ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപോയോഗപ്പെടുത്തി സ്‌കിന്‍ ക്യാന്‍സര്‍ കണ്ടെത്താമെന്ന് പഠനം

  ത്വക്കിലെ അര്‍ബുദം (മെലനോമ സ്‌കിന്‍ ക്യാന്‍സര്‍) കണ്ടെത്താന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ സംവിധാനവുമായി ശാസ്ത്രലോകം. മെലനോമ സ്‌കിന്‍ ക്യാന്‍സര്‍ പ്രാഥമിക ദശയില്‍തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനം ഒരുക്കാനാണ് ഗവേഷകര്‍ തയ്യാറെടുക്കുന്നത്. പ്രാരംഭ ദിശയില്‍ കണ്ടെത്താന്‍ സാധിച്ചാല്‍ ചികില്‍സയിലൂടെ പൂര്‍ണമായും ഭേദമാകാവുന്ന രോഗമാണിത്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ മെഷിന്‍ ലേണിംഗ് സോഫ്റ്റ് വെയര്‍ ത്വക്കിന്റെ ചിത്രങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് മെലനോമയുടെ അടയാളങ്ങള്‍ തുടക്കത്തില്‍തന്നെ നിര്‍ണയിക്കാന്‍ സഹായിക്കും. പതിനായിരക്കണക്കിന് ത്വക്കിന്റെ ചിത്രങ്ങളിലൂടെ അവയിലെ യൂമെലാനിന്റെയും ഹീമോഗ്ലോബിന്റെയും അളവുകള്‍ … Read more

ബീറ്റ്റൂട്ട് അത്ര നിസാരക്കാരനല്ല…. നിങ്ങളുടെ തലച്ചോറിനെ ചെറുപ്പമാക്കും

  കുഞ്ഞുങ്ങള്‍ക്ക് ബീറ്റ്റൂട്ട് നല്‍കുന്നത് തലച്ചോറിന് ആവശ്യമായ ഓക്സിജന്‍ പ്രധാനം ചെയ്യുന്നതോടൊപ്പം കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഉന്‍മേഷവാന്‍മാരാക്കുന്നതായും കണ്ടെത്തല്‍. മാത്രമല്ല കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും പുതിയ പഠനങ്ങളില്‍ പറയുന്നുണ്ട്. വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്സൈഡ് ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിവിധ പ്രായത്തിലുള്ളവരില്‍ വ്യായമം ചെയ്യുന്നതിന്റെ ഇരട്ടി ഫലം ഇത് നല്‍കുമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. ബീറ്റ്റൂട്ട് … Read more

ആരോഗ്യകരമായ ജീവിതശൈലി ആസ്ത്മയെ നിയന്ത്രിക്കുമെന്ന് പഠനം

കുട്ടികളെയും മുതിര്‍ന്ന വരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ജനിതകവും പാരിസ്ഥിതികവും സാമൂഹികവും ആയ നിരവധി ഘടകങ്ങള്‍ ആസ്ത്മക്ക് കാരണമാകാം. ആസ്ത്മ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിക്കില്ല. എന്നാല്‍ ലക്ഷണങ്ങളെ പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്താനാകും. ലോകത്ത് കോടിക്കണക്കിനു പേരാണ് ആസ്തമ മൂലം വിഷമിക്കുന്നത്. ശ്വാസം മുട്ടല്‍, വലിവ്, നെഞ്ചു വേദന, വിമ്മിട്ടം തുടങ്ങിയ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ ഭൂരിപക്ഷം പേരും മരുന്നിനെ ആശ്രയിക്കുന്നു. ആസ്ത്മ കൂടിയെങ്കിലോ എന്ന് കരുതി പലരും വ്യായാമം ചെയ്യാറുമില്ല. എന്നാല്‍ പഴങ്ങളും പച്ചക്കറികളും പ്രൊട്ടീനും … Read more

