ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍ നടത്തി

ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. പൂനെയിലെ ഗ്യാലക്‌സി കെയര്‍ ലാപ്രോസ്‌കോപി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്. ഗര്‍ഭപാത്രമില്ലാതെ ജനിച്ച സോലാപുരില്‍ നിന്നുള്ള 21 വയസുകാരിയായ പെണ്‍കുട്ടിക്ക് അമ്മയാണ് ഗര്‍ഭപാത്രം നല്‍കിയത്. ചികിത്സകള്‍ പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് സാധാരണ സ്ത്രീകളെ പോലെ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായത് മെഡിക്കല്‍ രംഗത്തെ പുതിയ ചുവടുവയ്പ്പാണെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു. വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. പെണ്‍കുട്ടി … Read more

യൂറോപ്പില്‍ പവിഴം റൈസ് ബ്രാന്‍ എണ്ണക്ക് പ്രിയമേറുന്നു ; സീറോ കൊളസ്‌ട്രോള്‍ ; ചര്‍മ്മ സംരക്ഷണത്തിനുത്തമം

ഡബ്ലിന്‍: അരിയിലെ തവിടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒരു എണ്ണയാണ് തവിടെണ്ണ (Rice bran oil). ഇന്ത്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ തവിടെണ്ണയെ പാചക ആവശ്യത്തിന് ഉപയോഗിച്ചു വരുന്നു.തവിടെണ്ണ വിറ്റാമിന്‍ E ല്‍ സമ്പന്നമായതിനാല്‍ ഇത് ഒരു antioxidant കൂടിയാണ്.കാന്‍സര്‍ രോഗ പ്രതിരോധനത്തിനും ശരീരത്തിലെ രോഗപ്രതിരോഗ ശക്തി വ്യാപനത്തിനും തവിടെണ്ണ സഹായകമാണ്. തവിടെണ്ണയില്‍ 37 ശതമാനം polyunsaturated fats (PUFA) , 45 ശതമാനം monounsaturated fats (MUFA) എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ഇത് ഏകദേശം 1:1 അനുപാതത്തിലാണ്. … Read more

ബ്ലഡ് പ്രഷര്‍ പരിശോധിക്കാത്തവര്‍ ഉടന്‍ തയ്യാറാവുക: ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

മേയ് മാസം ലോകം മുഴുവന്‍ രക്ത സമ്മര്‍ദ്ദ പരിശോധനക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഓര്‍മ്മിപ്പിച്ചു. 25 മില്യണ്‍ പരിശോധനകള്‍ ഈ മാസം പൂര്‍ത്തിയാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഓരോ വര്‍ഷവും രക്ത സമ്മര്‍ദ്ദം മൂര്‍ച്ഛിച്ച് 10 മില്യണ്‍ ജനങ്ങള്‍ മരണപെടുന്നുണ്ടെന്നാണ് കണക്കുകള്‍. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മര്‍ദ്ദം ഒരു തവണ പോലും പരിശോധിക്കാത്തവര്‍ ലക്ഷോപലക്ഷം ആളുകള്‍ ഉണ്ടെന്നാണ് ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ കണക്കുകൂട്ടല്‍. പണ്ട് അമിത രക്ത സമ്മര്ധവും ഷുഗറും പണക്കാരുടെ രോഗങ്ങള്‍ ആയിരുന്നു. ഇന്ന് … Read more

എനര്‍ജി ഡ്രിങ്ക് ഉപയോഗം സുരക്ഷിതമല്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

യു.എസ്സില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മരണം എനര്‍ജി ഡ്രിങ്ക് ഉപയോഗത്തിലൂടെയാണെന്നു സ്ഥിതീകരിച്ചതോടെ ഐറിഷ് വിദ്യാര്‍ത്ഥികള്‍ക്കും ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇതിലടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന വസ്തുവിന്റെ അളവ് ശരീരത്തില്‍ കൂടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും പറയപ്പെടുന്നു. ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ വളരെ വേഗത്തില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് ആപത്കരമായ സ്ഥിതി വിശേഷം ക്ഷണിച്ചു വരുത്തുന്നതും. ഒരു ഡ്രിങ്കില്‍ മൂന്നോ, നാലോ കപ്പ് കാപ്പിക്ക് ആവശ്യമായ അത്രയും പഞ്ചസാരയും ഉണ്ടാകും. ഇത് ആരോഗ്യത്തെ പ്രതിരോധത്തിലാക്കുമെന്ന് safefood.eu-വിലെ ചീഫ് ന്യൂട്രിഷ്യന്‍ … Read more

