ഡബ്ലിൻ ബ്യുമോണ്ടിൽ റൂം വാടകയ്ക്ക്

ഡബ്ലിൻ ബ്യുമോണ്ടിൽ താൽക്കാലിക അടിസ്ഥാനത്തിൽ റൂം വാടകയ്ക്ക് ലഭ്യമാണ്.ബ്യുമോണ്ട് ആശുപത്രിയിൽ പരീക്ഷ എഴുതാൻ വരുന്നവർക്ക് സൗകര്യപ്രദമാണ്. Contact Whatzap 0879113873

തൊഴിലില്ലായ്മ കുതിച്ചുയരുന്ന സാഹചര്യത്തിലും ആദായനികുതി വർദ്ധിപ്പിക്കുന്നു!

പകർച്ചവ്യാധിക്കൊപ്പം ലോകത്തെ പിടിച്ചുലക്കുകയാണ് തൊഴിലില്ലായ്മയും. ഇതിൽ നിന്നും വ്യത്യസ്തമല്ല അയർലണ്ടിലെ സ്ഥിതിയും. തൊഴിലില്ലായ്‌മ പാരമ്യത്തിലെത്തിയ ഈ സാഹചര്യത്തിലും ആദായനികുതി റിട്ടേണുകൾ വർധിക്കുന്നുവെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കുറഞ്ഞ ശമ്പളമുള്ള തൊഴിൽ മേഖലയിലുള്ളവർ കൂടുതൽ തൊഴിൽ നഷ്ടവും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. അതേസമയം മികച്ച ശമ്പളമുള്ള നിരവധി മുൻനിര ജീവനക്കാരെ തൊഴിൽ നഷ്ടം കാര്യമായി ബാധിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പകർച്ചവ്യാധിയുടെ വ്യാപനഘട്ടത്തിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇത്തരക്കാർക്ക് സാധിക്കുന്നുണ്ട്. ഉയർന്ന വരുമാനമുള്ളവരുടെ നികുതി റിട്ടേണുകളാണ് നിലവിൽ ഖജനാവിനെ പിന്തുണയ്‌ക്കുന്നത് എന്നാണ് മറ്റൊരു … Read more

അയർലണ്ടിൽ പരിസ്ഥിതി സൗഹാർദ മാലിന്യനിർമാർജ്ജന പദ്ധതിക്ക് തുടക്കമായി

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് അയർലണ്ടിൽ ദിനംപ്രതി വർധിച്ചു വരുകയാണ്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും അതുവഴി മാലിന്യം പുറന്തള്ളുന്നതു കുറയ്ക്കാനുമുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള സമഗ്രമായ പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി Single Use പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തും. കൂടാതെ ഡിസ്പോസിബിൾ കപ്പുകളിന്മേൽ ലെവി ഈടാക്കാനും സർക്കാർ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പരിസ്ഥിതി മന്ത്രി ഇമോൺ റയാൻ ഇന്ന് പുറത്തുവിട്ടു. 2020-2025 ദേശീയ മാലിന്യനയത്തിന്റെ രൂപരേഖയെക്കുറിച്ചുള്ള … Read more

ഡബ്ലിൻ മലയാളിയുടെ മാതാവ് നിര്യാതയായി

ആലപ്പുഴ: ചമ്പക്കുളം കിഴക്കുംവേലിത്ര മേരിക്കുട്ടി തോമസ്(71) നിര്യാതയായി. പരേത  ചെങ്ങളം  തണ്ണിപ്പാറ  കുടുംബാഗം  ആണ് . മക്കൾ: ബെറ്റ്സി ബോബി, ജിൻസി ജോജോ (ഡബ്ലിൻ), ടെയ്‌സി ജോസ്.മരുമക്കൾ: ബോബി, ജോജോ ജോർജ് (ഷാംറോക്ക് ട്രാവൽസ്) ശവസംസ്കാരം :  ഞായറാഴ്ച ( 6 സെപ്തംബർ 2020)ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ.

