കോവിഡ് -19 നിയന്ത്രിക്കുന്നതിൽ യൂറോപ്പിൽ ഒന്നാമതായി അയർലൻഡ്

കോവിഡ് -19 നെ പിടിച്ചു കെട്ടാൻ കർശനവും കൃത്യമാർന്നതുമായ നടപടികളാണ് ലോകരാഷ്ട്രങ്ങൾ ഒക്കെയും സ്വീകരിക്കുന്നത്. ഈ പ്രയത്നത്തിൽയൂറോപ്യൻ രാജ്യങ്ങളും ഒട്ടും പുറകിലല്ല. എന്നാൽ എല്ലാ യൂറോപ്യൻ രാജ്യങ്ങളെയും പിന്നിലാക്കുന്ന പ്രകടനമാണ് അയർലൻഡ് കാഴ്ചവയ്ക്കുന്നതെന്നാണ് ദേശീയ ആരോഗ്യ എമർജൻസി സംഘത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എങ്കിലും വൈറസിനെ പിടിച്ചടക്കുന്നതിന് നിരന്തരമായ ശ്രമങ്ങൾ ആവശ്യമാണെന്ന് HSE മുന്നറിയിപ്പ് നൽകുന്നു. വെള്ളിയാഴ്ചയാണ് NHE സംഘം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ഇതനുസരിച്ച് കഴിഞ്ഞ ഏഴ് ദിവസത്തിൽ യൂറോപ്യൻ രാജ്യങ്ങളിലാകമാനം വൈറസ് വ്യാപനത്തിൽ വർദ്ധനവ് … Read more

കോവിഡ് സൃഷ്ടിച്ച ഉപഭോക്‌തൃ പ്രതിസന്ധികൾ തരണം ചെയ്യുന്നതിൽ വിമാന കമ്പനികൾ പരാജയപ്പെടുന്നുവോ??

കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ പ്രകമ്പനങ്ങൾ  അയർലണ്ടിന്റെ സാമൂഹിക-സാമ്പത്തിക മേഖലയിൽ നിന്ന് ഇന്നും മാറിയിട്ടില്ല. പ്രതേകിച്ചും യാത്രമേഖലയിൽ. യാത്രാ വ്യവസായ മേഖലയിൽ ഉണ്ടായ പ്രതിസന്ധിയുടെ തോതും,  യാത്രക്കാരിൽ അത് ചെലുത്തിയ സ്വാധീനവും ഒറിയാച്ചസ് ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ കഴിഞ്ഞ ദിവസത്തെ ഹിയറിംഗിൽ വ്യക്തമായിരുന്നു. കോവിഡ് -19 കാരണമുണ്ടായ ഫ്ലൈറ്റ് റദ്ദാക്കലിന്റെ ഫലമായി  വിമാനക്കമ്പനികൾ ഐറിഷ് ഉപഭോക്താക്കളോട് 25 മില്യൺ യൂറോയെങ്കിലും കടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  ഹിയറിംഗിനെ അഭിസംബോധന ചെയ്യുന്നവരിൽ ചിലർ 30 മില്യൺ യൂറോയ്ക്ക് മുകളിൽ വരുമെന്നാണ് അഭിപ്രായപ്പെടുന്നത്. റീഫണ്ടുകൾ … Read more

ലോക്ക്ഡൗൺ കാലത്തെ വിഷാദം: നഴ്സിംഗ് ഹോമുകൾക്ക് ആശ്വാസമേകി പെൻപൽ(Pen Pal)

ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ എന്തെന്നറിയാത്ത ഒരു  വിഷാദം തന്നെ അലട്ടിയിരുന്നു. എന്നാൽ എന്റെ മനസ്സ് സജീവമായി നിലനിർത്താനും  വിഷാദത്തിൽ നിന്നും കരകയറാനുമുള്ള മികച്ച മാർഗമാണ് Pen Pal തന്നത്. കഴിഞ്ഞ എട്ട് വർഷമായി കിൽഡെയറിലെ നാസിലെ ക്രാഡോക്ക് ഹൗസ് നഴ്സിംഗ് ഹോമിൽ താമസിക്കുന്ന 60 വയസ്സുകാരി വിന്നി ജീനിയുടെ വാക്കുകളാണിവ. ജീനിയും നഴ്സിംഗ് ഹോമിലെ മറ്റ് 24 താമസക്കാരും പെൻ‌പാൽ അയർലൻഡ് എന്ന പുതിയ സംരംഭം അവർക്കു നൽകിയ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ. വിവാഹ സംഘാടകനായ സ്റ്റേസി ഫിയറ്റ് … Read more

