അര്‍ബുദ സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഉത്തമം

  ആരോഗ്യകരമായ പാനീയമാണ് ഗ്രീന്‍ ടീ. ആന്റി ഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും കലവറ ആണിത്. നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞ ഗ്രീന്‍ ടീ യുടെ ആരോഗ്യ ഗുണങ്ങള്‍ ഇതാ. ആരോഗ്യം മെച്ചപ്പെടുത്തുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ഗ്രീന്‍ ടീ യില്‍ ഉണ്ട്. പോളി ഫിനോളുകളായ ഫ്ലെവനോയിഡുകളും കറ്റെചിനുകളും ഗ്രീന്‍ ടീ-യില്‍ ഉണ്ട്. ശക്തി ഏറിയ നിരോക്സീകാരികളായി ഇവ പ്രവര്‍ത്തിക്കുന്നു. ഇവ ഫ്രീ റാഡിക്കലുകളുടെ രൂപീകരണം കുറയ്ക്കുന്നു. അങ്ങനെ കോശങ്ങളെയും തന്മാത്രകളെയും നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. എപിഗാലോകറ്റെചിന്‍ ഗാലേറ്റ് എന്ന ആന്റി … Read more

കാപ്പി കുടിച്ചാല്‍ ആയുസ്സ് കൂടുമോ ? പുതിയ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

കാപ്പി കുടിയും ആയുരാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷകര്‍. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ (ഐ.എ.ആര്‍.സി), എംപീരിയല്‍ കോളേജ് ലണ്ടന്‍ എന്നീ രണ്ട് അന്താരാഷ്ട്ര പഠനങ്ങളിലാണ് കാപ്പി കുടിക്കുന്നവരിലെ ആയുസ്സ് കുടിക്കാത്തവരെക്കാള്‍ കൂടുതലാണെന്നു കണ്ടെത്തിയത്. യൂറോപ്പിലെ പത്ത് രാജ്യങ്ങളിലായി അഞ്ച് ലക്ഷത്തിലേറെ ആളുകളില്‍ നടത്തിയ പഠനത്തില്‍ ഈ ബന്ധം കണ്ടെത്തിയതിനോടൊപ്പം യു.എസിലും 2 ലക്ഷത്തോളം ആളുകളെ ഇത്തരം പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴും കാപ്പി കുടിക്കുന്നവര്‍ കുടിക്കാത്തവരെക്കാള്‍ ആരോഗ്യപരമായി മികച്ചു നില്‍ക്കുന്നുവെന്ന് പഠനഫലമാണ് ലഭിച്ചിരിക്കുന്നത്. കാപ്പി കുടി ശീലമാക്കിയവര്‍ക്ക് … Read more

എയ്ഡ്സിനേക്കാള്‍ മാരകമായ ലൈംഗികരോഗം പടരുന്നതായി WHO

എയ്ഡ്സിനേക്കാള്‍ മാരക രോഗാണുവായ ഗൊണോറിയ വിഭാഗത്തില്‍ പെടുന്ന ലൈംഗിക രോഗം ആശങ്കസൃഷ്ടിക്കുംവിധം പടരുന്നതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ മുന്നറിയിപ്പ്. ഫലപ്രദമായ മരുന്ന് കണ്ടെത്താനാകാത്തതാണ് ഈ രോഗത്തെ എയ്ഡ്സിനേക്കാള്‍ മാരകരോഗമെന്ന വിശേഷണത്തിന് അര്‍ഹമാക്കുന്നത്. അതിവേഗത്തില്‍ പകരാനുള്ള ശേഷിയും ഈ രോഗത്തെ മാരകരോഗങ്ങളുടെ പട്ടികയില്‍ എയ്ഡ്സിനേക്കാള്‍ മുന്നിലെത്തിക്കുന്നു. 77 രാജ്യങ്ങളി നടത്തിയ പഠനത്തില്‍ അടിയന്തിരമായി ഈ രോഗത്തിന് പ്രധിരോധ സംവിധാനം ആവശ്യമാണെന്ന് കണ്ടെത്തി. ചില രാജ്യങ്ങള്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള സാദ്ധ്യതകള്‍ കണ്ടെത്തിയെങ്കിലും ഇപ്പോഴുള്ള ആന്റിബയോട്ടിക്കുകള്‍ക്കൊന്നും ഇതിന് ഫലപ്രദമല്ല. ഗൊണോറിയ എച്ച്ഒ … Read more

