അമിത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം: കൗമാരക്കാരില്‍ ആത്മഹത്യ പ്രവണതയുണ്ടാക്കുമെന്ന് പഠനം

  മൊബൈല്‍ ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അമിേതാപയോഗം കൗമാരപ്രായക്കാര്‍ക്കിടയില്‍ വിഷാദരോഗത്തിനും ആത്മഹത്യപ്രവണതക്കും കാരണമാകുന്നുവെന്ന് റിേപ്പാര്‍ട്ട്. യു.എസിലെ േഫ്‌ലാറിഡ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്മാര്‍ട്ട്‌ഫോണുകളുടെ അമിേതാപയോഗം ആത്മഹത്യ പ്രവണതക്ക് കാരണമാകുെമന്ന് ചൂണ്ടിക്കാട്ടുന്നത്. അധികസമയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ആത്മഹത്യ പ്രവണത കൂടുതലാണ്. കൗമാരക്കാരിലെ ഇത്തരം മാറ്റങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ ജാഗ്രതപാലിക്കണമെന്നും ഗവേഷകനായ തോമസ് ജോയ്‌നര്‍ പറഞ്ഞു. 2010 മുതല്‍ 13നും 18നും ഇടയില്‍ പ്രായമുള്ളവരുടെ ആത്മഹത്യനിരക്ക് ക്രമാതീതമായി ഉയര്‍ന്നു. പെണ്‍കുട്ടികളാണ് കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്. 2010-2015 കാലയളവില്‍ … Read more

വിക്ടോറിയന്‍ കാലത്തെസ്‌കാര്‍ലറ്റ് ഫീവര്‍ തിരികെ വരുന്നു; ഇംഗ്ലണ്ടില്‍ അനേകര്‍ക്ക് രോഗം പിടിപെട്ടു; അയര്‍ലന്റിലേക്കും എത്തിയേക്കാം

  ഇംഗ്ലണ്ടില്‍ സ്‌കാര്‍ലറ്റ് ഫീവര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവെന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ HSE ആവശ്യപ്പെട്ടു. ഇംഗ്ലണ്ടില്‍ 1967ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഈ രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണമെന്നാണ് വിവരം. 2016ല്‍ 19,000 പേര്‍ക്ക് രോഗം ബാധിച്ചു. 50 വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഏറെയാണ് ഇത്. അഞ്ച് വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ അഞ്ചിരട്ടിയാണ് രോഗബാധിതരുടെ എണ്ണമെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇത്രയും പെട്ടെന്ന് രോഗം തിരിച്ച് വരാനുളള കാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പ് … Read more

മൗത്ത്വാഷ് ഉപയോഗം പ്രമേഹത്തിന് കാരണമാകുമെന്ന് കണ്ടെത്തല്‍

  തുടര്‍ച്ചയായി മൗത്ത്വാഷ് ഉപയോഗിക്കുന്നവരാണോ? എന്നാല്‍, പ്രമേഹത്തിനുള്ള മരുന്ന് കരുതിക്കോളാന്‍ മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. യു.എസിലെ ഹാര്‍വഡ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനടക്കം ഒരുകൂട്ടം ഗവേഷകരാണ് മൗത്ത്വാഷ് ഉപയോഗിച്ചാല്‍ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മൗത്ത്വാഷ് ഉപയോഗം വായയിലെ ജീവാണുവിനെ നശിപ്പിക്കുകയും പ്രമേഹവും പൊണ്ണത്തടിയും വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍. രണ്ടുനേരം മൗത്ത്വാഷ് ഉപയോഗിക്കുന്ന 55 ശതമാനം ആളുകളില്‍ പ്രമേഹത്തിന്റെ അളവ് കൂടിയതായും മൂന്നുവര്‍ഷത്തിനുള്ളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതായുമാണ് പഠനം. മൗത്ത്വാഷില്‍ ഉപയോഗിക്കുന്ന പല ഘടകങ്ങളും … Read more

യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുന്നു

  യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ കൂടുതല്‍ കര്‍ക്കശമാകും. ക്രിസ്പുകള്‍, ചിപ്പ്‌സ് , ബിസ്‌കറ്റ്‌സ് തുടങ്ങിയവയുടെ ഉത്പാദനത്തില്‍ കടുത്ത മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കുന്നത്. യൂറോപ്യന്‍ യൂണിയനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭക്ഷ്യ ഉല്പാദകര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. അക്രിലാമൈഡ് എന്ന രാസവസ്തുവിന്റെ ഉപയോഗം റോസ്റ്റ് ചെയ്തതും ബേക്ക് ചെയ്തതും ഫ്രൈ ചെയ്തതുമായ ഭക്ഷണ പദാര്‍ഥങ്ങളില്‍ പരമാവധി കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അക്രിലാമൈഡ് പ്രത്യേകമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്നതല്ല. ചില രീതികളിലുള്ള പാചകം കാരണം സ്വയം ഉത്പാദിപിക്കപ്പെടുന്നതാണ്. … Read more

