അയർലൻഡിൽ പതിനായിരത്തിലധികം ഇന്ത്യൻ നഴ്‌സുമാർ ജോലി ചെയ്യുന്നതായി NMBI റിപ്പോർട്ട് , ഭൂരിപക്ഷവും മലയാളികൾ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും രെജിസ്ട്രേഷൻ കണക്കുകൾ പുറത്തുവിട്ട് NMBI (Nursing and Midwifery Board of Ireland). നിലവിൽ അയർലൻഡിൽ ജോലിചെയ്യുന്ന യൂറോപ്പിന് പുറത്തു നിന്നുള്ള നഴ്‌സുമാരിൽ സിംഹഭാഗവും ഇന്ത്യയ്ക്കാരാണെന്നാണ് റിപ്പോർട്ട്. NMBI യിൽ രജിസ്റ്റർ ചെയ്ത 75871 നഴ്‌സുമാരിൽ ;11959 പേരും ഇന്ത്യക്കാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് അയർലൻഡിലെ നഴ്‌സുമാരിൽ ആറിൽ ഒരാൾ ഇന്ത്യക്കാരാണെന്ന് വ്യക്തം. 2022 ജൂൺ 1 വരെയുള്ള കണക്കുകൾ പ്രകാരം NMBI രജിസ്റ്ററിൽ 75,871 പേർ നിലവിൽ പ്രാക്ടീസ് … Read more

മങ്കിപോക്‌സ് : അയർലൻഡിൽ 11 പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും

അയർലൻഡിൽ ഒക്‌ടോബർ 17 തിങ്കളാഴ്ച മുതൽ മങ്കിപോക്സിന്റെ 11 വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുറക്കുമെന്ന് HSE വക്താക്കൾ അറിയിച്ചു.ഈ വർഷാവസാനത്തോടെ പ്രതിരോധം കുറഞ്ഞ വിഭാഗങ്ങൾക്ക് മങ്കിപോക്സ് വാക്സിനേഷൻ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് HSEയുടെ ഈ നീക്കം. പൗരന്മാരോട് തങ്ങളുടെ ആരോഗ്യം വിലയിരുത്തി അപകടസാധ്യത സ്വയം തിരിച്ചറിയാനും വാക്സിൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും HSE ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഭാഗക്കാർ നിലവിൽ കുത്തിവെയ്പ്പ് എടുക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച മുതൽ കൂടുതൽ ആളുകൾക്ക് സൗകര്യമൊരുങ്ങും.ഇതുവഴി 6,000 നും 13,000 പേർക് വരെ പ്രാഥമിക പ്രതിരോധ മങ്കിപോക്സ്‌ … Read more

നഴ്സിങ് മേഖലയ്ക്കായി കൊച്ചിയിൽ യുകെ എംപ്ലോയ്മെന്റ് ഫെസ്റ്റ്, NHS പാർട്ണറുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പുവച്ചു ; 3000 ഹെൽത്ത് കെയർ പ്രൊഫെഷനലുകളെ റിക്രൂട്ട് ചെയ്തേക്കും

ഇംഗ്ലണ്ടിലെ National Health Service പങ്കാളിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് കേരളസർക്കാർ. കേരളത്തിലേക്ക് നിക്ഷേപം സമാഹരിക്കുന്നതിനായുള്ള യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി യുകെയിൽ എത്തിയ കേരള സർക്കാർ പ്രതിനിധി സംഘമാണ് ലണ്ടനിൽ ഒരു NHS പങ്കാളിയുമായി ധാരണാപത്രം ഒപ്പുവച്ചത്. കേരള സർക്കാരും Humber and North Yorkshire Health and Care പങ്കാളിയായ നാവിഗോയും തമ്മിലാണ് ധാരണാപത്രം, ഇതുവഴി കേരളത്തിൽ നിന്ന് യുകെയിലേക്കുള്ള നഴ്സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ കുടിയേറ്റം സുഗമമാകുമെന്നാണ് കണക്കുകൂട്ടൽ. “യുകെയിലേക്ക് വിദഗ്ദ്ധരായ ഹെൽത്ത് കെയർ സ്റ്റാഫിന്റെ റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിനാണ് … Read more

അയർലൻഡിലെ കുട്ടികൾക്ക് MenB വാക്‌സിൻ നൽകിയെന്ന് ഉറപ്പ് വരുത്തണമെന്ന നിർദ്ദേശവുമായി HSE

