അൽസ്‌ഹൈമേഴ്‌സ് ചികിത്സയ്ക്കായുള്ള മരുന്നിന് യു. എസ് അംഗീകാരം ; തീരുമാനം സ്വാഗതം ചെയ്ത് അൽസ്‌ഹൈമേഴ്‌സ് സൊസൈറ്റി ഓഫ് അയർലൻഡ്

അല്‍സ്ഹൈമേഴ്സ് രോഗചികിത്സയില്‍ നിര്‍ണ്ണായകമായേക്കാവുന്ന Lecanemab ആന്റി ബോഡി മരുന്നിന് അംഗീകാരം നല്‍കിയ US Food & Drug Administration (FDA) തീരുമാനത്തെ സ്വാഗതം ചെയ്ത് അല്‍സ്ഹൈമേഴ്‍സ് സൊസൈറ്റി ഓഫ് അയര്‍ലന്‍ഡ്. അല്‍സ്ഹൈമേഴ്സുമായി ബന്ധപ്പെട്ട ഓര്‍മക്കുറവിനെ പ്രാരംഭഘട്ടത്തില്‍ തന്നെ കുറയ്ക്കാനുള്ള ശേഷി മരുന്നിനുണ്ടെന്ന് ഇതിനുമുന്‍പ് നടന്ന പരീക്ഷണങ്ങളില്‍ തെളിഞ്ഞിരുന്നു. Lecanemab ആന്റിബോഡി മരുന്നിനെ Leqembi എന്ന പേരിലാണ് മാര്‍ക്കറ്റിലെത്തിക്കുക. അല്‍സ്‍ഹൈമേഴ്സ് രോഗത്തിന്റെ പ്രാഥമിക ഘട്ടത്തിലായിരുന്ന 1795 രോഗികളിലായിരുന്നു മരുന്നിന്റെ രണ്ടാം ഘട്ട പരീക്ഷണം നടന്നത്. രോഗികളുടെ തലച്ചോറില്‍ രൂപപ്പെടുന്ന … Read more

ആരോഗ്യ മേഖലയിലെ 4500 ലധികം ജീവനക്കാർ അസുഖം ബാധിച്ച് അവധിയിൽ ; ജീവനക്കാരുടെ അഭാവം ആശങ്കയുളവാക്കുന്നതായി HSE

അയര്‍ലന്‍ഡില്‍ പകര്‍ച്ചവ്യാധികള്‍ മൂലം ആശുപത്രികള്‍ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് ജീവനക്കാരുടെ അഭാവം. ആശുപത്രികളില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുമ്പോഴും, എമര്‍ജന്‍സി വിഭാഗങ്ങളിലടക്കം ബെഡ്ഡിനായി നിരവധി രോഗികള്‍ കാത്ത് കിടക്കുമ്പോഴും രാജ്യത്തെ 4.5 ശതമാനത്തിലധികം ജീവനക്കാര്‍ അവധിയിലാണെന്ന കണക്കുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. HSE ക്ക് കീഴില്‍ സേവനമനുഷ്ഠിക്കുന്ന ഒരുലക്ഷത്തിലധികം ജീവനക്കാരില്‍ 4500 ലധികം പേര്‍ അസുഖവും, അനുബന്ധ കാരണങ്ങളും മൂലം അവധിയിലാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. അതേസമയം അടുത്ത മൂന്ന്-നാല് ആഴ്ചകളില്‍ ഇന്‍ഫ്ലുവന്‍സ കേസുകളില്‍ വലിയ വര്‍ദ്ധനവുണ്ടാവുമെന്ന … Read more

ആശുപത്രികൾ തിങ്ങിനിറയുന്നു ; നടപടിയില്ലെങ്കിൽ സമരത്തിലേക്കെന്ന് INMO

അയര്‍ലന്‍ഡിലെ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി Irish Nurses and Midwives Organisation (INMO). ബുധനാഴ്ച രാവിലെ മാത്രം 838 രോഗികള്‍ ബെഡ്ഡിന് വേണ്ടി കാത്തുകിടക്കേണ്ട അവസ്ഥയുണ്ടായതായി യൂണിയന്‍ പറഞ്ഞു. ചൊവ്വാഴ്ച 913 രോഗികളും ട്രോളികളില്‍ കാത്തുകിടക്കേണ്ടി വന്നിരുന്നു. സാഹചര്യങ്ങള്‍ ഒട്ടും സ്വീകാര്യമല്ലെന്നും, സര്‍ക്കാരും HSE യും ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആരോഗ്യമേഖലയില്‍ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാക്കുകള്‍ … Read more