കുട്ടികള്‍ ഏതു നേരവും കമ്പ്യൂട്ടറിനു മുന്നിലാണോ? എങ്കില്‍ രോഗം അരികിലുണ്ട്: ലോകാരോഗ്യ സംഘടന

കമ്പ്യൂട്ടറിനും മൊബൈല്‍ ഫോണിലും കൂടുതല്‍ നേരം ചെലവിടുന്ന കുട്ടികളുടെ ആരോഗ്യം അപകടത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോക ആരോഗ്യ സംഘടനാ പുറത്തുവിട്ട അഡോളസെന്റ് ഒബ്‌സസിറ്റി ആന്‍ഡ് റിലേറ്റഡ് ബിഹേവിയര്‍ റിപ്പോര്‍ട്ടിലാണ് കുട്ടികളുടെ ആരോഗ്യവും ഇലക്ട്രോണിക് മാധ്യങ്ങളുടെ ബന്ധവും സൂചിപ്പിക്കുന്ന മുന്നറിയിപ്പ്. 2002 മുതല്‍ 2014 വരെയുള്ള 14 വര്‍ഷക്കാലയളവിലെ കുട്ടികളുടെ ആരോഗ്യ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 42 രാജ്യങ്ങളിലെ 2 ലക്ഷത്തില്‍ പരം കുട്ടികളിലാണ് സര്‍വേ നടത്തിയത്. ഭക്ഷണ ശീലങ്ങളില്‍ നിയന്ത്രണം ഇല്ലാതിരിക്കുകയും, വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നവരില്‍ … Read more

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുഞ്ഞുങ്ങില്‍ സംസാര വൈകല്യം ഉണ്ടാക്കിയേക്കുമെന്ന് പഠനം

കുഞ്ഞുങ്ങളുടെ കരച്ചില്‍ നിര്‍ത്താനും ബഹളം വയ്ക്കുമ്പോള്‍ ശാന്തരാകാനും കയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ വച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ നമ്മുടെ ചുറ്റനുമുണ്ട്. കുഞ്ഞുങ്ങള്‍ കളിച്ചും ചിരിച്ചും വളരേണ്ട പ്രായത്തിലാണ് ഈ സ്മാര്‍ട്ടഫോണ്‍ മരുന്ന് നല്‍കുന്നത്. എന്നാല്‍ ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പഠനം. ടൊറന്റോയില്‍നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ഇങ്ങനെ സ്മാര്‍ട്ട് ഫോണുമായി കൂടുതല്‍ ഇടപഴകി വളരുന്ന കുഞ്ഞുങ്ങള്‍ വളരെ പതുക്കെ മാത്രമേ സംസാരിച്ചുതുങ്ങൂ എന്നാണ് പഠനം പറയുന്നത്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളെ വിശദമായി പഠിച്ചശേഷമാണ് … Read more

ആഗോള തലത്തില്‍ സിസ്റ്റിക് ഫൈബ്രോസിസ് രോഗികള്‍ ഏറ്ററ്വും കൂടുതല്‍ അയര്‍ലണ്ടിലെന്ന് പഠനങ്ങള്‍

