ഇന്ത്യയുൾപ്പടെ 23 രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് ഒഴിവാക്കി അയർലണ്ട്

ഇന്ത്യയുൾപ്പടെ 23 രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് ഒഴിവാക്കി അയർലൻഡ്. മലയാളികൾക്ക് വളരെ അധികം ആശ്വാസം നൽകുന്ന വാർത്ത പ്രഖ്യാപിച്ചു ആരോഗ്യ മന്ത്രി stephen donnelly . ഏകദേശം 4 മാസം നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയുൾപ്പടെ 23 രാജ്യങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ പട്ടികയിൽ നിന്ന് ഒഴിവാക്കി അയർലൻഡ്. ബംഗ്ലാദേശ്, ബോട്സ്വാന, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഈശ്വതിനി, ഫിജി, ജോർജിയ, കസാക്കിസ്ഥാൻ, മലേഷ്യ, മൊസാംബിക്ക്, മ്യാൻമർ, നമീബിയ, പാകിസ്ഥാൻ, പരാഗ്വേ … Read more

കോവിഡ് കാലത്ത് അയർലണ്ടിൽ നിന്നും ഇന്ത്യയിൽ പോയ യുവാവിന് ഗാർഡയുടെ 500 യൂറോ പിഴ നോട്ടീസ്

ഡബ്ലിൻ: അയർലണ്ടിൽ അത്യാവശ്യം അല്ലാത്ത അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കുള്ളപ്പോൾ , ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്ത യുവാവിന്  ഗാർഡയുടെ 500 യൂറോ പിഴ നോട്ടീസ്. തന്റെ വിവാഹത്തിനായി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്ത യുവാവിന് പക്ഷെ ഡബ്ലിൻ എയർപോർട്ടിൽ അതിനെ സാധൂകരിക്കുന്ന തെളിവുകൾ നല്കാൻ കഴിയാഞ്ഞതാണ് വിന ആയത്. സാധാരണ എന്ന പോലെ പലരും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. തങ്ങളുടെ യാത്ര അത്യാവശ്യം ഉള്ളത് ആണെന്ന് ഡബ്ലിൻ എയർപോർട്ടിൽ സെക്യൂരിറ്റി പരിശോധനയ്ക്ക് മുമ്പുള്ള  ഗാർഡയുടെ അന്വേഷണത്തോട് … Read more

അയർലണ്ടിൽ  നിലവിലുള്ള  ‘Atypical Working  Scheme’ നിബന്ധനകൾ പരിഷ്കരിക്കണമെന്ന ആവശ്യവുമായി മൈഗ്രന്റ്‌ നേഴ്സസ് അയർലണ്ട് (M.N.I)

അയർലണ്ടിലെ നിലവിലുള്ള എറ്റിപ്പിക്കൽ വർക്കിങ് സ്കീം (Atypical Working  Scheme) നിയമത്തിനു കീഴിലുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ ഇവിടെ ജോലി തേടി വരുന്ന ഇന്ത്യക്കാർ അടക്കമുള്ള നോൺ-യൂറോപ്യൻ (Non-EU) രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക് ദോഷകരമായതിനാൽ അവ ഉടനെ പരിഷ്കരിക്കണമെന്ന ആവശ്യവുമായി സംഘടന മുന്നോട്ടു പോകുമെന്ന്  മൈഗ്രന്റ്‌ നേഴ്സസ് അയർലണ്ടിന്റെ ഭാരവാഹികൾ അറിയിച്ചു.  നിലവിൽ നഴ്സിംഗ് യോഗ്യതയുള്ള വിദേശ നഴ്സുമാർ IELTS അല്ലെങ്കിൽ OET പരീക്ഷ പാസായതിനു ശേഷം നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡിന്റെ ഡിസിഷൻ ലെറ്ററുമായി അയർലണ്ടിൽ … Read more

അയർലണ്ട് ഇനി മുതൽ ഓറഞ്ച് സോണിൽ.യൂറോപ്പിൽ ഉള്ള യാത്രകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യം ഇല്ല.

