കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷന് നവനേതൃത്വം

കോര്‍ക്ക്: അയര്‍ലണ്ടിലെ കോര്‍ക്ക് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളീ സംഘടനയായ പ്രവാസി മലയാളി അസോസിയേഷന്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 13ആം തീയതി നടന്ന ജനറല്‍ബോഡി യോഗത്തില്‍ 2017 2018 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ബിനു തോമസ് പ്രസിഡണ്ട്, മനോജ് കരിപ്പുറം വൈസ്പ്രസിഡണ്ട്, സാജന്‍ ചെറിയാന്‍ സെക്രട്ടറി, ജിനേഷ് ജയിംസ് ജോയിന്റ് സെക്രട്ടറി, റോയ് കൊച്ചാക്കന്‍ ട്രെഷറര്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി Aby, Anish, Ashwin, George, Giby, Jaise, Jijo, Manoj, Rojo, Sanjith, Sajosh, … Read more

നൃത്താഞ്ജലി & കലോത്സവത്തിന് ആവേശക്കൊടിയിറക്കം; നിരഞ്ജനയും,ഗ്രേസും, ബ്രോണയും കലാതിലകം

  ഡബ്ലിന്‍: ബാല്യ കൗമാര നൃത്ത,കലാ ഉത്സവമായ ഡബ്ല്യൂ.എം.സി നൃത്താഞ്ജലി & കലോത്സവം രണ്ടു ദിവസം നിറഞ്ഞു നിന്ന മത്സരങ്ങളോടെ ആവേശപൂര്‍വം സമാപിച്ചു. ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍, രണ്ടു ദിവസങ്ങളിലായി രചനാ മത്സരങ്ങള്‍ കൂടാതെ 130- ലധികം ഇനങ്ങളാണ് വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്. ഈ വര്‍ഷത്തെ ഡബ്‌ള്യു.എം.സി കലാതിലകമായി നിരഞ്ജന ജിതേഷ് പിള്ള (സബ്-ജൂനിയര്‍) , ഗ്രേസ് മറിയ ജോസ് (ജൂനിയര്‍ ), ബ്രോണാ പേരെപ്പാടന്‍ (സീനിയര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സിനിമാറ്റിക്ക് ഡാന്‍സ്, ആക്ഷന്‍ സോങ് … Read more

അയര്‍ലന്‍ഡിലെ വിദഗ്ധ ആരോഗ്യ സമിതിയുടെ ചുക്കാന്‍ പിടിക്കാന്‍ മലയാളി ഗവേഷകന്‍

  അയര്‍ലന്‍ഡിലെ ആരോഗ്യ മന്ത്രാലയത്തിന്രെ വിദഗ്ദ്ധ സമിതിയുടെ ചെയര്‍മാനായി ഇനി മലയാളി. പതിനൊന്നംഗ വിദഗ്ദ്ധ സമതിയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കാണ് മലയാളി ഗവേഷകനായ പ്രൊഫസര്‍ സുരേഷ് സി പിളള നിയമിതനായത്. അയര്‍ലന്‍ഡിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ”എക്‌സ്പര്‍ട്ട് ബോഡി ഓഫ് ഫ്‌ലൂറൈഡ്‌സ് ആന്‍ഡ് ഹെല്‍ത്ത്” എന്ന വിദഗ്ദ്ധ സമിതിയുടെ ചെയര്‍മാനായായാണ് സുരേഷ് സി പിളളയെ നിയമിച്ചത്. അഞ്ചുവര്‍ഷമാണ് അദ്ദേഹത്തിന്രെ കാലാവധി. നവംബര്‍ ഒന്നിന് ചുമതലേയറ്റ അദ്ദേഹത്തിന്റെ കാലാവധി 2022 ഒക്ടോബര്‍ 31 വരെയാണ്. ബയോ കെമിസ്ട്രി, പാരിസ്ഥിതിക ആരോഗ്യം, … Read more

കോര്‍ക്കില്‍ കുടിവെള്ളം അപകടകരമാകുമ്പോള്‍; വെള്ളത്തില്‍ ഗുരുതര ആഘാതങ്ങള്‍ ഉണ്ടാക്കുന്ന സൂക്ഷമാണുകളുടെ സാനിധ്യം