ആഗോളതലത്തില്‍ സി.എഫ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ അയര്‍ലണ്ടിലാണെന്ന് പുതിയ സര്‍വേകള്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ടില്‍ സി.എഫ് രോഗികള്‍ 1200 പേര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയും, യു.എസിനെയും അപേക്ഷിച്ച് ഇരട്ടിയിലധികമാണ് അയര്‍ലണ്ടില്‍ ഈ രോഗികളുടെ നിരക്ക്. സങ്കീര്‍ണ ജനിതക രോഗമായ സിസ്റ്റിക് ഫൈബ്രോസിസി ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ഈ രോഗം വൃക്ക, കുടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും തകരാറിലാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സിസ്റ്റിക് ഫൈബ്രോസിസ് അയര്‍ലണ്ട് എന്ന സംഘടനയാണ് സര്‍വേ നടത്തിയത്. രോഗികളുടെ ക്ഷേമം സംരക്ഷിക്കാന്‍ ധനശേഖരണം … Read more

വേദന സംഹാരികള്‍ ഹൃദയാഘാതത്തിനു കാരണമായേക്കുമെന്ന് കണ്ടെത്തല്‍

വേദനസംഹാരികള്‍ ഒരു പരിധിയില്‍ കൂടുതല്‍ കഴിച്ചാല്‍ ഹൃദയാഘാതം വിളിച്ചുവരുത്തുമെന്ന് പഠന റിപ്പോര്‍ട്ട്. ഇബുപ്രോഫെന്‍ പോലുള്ള വേദന സംഹാരികള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. ഈ മരുന്ന് കഴിച്ച് ആദ്യ 30 ദിവസം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 4.46 ലക്ഷം പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. അടുത്തകാലത്തായി ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഇതിന് പ്രധാന കാരണം ജീവിത രീതിയില്‍ ഉണ്ടായ മാറ്റമാണ്. എന്നാല്‍ ഡോക്റ്റര്‍മാരുടെ നിര്‍ദേശമില്ലാതെ മരുന്നു കഴിക്കുന്നതും ഇതിന് കാരണമാണെന്ന് … Read more

നിരന്തരമായ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗം വിറ്റാമിന്‍ ഡി യുടെ അഭാവത്തിന് കരണമാകാമെന്ന് പഠനങ്ങള്‍

സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങള്‍. ജേണല്‍ ഓഫ് ദ് അമേരിക്കന്‍ ഓസ്റ്റിയോപ്പതിക് അസോസിയേഷനില്‍ വന്ന ലേഖനത്തില്‍ ട്യൂറോ യൂണിവേഴ്സിറ്റി ഫ്രൊഫസറും ഗവേഷകനുമായ കിം ഫോട്ടന്‍ ഹോര്‍ നടത്തിയ ഗവേഷണത്തിലൂടെയാണ് ഇത് കണ്ടുപിടിക്കപെട്ടത്. ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് ദുര്‍ബലപ്പെടുന്നതാണ് വിറ്റാമിന്‍ ഡി യുടെ അഭാവത്തിന് കാരണം. വിറ്റാമിന്‍ -ഡിയുടെ അഭാവംമൂലം ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞില്ല വിറ്റാമിന്‍ -ഡി യുടെ കുറവുമൂലംബ്ലഡ് പ്രഷര്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. വിറ്റമിന്‍ ഡി … Read more

കാപ്പി കുടിച്ചാല്‍ പ്രോസ്റ്റേറ്റ് അര്‍ബുദം തടയാം

ദിവസം മൂന്ന് കപ്പ് കാപ്പിയിലധികം കുടിക്കുന്നത് പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത അമ്പത് ശതമാനത്തിലധികം കുറയ്ക്കുമെന്ന് കണ്ടെത്തല്‍. ഇറ്റലിയിലെ ഏഴായിരത്തിലധികം പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കാപ്പിയില്‍ അടങ്ങിയ കഫീനില്‍ അര്‍ബുദത്തെ തടയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് അര്‍ബുദം തടയാന്‍ ഉള്ള കഫീന്റെ പങ്കിനെ പറ്റി ഈ പഠനം വെളിച്ചം വീശുന്നു. അടുത്തിടെ നിരവധി അന്താരാഷ്ട്ര പഠനങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ടായെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ അപര്യാപ്തമായിരുന്നു. ചിലതാകട്ടെ വൈരുധ്യങ്ങള്‍ നിറഞ്ഞതും. ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത … Read more