പിടിവിടാതെ പകർച്ചവ്യാധികൾ ; ആശുപത്രികളിൽ ഇനിയും തിരക്ക് വർദ്ധിക്കുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly

അയര്‍ലന്‍ഡില്‍ ഫ്ലൂ, കോവിഡ്, RSV കേസുകള്‍ നിയന്ത്രതാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ആശുപത്രികള്‍ക്കുമേലുള്ള സമ്മര്‍ദ്ദം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly.ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും ബെഡ് ലഭിക്കാതെ 931 രോഗികള്‍ കാത്തുകിടക്കേണ്ടി വന്നതായി കഴിഞ്ഞ ദിവസം Irish Nurses and Midwives Organisation ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം HSE യിലെ ഉന്നത ഉദ്യോഗസ്ഥരുമായി രാജ്യത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ വിവരങ്ങള്‍ ഉടന്‍ തന്നെ മന്ത്രി ക്യാബിനറ്റിനെ … Read more

ധാരാളം വെള്ളം കുടിച്ചാൽ ദീർഘകാലം ജീവിക്കാമെന്ന് പഠനം

ധാരാളം വെള്ളം കുടിക്കുന്നവരുടെ ആയുസ്സ് വര്‍ദ്ധിക്കുമെന്നും, ഗുരുതര രോഗങ്ങള്‍ പിടിപെടാതെ രക്ഷപ്പെടാന്‍ കഴിയുമെന്നും പഠനഫലം. യു.എസ് ആസ്ഥാനമായുള്ള മെഡിക്കല്‍ റിസര്‍ച്ച് ഏജന്‍സിയായ National Institutes of Health (NIH) ആണ് ഇത്തരത്തിലൊരു പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള 11255 പേരിലായിരുന്നു പഠനം നടത്തിയത്. കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ serum sodium ഉയരുന്നത് തടയാമെന്നും, ഇതുവഴി ദീര്‍ഘകാലം ജീവിക്കാമെന്നുമാണ് പഠനത്തിലൂടെ തെളിഞ്ഞത്. serum sodium ലെവല്‍‍ ഉയര്‍ന്നു നില്‍ക്കുന്ന‍ ആളുകള്‍ക്ക് (നോര്‍മല്‍ ലെവല്‍-135-146 … Read more

അയർലൻഡിൽ പതിനെട്ട് മുതൽ 49 വരെ പ്രായമുള്ളവർക്ക് കോവിഡ് ബൂസ്റ്റർ ഡോസുകൾ ഉടനെന്ന് HSE

അയര്‍ലന്‍ഡിലെ 18 വയസ്സുമുതല്‍ 49 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ രണ്ടാം ബുസ്റ്റര്‍ ഡോസുകള്‍ ഉടന്‍ നല്‍കുമെന്ന് HSE. ഈ പ്രായപരിധിയിലുള്ളവര്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്കായി HSE.ie എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് HSE അറിയിച്ചിട്ടുണ്ട്. അവസാനമായി വാക്സിനെടുത്ത് ആറ് മാസമെങ്കിലും പൂര്‍ത്തിയായവര്‍ക്കാണ് ബുസ്റ്റര്‍ ഡോസുകള്‍ നല്‍കുക. മാത്രമല്ല കോവിഡ് രോഗമുക്തി നേടിയ ശേഷവും ആറ് മാസമെങ്കിലും പൂര്‍ത്തിയാവണം. രാജ്യത്തെ ഫാര്‍മസികളിലും, ജി,പി മാരുടെ പക്കലും ബൂസ്റ്റര്‍ വാക്സിന്‍ ഡോസുകള്‍ ലഭ്യമാണെന്നുംHSE അറിയിച്ചിട്ടുണ്ട്. National Immunisation Advisory Committee … Read more

തിങ്ങിനിറഞ്ഞ് ആശുപത്രികൾ ; അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് INMO

കോവിഡ്, ഇന്‍ഫ്ലുവന്‍സ, അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് മൂലം അയര്‍ലന്‍ഡിലെ ആശുപത്രികള്‍ തിങ്ങിനിറയുന്നതായി Irish Nurses and Midwives Organisation(INMO). സാധാരണായായി ഈ സമയങ്ങളില്‍ ഉണ്ടാവാത്ത തരത്തിലുള്ള തിരക്കാണ് നിലവില്‍ ആശുപത്രികള്‍ നേരിടുന്നതെന്ന് INMO പറഞ്ഞു. രാജ്യത്തെ ചെറുതും, വലുതുമായുള്ള എല്ലാ ആശുപത്രികളിലെയും അവസ്ഥ ഇതാണെന്നും, ഇതുമൂലം രോഗികള്‍ക്ക് കൃത്യമായി ചികിത്സ നല്‍കുന്നതിനായി ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും INMO പറഞ്ഞു. ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ni Sheaghdha ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ മോശമാവാതിരിക്കാന്‍ പബ്ലിക് … Read more

