2028 യൂറോ ഗെയിംസ്: 9 മത്സരങ്ങൾ ഡബ്ലിൻ അവൈവ സ്റ്റേഡിയത്തിൽ

2028 യൂറോകപ്പിലെ ഏഴ് മത്സരങ്ങള്‍ക്ക് ഡബ്ലിനിലെ അവൈവ സ്റ്റേഡിയം വേദിയാകും. അഞ്ച് ഗ്രൂപ്പ് മത്സരങ്ങള്‍, ഒരു റൗണ്ട് 16 മത്സരം, ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നിവയാണ് സ്റ്റേഡിയത്തില്‍ നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. 24 ടീമുകള്‍ ഉള്‍പ്പെട്ട 31 ദിവസം നീളുന്ന ടൂര്‍ണ്ണമെന്റില്‍ ആകെ 51 മത്സരങ്ങളാണ് ഉണ്ടാകുക. മത്സരങ്ങള്‍ക്കുള്ള ഒമ്പത് വേദികളില്‍ ഒന്നാണ് അവൈവ. Villa Park (Birmingham), National Stadium of Wales (Cardiff), Hampden Park (Glasgow), Everton Stadium (Liverpool), Tottenham Hotspur … Read more

ഷാനൺ എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 30 കിലോ കഞ്ചാവ്

കൗണ്ടി ക്ലെയറിലെ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. ബുധനാഴ്ചയാണ് 30 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി ചെറുപ്പക്കാരന്‍ റവന്യൂ കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 600,000 യൂറോ വിപണി വില വരും. പിന്നാലെ ഇയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. 20 വയസിലധികം പ്രായമുള്ള പ്രതിയുടെ മേല്‍ Criminal Justice (Drug Trafficking) Act 1996 ആണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.

ഡബ്ലിനിൽ ആയുധവുമായി രണ്ട് ചെറുപ്പക്കാർ ഏറ്റുമുട്ടി; ഒരാൾക്ക് ഗുരുതര പരിക്ക്

ഡബ്ലിനിലെ Clondalkin-ൽ ബുധനാഴ്ച രാവിലെ നടന്ന സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു. രാവിലെ 6:15-ഓടെ, Clondalkin-ലെ St Cuthbert’s Court- ൽ രണ്ട് ആയുധധാരികൾ പ്രശ്നം സൃഷ്ടിക്കുന്നു എന്ന റിപ്പോർട്ടുകളെത്തുടർന്ന് ഗാർഡ, ഗാർഡ ആംഡ് സപ്പോർട്ട് യൂണിറ്റ്, എമർജൻസി സർവീസസ് ഉദ്യോഗസ്ഥർ എന്നിവർ എത്തിയപ്പോഴാണ് ഗുരുതരമായ പരിക്കുകളോടെ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ കണ്ടെത്തിയത്. ഇയാളെ താല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ ഉൾപ്പെട്ട 20-ലേറെ പ്രായമുള്ള രണ്ടാമത്തെ വ്യക്തിയെ സംഭവസ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് … Read more

അയർലണ്ടിന്റെ ശബ്ദമായി ഇനി കാതറിൻ കോണലിയും; പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റു

എല്ലാവരുടെയും പ്രതിനിധിയായി പ്രവര്‍ത്തിക്കുകയും, എല്ലാവരെയും കേള്‍ക്കുകയും, എല്ലാവരെയും വിലമതിക്കുകയും ചെയ്യുമെന്ന പ്രഖ്യാപനവുമായി അയര്‍ലണ്ടിന്റെ പത്താമത് പ്രസിഡന്റായി കാതറിന്‍ കോണലി സ്ഥാനമേറ്റു. ഡബ്ലിന്‍ കാസിലിലെ സെന്റ് പാട്രിക്‌സ് ഹാളില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ചീഫ് ജസ്റ്റിസ് Donal O’Donnell-ല്‍ നിന്നും സത്യവാചകം ഏറ്റുചൊല്ലിക്കൊണ്ടാണ് സ്വതന്ത്രയായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച കോണലി, പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിന്റെ ഭാഗമായി Collins Barracks-ന്റെ 21 ഗണ്‍ സല്യൂട്ടുകളും … Read more

ഡബ്ലിനിലെ വ്യാപാര സ്ഥാപനങ്ങളിൽ സംഘടിത മോഷണം: 29 പേർ അറസ്റ്റിൽ

ഡബ്ലിനിലെ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണം നടത്തിയവരെ പിടികൂടാനായി ഗാര്‍ഡ നടത്തിവരുന്ന Operation Táirge-ന്റെ ഭാഗമായി 29 പേരെ അറസ്റ്റ് ചെയ്തു. മോഷണം, മോഷണ മുതല്‍ കൈമാറല്‍, ക്രിമിനല്‍ നാശനഷ്ടം സൃഷ്ടിക്കല്‍, ജീവനക്കാരെ ആക്രമിക്കല്‍ മുതലായ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. 25 പുരുഷന്മാരും, നാല് സ്ത്രീകളുമാണ് ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. ഡബ്ലിന്‍ 7 പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലാണ് വ്യാപകമായി മോഷണസംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. സംഘടിതമായി മോഷണം നടത്തുന്നവരെ പിടികൂടാനും, ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനുമായി … Read more

