്റെ മായികലോകത്തേക്ക് ആസ്വാദകരെ നയിക്കുന്ന പത്മശ്രീ. ഹരിഹരനൊപ്പം അസുരവാദ്യമായ ചെണ്ടയുടെ മേളക്കൊഴുപ്പില്‍ തന്റെ മുന്നിലുള്ള കാണികളെ മേളപ്പെരുക്കത്തിന്റെ ആവേശച്ചിറകിലേറ്റി, പെരുവിരലിലുയര്‍ന്നുപോലും മതിമറന്നാടിക്കുന്ന ചെണ്ടമേളത്തിന്റെ കുലപതി പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി … Read more

വേദന സംഹാരിയായി പാരസെറ്റമോള്‍ കഴിച്ചു; രോഗിയുടെ മരണം കരള്‍ പകുതിയോളം ഇല്ലാതായതിനാല്‍ എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ഡബ്ലിന്‍: വേദന സംഹാരിയായി തുടര്‍ച്ചയായി പാരസെറ്റമോള്‍ കഴിക്കുന്നത് അപകടകരമെന്ന് വിദഗ്ധര്‍. കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന്റെ പിറ്റേ ദിവസം അസുഖബാധിതയായി മരണപ്പെട്ട റെബേക്ക ബിസ്സറ്റ് എന്ന യുവതിയുടെ മരണം അമിതതോതില്‍ പാരസെറ്റമോള്‍ അകത്തുചെന്നതിനാല്‍ ആണെന്ന് കേസ് വിചാരണവേളയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്റ്ററുടെ മൊഴി. അവശയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവതി പിന്നീട് മരണത്തിന് കീഴടങ്ങി. ഇവരുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ കരള്‍ അലിഞ്ഞു ഇല്ലാതായിപ്പോയെന്ന് കണ്ടെത്തി. ആന്തരാവയവങ്ങള്‍ എല്ലാം ജീര്‍ണിച്ച നിലയില്‍ ആയിരുന്നെന്നും ഡോക്ടര്‍ കണ്ടെത്തി. … Read more

ശാസ്ത്ര പ്രതിഭകള്‍ക്ക് വഴിയൊരുക്കി Curiosity ’19 സമാപിച്ചു

ലോകത്തിന്റെ ഭാവി ശാസ്ത്രത്തിന്റെ കൈകളിലാണ്. ശാസ്ത്രത്തിന്റെ ഭാവി പുതുതലമുറയുടെ കൈകളിലും.. വിദ്യാര്‍ഥികളില്‍നിന്ന് ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുകയും വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘Curiosity’ എന്ന് പേരിട്ടിരിക്കുന്ന ഏകദിന ശാസ്ത്ര ശില്പശാല എല്ലാവര്‍ഷവും എസ്സന്‍സ് അയര്‍ലണ്ട് എന്ന സംഘടന സംഘടിപ്പിക്കുന്നത്. പാല്‍മെര്‍സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂളില്‍ ഈ വര്‍ഷം നടന്ന Curiosity 19 -ല്‍ അറുപതോളം കുട്ടികളാണ് സയന്‍സ് ക്വിസ്, സയന്‍സ് പ്രൊജക്റ്റ്, സയന്‍സ് പോസ്റ്റര്‍ എന്നീ മത്സരങ്ങളില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്. ക്യൂരിയോസിറ്റി’19 -ലെ വിദ്യാര്‍ഥികളുടെ പ്രകടനം കണ്ട് … Read more

ക്രിസ്മസ് ഒരുക്ക ധ്യാനം, നയിക്കുന്നത്, റവ .ഫാ .ജോസ് തോമസ് (07/12/2019).

ടിപ്പററി: വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍, പ്രശസ്ത വചന പ്രഘോഷകനും, ധാനഗുരുവുമായ റവ .ഫാ .ജോസ് തോമസിന്റെ നയിക്കുന്ന, ക്രിസ്മസ് ഏകദിന ഒരുക്ക ധ്യാനം, കൗണ്ടി ടിപ്പററിയിലെ ടൂമെവാരാ, (ഒബാമ പ്ലാസ്സയ്ക്കടുതുള്ള- 2km) സെന്റ്. ജോസഫ്‌സ് പള്ളിയില്‍ വച്ച് (ശനിയാഴ്ച്ച – 07- 12- 2019) രാവിലെ 10:30 മുതല്‍ നടത്തപ്പെടുന്നതാണ്. ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. നമ്മുടെ കുടുംബങ്ങളില്‍ ഉണ്ണി ഇശോയെ … Read more