അയര്‍ലന്‍ഡിലെ കുട്ടികള്‍ക്ക് Meningitis രോഗബാധ തടയുന്നതിനായുള്ള MenB വാക്സിന്‍ നല്‍കിയെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശവുമായി HSE. രാജ്യത്ത് മൂന്ന് പേരില്‍ meningitis രോഗബാധ സ്ഥിരീകരിക്കുകയും, രണ്ട് പേര്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് HSE യുടെ നിര്‍ദ്ദേശം. രോഗബാധ സംശയിക്കപ്പെടുന്ന മറ്റൊരാള്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയുമാണ്. രണ്ട് മാസം മുതല്‍ 4 വരെ പ്രായമുള്ള കുട്ടികളിലും, സെക്കന്ററി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാണ് Men-B വാക്സിന്‍ ലഭിക്കുന്നത്. Meningitis സംബന്ധമായ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്ന് HSE നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഓഫീസ് ഡയറക്ടര്‍ … Read more

സാൽമൊണല്ലയുടെ സാന്നിധ്യം: സതേൺ ഫ്രൈഡ് ചിക്കന്റെയും Glenhaven ചിക്കന്റെയും ചില ബാച്ചുകൾ തിരികെവിളിച്ച് Dunnes Stores

സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തെ തുടർന്ന് southern fried chicken ന്റെ ചില ബാച്ചുകളെ തിരികെ വിളിക്കുന്നതായി Dunnes Stores. best before date 2024 മാർച്ച് 8 ഉള്ള ’4 Ready To Cook Southern Fried Chicken Fillets’ ബാച്ചുകളാണ് Dunnes Stores തിരിച്ചെടുക്കുന്നത്. Glenhaven chicken ന്റെ ‘Come Home to Glenhaven 4 Breaded Chicken Fillets’ ’ ഒരു ബാച്ചും Dunnes തിരിച്ചുവിളച്ചിട്ടുണ്ട് .ഈ ബാച്ചിന് 22158B എന്ന കോഡും 2023 … Read more

ശൈത്യകാല വാക്സിനേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ച് HSE , വിവിധ പ്രായക്കാർക്ക് ഫ്‌ലൂ വാക്സിനും , കോവിഡ് ബൂസ്റ്ററും നൽകും

അയർലൻഡിൽ ശൈത്യകാലത്ത് ഫ്ലൂ ,കോവിഡ് രോഗികൾ ഉയർന്നേക്കുമെന്ന മുന്നറിയിപ്പിന്റെ വെളിച്ചത്തിൽ ശൈത്യകാല വാക്‌സിനേഷൻ പ്രോഗ്രാമിന് തുടക്കം കുറിച്ച് HSE. വിവിധ വിഭാഗങ്ങൾക്ക് സൗജന്യ ഫ്ലൂ വാക്സിനും കോവിഡ് ബൂസ്റ്ററും ഇതുവഴി നൽകും, 65 വയസ്സിനു മുകളിലുള്ളവർക്കും വൈദ്യശാസ്ത്രപരമായി ദുർബലരായ ആളുകളെയും കോവിഡ് -19 ബൂസ്റ്റർ എടുക്കാൻ HSE അഭ്യർത്ഥിക്കുന്നു. 65 വയസ്സിനു മുകളിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, രണ്ടു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ, ഗർഭിണികൾ, ചില ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ എന്നിവർക്ക് സൗജന്യ ഫ്ലൂ വാക്സിൻ ലഭ്യമാണ്. … Read more

വിദേശ നഴ്‌സുമാർക്ക് 4,000 യൂറോവരെ റീലൊക്കേഷൻ പാക്കേജ് വാഗ്ദാനം ചെയ്ത് അയർലൻഡ് HSE

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അയർലൻഡിലേക്ക് ആകർഷിക്കാൻ 4,000 യൂറോയുടെ റീലൊക്കേഷൻ പാക്കേജുകൾ പ്രഖ്യാപിച്ച് അയർലൻഡ് HSE. ഈ ആഴ്ച അവതരിപ്പിച്ച ബജറ്റിൽ അയർലൻഡിലെ ആരോഗ്യമേഖലയിലേക്ക് 6000 ഹെൽത്ത് കെയർ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് HSE യുടെ പ്രഖ്യാപനവും വന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവര്‍ക്കും പുറത്ത് നിന്നുള്ള നഴ്‌സുമാർക്കും വ്യത്യസ്ത പാക്കേജുകളാണ് HSE പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ യൂറോപ്പിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള റീലൊക്കേഷൻ പാക്കേജ് പ്രകാരം , ആദ്യത്തെ ഒരു … Read more