  കോര്‍ക്ക്: ശ്വാസകോശ, കുടല്‍ സംബന്ധ രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷമാണുകളുടെ സാനിധ്യം കുടിവെള്ളത്തില്‍ തിരിച്ചറിഞ്ഞു. കോര്‍ക്കില്‍ കുടിവെള്ള സ്രോത്രസുകള്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് പരിസ്ഥിതി വകുപ്പ്. കോര്‍ക്കിലെ ബാലിഹോളി-മിഷേല്‍ ടൗണ്‍ എന്നീ ജല വിതരണ കേന്ദ്രങ്ങളില്‍ CRYPTOSPORIDAM എന്ന സൂക്ഷ് പരാദ ജീവിയുടെ സാന്നിധ്യമാണ് തിരിച്ചറിഞ്ഞത്., ഐറിഷ് വാട്ടറിന്റെ ജല സ്വത്രസുകളില്‍ സ്ഥിരമായി കണ്ടുവട്ടുരുന്ന ഈ സൂക്ഷ്മാണുക്കള്‍ അപകടകാരിയാണെന്ന് പല തവണ പരിസ്ഥിതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. കുടിവെള്ളത്തിലൂടെ സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്നതില്‍ ഈ സൂക്ഷ്മാണുവിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും … Read more

അപസ്മാര രോഗികള്‍ക്ക് ആശ്വസിക്കാം; അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം മന്ത്രിസഭയുടെ പരിഗണനയ്ക്ക്

  ചികിത്സാ രംഗത്ത് കഞ്ചാവ് നിയമ വിധേയമാക്കാന്‍ കഴിയുന്ന ബില്‍ മന്ത്രിസഭാ അടുത്ത ആഴ്ച പരിഗണിച്ചേക്കും. അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പതിനായിരക്കണക്കിന് രോഗികള്‍ക്ക് ആശ്വസിക്കാം. അര്‍ബുദം, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ക്കും കടുത്ത വേദന അനുഭവിക്കുന്ന രോഗികള്‍ക്കും ആശ്വാസം നല്‍കാന്‍ കഞ്ചാവ് ചികിത്സയിലൂടെ കഴിയും. വിധിത അപസ്മാര രോഗങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന ഔഷധമായും ലോകത്ത് കഞ്ചാവ് ഉപയോഗിച്ച് വരുന്നുണ്ട്. അയര്‍ലന്റില്‍ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന പോരാട്ടത്തിന് തുടക്കം കുറിച്ചത് വേറാ … Read more

വിശ്വാസ് ഡബ്ലിള്‍ ഹോഴ്‌സ് ‘തൈക്കൂടം ബ്രിഡ്ജ് ടീം’ അയര്‍ലണ്ടില്‍ എത്തിത്തുടങ്ങി,

ഡബ്ലിന്‍:അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന തൈക്കൂടം ബ്രിഡ്ജ് നാളെ മുതല്‍ അയര്‍ലണ്ടില്‍.നാളെ ദ്രോഗഡയിലും,നവംബര്‍ 11 ന് ഡബ്ലിനിലും,12 ന് ലീമെറിക്കിലും നിറഞ്ഞ സദസുകളെ ആഹ്‌ളാദ ലഹരിയിലാഴ്ത്താനുള്ള മെഗാ മ്യൂസിക്ക് ഷോയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.തൈക്കൂടത്തിന്റ സംഘാംഗങ്ങള്‍ ഇന്നലെ മുതല്‍ ഡബ്ലിനില്‍ എത്തി തുടങ്ങി.മുഴുവന്‍ ടീമംഗങ്ങളും ഇന്ന് വൈകിട്ടോടെ ഡബ്ലിനില്‍ എത്തും.ഇന്നലെ ഡബ്ലിനില്‍ എത്തിയ തൈക്കൂടത്തിന്റെ സ്ഥാപക പ്രതിഭകളില്‍ പ്രമുഖനായ പീതാംബരന് ,മുഖ്യസംഘാടകര്‍ ചേര്‍ന്ന് സ്വീകരിച്ചു. യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ നിറഞ്ഞ സദസുകളെ സാക്ഷി നിര്‍ത്തി പരിപാടികള്‍ അവതരിപ്പിച്ച … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. നവംബര്‍ 10, 11, 12 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീ ബ്രീം കിലോ 6.99 യൂറോ നിരക്കില്‍ ലഭ്യമാണ്.ഒരു ബോക്‌സ് സീബ്രീം 36 യൂറോ നിരക്കിലും ലഭ്യമാണ്.കാട്ട് മുയല്‍, മാന്‍ എന്നിവയും പോര്‍ക്കും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425  

