2018 ബഡ്ജറ്റ് ശുഭപ്രതീക്ഷയുടേത്…

ഡബ്ലിന്‍: ഐറിഷ് സാമ്പത്തിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് കൊണ്ടുവരുന്ന ബഡ്ജറ്റ് ആയിരിക്കും 2018-ലേത് എന്ന് സെന്റര്‍ ഫോര്‍ എക്കൊണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇ.എസ്.ആര്‍.ഐ). 2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും 90 ശതമാനവും നടുനിവര്‍ത്തിയ അയര്‍ലണ്ടില്‍ വളര്‍ച്ച നിരക്ക് വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2018-ലെ ജി.ഡി.പി പ്രതീക്ഷിച്ചതിനേക്കാള്‍ 2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ഇ.എസ്.ആര്‍.ഐ സൂചന നല്‍കുന്നു. തൊഴിലില്ലായ്മയെ നല്ലൊരു ശതമാനം വരെ മറികടന്ന അയര്‍ലണ്ടില്‍ പകുതി സമയ ജോലികളില്‍ നിന്നും ആളുകള്‍ മുഴുവന്‍ … Read more

യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് കുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു

ഡബ്ലിന്‍: വരുമാന നികുതി, യു.എസ്.ഇ എന്നീ നികുതികള്‍ അടുത്ത ബഡ്ജറ്റില്‍ കുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. ധനമന്ത്രി പാസ്‌ക്കല്‍ ഡോണോഹി ഫിയാന ഫോള്‍ നേതാക്കളുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. വാര്‍ഷിക വരുമാനം 70,000 യൂറോ വരെ ലഭിക്കുന്നവര്‍ക്ക് യു.എസ്.ഇ യില്‍ ഇളവ് നല്‍കാനാണ് തത്വത്തില്‍ തീരുമാനമായിരിക്കുന്നത്. ഇതോടൊപ്പം തന്നെ വരുമാന നികുതി പരിധിയിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫിയാനാ ഫോളിന്റെ മൈക്കിള്‍ മേക്ഗ്രാത്ത് ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോണോഹിയുമായി നടത്തിയ ചര്‍ച്ചയില്‍ … Read more

കോര്‍ക്കിലെ മലയാളി ദമ്പതികളുടെ മകന്‍ നിര്യാതനായി

  കോര്‍ക്ക് : സീറോ മലബാര്‍ ചര്‍ച്ച് കോര്‍ക്കിലെ മാളോ സെന്റ്. അല്‍ഫോന്‍സാ കൂട്ടായ്മയിലെ കല്ലുങ്കല്‍ ജോസിലിന്‍-അനുപ്രഭ ദമ്പതികളുടെ മകന്‍ ഡൊമിനിക്(9 വയസ്സ്) കേരളത്തില്‍ നിര്യാതനായി. ശവസംസ്‌കാരം ഇന്ന് രാവിലെ 11.00 മണിക്ക് അതിരമ്പുഴ സെന്റ്. മേരീസ് ഫൊറോനാ പള്ളിയില്‍. ഡൊമിനിക്കിന്റെ ആത്മ ശാന്തിക്കായി ഫാ. സിബി അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ പ്രാര്‍ത്ഥന നടന്നു. സ്വര്‍ഗീയ നാഥന്റെ പൂന്തോട്ടത്തിലെ സൗരഭ്യം പരത്തുന്ന ഒരു പുഷ്പമായി വിരാചിച്ച് നമുക്ക് വേണ്ടി ദൈവത്തോട് സംസാരിക്കുവാന്‍, യേശുവിനോട് ചേര്‍ന്നുള്ള ഇരിപ്പിടം കുഞ്ഞു ഡൊമിനിക്കിന് … Read more

