ഡബ്ലിന്‍ നഗരത്തില്‍ ജോലിക്കെത്തിച്ചേരുന്നവര്‍ക്ക് താമസ സൗകര്യം ഉറപ്പ് നല്‍കി ബഹുരാഷ്ട്ര കമ്പനികള്‍

  ഡബ്ലിനില്‍ ജീവനക്കാര്‍ നേരിടുന്ന വാടക ക്ഷാമം പരിഹരിക്കാന്‍ പ്രമുഖ ഐറിഷ് കമ്പനി രംഗത്ത്. നഗരത്തില്‍ വാടക ചെലവ് താങ്ങാന്‍ കഴിയാതെ ബിസിനസ്സ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പ്രൊഫഷണലുകള്‍ വിമുഖത കാണിക്കുന്ന സാഹചര്യം രൂക്ഷമാണ്. വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പല ബഹുരാഷ്ട്ര കമ്പനികളിലും ഉത്പാദന ക്ഷമത കുറഞ്ഞ് വരുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഡബ്ലിന്‍ നഗരത്തില്‍ പ്രതിമാസം 1800 യൂറോ വരെയാണ് വാടക ചെലവ്. വീട്ടുടമകള്‍ക്ക് ഇരട്ടയിലധികം വാടക മുന്‍കൂറായി നല്‍കിയാല്‍ മാത്രമാണ് മെച്ചപ്പെട്ട വാടക വീട് … Read more

അയര്‍ലണ്ടില്‍ ഇതുവരെ പെറ്റേണിറ്റി ലീവിന് അര്‍ഹത നേടിയത് 27000 പേര്‍ക്ക്

  അയര്‍ലണ്ടില്‍ ഇതുവരെ 27000 പേര്‍ക്ക് പെറ്റേണിറ്റി ആനുകൂല്യം ലഭിച്ചു. സാമൂഹിക സുരക്ഷാ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ചു 2461 സ്വയം ജീവനക്കാരും ആനുകൂല്യത്തിന് അര്‍ഹത നേടി. 2016 സെപ്റ്റംബറിന് ശേഷം ആരംഭിച്ച പദ്ധതി അനുസരിച്ച് ജനിച്ച കുഞ്ഞിന്റെ പിതാവിന് രണ്ടാഴ്ചത്തെ അവധി അനുവദിക്കുന്നതാണ് പെറ്റേണിറ്റി ലീവ്. ഒപ്പം ആഴ്ചയില്‍ 235 ധനസഹായവും ലഭിക്കും. PRSI സംഭാവന നല്‍കുന്ന ജീവനക്കാര്‍ക്കും- സ്വയം തൊഴില്‍ ജീവനക്കാര്‍ക്കുമാണ് പെറ്റേണിറ്റി ബെനിഫിറ്റിന് അര്‍ഹതയുള്ളത്. 2017ല്‍ 2000 പേര് ആനുകൂല്യം നേടിയപ്പോള്‍ ഈ … Read more

അയര്‍ലണ്ടില്‍ അബോര്‍ഷന് നിഷേധിക്കപ്പെട്ട യുവതിക്ക് 30000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ യുഎന്‍ ഉത്തരവ്

  ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ട യുവതിക്ക് ഐറിഷ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഉത്തരവിട്ടു. ഐറിഷുകാരിയായ സിയോബാന്‍വെലന്‍ എന്ന യുവതിയുടെ മനുഷ്യാവകാശം ലഘിക്കപ്പെട്ടത് കണ്ടെത്തിയതിനാലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഇത്തരവിറക്കിയത്. 21 ആഴ്ച ഗര്‍ഭിണിയായിരുന്ന സിയോബാന്റെ പ്രെഗ്‌നനസി കുഴപ്പമേറിയതാണെന്ന് ഡബ്ലിന്‍ നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജി വിദഗ്ദര്‍ വിധിയെഴുതിയിരുന്നു . ഗര്‍ഭസ്ഥ ശിശുവിന് Trisome 13 എന്ന വൈകല്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. അബോര്‍ഷന്‍ മാത്രമായിരുന്നു ഈ പ്രശനത്തിനുള്ള ഏക പരിഹാരം. എന്നാല്‍ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് … Read more