ഡബ്ലിന്‍ ലുവാസ് ഒരു മാസത്തിനിടയില്‍ സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‍ വരെ ഓടിത്തുടങ്ങും

ഡബ്ലിന്‍: ഡബ്ലിനില്‍ ഒരു വര്‍ഷത്തിലേറെയായി നിര്‍മ്മാണത്തിലിരിക്കുന്ന ലുവാസ് പാത ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഡിസംബര്‍ 9 മുതല്‍ ലുവാസ് ലൈന്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിട്ടി വ്യക്തമാക്കി. ഗ്രീന്‍ റെഡ് ലൈന്‍ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ബ്രൂം ബ്രിഡ്ജില്‍ നിന്നും സെന്റ് സ്റ്റീഫന്‍സ്ഗ്രീനിലേക്ക് ഉള്ള 5 .9 കിലോമീറ്റര്‍ ദൂരം ലുവാസ് വരുന്നതോടെ 21 മിനിറ്റുകള്‍ കൊണ്ട് യാത്രികര്‍ക്ക് സ്റ്റീഫന്‍സ് ഗ്രീനിലെത്താം. ഡബ്ലിന്‍ സിറ്റി സെന്ററില്‍ 8 സ്റ്റോപ്പുകള്‍ ഉള്‍പ്പെടെ മൊത്തം 13 സ്റ്റോപ്പുകളാണ് ഈ ലുവാസ് … Read more

അയര്‍ലന്‍ഡിലെ ശുശ്രൂഷകള്‍ക്കായി കൊച്ചി രൂപതയില്‍നിന്നും രണ്ട് വൈദികര്‍ എത്തി ചേര്‍ന്നു.

  ഡബ്‌ളിന്‍ :- ഇന്ന്( 08/11/2017 )വൈകുന്നേരം, കൊച്ചി രൂപതയില്‍നിന്നും അയര്‍ലന്‍ഡിലെ ശുശ്രൂഷകള്‍ക്കായി റവ.ഫാ.റെക്സ്സണ്‍ വക്കച്ചന്‍ ചുള്ളിക്കലും, റവ.ഫാ.ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചുവീട്ടിലും ഡബ്‌ളിനില്‍ എത്തി ചേര്‍ന്നു. റവ.ഫാ.യേശുദാസ് കൊടിവീട്ടിലും (ട്യുവുമ് ഡിയോസിസ്), വോയിസ്ഓഫ്പീസ് മിനിസ്ട്രിയുടെ ഡയറക്ടര്‍ റവ.ഫാ. ജോര്‍ജ് അഗസ്റ്റിനും ഇവരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍, പൂചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. ഐറിഷ് ജനങ്ങളിലേക്ക് വോയിസ്ഓഫ്പീസ് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി വളര്‍ത്തുന്നതിന്, കില്ലലൂ ഡിയോസിസ് മെത്രാന്‍ മോസ്റ്റ് റവ: ഡോ.ഫിന്‍ടെന്‍ മൊനഹന്‍ മുന്‍കൈ എടുത്താണ് ഈ വൈദികരെ അയര്‍ലന്‍ഡില്‍ എത്തിച്ചത്. … Read more

വിശ്വാസ് ഡബിള്‍ ഹോഴ്‌സ് തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ഷോ : ലിമറിക്കിന് വാട്ടര്‍ഫോര്‍ഡില്‍ നിന്നും ബസ് സര്‍വ്വീസ്

നവംബര്‍ 12 ഞായറാഴ്ച വൈകുന്നേരം 4:30 ന് ലിമറിക് Universtiy Concert Hall ല്‍ പെരുമഴയായി പെയ്തിറങ്ങുന്ന പ്രശസ്ത ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത നിശക്ക് വാര്‍ട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പങ്കെടുക്കുന്നവര്‍ക്കായി ബസ് സര്‍വ്വീസ് ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഈ സേവനം ആവശ്യമുള്ളവര്‍ വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനുമായി ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അറിയിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കി പാശ്ചാത്യ സംഗീതത്തിന്റെ ചടുലതയാര്‍ന്ന മാസ്മരികതയുമായി സംഗീതപ്രേമികളുടെ ഹരമായി മാറിയ മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് … Read more