അൽസ്‌ഹൈമേഴ്‌സ് ചികിത്സയിൽ നിർണ്ണായക വഴിത്തിരിവ് ; ഓർമ്മക്കുറവ് പ്രാഥമിക ഘട്ടത്തിൽ തന്നെ മാറ്റാനുള്ള മരുന്ന് പരീക്ഷണം വിജയം

അല്‍സ്ഹൈമേഴ്സ് ചികിത്സാ ഗവേഷണത്തില്‍ സുപ്രധാന വഴിത്തിരിവ്. ഓര്‍മക്കുറവ് പ്രാഥമിക ഘട്ടത്തില്‍ തന്നെ മാറ്റാനുള്ള മരുന്നിന്റെ പരീക്ഷണം സമ്പൂര്‍ണ്ണ വിജയം. ടോക്കിയോ അസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി Eisai യു.എസ് ബയോട്ടെക് കമ്പനിയായ Biogen മായി ചേര്‍ന്ന് വികസിപ്പിച്ച Lecanemab എന്ന മരുന്നിന്റെ പരീക്ഷണമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. അല്‍സ്‍ഹൈമേഴ്സ് രോഗത്തിന്റെ പ്രാഥമിക ഘട്ടത്തിലായിരുന്ന 1795 രോഗികളിലാണ് പുതിയ മരുന്ന് പരീക്ഷിച്ചത്. അല്‍സ്ഹൈമേഴ്സ് രോഗികളുടെ തലച്ചോറില്‍ രൂപപ്പെടുന്ന amyloid എന്നു പേരുള്ള ഒരുതരം പ്രോട്ടീന്‍ ഇല്ലാതാക്കാനായി വികസിപ്പിച്ച മരുന്നാണ് Lecanemab. ഈ … Read more

അയർലൻഡിലെ പൊതുബജറ്റ് ആരോഗ്യമേഖലയ്ക്ക് ഗുണകരമായോ..? 6,000 ഹെൽത്ത് കെയർ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുമെന്ന പ്രഖ്യാപനം ആശുപത്രി പ്രതിസന്ധികൾ പരിഹരിച്ചേക്കും

അയർലൻഡിൽ ഇന്നലെ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായി ആരോഗ്യമേഖലയ്ക്ക് വേണ്ടി വിവിധ പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയിട്ടുള്ളത്. പ്രധാനമായും രോഗികൾക്ക് ആശുപത്രി ചെലവുകൾ കുറയ്ക്കാൻ സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാകും ആരോഗ്യമേഖലയിൽ സംഭവിക്കുക. പൊതുബജറ്റിന്റെ ഭാഗമായി സർക്കാർ മുന്നോട്ട് വച്ച ഏറ്റവും ശ്രദ്ധേയമായ നടപടികളിൽ inpatient ആശുപത്രി ചാർജുകൾ നിർത്തലാക്കി എന്നതാണ്. ഇതുവഴി ആശുപത്രി ചിലവുകൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കും . ശരാശരി വരുമാനം സമ്പാദിക്കുന്നവർക്ക് സൗജന്യ ജിപി പരിചരണമാണ് മറ്റൊരു ശ്രദ്ധേയമായ പദ്ധതി ഇതിന്റെ ആനുകൂല്യം 400,000-ത്തിലധികം ആളുകൾക്ക് ലഭ്യമാക്കും. … Read more

അയർലൻഡിലെ രണ്ട് ശതമാനം ഹൃദ്രോഗങ്ങൾക്കും കാരണം വാഹനങ്ങളിൽ നിന്നുള്ള Noise pollution മൂലമെന്ന് പഠനം

അയര്‍ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹൃദ്രോഗങ്ങളില്‍ രണ്ട് ശതമാനത്തിനും കാരണം വാഹനങ്ങള്‍ മൂലമുണ്ടാവുന്ന Noise pollution ആണെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിന്‍ Environmental Protection Agency (EPA), The Economic, സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങളുള്ളത്, ദൈനംദിന ജീവിതത്തിന്റെ ഭാഗമായി വരുന്നതും, “environmental noise” എന്ന വിഭാഗത്തില്‍ വരുന്നതുമായ ഇത്തരം ശബ്ദമലിനീകരണങ്ങള്‍ പൊതുജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയധമനികള്‍ ചുരുങ്ങുന്ന രോഗാവസ്ഥയായ ischaemic heart … Read more