നോർത്ത് ഡബ്ലിനിലെ നാല് വയസ്സ് പ്രായമുള്ള കുട്ടിയുടെ മരണം Strep A മൂലമെന്ന് സ്ഥിരീകരണം ; സ്കൂളുകളിൽ ജാഗ്രതാ നിർദ്ദേശവുമായി HSE

നോര്‍ത്ത് ഡബ്ലിനില്‍ നാല് വയസ്സു പ്രായമുള്ള കുട്ടിയുടെ മരണം Strep A ബാക്ടീരിയ ബാധ മൂലമെന്ന് സ്ഥിരീകരിച്ച് HSE . കുട്ടിയുടെ മരണം Strep A മൂലമാണെന്ന സംശയത്തെത്തുടര്‍ന്ന് നടത്തിയ ലബോറട്ടറി പരിശോധനകള്‍ക്ക് ശേഷമാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിനും, കുട്ടി പഠിച്ചിരുന്നു വിദ്യാലയത്തിനും തദ്ദേശ പൊതുജനാരോഗ്യ സംഘത്തിന്റെ കീഴില്‍ എല്ലാവിധ പിന്തുണയും നിലവില്‍ നല്‍കിവരികയാണെന്ന് HSE അധികൃതര്‍ അറിയിച്ചു, Strep A ബാധിച്ച് മരണം സ്ഥിരീകരിച്ചതോടെ അയര്‍ലന്‍ഡിലെ സ്കൂളുകളിലും, രക്ഷിതാക്കളും പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് … Read more

അയർലൻഡിലെ നാലുവയസ്സുകാരിയുടെ മരണം Strep–A ബാധിച്ചെന്ന് സംശയം

അയര്‍ലന്‍ഡില്‍ നാല് വയസ്സുകാരിയുടെ മരണം Strep – A ബാക്ടീരിയ മൂലമെന്ന് സംശയം. ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്ന് National Health Protection ഡയറക്ടര്‍ Eamonn O’Moore പറഞ്ഞു. വടക്കന്‍ അയര്‍ലന്‍ഡില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട അഞ്ചുവയസ്സുകാരിക്ക് Strep – A ബാധിച്ചിരുന്നതായി സ്ഥിരകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അയര്‍ലന്‍ഡിലെ കുട്ടിയിലും ബാക്ടീരിയ ബാധ ഉണ്ടായേക്കാമെന്ന സംശയമുണര്‍ന്നത്. കൂടുതല്‍ ലബോറട്ടറി പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കുവാന്‍ കഴിയൂ എന്ന് Eamonn O’Moore പറഞ്ഞു. … Read more

SOFT OPT-OUT ORGAN donation നിയമമാക്കാൻ അയർലൻഡ് സർക്കാർ ; Human Tissue Bill ക്യാബിനറ്റിൽ ഇന്ന് ചർച്ച ചെയ്യും

അയര്‍ലന്‍ഡില്‍ അവയവദാനവുമായി ബന്ധപ്പെട്ട സുപ്രധാന Human Tissue Bill ഇന്ന് ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യും. അവയവദാനത്തിന് സന്നദ്ധര്‍ അല്ലെന്ന് അറിയിക്കുന്നവര്‍ ഒഴികെ എല്ലാവരെയും അവയവദാതാക്കളായി കണക്കാക്കുന്ന നിയമമാണ്(SOFT OPT-OUT ORGAN donation) ആരോഗ്യമന്ത്രി Stephen Donnelly യുടെ നേതൃത്വത്തില്‍ ഇന്ന് ക്യാബിനറ്റ് ചര്‍ച്ച ചെയ്യുക. ബില്‍ പാസാവുന്നതോടെ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതമില്ലാത്തവര്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ ഇത് രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ഇത്തരത്തില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരെ മരണശേഷം അവയവദാതാക്കളായി കണക്കാക്കും. അതേസമയം മരണശേഷം അവയവങ്ങള്‍ … Read more

ഗർഭകാലത്തെ മാതാവിന്റെ മദ്യപാനശീലം അയർലൻഡിൽ പ്രതിവർഷം ജനിക്കുന്ന പത്ത് ശതമാനം കുട്ടികളിലും Foetal Alcohol Disorder കൾക്ക് കാരണമാവുന്നതായി HSE