അയർലണ്ടിലെ അടുത്ത സെൻസസ് 2027-ൽ; ഇതാദ്യമായി ഓൺലൈൻ ആയും ഫോം പൂരിപ്പിക്കാം

അയര്‍ലണ്ടിലെ അടുത്ത സെന്‍സസ് 2027-ല്‍ നടത്താന്‍ ധാരണ. 2027 മെയ് 9-ന് സെന്‍സസ് നടത്താനുള്ള ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഇന്ന് ഒപ്പുവയ്ക്കും. ഇതാദ്യമായി ഓണ്‍ലൈന്‍ വഴി പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന സെന്‍സസുമായിരിക്കും 2027-ലേത്. ഓണ്‍ലൈന്‍ ഓപ്ഷന്‍ വേണ്ടാത്തവര്‍ക്ക് സാധാരണ രീതിയിലും സെന്‍സസ് പൂര്‍ത്തിയാക്കാന്‍ സൗകര്യമുണ്ടാകും. 1946 മുതല്‍ പൊതുവെ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴുമാണ് അയര്‍ലണ്ടില്‍ സെന്‍സസ് നടത്താറുള്ളത്. കോവിഡ് കാരണം 2021-ല്‍ നടത്തേണ്ടിയിരുന്ന അവസാന സെന്‍സസ് 2022-ലാണ് നടത്തിയത്. 2022-ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 5,123,536 ആയിരുന്നു. … Read more

അയർലണ്ടിന്റെ ‘തലവര’ മാറും; ഡബ്ലിനിൽ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ അനുമതി

ഡബ്ലിനിലെ സ്‌പോര്‍ട്ട് അയര്‍ലണ്ട് ക്യാംപസില്‍ പുതിയ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണാനുമതി നല്‍കി അധികൃതര്‍. സ്റ്റേഡിയത്തിന്റെ ആദ്യ ഘട്ടത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള അന്തിമ അനുമതിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. രണ്ട് ഘട്ടത്തിലായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശ്യം. കളിസ്ഥലവും, അനുബന്ധ സൗകര്യങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക. ഇതോടെ പ്രധാന ഫീല്‍ഡ്, 4,240 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകള്‍, ഒരു ഹൈ പെര്‍ഫോമന്‍സ് സെന്റര്‍, കളിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള കെട്ടിടം എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. ഈ ഘട്ടത്തില്‍ തന്നെ … Read more

ലോങ്‌ഫോർഡിൽ വയോധികനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി; തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതെന്ന് സംശയം

Co Longford-ലെ Drumlish-ല്‍ വയോധികനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് 7.30-ഓടെയാണ് 60-ലേറെ പ്രായമുള്ള പുരുഷനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും, ആംബുലന്‍സില്‍ Mullingar General Hospital-ല്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം സംഭവത്തിന് മുമ്പായി നവംബര്‍ 5-ന് വൈകിട്ട് 7 മണിയോടെ Currabawn പ്രദേശത്താണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നുണ്ട്. Drumlish പ്രദേശത്തെ … Read more

ഡബ്ലിനിലെ കത്തിക്കുത്തിൽ മദ്ധ്യവയ്സകന് പരിക്ക്; ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ മദ്ധ്യവയസ്‌കന് പരിക്ക്. പുലര്‍ച്ചെ 12.30-ഓടെ South Great George’s Street-ല്‍ വച്ച് 50-ലേറെ പ്രായമുള്ള പുരുഷന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. St James’s Hospital-ല്‍ ചികിത്സയിലുള്ള ഇദ്ദേഹം അപകടനില തരണം ചെയ്തതായും, വൈകാതെ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവ സ്ഥലത്തുനിന്നും 20-ലേറെ പ്രായമുള്ള മറ്റൊരു ചെറുപ്പക്കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ആക്രമണം നടന്ന പ്രദേശം രാവിലെ അടച്ചിടുകയും, ഗതാഗതനിയന്ത്രണം … Read more

അയർലണ്ടിന്റെ പത്താമത്തെ പ്രസിഡന്റായി കാതറിൻ കോണലി ഇന്ന് സ്ഥാനമേൽക്കും

ഡബ്ലിന്‍ കാസിലില്‍ നടക്കുന്ന ചടങ്ങളില്‍ അയര്‍ലണ്ടിന്റെ പത്താമത്തെ പ്രസിഡന്റായി കാതറിന്‍ കോണലി ഇന്ന് സ്ഥാനമേല്‍ക്കും. മുന്‍ സൈക്കോളജിസ്റ്റും, ബാരിസ്റ്ററുമായിരുന്ന കോണലി, സ്വതന്ത്രയായി മത്സരിച്ചാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടിയത്. ആളുകളെ കേള്‍ക്കുകയും, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും ചെയ്യുന്ന ഒരു പ്രസിഡന്റായിരിക്കും താനെന്ന് വിജയത്തിന് ശേഷം കോണലി പറഞ്ഞിരുന്നു. സമാധാനം, പക്ഷപാതമില്ലായ്മ, കാലവസ്ഥാ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രസിഡന്റായ മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് 14 വര്‍ഷത്തെ കാലയളവിന് ശേഷം ഇന്നലെ അര്‍ദ്ധരാത്രിയാണ് … Read more