യൂറോപ്യൻ യൂണിയന്റെ ട്രാഫിക് ലൈറ്റ് സമ്പ്രദായമനുസരിച്ച് അയർലൻഡ് റെഡ് സോണിൽ നിന്ന് ഓറഞ്ച് സോണിൽ പ്രവേശിച്ചു. യൂറോപ്പിൽ യാത്ര ചെയ്യുന്നവർക്ക് ഇനി തടസ്സമില്ലാത്ത യാത്ര ചെയ്യാം.നിലവിൽ യൂറോപ്യൻ യൂണിയന്റെ ട്രാഫിക് ലൈറ്റ് സമ്പ്രദായത്തിലെ നിയമമനുസരിച്ച്, “ഓറഞ്ച്” വിഭാഗത്തിൽ വരുന്ന മറ്റു പ്രദേശങ്ങൾ ഐസ്‌ലാന്റ്, നോർവെയുടെയും ഫിൻലാൻഡിന്റെയും കുറേ ഭാഗങ്ങൾ, സ്പെയിനിന്റെ കാനറി ദ്വീപുകൾ ചില ഗ്രീക് ദ്വീപുകൾ എന്നിവയാണ് ഓറഞ്ച് പ്രദേശങ്ങളിൽ നിന്നുള്ളയാത്രക്കാർക്ക് അവർ യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് എടുത്ത കോവിഡ് -19 നെഗറ്റീവ് … Read more

അയർലണ്ടിൽ സിറ്റിസൺഷിപ്പ് അപേക്ഷിക്കാൻ ഇനി മുതൽ ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

2020 നവംബർ 23 നു് ശേഷം, പൗരത്വ സർട്ടിഫിക്കറ്റിനപേക്ഷിക്കുന്ന എല്ലാ മുതിർന്ന അപേക്ഷകരും അവരുടെ അപ്ഡേറ്റ് ചെയ്ത ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് തയ്യാറാക്കേണ്ടതാണ്.പൗരത്വത്തിനപേക്ഷിക്കുന്ന അയർലണ്ടിലെ ഒരു താമസക്കാരൻ തന്റെ നികുതി സംബന്ധിച്ച എല്ലാകാര്യങ്ങളും കൃത്യമാക്കി എന്നതിന്‌ റെവന്യൂ വകുപ്പ് നൽകുന്ന രേഖാമൂലമുള്ള തെളിവാണ് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ( TCC). തുടർന്ന് അപേക്ഷകർ തങ്ങളുടെ അപേക്ഷകൾ ഓൺലൈനായി Revenue electronic Tax Clearance (eTC) സംവിധാനം വഴി കൊടുക്കേണ്ടതാണ്. ഈ സേവനം ഉപയോഗിക്കുവാനുള്ള കൂടുതൽ വിവരങ്ങൾ റെവന്യൂ … Read more

ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽ ഐറിഷ് പൗരന്മാരുടെ അവകാശങ്ങൾ എന്തെല്ലാം

യു.കെ.യിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ധാരാളം ഐറിഷ് പൗരന്മാരുണ്ട്, അതുപോലെ, അയർലണ്ടിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാരുമുണ്ട്. ഇത് ബ്രെക്സിറ്റിനു ശേഷവും തുടരും. ബ്രെക്സിറ്റ് പൂർണമായാൽ, ഈ പൗരന്മാർക്ക് എന്തെങ്കിലും തടസ്സമുണ്ടാക്കാതിരിക്കാൻ ഐറിഷ്, യു.കെ സർക്കാരുകൾ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. കോമൺ ട്രാവൽ ഏരിയ (CTA) ഉള്ളത്‌ കാരണം പ്രധാനപ്പെട്ട നിരവധി മേഖലകളിൽ മാറ്റമൊന്നുമുണ്ടാകില്ല. ഐറിഷ്, ബ്രിട്ടീഷ് പൗരന്മാർക്ക് സ്വതന്ത്രമായി നീങ്ങാനും അവരവരുടെ അധികാരപരിധിയിൽ താമസിക്കാനും തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ആനുകൂല്യങ്ങൾ, തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം … Read more

കൊറോണ വ്യാപനം അയർലണ്ടിൽ തുടരാനുള്ള കാലാവധി 2021 ജനുവരി വരെ നീട്ടി ജസ്റ്റിസ് മിനിസ്റ്റർ