എട്ടു നോമ്പിനോടനുബന്ധിച്ച് നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് സൈക്കിള്‍ തീര്‍ത്ഥയാത്ര

അയര്‍ലണ്ടിലെ പരി.യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ യൂത്ത് അസോസിഷന്റെ നേതൃത്വത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ എട്ടു നോമ്പിനോടനുബന്ധിച്ച് നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സൈക്കിള്‍ തീര്‍ത്ഥയാത്ര നടത്തപ്പെടുന്നു .അയര്‍ലണ്ടിലെ വിവിധ പ്രദശേങ്ങളിൽ ഉള്ള സഭയുടെ പള്ളികളിൽ നിന്നും പുറപ്പെടുന്ന തീര്‍ത്ഥയാത്രകൾ സെപ്റ്റംബര്‍ 3 വെള്ളിയാഴ്ച വൈകുന്നേരം നോക് പള്ളിയിൽ എത്തിച്ചേരുന്നതാണ്‌ .അയര്‍ലണ്ടിലെ പരി.യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ യൂത്ത് അസോസിഷന്‍ വൈസ് പ്രസിഡന്റ് Fr. ബിജു പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ തീര്‍ത്ഥയാത്രക്കു സ്വീകരണം നൽകുന്നതാണ്.

ഡബ്ലിൻ സ്വദേശി മുൻ കാമുകിയെ ആക്രമിച്ചെന്ന കേസിൽ കോടതിയിൽ വാദം തുടങ്ങി

“എൻ്റെ വീട്ടിലെത്തിയപ്പോൾ അവളുടെ മുഖത്ത് മുറിവേറ്റിട്ടുണ്ടായിരുന്നു, പക്ഷെ അത് അത്ര സാരമുള്ളതായി തോന്നിയില്ല ” എന്ന് ഗാർഡക്ക് മൊഴി നൽകിയതായി കോടതിയിൽ പ്രതി പറഞ്ഞു. 2016 ഡിസംബർ 17 ന്, സംഭവ ദിവസം, തനിക്കെതിരെ ചുമത്തപ്പെട്ട ആക്രമണം, തടഞ്ഞ് വക്കൽ, കൊലപാതക ശ്രമം അല്ലെങ്കിൽ ഗുരുതരമായ ഉപദ്രവമുണ്ടാക്കൽ എന്നിവയിൽ താൻ കുറ്റക്കാരനല്ലെന്ന് ഡബ്ലിനിലെ സ്വോർഡ്സ് റോഡ് നിവാസിയായ ലോയിഡ് സോണ്ടേഴ്സ് (32) എന്ന പ്രതി പറഞ്ഞു. “കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും” നീണ്ടുനിൽക്കുന്ന തല്ലുന്നതും കഴുത്തു ഞെരിച്ചതും ആയ … Read more

സ്കൂളുകൾ തുറന്നു : ഡബ്ലിനിലെ സ്കൂളിൽ വിദ്യാർത്ഥിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

കോവിഡ് -19 നെ തുടർന്ന് അയർലണ്ടിലെ സ്കൂളുകൾ മാർച്ച്‌ പകുതിയോടെ അടച്ചിട്ടിരുന്നു. എന്നാൽ ഈ മാസം ആദ്യം തന്നെ സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. കൊറോണ വൈറസിന്റെ സാന്നിധ്യം രാജ്യത്ത് ശക്തമായി തന്നെ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ ആശങ്കകളാണ് പല ഭാഗത്തു നിന്നും ഉയർന്നു വന്നത്. സ്കൂളുകൾ തുറന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ഈ ആശങ്കകൾ വർധിക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. വെസ്റ്റ് ഡബ്ലിനിലെ ഒരു പ്രൈമറി സ്കൂൾ വിദ്യാർഥിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. … Read more