ഡ്രൈവിങ് പരിശീലന സമയത്ത് അംഗീകൃത ഡ്രൈവര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കികൊണ്ട് പുതിയ നിയമം

ഡബ്ലിന്‍: ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍ക്ക് ലൈസന്‍സ് ലഭിച്ച ഡ്രൈവര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കുന്ന നിയമം പ്രാബല്യത്തില്‍. അംഗീകൃത ഡ്രൈവര്‍മാര്‍ ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഗാര്‍ഡക്ക് വാഹനം പിടിച്ചെടുക്കുന്നതിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമം. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് വാഹനം ഓടിച്ച ആള്‍ക്കൊപ്പം ഉടമക്കെതിരെയും കുറ്റം ചുമത്താനും കഴിയും. 1994-ലെ റോഡ് ട്രാഫിക് ആക്ട് സെക്ഷന്‍ 41 ഭേദഗതി ചെയ്യുമെന്ന് ഗതാഗത മന്ത്രി ഷെയിന്‍ റോസ് വ്യക്തമാക്കി. ക്ലാന്‍ അമെന്റ്‌മെന്റ് എന്ന് പേരിട്ട നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് … Read more

വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് ലൈവ് മ്യൂസിക് ഷോ : ഡബ്ലിനില്‍ ഏതാനും ടിക്കറ്റുകള്‍ മാത്രം ലഭ്യം

നവംബര്‍ 11 ശനിയാഴ്ച വൈകുന്നേരം 4:30 ന് ഡബ്ലിന്‍ ഡി.സി.യു ഹെലിക്‌സില്‍ പെരുമഴയായി പെയ്തിറങ്ങുന്ന പ്രശസ്ത ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത നിശക്ക് ഏതാനും ടിക്കറ്റുകള്‍ കൂടിയേ ലഭ്യമുള്ളുവെന്ന് സംഘാടകര്‍ അറിയിച്ചു. വി.ഐ.പി കാറ്റഗറിയില്‍ ഏതാനും ടിക്കറ്റുകളും, ഗ്രൗണ്ട് കാറ്റഗറിയില്‍ 100 ല്‍ താഴെ ടിക്കറ്റുകളും മാത്രമേ ലഭ്യമുള്ളുവെങ്കിലും ബാല്‍ക്കണിയില്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയാര്‍ന്ന മാസ്മരികതയുമായി സംഗീതപ്രേമികളുടെ ഹരമായി മാറിയ മ്യൂസിക് ബാന്‍ഡ് … Read more

ഡോണിഗലിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് അടച്ചു പൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കി.

ഡബ്ലിന്‍ : ഡോണിഗലില്‍ ഇന്ത്യന്‍ റെസ്റ്റോറെന്റിന് പൂട്ട് വീണു. വൃത്തിഹീനമായി കാണപ്പെട്ട ഹോട്ടലില്‍ അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് മനുഷ്യ വിസര്‍ജ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയത് . തൊട്ടടുത്ത മാന്‍ഹോള്‍ മാലിന്യം അടുക്കള ഭാഗത്ത് നിക്ഷേപിക്കപെട്ടതായും പരിശോധനയില്‍ കണ്ടെത്തി. ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചു വെയ്ക്കുന്ന സ്റ്റോര്‍ റൂമുകളില്‍ എലിശല്യം രൂക്ഷമായിരുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊതുജന ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനാല്‍ ഹോട്ടലിനെതിരെ നിയമനടപടികളും ഉണ്ടാകും. … Read more

ഡബ്ലിന്‍ ടൗസണ്‍ സ്ട്രീറ്റിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് സ്ഥിരമായി പ്രവേശനമുണ്ടാവില്ല