ഗര്‍ഭകാലത്ത് മധുരം കൂടിയാല്‍ കുട്ടിക്ക് ആസ്മ സാധ്യത വര്‍ദ്ധിക്കുമെന്ന് പുതിയ കണ്ടെത്തല്‍

ഗര്‍ഭകാലത്ത് മധുരം അകത്താക്കുന്നവര്‍ സൂക്ഷിക്കുക;ഗര്‍ഭസ്ഥ ശിശുവിന് ആസ്മ ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത 90 ശതമാനം കൂടുതലാണ്. യു.കെ യില്‍ 9000 അമ്മമാരിലും അവരുടെ കുട്ടികളിലും നടത്തിയ പഠനത്തില്‍ ഗവേഷകര്‍ അമ്മാമാരിലെ പ്രമേഹവും കുട്ടികളിലെ ആസ്മയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 235 ദശലക്ഷം പേര്‍ക്ക് ആസ്ത്മ ഉള്ളതായി കണക്കാക്കപ്പെടുന്നു, ഇത് കുട്ടികളില്‍ സാധാരണ രോഗമാണ്. 2025 ആകുമ്പോഴേക്കും ആ എണ്ണം 400 മില്യണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള കുട്ടികളില്‍ അലര്‍ജി … Read more

ക്യാന്‍സര്‍ ചികിത്സ മേഖലയിലെ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കമാകും

അയര്‍ലണ്ടിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗനിര്‍ണ്ണയ നിലവാരം, ചികിത്സ, അതിജീവനനിരക്ക് എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിഷ്‌കരിച്ച ദേശീയ കാന്‍സര്‍ നിര്‍മാര്‍ജന പദ്ധതി ഇന്ന് പ്രസിദ്ധീകരിക്കും. 2040 ആകുമ്പോഴേക്കും കാന്‍സര്‍ രോഗികളുടെ എണ്ണം ഇപ്പോഴുള്ളതില്‍ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2006 ലാണ് ഇതിനു മുന്‍പ് ദേശീയ ക്യാന്‍സര്‍ നിര്‍മാര്‍ജന പദ്ധതി പ്രസിദ്ധീകരിച്ചത്. ഈ പദ്ധതി പ്രവൃത്തിപദത്തില്‍ കൊണ്ടുവന്നതുമൂലം കാന്‍സര്‍ രോഗനിര്‍ണയത്തിലും, ചികിത്സയിലും, നിലനില്‍പ്പിലും വന്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ക്യാന്‍സര്‍ ചികിത്സ മേഖലയില്‍ 2026 വരെ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ നടത്താന്‍ ഇപ്പോള്‍ ആവിഷ്‌കരിക്കുന്ന … Read more

ഭക്ഷണശേഷം ഉടന്‍ പാടില്ലാത്തവ…

പോഷക സംപുഷ്ടമായ നിയന്ത്രിത ഭക്ഷണം, ഒപ്പം ശാരീരിക പ്രവര്‍ത്തനങ്ങളും. ഇതാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉയര്‍ന്ന അളവില്‍ മാംസ്യം, അന്നജം, ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. കൂടാതെ ധാരാളം വെള്ളവും കുടിക്കണം. പൂരിത കൊഴുപ്പുകള്‍, പ്രോസസ്ഡ് ഫുഡ്സ്, മദ്യം, പുകവലി ഇവയെല്ലാം ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണം. ശരീരഭാരം നിയന്ത്രിച്ച് രോഗമില്ലാത്ത അവസ്ഥയില്‍ എത്താന്‍ ഇത് മൂലം സാധിക്കും. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാന പ്പെട്ട കാര്യമാണ്. ഭക്ഷണം കഴിച്ച … Read more

മത്സ്യം കഴിക്കൂ, സന്ധിവാതം കുറയ്ക്കാം

സന്ധിവേദന കുറയ്ക്കാനും സന്ധിവാതം മൂലം ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും മത്സ്യം കഴിക്കുന്നത് മൂലം സാധിക്കും എന്ന് അമേരിക്കന്‍ ഡോക്ടര്‍മാരുടെ പഠനം. വിവിധ തരം (വറുക്കാത്ത) മത്സ്യത്തിന്റെ ഉപയോഗം 176 പേരില്‍ പരിശോധിച്ചു. പഠനത്തി നായി ശാരീരിക പരീക്ഷകള്‍, രക്ത പരിശോധന എന്നിവ നടത്തുകയും ഫുഡ് ഫ്രീക്ന്‍സി ചോദ്യാവലി പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മത്സ്യ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ പഠനത്തില്‍ പങ്കെടുത്തവരെ ഗ്രൂപ്പുകള്‍ ആയി തിരിച്ചു. മാസത്തില്‍ ഒരു തവണയില്‍ കുറവ്, മാസത്തില്‍ ഒരിക്കല്‍, ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ … Read more