അയര്‍ലന്‍ഡില്‍ പ്രതിവര്‍ഷം ജനിക്കുന്ന കുട്ടികളില്‍ പത്തില്‍ ഒരു വിഭാഗം കുട്ടികള്‍ക്കും മാതാവിന്റെ മദ്യപാനശീലം മൂലം Foetal Alcohol Disorder കള്‍ ഉണ്ടാവുന്നതായി HSE. കഴിഞ്ഞ വര്‍ഷം രാജ്യത്ത് അറുപതിനായിരത്തോളം കുട്ടികള്‍ ജനിച്ചപ്പോള്‍ ഇവരില്‍ 6000 പേരിലും Foetal Alcohol Spectrum Disorders (FASD) എന്ന അവസ്ഥ ഉണ്ടായിരുന്നതായി HSE ചൂണ്ടികകാട്ടുന്നു. ഇതുകൂടാതെ 600 കുട്ടികള്‍ക്ക് ‍ FASD യുടെ ഗുരുതരരൂപമായ Foetal Alcohol Syndrome (FAS) യും ഉണ്ടായിരുന്നതായാണ് HSE യുടെ കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം … Read more

ശരീരഭാരം കുറയ്ക്കാനായി തുർക്കിയിൽ വച്ച് ശസ്ത്രക്രിയ നടത്തിയ ഐറിഷ് യുവതി മരണപ്പെട്ടു; വിദേശത്തു ശസ്ത്രക്രിയ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

ശരീരഭാരം കുറയ്ക്കാനായി തുര്‍ക്കിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയ അയര്‍ലന്‍ഡ് സ്വദേശിനി മരണപ്പെട്ടു. വെസ്റ്റ് ഡബ്ലിന്‍ സ്വദേശിനിയായ മുപ്പത് വയസ്സുകാരിയാണ് തുര്‍ക്കിയില്‍ വച്ച് ശരീരഭാരം കുറയ്ക്കാനായുള്ള bariatric ചികിത്സയെത്തുടര്‍ന്ന് മരണപ്പെട്ടത്. മരണപ്പെട്ട യുവതിയുടെ മ‍ൃതദേഹം നിലവില്‍ തുര്‍ക്കിയില്‍ തന്നെയാണുള്ളത്. മൃതശരീരം നാട്ടിലേക്കെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയവും, യുവതിയുടെ ബന്ധുക്കളും ശ്രമം തുടരുകയാണ്. ഇത്തരത്തില്‍ തുര്‍ക്കിയില്‍ വച്ച് ശസ്ത്രക്രിയ നടത്തിയ ശേഷം മരണപ്പെട്ടതായുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അയര്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഓപ്പറേഷനായി തുര്‍ക്കിയടക്കമുള്ള രാജ്യങ്ങളിലേക്ക് പോവുന്നവര്‍ ഇതുമായി … Read more

അയർലൻഡിൽ RSV respiratory വൈറസ് ബാധ വർദ്ധിക്കുന്നു ; ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് 731 കേസുകൾ

അയര്‍ലന്‍ഡിലെ കുട്ടികള്‍ക്കിടയിലും 65 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്നവര്‍ക്കിടയിലും RSV respiratory വൈറസ് ബാധ വര്‍ദ്ധിക്കുന്നു. ഒരാഴ്ചയ്ക്കിടെ 731 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 290 പേരെ വൈറസ് ബാധമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ആരോഗ്യവൃത്തങ്ങള്‍ നല്‍കുന്ന വിവരം. RSV ബാധ സാധാരണഗതിയില്‍ ഗുരുതരമാവാറില്ലെങ്കിലും ചെറിയ കുട്ടികളില്‍ ഇത് bronchiolitis അടക്കമുള്ള രോഗാവസ്ഥയ്ക്ക് കാരണമാവാറുണ്ട്. ആളുകള്‍ ചുമയ്ക്കുന്നതിലൂടെയും, തുമ്മുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. ഉപരിതലത്തില്‍ 24 മണിക്കൂര്‍ വരെയെങ്കിലും വൈറസ് നിലനില്‍ക്കുമെന്നും ആരോഗ്യവിഭാഗം മുന്നിറിയിപ്പ് … Read more

