മാറ്റമില്ല ദുരിതത്തിന്! അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ തേടി 600-ഓളം രോഗികൾ
അയര്‍ലണ്ടിലെ ആശുപത്രികളിലെ രോഗികളുടെ തിരക്കും, ചികിത്സയ്ക്കായുള്ള കാത്തിരിപ്പും മാറ്റമില്ലാതെ തുടരുന്നതായി വ്യക്തമാക്കി Irish Midwives and Nurses Organisation (INMO)-ന്റെ പുതിയ റിപ്പോര്‍ട്ട്. സംഘടന തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 598 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതില്‍ 391 രോഗികളും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്. ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റുമായി ഏറ്റവുമധികം രോഗികള്‍ ഇന്നലെ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 101 പേര്‍. University Hospital Galway-ല്‍ ഇത്തരത്തില്‍ 50 പേരും, … Read more