ഡബ്ലിന്‍ യുഎസ് എയര്‍ സര്‍വീസുമായി എയര്‍ലിംഗസ്: ഒപ്പം തൊഴിലവസരങ്ങളും ഒരുങ്ങുന്നു

ഡബ്ലിന്‍ : ഡബ്ലിനില്‍ നിന്നും ഫിലഡല്ഫിയയിലേക്ക് എയര്‍ ലിംഗസിന്റെ സര്‍വീസ് ആരംഭിക്കുന്നു. 2018 മാര്‍ച്ച് 25 ഓടെ എയര്‍ ലിംഗസിന്റെ ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ട് യാഥാര്‍ഥ്യമാകും. ഡബ്ലിനില്‍ നിന്ന് ആഴ്ചയില്‍ 4 സര്‍വീസുകളാണ് ഉണ്ടാവുക. എയര്‍ ലിംഗസിന്റെ മൊത്തം 515 വിമാനങ്ങള്‍ യുഎസിലേക്ക് സര്‍വീസ് നടത്തും. ഫിലഡല്ഫിയയ്ക്ക് പുറമെ ഷിക്കാഗോ, ലാസ് വെഗാസ്, സാന്‍ഫ്രാന്‍സിസ്‌ക്കോ, തുടങ്ങി ചെറുതും വലുതുമായ യുഎസ് നഗരങ്ങളിലേക്ക് ഡബ്ലിനില്‍ നിന്നും ദിവസേനയുള്ള സര്‍വീസ് നടത്താനും എയര്‍ലൈന്‍സിന് പദ്ധതിയുണ്ട്. യുഎസ് യാത്രയ്ക്ക് വേണ്ടി എയര്‍ … Read more

അയര്‍ലന്‍ഡ് പൊണ്ണത്തടിയുള്ളവരുടെ രാജ്യമായി മാറുകയാണോ???

ഡബ്ലിന്‍: യൂറോപ്പില്‍ വെച്ച് ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്മാര്‍ അയര്‍ലണ്ടില്‍ എന്ന് പഠനങ്ങള്‍. 2025 ആകുമ്പോഴേക്കും മൂന്നു പേരില്‍ ഒരാള്‍ക്ക് വീതം രാജ്യത്ത് പൊണ്ണത്തടിയന്മാരായി മാറുമെന്ന് ആരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്ന അമിത വണ്ണം ചികിത്സിക്കാന്‍ ദേശീയ ആരോഗ്യ പദ്ധതികള്‍ വേണമെന്ന മുറവിളി വളരെക്കാലമായി അയര്‍ലണ്ടില്‍ ഉയര്‍ന്ന് കേള്‍ക്കുകയാണ്. ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തിക്കൊണ്ട് അമിതവണ്ണത്തെ നിയത്രിക്കാനുള്ള തീരുമാനം അടുത്ത ബഡ്ജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അമിത വണ്ണം ഉള്ളവര്‍ക്ക് … Read more

ലിമറിക് തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ ടിക്കറ്റ് വില്‍പന ആരംഭിച്ചു

ഡബ്ലിന്‍ : നവംബര്‍ 12 ന് ലിമെറിക്ക് Universtiy Concert Hall ല്‍ നടത്തപ്പെടുന്ന തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോയുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. നവംബര്‍ 11 ന് ദ്രോഗഡയിലെ TLT Thetare, നവംബര്‍ 11 ന് ഡബ്ലിനിലെ The Helix, നവംബര്‍ 12 ന് ലിമെറിക്ക് Universtiy Concert Hall എന്നിവിടങ്ങളിലാണ് തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ നടത്തപ്പെടുക. അയര്‍ലണ്ടിലെ എല്ലാ പ്രമുഖ ഇന്ത്യന്‍ ഷോപ്പുകളിലും തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ ടിക്കറ്റ് ലഭ്യമാണ്. Thaikudam … Read more

ഡോനിഗളില്‍ കാലാവസ്ഥാ മുന്നറിയിപ്പ്

ഡോനിഗല്‍: രാജ്യത്ത് വരണ്ട കാലാവസ്ഥ തുടരുമ്പോഴും ഡോനിഗളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെറ്റ് ഏറാന്‍. കൂടിയ താപനില 11 ഡിഗ്രിക്കും 15 ഡിഗ്രിക്കും ഇടയിലാണ്. മഴക്കൊപ്പം ശക്തമായ കാറ്റ് അടിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് 50 എം.എം മഴ ഡോനിഗളില്‍ പെയ്ത് ഇറങ്ങുമെന്നാണ് നിരീക്ഷണം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഒന്നും തന്നെ കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല. ഡോനിഗളില്‍ വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാല്‍ മഴക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മെറ്റ് … Read more

പൊതു നിരത്തുകളില്‍ കുതിരപ്പന്തയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു

ഡബ്ലിന്‍: സാല്‍ക്കി റെയ്സിംഗ് എന്ന അറിയപ്പെടുന്ന റെയ്സിംഗ് കുതിരവണ്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് കമ്യുണിക്കേഷന്‍ മിനിസ്റ്റര്‍ ഡെന്നിസ് നോട്ടന്‍ വ്യക്തമാക്കി. പൊതുവഴികളില്‍ ഇത്തരം കുതിരപ്പന്തയങ്ങള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. പൊതു നിരത്തുകളില്‍ മാത്രമാണ് കുതിരപ്പന്തയം നിര്‍ത്തലാക്കുന്നത്. സ്വകാര്യ നിരത്തുകളില്‍ പന്തയം നടത്തുന്നതിന് ഉള്ള അനുമതിയും ഉണ്ട്. പൊതു റോഡുകളില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന ഇത്തരം പന്തയങ്ങള്‍ ഉടന്‍ നിര്‍ത്തി വെയ്ക്കണമെന്ന് റോഡ് … Read more

ഡബ്ലിനില്‍ വന്‍ പ്രതിഷേധവുമായി ഇന്ന് വിദ്യാര്‍ത്ഥി സമരം

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിയന്‍ ഓഫ് സ്റ്റുഡന്റസ് ഇന്‍ അയര്‍ലണ്ട് (യു.എസ്.ഐ) സംഘടിപ്പിക്കുന്ന സമരം ഡബ്ലിനില്‍. ഐറിഷ് കോളേജുകള്‍ വിദ്യാര്‍ത്ഥികളെ പിഴിയുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. രാജ്യത്തെ കോളേജുകളില്‍ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിന് ഈടാക്കുന്ന വന്‍ തുക വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ബാധ്യതയായി തീരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലോണ്‍ സ്‌കീമില്‍ മാറ്റം വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. പതിനായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സമരം ഇന്ന് ഒരുമണിയോടെ മെറിയോണ്‍ സ്‌ക്വയറില്‍ അരങ്ങേറും. തേര്‍ഡ് … Read more

‘മലയാളം’ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു ;ചിത്രകലാ പ്രദര്‍ശനം പുതിയ അനുഭവമായി

കലാ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങില്‍ സ്ലൈഗൊ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സയന്റിസ്‌റ് ഡോക്ടര്‍ സുരേഷ് സി. പിള്ള കുട്ടികള്‍ക്ക് ആദ്യാക്ഷരങ്ങളുടെ മധുരം പകര്‍ന്നു നല്‍കി .പത്താമത്തെ വര്‍ഷമാണ് ‘മലയാളം’ ഐര്‍ലണ്ടില്‍ വിദ്യാരംഭം സംഘടിപ്പിക്കുന്നത് . തികച്ചും കേരളിയ പരമ്പരാഗത രീതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലയാള തനിമ ഒട്ടും ചോര്‍ന്നു പോകാതെ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു .ബിനു കെ.പി യുടെ മംഗള സ്തുതിയോടെ പരിപാടി ആരംഭിച്ചു . തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ … Read more