ഡബ്ലിന്‍: പുതിയ ലുവാസ് പാത വന്നതോടെ ഡബ്ലിന്‍ ടൗസണ്‍ സ്ട്രീറ്റിലേക്ക് സ്വകാര്യ കാറുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ടൗസണ്‍ സ്ട്രീറ്റിലൂടെ ട്രാമുകള്‍ മാത്രമായിരിക്കും ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ട്രാമുകള്‍ക്ക് പുറമെ ചില ബസ് റൂട്ടുകളും ഈ റൂട്ടില്‍ അനുവധിക്കപെടും. കാല്‍നടയാത്രക്കാര്‍ക്ക് ഈ മാറ്റം ബാധകമായിരിക്കില്ല. മോളുസ്സ്വാര്‍ത്ത് സ്ട്രീറ്റില്‍ നിന്നും ഡ്യൂക്ക് സ്ട്രീറ്റിലേക്ക് രണ്ടു തരം ഗതാഗത പാതയിലൂടെയാണ് യാത്രാ സൗകര്യങ്ങള്‍ ഉള്ളത്. വടക്കേ അറ്റത്ത് അതായത് ട്രിനിറ്റി കോളേജ് റൂട്ടില്‍ ബസുകളും, ട്രാമുകളും മാത്രം അനുവദിക്കും. മറ്റ് വാഹനങ്ങള്‍ വലത്തോട്ട് … Read more

camile സാന്‍ട്രി സ്വോര്‍ഡ്‌സ് എന്നിവിടങ്ങളില്‍ ജീവനക്കാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ healthiest takeaway അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ തായ് റസ്റ്റോറന്റ് ഗ്രൂപ്പായ camile യുടെ സാന്‍ട്രി റസ്റ്റോറന്റിലേക്ക് ഡെലിവറി ഡ്രൈവര്‍മാരും ഡിസംബര്‍ ആദ്യ വാരം സ്വോര്‍ഡ്‌സില്‍ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിലേക്ക് 10 ഡെലിവറി ഡ്രൈവര്‍മാര്‍, ചെഫ്, പാക്കിംഗ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ഫുള്‍ ഐറിഷ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം. അയര്‍ലണ്ടിലും യു.കെയിലുമായി 20 ല്‍ പരം ബ്രാഞ്ചുകളാണ് camile ക്ക് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0858596828  

IFC വോയ്‌സ് ഓഫ് അയര്‍ലണ്ട് ടാലന്റ് ഹണ്ടില്‍ ഗ്രേസ് മരിയ ജോസ്, എവ്‌ലിന്‍ വിന്‍സെന്റ് ജേതാക്കള്‍

ഡബ്ലിന്‍ :ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ്ബ് കലാസന്ധ്യ സീസണ്‍ 3 യോടനുമബന്ധിച്ച് നടത്തിയ IFC വോയ്‌സ് ഓഫ് അയര്‍ലണ്ട് ടാലന്റ് ഹണ്ടില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഗ്രേസ് മരിയ ജോസും സീനിയര്‍ വിഭാഗത്തില്‍ എവ്‌ലിന്‍ വിന്‍സെന്റും ജേതാക്കളായി. പ്രമുഖ ഗായകന്‍ ജി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ക്രൗണ്‍പ്ലാസയിലാണ് മത്സരത്തിന്റെ ഓഡിഷന്‍ നടത്തിയത്. ഓഡിഷനില്‍ നിന്നും ഇരു വിഭാഗത്തിലുമായി 3 പേരെ വീതം തിരഞ്ഞെടുക്കുകയും ഗ്രാന്‍ഡ് ഫൈനല്‍ കലാസന്ധ്യ ദിനത്തിലുമാണ് നടത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ വിജയിയായ ഗ്രേസ് മരിയ ജോസ് … Read more

അയര്‍ലണ്ടില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്: വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഡബ്ലിന്‍: വരും ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍. രാത്രി സമയങ്ങളില്‍ തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴ്ച രേഖപ്പെടുത്തി. അറ്റ്ലാന്റിക് തീരത്തോട് ചേര്‍ന്ന കൗണ്ടികളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പടിഞ്ഞാറന്‍ കൗണ്ടികളില്‍ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്തു മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കോനാട്ട്, ഗാല്‍വേ, വെസ്റ്റ് ഫോര്‍ഡ് മേഖലകളില്‍ ഇടിയോട് കൂടിയ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട് .അടുത്ത ദിവസങ്ങളില്‍ അറ്റ്ലാന്റിക് പ്രഷര്‍ സോണുകളില്‍ നിന്നും ആവിര്‍ഭവിക്കുന്ന കാറ്റുകള്‍ അയര്‍ലണ്ടില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു .   … Read more