പൊണ്ണത്തടിയെ സൂക്ഷിച്ചോളൂ ! അമിത വണ്ണം ക്യാന്‍സര്‍ ഉണ്ടാക്കുമെന്ന് ഗവേഷക സംഘം

ഡബ്ലിന്‍: പൊണ്ണത്തടിയുള്ളവര്‍ക്ക് പ്രമേഹവും ഹൃദ്രോഗവും മാത്രമല്ല അര്‍ബുദബാധയും ഉണ്ടാകുമെന്ന കണ്ടെത്തലുമായി പുതിയ പഠനങ്ങള്‍. അമിത വണ്ണം ശരീരത്തില്‍ അര്‍ബുദബാധക്ക് കാരണമാകുമെന്ന് ഗവേഷണ സംഘം വെളിപ്പെടുത്തുന്നു. അയര്‍ലണ്ടില്‍ ഒരു വര്‍ഷം 300 അര്‍ബുദ ബാധിതനാണ് മരണത്തിന് കീഴടങ്ങുന്നത്. ഇവരില്‍ 90 ശതമാനവും പൊണ്ണത്തടിയുള്ളവരാണെന്ന് ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവും, നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാമും സംയുക്തമായി നടത്തിയ ഗവേഷണം ഐറിഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധപ്പെടുത്തി. സ്ത്രീകളില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ ഉള്‍പ്പെടെ പലതരത്തിലുള്ള അര്‍ബുദബാധക്കും അമിതവണ്ണം ഒരു കാരണമായി മാറുന്നുണ്ടെന്ന നിഗമനത്തിലാണ് … Read more

ക്യാന്‍സര്‍ രോഗികളുടെ നിരക്ക് വര്‍ദ്ധനവ്: സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍

  മൂന്ന് വര്‍ഷമായി ദേശീയ നിരക്കിനെ അപേക്ഷിച്ച് കേരളത്തില്‍ ക്യാന്‍സര്‍ രോഗികളുടെ നിരക്ക് നാല് മടങ്ങ് വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. ഇന്ത്യസ്പെന്‍ഡ് 2016 മുതല്‍ ഒരു ലക്ഷം പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇന്ന് പാര്‍ലമെന്റില്‍ വച്ചത്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാരില്‍ പ്രതിവര്‍ഷം ക്യാന്‍സര്‍ കണ്ടെത്തുന്നുണ്ട്. കൂടാതെ 6,80,000 പ്രതിവര്‍ഷം ഈ രോഗത്താല്‍ മരിക്കുകയും ചെയ്യുന്നുണ്ട്. ഒരുകാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ രോഗമെന്ന് കരുതിയിരുന്ന ക്യാന്‍സര്‍ അടുത്ത 18 വര്‍ഷത്തിനിടെ 70 ശതമാനത്തോളം വര്‍ദ്ധിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2012ല്‍ … Read more

ചോക്ലേറ്റ് കഴിച്ച് പ്രമേഹം തടയാമെന്ന് പുതിയ കണ്ടെത്തല്‍

ചോക്ലേറ്റ് കഴിക്കുന്നത് പ്രമേഹം തടയാന്‍ സഹായിക്കും. സംഗതി സത്യമാണ്. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ കാണുന്ന ചില സംയുക്തങ്ങള്‍ പ്രമേഹം തടയാനും പ്രമേഹ ചികിത്സക്കും സഹായിക്കും എന്ന് ഏററവും പുതിയ പഠനത്തില്‍ തെളിഞ്ഞു. ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കൂടുതല്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ കൊക്കോയില്‍ അടങ്ങിയ എപികറ്റെച്ചിന്‍ മോണോമിയറുകള്‍ എന്ന സംയുക്തം സഹായിക്കുന്നു. എപികറ്റെച്ചിന്‍ മോണോമിയറുകളുടെ വര്‍ധിച്ച സാന്നിധ്യം ബീറ്റ കോശങ്ങളെ ശക്തിയോടെ നിലനിര്‍ത്തുകയും ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ ഉള്ള … Read more

നാല്‍പ്പതിലെ നല്ല നടത്തം പ്രോല്‍സാഹിപ്പിച്ച് ആരോഗ്യ വകുപ്പ്

പ്രായം നാല്‍പ്പതുകളിലെത്തുമ്പോള്‍ മധ്യവയസിലെത്തിയെന്നു കരുതി നിരാശ ബാധിക്കുന്നവരുണ്ടായിരുന്നു മുന്‍കാലങ്ങളില്‍. നര, മുടികൊഴിച്ചില്‍, ചുളിവു വീഴുന്ന ചര്‍മ്മം തുടങ്ങി വയസാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴുള്ള ആശങ്കകളാണു കാരണം. എന്നാല്‍ ഇക്കാലത്ത് പ്രായം മറയ്ക്കാന്‍ ഡൈ ഉപയോഗിക്കുന്നതിനു പുറമെ നര കയറിയ തലയും താടിമീശയും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്‌റ്റൈലായി പ്രദര്‍ശിപ്പിക്കുന്ന തലത്തിലെത്തി ഫാഷന്‍. അതിനാല്‍ 40-കള്‍ ഇന്ന് ചെറുപ്പം തന്നെയാണ്. ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങളിലൂടെആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതാണ് പ്രധാനകാരണമെന്നു പറയാം. എന്നാല്‍ പ്രായമാകുന്നതിന്റെ ബാഹ്യലക്ഷണങ്ങള്‍ക്കപ്പുറം, മധ്യവയസ്‌കരില്‍ ചുറുചുറുക്കും ചടുലതയും നഷ്ടപ്പെടുന്നതായി കണ്ടു … Read more

ഹൃദ്രോഗവും അര്‍ബുദവും ഒരുപോലെ തടയുന്ന ഔഷധം വികസിപ്പിച്ച് ഗവേഷണ സംഘം

ഡബ്ലിന്‍: രണ്ട് മാരക രോഗങ്ങളെ ഒരേ ഔഷധം കൊണ്ട് പ്രതിരോധിക്കാവുന്ന ഔഷധം വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ്. Canakinumah എന്ന ഔഷധം പതിനായിരത്തോളം പേരില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. സ്പെയിനിലെ ബാസിലോണയില്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി മീറ്റിങ്ങില്‍ ഔഷധത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഡബ്ലിന്‍-ഗാല്‍വേ യൂണിവേഴ്‌സിറ്റികളില്‍ ഗവേഷകരും ഈ കണ്ടുപിടുത്തതിന്റെ ഭാഗമായി മാറി. അര്‍ബുദത്തിന് പുറമെ സ്‌ട്രോക്ക്, കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ക്കും Canakinumah ഔഷധമായി ഉപയോഗിക്കാം. അര്‍ബുദവും ഹൃദ്രോഗവും ഉള്ളവര്‍ക്കും ഇതില്‍ ഒരു രോഗം മാത്രം സ്ഥിതീകരിച്ചവര്‍ക്കും ഒരുപോലെ … Read more

ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ ഭക്ഷണം ഹൃദയരോഗങ്ങള്‍ക്ക് കാരണമാകും

ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ ഭക്ഷണം ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. 12 വര്‍ഷം നീണ്ട പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഫിന്‍ലന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍ പ്രൊഫസര്‍ പെക്ക ജൗസിലാത്തിയാണ് ഈ ഗവേഷണഫലം പുറത്തു വിട്ടത്. ഉപ്പിന്റെ പ്രതിദിന ഉപയോഗം 5 ഗ്രാം ആയി കുറയ്ക്കുകയാണെങ്കില്‍ 2.5 ദശലക്ഷം മരണങ്ങള്‍ പ്രതിരോധിക്കാനാകുമെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. അനുവദനീയമായ ഈ അളവിന്റെ 80 മുതല്‍ 140 ശതമാനം … Read more

രാത്രിയിലെ ഉറക്കക്കുറവ് മുതിര്‍ന്നവരില്‍ ഡിമന്‍ഷ്യക്ക് കാരണമാകും

പ്രായമായവരിലെ രാത്രികാല ഉറക്കക്കുറവ് ഡിമന്‍ഷ്യക്ക് വഴിവെക്കുമെന്ന് പുതിയ കണ്ടെത്തല്‍. നല്ല സ്വപ്നങ്ങള്‍ കണ്ട് അധികം ബുദ്ധിമുട്ടുകളില്ലാതെ സുഖമായി ഉറങ്ങുന്നവരില്‍ ഡിമന്‍ഷ്യ വരാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനത്തെ മുന്‍ നിര്‍ത്തി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉറക്കത്തില്‍ ഒട്ടുമിക്ക സ്വപ്നങ്ങളും സാധ്യമാകുന്ന അവസരം വൈദ്യഭാഷയില്‍ ആര്‍ഇഎം സ്ലീപ്പ് (Rapid Eye Movement) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു വ്യക്തി ആര്‍ഇഎം സ്ലിപ്പില്‍ കുറവ് സമയം ചെലവഴിക്കുന്നതും ഈ അവസ്ഥയിലേക്ക് എത്താന്‍ വളരെ കൂടുതല്‍ സമയമെടുക്കുന്നതും ഡിമന്‍ഷ്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായാണ് സൂചന. … Read more