വാഹനം പുറത്ത് സർവീസ് ചെയ്താലും, ഒറിജിനൽ അല്ലാത്ത പാർട്സ് ഉപയോഗിച്ചാലും വാറന്റിയെ ബാധിക്കരുത്: അയർലണ്ടിലെ ഡീലർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ
അയർലണ്ടിലെ വാഹന നിർമ്മാതാക്കൾക്കും, ഡീലർമാർക്കും മുന്നറിയിപ്പുമായി The Competition and Consumer Protection Commission (CCPC). വാഹനം പുറത്തുള്ള വർക്ക് ഷോപ്പുകളിൽ സർവീസ് ചെയ്യുകയോ, റിപ്പയർ ചെയ്യുകയോ ചെയ്താൽ വാറന്റി നഷ്ടപ്പെടും എന്ന് പറഞ്ഞു ഉപഭോക്താക്കളെ അങ്ങനെ ചെയ്യുന്നതിൽ നിന്നും വിലക്കാൻ പാടില്ലെന്ന് CCPC വാഹന ഡീലർമാരോട് വ്യക്തമാക്കി. തങ്ങൾ വാങ്ങിയ വാഹനം എവിടെ സർവീസ് ചെയ്യണം, എന്തൊക്കെ പാർട്സ് ഉപയോഗിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക് ആണെന്നും, അവരെ അതിൽ നിന്നും തടയുന്നത് നിയമലംഘനമാണെന്നും, അത് … Read more