കാപ്പി മാരകരോഗങ്ങളെ ചെറുക്കുമെന്ന് പഠനം

  ലോകത്തിലെ ഏറ്റവും ജനകീയപാനീയമാണ് കാപ്പി. കാപ്പികുടിശീലം നല്ലതല്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ കാപ്പി കുടി ശീലമാക്കിയാല്‍ പല മാരകരോഗങ്ങളെയും അകറ്റിനിര്‍ത്താമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ദിവസവും നാലോ അഞ്ചോ കപ്പ് കാപ്പികുടിക്കുന്നതുവഴി കരളിനെ ബാധിക്കുന്ന മാരകരോഗങ്ങള്‍ അകറ്റിനിര്‍ത്താമെന്ന് ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥിരമായി കാപ്പി കുടിക്കുന്നവരില്‍ കരളിനെ ബാധിക്കുന്ന കാന്‍സര്‍, സിറോസിസ് എന്നീ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവാണത്രെ. ഭൂരിഭാഗംപേരിലും കരള്‍രോഗങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഭക്ഷണക്രമമാണ് എല്ലാ രോഗങ്ങളുടെയും പ്രധാന … Read more

ലോകത്തിലെ ആദ്യ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം, ആദ്യ പരീക്ഷണം ശവശരീരത്തില്‍

  ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കി. 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ശവശരീരത്തില്‍ തലമാറ്റിവെക്കല്‍ പരീക്ഷണം വിജയിപ്പിച്ചത്. ഈ പ്രക്രീയയുടെ പല സങ്കീര്‍ണതകളും മറികടക്കാനായതായി ഇറ്റാലിയന്‍ പ്രൊഫസ്സര്‍ സെര്‍ജിയോ കന്നവാരോ പറഞ്ഞു. പരീക്ഷണം നടന്നത് ശവശരീരത്തിലാണെങ്കിലും, ഇതിലൂടെ രക്തധമനികളും ഞെരമ്പുകളും സ്പൈനല്‍ കോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയയിലെ ശ്രമകരമായ ദൗത്യം. അതില്‍ വിജയം കണ്ടതോടെ, ജീവനുള്ളവരിലും തലമാറ്റിവെക്കല്‍ അധികം അകലെയല്ലെന്ന നിലപാടിലാണ് ശാസ്ത്രലോകം. ടൂറിനിലെ അഡ്വാന്‍സ്ഡ് ന്യൂറോമോഡുലേഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണ് പ്രൊഫസ്സര്‍ കന്നവാരോ. വിയന്നയില്‍ നടത്തിയ … Read more

കൂടിയ രക്തസമ്മര്‍ദം 140 നിന്ന് 130 mm /hg ആയി കുറച്ച് യുഎസ്

  രക്തസമ്മര്‍ദത്തിന്റെ നിരക്ക് 130/80 ആക്കി താഴ്ത്തി യു.എസിലെ ആരോഗ്യസംഘടനകള്‍ മാര്‍ഗരേഖ പുറത്തിറക്കി. നിരക്ക് 140/90 ആയിരുന്നു ഇതുവരെ. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും കോളജ് ഓഫ് കാര്‍ഡിയോളജിയും ആണ് പുതിയ മാറ്റംവരുത്തിയത്. നേരേത്തയുള്ള നിര്‍വചനമനുസരിച്ച് യു.എസിലെ കൗമാരപ്രായക്കാരില്‍ 32 ശതമാനത്തിനായിരുന്നു ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നത്. പുതിയ മാനദണ്ഡമനുസരിച്ച് ഇത് 46 ശതമാനം ആയി ഉയരും. രക്തസമ്മര്‍ദം ശരിയായ രീതിയില്‍ പരിശോധിക്കുന്ന സംവിധാനങ്ങളുടെ ആവശ്യകതയിലേക്ക് കൂടിയാണ് പുതിയ മാര്‍ഗരേഖ വിരല്‍ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. രക്തം ശക്തമായി വെളിയിലേക്ക് പമ്പ് … Read more

ഡോക്ടര്‍ക്ക് സന്ദേശമയക്കുന്ന ഡിജിറ്റല്‍ ഗുളിക ഉടന്‍ വിപണിയില്‍

  ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ ഗുളികക്ക് അമേരിക്കന്‍ അധികൃതര്‍ അംഗീകാരം നല്‍കി. ചികിത്സാരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്ന ‘എബ്ലിഫൈ’ എന്ന ഡിജിറ്റല്‍ ഗുളിക മനോരോഗികള്‍ക്കുവേണ്ടിയാണ് ആദ്യം തയാറാക്കുക. ