റോസ് ഓഫ് ട്രാലി കൊല്‍ക്കത്തയില്‍: ലക്ഷ്യം സന്നദ്ധസേവനം

ഡബ്ലിന്‍: ഈ വര്‍ഷത്തെ റോസ് ഓഫ് ട്രാലി ആയി തിരഞ്ഞെടുക്കപ്പെട്ട ജെന്നിഫര്‍ ബൈന്‍ കൊല്‍ക്കത്തയില്‍. ഹോപ് ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ ജെന്നിഫര്‍ ഈ ആഴ്ച കൊല്‍ക്കത്തയില്‍ ചെലവിടും. കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ പ്രശ്‌നം നേരില്‍ കാണാനും അവരുമായി ആശയവിനിയമത്തില്‍ ഏര്‍പ്പെടാനും കൂടിയാണ് ഈ വരവ്. റോസ് ഓഫ് ട്രാലി ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജെനിഫറിന്റെ ആദ്യ വിദേശ യാത്രയാണിത്. അയര്‍ലണ്ടിലെ സന്നദ്ധ സംഘടനകളുടെ ബ്രാന്‍ഡ് അംബാസിഡറാണ് ജെന്നിഫര്‍. ഇന്ത്യയെ കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇവര്‍ സന്ദര്‍ശനം … Read more

കേരളത്തില്‍നിന്നുള്ള ഉര്‍സുലൈന്‍ ( U M I ) സിസ്റ്റേഴ്സിന്റെ കോണ്‍വെന്റ് അയര്‍ലാന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പോര്‍ട്ട്ലീഷ്: ഉര്‍സുലൈന്‍ സിസ്റ്റേഴ്സ് – UMI. ( സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍) ന്റെ കേരളാ പ്രൊവിന്‍സില്‍ നിന്നുള്ള സന്യാസിനികള്‍ അയര്‍ലാന്‍ഡിലെ പോര്‍ട്ട്ലീഷ് ഇടവകയിലെ കോണ്‍വെന്റില്‍ എത്തിച്ചേര്‍ന്നു. ഇറ്റലിയിലെ പിച്ചന്‍സില്‍ 1649ല്‍ രൂപം കൊണ്ട അമലോത്ഭവ മാതാവിന്റെ, അമലാ സന്യസിനിസഭയുടെ ഉര്‍സുലൈന്‍( UMI) പ്രൊവിന്‍സ്സാണ് അയര്‍ലാന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൗണ്‍സിലര്‍ സിസ്റ്റര്‍ ജോത്സനയുടെയും, അമലാ പ്രൊവിന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനയയുടെയും നേതൃതല്‍, കോണ്‍വെന്‍ട് സുപ്പീരിയര്‍ സിസ്റ്റര്‍ സിബിളും, സിസ്റ്റര്‍ ജൂലിയും പോര്‍ട്ട്ലീഷ് ഇടവകയില്‍ എത്തിച്ചേര്‍ന്നു. കുടുംബനവീകരണപവര്‍ത്തനങ്ങളിലും, … Read more

ഗാല്‍വേ ലൈറ്റ് മെട്രോ പദ്ധതി: ഒഴിഞ്ഞുമാറി ഗതാഗത മന്ത്രി

ഗാല്‍വേ: ഗാല്‍വേ നഗരത്തിന് വേണ്ടി തയ്യാറാക്കപ്പെട്ട ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ഗതാഗതമന്ത്രി ഷെയിന്‍ റോസ്. ഗാല്‍വേ ടി.ഡി മൈക്കിള്‍ ഫിറ്റ്സ് മൗറിസിന് മന്ത്രിസഭയില്‍ മറുപടി നല്കുന്നതിനിടെയാണ് മെട്രോ പദ്ധതിയെക്കുറിച്ച് മന്ത്രി അറിയിച്ചത്. ലൈറ്റ് മെട്രോ നടപ്പില്‍ വരുത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഈ ഉദ്യമത്തില്‍ നിന്നും പിന്മാറിയത്. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഗാല്‍വേക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ലൈറ്റ് മെട്രോയില്‍ ഗാല്‍വേക്കാര്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കവെയാണ് മന്ത്രിയുടെ ഒഴിഞ്ഞുമാറല്‍. ലൈറ്റ് മെട്രോക്ക് പകരം എന്‍.ടി.എ-യുടെ നേതൃത്വത്തില്‍ ഗാല്‍വേ … Read more

ഡബ്ലിന്‍ സിറ്റി മാരത്തോണ്‍ ഇന്ന്

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി മാരത്തോണ്‍ ഇന്ന് 9 എ.എം മുതല്‍ ആരംഭിക്കും. 20,000 ആളുകള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം വൈകുന്നേരം 5 മണിക്ക് അവസാനിക്കും. കൂട്ടയോട്ടം നടക്കുന്നതിനാല്‍ നഗരത്തില്‍ ഇന്ന് വന്‍ ഗതാഗതക്കുരുക്ക് ആയിരിക്കും അനുഭവപ്പെടുക. യൂറോപ്പിലെ അഞ്ചാമത്തെ വലിയ മാരത്തോണ്‍ ആണ് ഡബ്ലിനില്‍ ഇന്ന് നടക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാല്‍ കൂടുതല്‍പേര്‍ ഓട്ടത്തിന് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡബ്ലിന്‍ കൂട്ടയോട്ടം ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുമെന്ന് ഓട്ടത്തിന് നേതൃത്വം നല്‍കുന്ന ജിം ഓഗ്നി അറിയിച്ചു.   എ എം  

അമിത വേഗക്കാരെ പൂട്ടാന്‍ ടെലിമെറ്റിക്‌സ് സംവിധാനം

ഡബ്ലിന്‍: യുവാക്കള്‍ക്കിടയില്‍ അമിത വേഗത നിയന്ത്രിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്. ടെലിമാറ്റിക്‌സ് എന്നറിയപ്പെടുന്ന സംവിധാനം 25 വയസ്സ് വരെയുള്ള ഡ്രൈവര്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയേക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ സംവിധാനത്തിന്റെ പ്രായോഗിക മികവ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെ അറിയിച്ചു കഴിഞ്ഞു. ടെലിമാറ്റിക്സ്നെ കുറിച്ച് പഠിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഗതാഗത മന്ത്രി വകുപ്പുതല ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ടെലിമെറ്റിക്‌സ് ഇന്‍ഷുറന്‍സിലൂടെ സ്ഥാപിക്കപ്പെടുന്ന ഉപകരണം ജി.പി.എസ്. സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വേഗതയില്‍ ചീറിപ്പായുന്ന കാറുകളെക്കുറിച്ച് ഉടന്‍തന്നെ റോഡ് സുരക്ഷാ വകുപ്പിന് അറിയിപ്പ് ലഭിക്കും. വേഗത … Read more

വൈകുന്നേരങ്ങളില്‍ അതീവ ജാഗ്രത പാലിക്കുക: ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: വൈകുന്നേരങ്ങളില്‍ ഇരുട്ട് പെട്ടെന്ന് വ്യാപിക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുടെ മുന്നറിയിപ്പ്. അമിത വേഗത്തില്‍ വാഹനം ഓടിക്കാതിരിക്കാനും ശ്രദ്ധിക്കുക. ശൈത്യകാല സമയമാറ്റം ആരംഭിച്ചതിനാല്‍ വൈകുന്നേരങ്ങളില്‍ പെട്ടെന്ന് ഇരുട്ട് വ്യാപിക്കുമെന്ന് സുരക്ഷാ അതോറിറ്റി ഓര്‍മ്മിപ്പിക്കുന്നു. ശൈത്യ കാലങ്ങളില്‍ റോഡ് അപകടങ്ങളുടെ നിരക്ക് വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. വാഹനങ്ങളുടെ ലൈറ്റ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. കാല്‍നട യാത്രക്കാരുരും സൈക്കിള്‍ സവാരിക്കാരും നിര്‍ദ്ദിഷ്ട പാതയിലൂടെ മാത്രം സഞ്ചരിക്കുക. റോഡിലൂടെ … Read more

കടപുഴകിയത് 600 മരങ്ങള്‍: മരങ്ങള്‍ക്ക് വേണ്ടി ഒരു കൂട്ടായ്മ

കോര്‍ക്ക്: ഒഫീലിയയുടെ കടന്നുവരവ് അയര്‍ലണ്ടില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ എണ്ണമറ്റതാണ്. എന്നാല്‍ പെട്ടെന്ന് നികത്താന്‍ കഴിയാത്ത നഷ്ടങ്ങള്‍ വേറെയുമുണ്ട്. ഓഫിലിയയെ തുടര്‍ന്ന് കോര്‍ക്കിന് നഷ്ടമായത് 600 മരങ്ങള്‍. നിലംപതിച്ച മരങ്ങളെ ഓര്‍മ്മിക്കാനായി ഒരുകൂട്ടം പ്രകൃതി സ്‌നേഹികള്‍ ഇന്ന് കോര്‍ക്കില്‍ ഒത്തുചേരുന്നു. കോര്‍ക്ക് നേച്ചര്‍ നെറ്റ്വര്‍ക്ക്‌ന്റെ ഭാഗമാണ് ഈ കൂട്ടായ്മ. പച്ചപ്പും ശുദ്ധവായുവും പ്രധാനം ചെയ്യുന്ന മരങ്ങളുടെ നഷ്ടം നികത്താനാണ് ഈ കൂടിച്ചേരല്‍. നിലംപൊത്തിയ മരങ്ങള്‍ക്ക് പകരം പുതിയ തൈകള്‍ വെച്ച് പിടിപ്പിച്ച് കോര്‍ക്കിനുണ്ടായ നഷ്ടം നികത്താനൊരുങ്ങുകയാണ് നേച്ചര്‍ നെറ്റ്വര്‍ക്ക്. … Read more

ശൈത്യകാല സമയമാറ്റം ആരംഭിച്ചു

ഡബ്ലിന്‍: യൂറോപ്പിലെ വിന്റര്‍ സമയമാറ്റം ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ഒരു മണിക്കൂര്‍ പുറകിലേക്ക് സമയം മാറ്റിവെച്ചുകൊണ്ട് സമയമാറ്റം ആരംഭിച്ചു. ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ച മുതല്‍ ആണ് വിന്റര്‍ ടൈം ആരംഭിക്കുന്നത്. ഇപ്പോള്‍ മാറ്റുന്ന സമയക്രമം മാര്‍ച്ച് മാസം അവസാന ഞായറാഴ്ച വീണ്ടും മാറും. വിന്റര്‍ ടൈമില്‍ രാത്രി സമയം കൂടുതലും പകല്‍ കുറവും ആയിരിക്കും. ജോലി സമയം കൃത്യമാക്കുന്നതിന് വേണ്ടിയാണ് സമയക്രമത്തില്‍ മാറ്റം വരുത്തുന്നത്. ശനിയാഴ്ച രാത്രി ജോലിയിലുള്ളവര്‍ ഒരു … Read more

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ സ്ഥലം വില്‍പനക്ക്

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്ക് സമീപം ഇരിട്ടി-ഉളിക്കല്‍ റോഡ് സൈഡില്‍. ഹൗസ് പ്ലോട്ടുകള്‍ വില്‍പനക്ക്. പണി പൂര്‍ത്തിയായി വരുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരത്തിലാണ് 3 ഹൗസ് പ്ലോട്ടുകളും. House plot, 16.75 cent land, Thanthode, near Reena Metals, Iritty-Ulikkal Route, Kannur Dist. 2.5 kilometers from Iritty Town. 20 kilometers from new Kannur International airport. House plot, 36.25 cents land, Pudussery, Iritty-Ulikkal … Read more

സവിത ഹാലപ്പനവര്‍ ഓര്‍മ്മകള്‍: അഞ്ച് വര്‍ഷം പിന്നിടുന്നു

ഡബ്ലിന്‍: ഇന്ത്യന്‍ വംശജ സവിത ഹാലപ്പനവര്‍ ഗാല്‍വേ ആശുപത്രിയില്‍ മരണമടഞ്ഞത് 5 വര്‍ഷം മുന്‍പുള്ള ഒരു ഒക്ടോബര്‍ 28 ന് ആയിരുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ അയര്‍ലണ്ടില്‍ അനുമതി ലഭിക്കാത്തതില്‍ സവിതക്ക് നഷ്ടപെട്ടത് സ്വന്തം ജീവന്‍ തന്നെ ആയിരുന്നു. അയര്‍ലണ്ടില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ദന്തരോഗ വിദഗ്ദ്ധയായിരുന്ന സവിതയുടെ ഗര്‍ഭസ്ഥ ശിശുവിന് തകരാറുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ നിയമ നടപടികളുമായി മുന്നോട്ട് പോയെങ്കിലും അധികം വൈകാതെ ഗഭസ്ഥ ശിശുവിനൊപ്പം സവിതയും യാത്രയാവുകയായിരുന്നു. അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമങ്ങള്‍ മാറ്റണമെന്ന് … Read more