കോവിഡ് -19 ചികിത്സാ : സൗജന്യമായി തന്നെ തുടരുമെന്ന് ആരോഗ്യവകുപ്പു മന്ത്രി

കൊറോണ വൈറസിന്റെ സാന്നിധ്യം അയർലണ്ടിൽ ശക്തമായി തന്നെ തുടരുകയാണ്. വൈറസ്‌ വ്യാപനം നിയന്ത്രിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സർക്കാരും ആരോഗ്യ വകുപ്പും. കോവിഡ്-19 ചികിത്സാ സേവനങ്ങൾ സൗജന്യമായിട്ടാണ് സർക്കാർ നൽകുന്നത്. സ്രവ പരിശോധന, ഡോക്ടറുടെ കൺസൾട്ടേഷൻ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി തന്നെ തുടരുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണെല്ലി അറിയിച്ചു. സർക്കാരും ആരോഗ്യവകുപ്പും ചേർന്ന് ഇൻഫ്ലുവൻസ വാക്സിനേഷൻ പരിപാടി നടപ്പിലാക്കുമെന്ന് സൂചനയുണ്ട്. 65 മില്യൺ ഡോളർ ഈ പദ്ധതിക്കായി ചെലവാകും. എന്നാൽ ഫ്ലൂ വാക്സിൻ വിതരണം രണ്ടാഴ്ച വൈകിയേക്കുമെന്നാണ് … Read more

ഡയബറ്റിസ് ഉണ്ടെങ്കിൽ മോർട്ടഗേജ് പ്രൊട്ടക്ഷൻ കിട്ടാൻ

ഏഷ്യൻ പോപ്പുലേഷനിൽ കൂടുതലായി വന്നു കാണുന്ന ലൈഫ് സ്റ്റൈൽ രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ്‌ 2 എന്നിങ്ങനെ രണ്ടു തരമായി ഇത് കാണുമെങ്കിലും മുപ്പതു വയസ്സ് കഴിയുമ്പോൾ മുതൽ  വന്നു കാണുന്ന  ടൈപ്പ് 2 ആണ് ഇവിടുത്തെ മലയാളി പോപ്പുലേഷനിൽ കൂടുതൽ കാണുന്നത്. പുതുതായി ഒരു വീട് വാങ്ങുമ്പോൾ വളരെ വൈകി പലരും ചിന്തിക്കുന്ന കാര്യമാണ് ലൈഫ് ഇൻഷുറൻസ്. എന്നാൽ ലോൺ ബാങ്ക് അനുവദിക്കണമെങ്കിൽ മോർട്ടഗേജ് പ്രൊട്ടക്ഷൻ എന്ന ലൈഫ് ഇൻഷുറൻസ് അത്യാവശ്യം ആണ് താനും. … Read more

അയർലണ്ടിലെ സൗരോർജ പദ്ധതികളിന്മേൽ അവഗണനയുടെ നിഴലോ ???

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അനുദിനം വർധിച്ചു വരുകയാണ്. ഇതുമായി ബന്ധപ്പെട്ട പല കണ്ടെത്തലുകളും വർഷങ്ങൾക്കു മുൻപു തന്നെ ശാസ്ത്രജ്ഞർ ഈ ലോകത്തെ അറിയിക്കുകയും ചെയ്തു. വ്യവസ്ഥാപരമായ പൊളിച്ചെഴുത്തുകളിലൂടെ മാത്രമേ ഇതിനൊരു മാറ്റം വരുകയുള്ളു. 2007-ലെ ഇന്റർ‌ഗവർ‌മെൻ‌റൽ‌ പാനൽ‌ ഓൺ ക്ലൈമറ്റ് ചേഞ്ച്‌ (IPCC) റിപ്പോർട്ട് ഈ കണ്ടെത്തലുകൾ ശരിയാണെന്ന് അടിവരയിടുന്നു. കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ പ്രകൃതി സൗഹാർദ്ദമായ ഊർജസ്രോതസ്സുകൾ ഉപയോഗിക്കാനുള്ള നിർദ്ദേശങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. സൗരോർജ്ജത്തെ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് ഇവയിൽ … Read more