അയർലൻഡ് ഹോസ്പിറ്റലുകളിൽ കിടക്ക ക്ഷാമം രൂക്ഷം : ട്രോളികളെ ആശ്രയിച്ച് രോഗികൾ

അയർലൻഡിലെ ഹോസ്പിറ്റലുകളിൽ കിടക്ക ക്ഷാമം രൂക്ഷമായതിനെതുടർന്ന് രോഗികൾ ട്രോളികളിൽ ചികിത്സ തേടുന്നതായി റിപ്പോർട്ടുകൾ. അയർലൻഡിലെ ഹോസ്പിറ്റലുകളിൽ നിലവിൽ 564 രോഗികൾക്ക് ചികിത്സക്ക് കിടക്ക ലഭിക്കാതെ ഉണ്ടെന്ന് Irish Nurses and Midwives Organisations (INMO).ന്ടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ അത്യാഹിത വിഭാഗത്തിലെ 464 രോഗികളും മറ്റ് വാർഡുകളിലെ 100 പേരുമാണ് ഉൾപ്പെടുന്നത്. University Hospital Limerick , Cork University Hospital എന്നിവിടങ്ങളിൽ ഇന്നലെ മാത്രം കിടക്ക ലഭിക്കാത്ത 55 രോഗികളാണ് ട്രോളിയിൽ ചികിത്സ തേടിയത്. … Read more

കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യത്തോടുകൂടിയ പുതിയ സ്ട്രോക്ക് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക സൗകര്യത്തോടുകൂടിയ പുതിയ സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. പ്രധാനമന്ത്രി Micheál Martin പുതിയ സ്‌ട്രോക്ക് യൂണിറ്റിന്റെ ഉദ്‌ഘാടന കർമം നിർവഹിച്ചു. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (CUH) പ്രവർത്തനമാരംഭിച്ച പുതിയ സ്‌ട്രോക്ക് യൂണിറ്റിന്റെ സേവനം ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭിക്കുമ്പോൾ ഓരോ വർഷവും ഏകദേശം 1,200 രോഗികൾക്ക് പരിചരണം നൽകാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പുതിയ സ്‌ട്രോക്ക് യൂണിറ്റിൽ നിന്നും അത്യാധുനിക സൗകര്യത്തോടു കൂടിയ ചികിത്സ നൽകാൻ … Read more

അയർലൻഡിലെ ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റിൽ 98,000 ത്തോളം കുട്ടികൾ, ആശങ്കപ്പെടുത്തുന്ന കണക്കുകളെന്ന് IHCA

അയർലൻഡിൽ ചികിത്സ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം 98,000 ത്തോളമെന്ന് വരുമെന്ന് National Treatment Purchase Fund (NTPF) ന്റെ പുതിയ റിപ്പോർട്ട്. രാജ്യത്ത് നിലവിൽ മൊത്തം 897,300 പേര് ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റിൽ ചികിത്സ കാത്ത് കഴിയുന്നത്.ഇതിൽ 97,700 കുട്ടികൾ ആണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.കൂടാതെ വെയിറ്റിംഗ് ലിസ്റ്റിലുള്ള കുട്ടികളിൽ നാലിൽ ഒരാൾ ഒരു വർഷത്തിലേറെയായി ലിസ്റ്റിൽ ഇപ്പോഴും ചികിത്സ ലഭിക്കാൻ കാത്തു നിൽക്കുന്നു. ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രികളിൽ 8,000 കുട്ടികൾ ഡയഗ്‌നോസ്റ്റിക് സ്‌കാനുകൾക്കായി കാത്തിരിക്കുന്നു. ഈ … Read more

അയർലൻഡിൽ ലോങ്ങ് കോവിഡ് ബാധിച്ചവരെ കുറിച്ചുള്ള പഠനറിപ്പോർട്ട് പുറത്ത് :പകുതി ആളുകൾ ഇപ്പോഴും രോഗികൾ

അയർലൻഡിലെ long covid ബാധിച്ചവരെ കുറിച്ചുള്ള പഠനറിപ്പോർട്ട് പുറത്ത്‌, ഒരു വർഷത്തിന് ശേഷവും പകുതി ആളുകൾക്ക് ലക്ഷണങ്ങൾ വിട്ടുമാറിയിട്ടില്ലെന്നാണ് കണ്ടെത്തൽ.Cork University Hospital (CUH), APC Microbiome Ireland at University College Cork, and Long Covid Advocacy Ireland.എന്നിവർ സംയുക്തമായാണ് long covid ബാധിച്ചവരെ കുറിച്ചുള്ള പഠനം നടത്തിയത് “Impact of long Covid on health and quality of life.’എന്ന പഠനത്തിൽ 988 covid ബാധിതരെ ഉൾപ്പെടുത്തി. .ദീർഘകാലം covid ബാധിച്ചവരിൽ … Read more