അയർലണ്ടിൽ ജോലി ചെയ്യുന്ന മെൽവിന്റെ ”പോകാതെ നീ” എന്ന ഗാനം വൈറൽ

അയർലണ്ടിൽ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന ‘മെൽവിൻ ജെയ്ക്സ് ‘പാടിയ “പോകാതെ നീ “എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ റോഷിത റോയ്‌യും 4 മ്യൂസിക്കിലെ ബിബി മാത്യുവും ചേർന്ന് എഴുതിയ മനോഹര ഗാനം അറ്റ്ലാന്റിക് സമുദ്രത്തിന്റെയും അയർലണ്ടിലെ പ്രകൃതിഭംഗി നിറഞ്ഞ സ്ഥലങ്ങളുടെയും പാശ്ചാത്തലത്തിൽ ആണ് വിഷ്വൽ ചെയ്തിരിക്കുന്നത്. ഈ മനോഹരമായ മ്യൂസിക് ആൽബത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. മ്യൂസിക് 247 ചാനലിലൂടെ ആണ് … Read more

അയർലണ്ടിൽ ജനനനിരക്ക് കുറയുന്നു: 10 വർഷത്തിനുള്ളിൽ 20 ശതമാനത്തിന്റെ കുറവ്

അയർലണ്ടിലെ ജനനനിരക്കിൽ വൻ ഇടിവാണ് കഴിഞ്ഞ ദശകത്തിൽ രേഖപ്പെടുത്തിയത്. ഏകദേശം 20 ശതമാനത്തിന്റെ ഇടിവ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഉണ്ടായെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ജനനങ്ങളുടെ എണ്ണം 2010 മുതൽ 18.8 ശതമാനവും 2017 ന് ശേഷം 1.3 ശതമാനവും കുറഞ്ഞു. 2018 ൽ അയർലണ്ടിൽ 61,022 ജനനങ്ങളാണ് ഉണ്ടായത്. 31,306 ആൺകുട്ടികളും 29,716 പെൺകുട്ടികളും ജനിച്ചതായി CSO-യുടെ കണക്കുകൾ വ്യക്തമാക്കുന്നു. 75,173 ജനനങ്ങളാണ് ഇതിന് 10 വർഷങ്ങൾ … Read more

അയർലൻഡിലെ ആഷ്ടൗണിൽ മലയാളി യുവാവ് മരണപ്പെട്ടു

അയർലൻഡിലെ ആഷ്ടൗണിൽ താമസിക്കുന്ന മലയാളി യുവാവ് മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി സുനീത് ശ്രീകുമാറാണ് മരിച്ചത്. ഇന്ന് പുലർച്ചെ അദ്ദേഹത്തെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ്. ഉറങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. വിളിച്ചിട്ടും വിളി കേൾക്കാത്തതിനെതുടർന്ന് ഗാർഡയെ വിളിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് മരിച്ചെന്ന് തീർച്ചയാക്കിയത്. മരണകാരണം വ്യക്തമല്ല. ഡബ്ലിൻ സ്മിത്ത് ഫീൽഡിലെ, ബ്രൗൺ ബാഗ് ഫിലിംസിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ചെയ്തു വരികയായിരുന്നു. അയർലൻഡിൽ കുടുംബസമേതമായിരുന്നു താമസിച്ചിരുന്നത്. ഭാര്യ … Read more

ഇത്തവണത്തെ ഹലൊവീൻ ആഘോഷങ്ങൾ വീടിനകത്തും ഓൺലൈനായും ആസ്വദിക്കാം

എല്ലാ വർഷങ്ങളിലെ പോലെയും ഇത്തവണയും ഹലൊവീൻ കടന്നുവരുകയാണ്. ഇത്തവണത്തെ ഹലൊവീന് ഒരു പാട് പ്രത്യേകതകൾ ഉണ്ട്. രാജ്യത്ത് കോവിഡ്-19 Level 5 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഹലൊവീൻ ആഘോഷത്തിൽ കാതലായ മാറ്റം വരുത്തണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുയയാണ്. വീടു വീടാന്തരം കയറിയിറങ്ങിയുള്ള Trick or Treat ഇത്തവണ വേണ്ടെന്നും കുട്ടികൾ വീടിനകത്തുതന്നെയിരിക്കാനും ചീഫ് മെഡിക്കൽ ഓഫീസർ Dr Tony Holohan അറിയിച്ചു. ഇത്തവണ പടക്കം പൊട്ടിക്കൽ ഉപേക്ഷിക്കണമെന്ന് നിയമ വകുപ്പ് മന്ത്രി Helen McEntee കുട്ടികളോട് പറഞ്ഞു. … Read more