വൈറസ് രോഗവ്യാപനം ; അധികസമയം ജോലി ചെയ്യാൻ അയർലൻഡിലെ ജി പി മാർക്ക് നിർദ്ദേശം

കോവിഡ് -19, ഇൻഫ്ലുവൻസ അടക്കമുള്ള രോഗബാധകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അയര്‍ലന്‍ഡിലെ ജീ.പി മാര്‍ അധികസമയംജോലി ചെയ്യണമെന്ന് നിര്‍ദ്ദേശം. അടുത്ത നാലാഴ്ചത്തേക്ക് ദിവസേനയുള്ള ഷിഫ്റ്റുകളിലും ശനിയാഴ്ചകളിലും കൂടുതൽ സമയം ജോലി ചെയ്യണമെന്നാണ് ഐറിഷ് മെഡിക്കൽ ഓർഗനൈസേഷനും (ഐഎംഒ) എച്ച്എസ്ഇയും സംയുക്തമായി അയച്ച കത്തിൽ പറയുന്നത്. രാജ്യത്തുടനീളമുള്ള ജനറൽ പ്രാക്ടീഷണർമാർക്ക് വെള്ളിയാഴ്ച വൈകുന്നേരം ഇമെയിൽ വഴി ഈ കത്ത് ലഭിച്ചിരുന്നു. അതേസമയം IMO യുടെയും HSE യുടെയും പുതിയ നീക്കത്തെക്കുറിച്ച് തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്ന പരാതിയുമായി രാജ്യമെമ്പാടുമുള്ള നിരവധി ജി.പി മാര്‍ … Read more

കോവിഡ് ആശങ്ക വർദ്ധിക്കുന്നു ; കൂടുതൽ രോഗികൾ ഡബ്ലിൻ , വാട്ടർഫോർഡ് , കോർക്ക് ആശുപത്രികളിൽ

അയര്‍ലന്‍ഡില്‍ കോവിഡ് രോഗവ്യാപനം ദിനംപ്രതി ശക്തമാവുന്നു. നിലവില്‍ 703 രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നതായാണ് HSE പുറത്തുവിടുന്ന വിവരം. രാജ്യം നിലവില്‍ നേരിടുന്ന കോവിഡ് വ്യാപനത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളിലെന്നാണ് റിപ്പോര്‍ട്ട്. HSE പുറത്തുവിട്ട ഡാറ്റ പ്രകാരം കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 55 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 53 ഉം രോഗികള്‍ ചികിത്സയില്‍ കഴിയുകയാണ്. ഡബ്ലിന്‍ സെന്റ് ജെയിംസ് ആശുപത്രിയിലാണ് ഏറ്റവും കുടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. … Read more

ആൾക്കൂട്ടങ്ങളിലും , പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കണമെന്ന നിർദ്ദേശവുമായി ചീഫ് മെഡിക്കൽ ഓഫീസർ

ആള്‍ക്കൂട്ടങ്ങളില്‍ ഇറങ്ങുമ്പോഴും, പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും ഫേസ് മാസ്കുകള്‍ ധരിക്കണമെന്ന നിര്‍ദ്ദേശവുമായി അയര്‍ലന്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെഡ സ്മിത്ത്. കോവിഡ്, RSV, ഫ്ലൂ കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് CMO യുടെ നിര്‍ദ്ദേശം. ”കോവിഡ് ഇപ്പോഴും നമ്മോടൊപ്പം തന്നെയുണ്ടെങ്കിലും ആരും തന്നെ മാസ്ക് ധരിക്കുന്നില്ല, ഇതോടൊപ്പം തന്നെ മറ്റു വൈറസുകളും വ്യാപിക്കുകയാണ്, അതിനാല്‍ പൊതുഗതാഗതസംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും, തിരക്കേറിയ സ്ഥലങ്ങളില്‍ ഇറങ്ങുമ്പോഴും ശരിയായ രീതിയില്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെടുകയാണെന്ന്’’ അവര്‍ പറഞ്ഞു. മാസ്ക് ധരിക്കുമ്പോള്‍ … Read more