കൊളസ്ട്രോളും ശരീര ഭാരവും കുറയ്ക്കാന്‍ കറുവപ്പട്ട ഉത്തമമെന്ന് പഠനം

നമ്മുടെ അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമായ കറുവപ്പട്ടയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. കറുവപ്പട്ട പൊണ്ണത്തടിയും ഉപാപചയ രോഗങ്ങളും കുറയ്ക്കും എന്ന് ന്യൂഡല്‍ഹിയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞു. പൊണ്ണത്തടി, ഗ്ലൂക്കോസ് ടോളറന്‍സ്, രക്താതിമര്‍ദം, ഉയര്‍ന്ന ട്രൈ ഗ്ലിസെ റൈഡുകള്‍ ഇവ ഉള്ള 114 സ്ത്രീ പുരുഷന്മാരില്‍ ഫോര്‍ട്ടിസ് ഡയബെറ്റിസ്, ഒബീസിറ്റി ആന്‍ഡ് കൊളസ്‌ട്രോള്‍ ഫൌണ്ടേഷന്‍ ആണ് പഠനം നടത്തിയത്. കറുവപ്പട്ട പൊടിച്ചത് ദിവസവും 3ഗ്രാം വീതം 16 … Read more

തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദബാധ അയര്‍ലണ്ടില്‍ വര്‍ധിക്കുന്നു.

നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രിയുടെ കണക്കനുസരിച്ച് തൊലിപ്പുറത്തുണ്ടാകുന്ന ക്യാന്‍സര്‍ ബാധ അയര്‍ലണ്ടില്‍ വര്‍ധിച്ചുവരുന്നതായി പഠന റിപ്പോര്‍ട്ടുകള്‍. 2014 -ല്‍ ക്യാന്‍സര്‍ സൊസൈറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 10 ,304 നോണ്‍ -മെലാനോമ സ്‌കിന്‍ ക്യാന്‍സറും 1041 മെലാനോമ സ്‌കിന്‍ ക്യാന്‍സറും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് മൂലമാണ് പ്രധാനമായും തൊലിപ്പുറത്തുണ്ടാകുന്ന അര്‍ബുദ ബാധ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ഇത് തടയാന്‍ പ്രചരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐറിഷ് സ്‌കിന്‍ ഫൗണ്ടേഷന്‍ സൊസൈറ്റി. സ്‌കിന്‍ ക്യാന്‍സറിനെ എത്രമാത്രം തടയാന്‍ പറ്റുമെന്ന് അവബോധം … Read more

നിത്യോപയോഗ വസ്തുക്കളില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം

നിത്യോപയോഗ വസ്തുക്കളിലെ ടൈറ്റാനിയം ഡൈ ഓക്സൈഡ് സാന്നിധ്യം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം. ജീവിതത്തില്‍ ഓരോ ദിവസവും തുടങ്ങുന്നത് കാന്‍സര്‍ ക്ഷണിച്ചുവരുത്തുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണെന്നും യൂറോപ്യന്‍ കെമിക്കല്‍ ഏജന്‍സി (EKA)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂത്ത്പേസ്റ്റ് മുതല്‍ ചുവരിലെ പെയിന്റില്‍ വരെ ടൈറ്റാനിയം ഡൈ ഓക്സൈഡിന്റെ സാന്നിധ്യം ഉണ്ട്. ഇത് ശ്വസിക്കുന്നതോടെ കാന്‍സറിനുള്ള സാധ്യത അതീവ ഗുരുതരമാണെന്നു പഠനത്തില്‍ കണ്ടെത്തി. വീട്ടില്‍ ഉപയോഗിക്കുന്ന സണ്‍സ്‌ക്രീന്‍, ഭക്ഷണത്തിന് നിറം നല്‍കുന്ന വസ്തുക്കള്‍ തുടങ്ങിയവയും കാന്‍സര്‍ ഉണ്ടാക്കും. ടൈറ്റാനിയം ഡൈ ഓക്സൈഡ് … Read more