സബ്ലിനിലെ ചികിൽസ സമ്പ്രദായം; കുഞ്ഞുങ്ങളുടെ ചികിൽസയിലെ അദൃശ്യച്ചെലവുകൾ സാധാരണക്കാർക്ക് താങ്ങാവുന്നതിനപ്പുറം

കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ വരുന്ന വൈദ്യേതര ആവശ്യങ്ങള്‍ക്കുള്ള അദൃശ്യ ചെലവുകളെ (Hidden costs) കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് Children in Hospital Ireland എന്ന സംഘടന. യാത്ര: പഠനത്തില്‍ പ്രതികരിച്ച 72% പേര്‍ക്കും ഇപ്പോഴല്ലെങ്കില്‍ മുന്പ് ഒരിക്കല്‍ ഡബ്ലിനിലെ ഏതെങ്കിലുമൊരു ചില്‍റന്‍സ് ഹോസ്പിറ്റലില്‍ കുഞ്ഞുങ്ങളെ അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഡബ്ലിന് പുറമെയുള്ള നിവാസികളാണെങ്കില്‍ അവര്‍ക്ക് ദീര്‍ഘദൂരം യാത്രചെയ്യണം. അതിനാല്‍ യാത്രച്ചെലവും കൂടുതലായിരിക്കും. പത്തില്‍ ഒന്‍പതുപേരും സ്വന്തം വാഹനങ്ങളിലാണ് യാത്ര ചെയ്യുന്നത്. രോഗികളായ കുട്ടികളുടെ കാര്യത്തില്‍ … Read more

ശുചീകരണ വസ്തുക്കളിലും മായം: അൻപതിലധികം ഉൽപ്പന്നങ്ങൾ സ്കൂളുകളിൽ നിന്നും പിൻവലിക്കും, അയർലണ്ടിൽ സ്കൂൾ പ്രവർത്തനത്തെ ബാധിക്കുമെന്ന് വിമർശനം

സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി സ്കൂളുകളിൽ വിതരണത്തിന് എത്തിച്ച ശുചീകരണ ഉത്പന്നങ്ങളും പിൻ‌വലിക്കുന്ന.ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെ അൻപതിലധികം ഉൽപ്പന്നങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ തുടർന്ന് പിൻവലിച്ചത്.  വിരാപ്രോയുടെ ഒരു ദശലക്ഷത്തിലധികം സാനിറ്റൈസറുകൾ ഉപയോഗത്തിൽ നിന്നും പിൻവലിച്ചിരുന്നു. ഉത്പന്നത്തിൽ മായം കണ്ടെത്തിയതിനെ തുടർന്ന് ഡിപ്പാർട്മെന്റ് ഓഫ്  അഗ്രിക്കൾച്ചർ ഫുഡ്‌ ആൻഡ് മറൈൻ ആണ് അവ പിൻവലിക്കുന്നതിനുള്ള ഉത്തരവ് നൽകിയത്. വിരാപ്രോ സാനിറ്റൈസറിൽ മായം കണ്ടെത്തിയതിനെ തുടർന്ന് മറ്റ് സാനിറ്റൈസറുകളിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ ഉത്പന്നങ്ങൾ പിൻവലിക്കാനുള്ള നീക്കം വിദ്യഭ്യാസവകുപ്പ് നടത്തിയത്. സ്‌കൂളുകൾക്ക് … Read more

അയർലണ്ടിലെ സർക്കാർ പിന്തുണയുള്ള ഗാർഹിക വായ്പ പദ്ധതികൾക്ക് വൻ ഇടിവ്

സർക്കാർ പിന്തുണയുള്ള ഗാർഹിക വായ്പ പദ്ധതികൾക്ക് വൻ ഇടിവ്. ലോണുകൾക്ക് വേണ്ടിയുള്ള അപേക്ഷകളും അനുമതികളും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം 50% ഇടിവ്. സർക്കാരിന്റെ ”അയർലണ്ട് പുനർനിർമാണ” ഭവനവായ്പാ പദ്ധതിയ്ക്ക് 2020 ലെ ആദ്യ 9 മാസങ്ങളിൽ സംഭവിച്ച ഇടിവ് ചരിത്രത്തിലാദ്യ സംഭവം ആണെന്ന് Sinn Féin housing ന്റെ വക്താവ് Eoin Ó Broin പറഞ്ഞു. “2020 സെപ്റ്റംബർ വരെ 1,084 അപേക്ഷകൾ മൂല്യനിർണയം നടത്തുകയും 495 എണ്ണത്തിനു അനുമതി നൽകുകയും ചെയ്തു.(46%)”, Eoin Ó … Read more