ഇമിഗ്രേഷൻ പെർമിറ്റുകൾ എക്സ്റ്റൻണ്ട് ചെയ്തു ഐറിഷ് സർക്കാർ. കുടിയേറ്റ, അന്താരാഷ്ട്ര സംരക്ഷണ അനുമതികൾക്ക് താൽക്കാലികമായ എക്സ്റ്റൻഷനുകൾ അനുവദിച്ച വിവരം ജസ്റ്റിസ് ആൻഡ് ഇക്വാളിറ്റി മിനിസ്റ്റർ Helen McEntee അറിയിച്ചു. 2021 ജനുവരി 20 വരെ എക്സ്റ്റൻഷൻ അനുവദിക്കും. 2020 സെപ്റ്റംബർ 20 നും 2021 ജനുവരി 20 നും ഇടയിൽ എക്സ്പയർ ആകുന്ന എമിഗ്രേഷൻ പെര്മിറ്റുകളുടെ കാലാവധി ആണ് നീട്ടിയത്.കഴിഞ്ഞമാസങ്ങളിൽ നൽകിയ അറിയിപ്പുകൾ പ്രകാരം എക്സ്റ്റൻഷൻ ലഭിച്ചവർക്കും 2021 ജനുവരി വരെ അയർലണ്ടിൽ തുടരാം. ഇതു വിസിറ്റിംഗ് … Read more

ഡയബറ്റിസ് ഉണ്ടെങ്കിൽ മോർട്ടഗേജ് പ്രൊട്ടക്ഷൻ കിട്ടാൻ

ഏഷ്യൻ പോപ്പുലേഷനിൽ കൂടുതലായി വന്നു കാണുന്ന ലൈഫ് സ്റ്റൈൽ രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ്‌ 2 എന്നിങ്ങനെ രണ്ടു തരമായി ഇത് കാണുമെങ്കിലും മുപ്പതു വയസ്സ് കഴിയുമ്പോൾ മുതൽ  വന്നു കാണുന്ന  ടൈപ്പ് 2 ആണ് ഇവിടുത്തെ മലയാളി പോപ്പുലേഷനിൽ കൂടുതൽ കാണുന്നത്. പുതുതായി ഒരു വീട് വാങ്ങുമ്പോൾ വളരെ വൈകി പലരും ചിന്തിക്കുന്ന കാര്യമാണ് ലൈഫ് ഇൻഷുറൻസ്. എന്നാൽ ലോൺ ബാങ്ക് അനുവദിക്കണമെങ്കിൽ മോർട്ടഗേജ് പ്രൊട്ടക്ഷൻ എന്ന ലൈഫ് ഇൻഷുറൻസ് അത്യാവശ്യം ആണ് താനും. … Read more

മാസ്കുകൾ രക്തത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുമോ? ഡബ്ലിനിലെ ഡോക്ടറുടെ പരീക്ഷണ വീഡിയോ വൈറൽ

കോവിഡ് നിയന്ത്രണത്തിന് അയർലണ്ടിലെ കടകളിൽ   മാസ്കുകൾ നിർബന്ധമാക്കുമ്പോൾ പല കോണുകളിൽ നിന്നും ആശങ്ക ഉണ്ടാവുന്നുണ്ട്. മാസ്കുകൾ ധരിക്കുന്നത് രക്തത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുമെന്നാണ്  ആശങ്ക.  ബന്ധപ്പെട്ട് ഡബ്ലിനിലെ ഡോക്ടർ നടത്തിയ പരീക്ഷണ വീഡിയോ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമായി. ഡബ്ലിനിലെ ജോലി ചെയ്യുന്ന ജി.പി Dr Maitiú Ó Tuathail ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറൽ ആയത്. ആറ് മാസ്കുകൾ ധരിക്കുകയും അതെ സമയം തന്നെ ഓക്സിജൻ അളവ് കണക്കാക്കാൻ വിരലിൽ Pulse-oximeter കണക്ട് … Read more

മോർട്ട്ഗേജ് സ്വിച്ചിങ്ങിലൂടെ തിരിച്ചടവിൽ 3 മുതൽ 6 വർഷം വരെ ഇളവുകൾ

കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ മോര്‍ട്ട്‌ഗേജ് വിപണിയിലെ മത്സരം മൂലം ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് Interest rate പലതവണകളായി 2.6% വരെ കുറച്ചിട്ടുണ്ട്. നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍ മോര്‍ട്ട്‌ഗേജ് റേറ്റില്‍ ഉണ്ടായ ഈ കുറഞ്ഞ നിരക്കിന്റെ പ്രയോജനം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഉപഭോക്താവിന്റെ ബാങ്ക് നിലവില്‍ ലഭ്യമാക്കുന്ന പലിശ നിരക്ക് ഉയര്‍ന്നതാണെങ്കില്‍ കുറഞ്ഞ നിരക്ക് ലഭ്യമാക്കുന്ന മറ്റൊരു ബാങ്കിലേക്ക് ഭവന വായ്പ മാറ്റുവാന്‍ സാധിക്കുന്നതാണ്. മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുന്നത് വഴി വീട്ടുടമകള്‍ക്ക് ഒരു വര്‍ഷം 1,000 … Read more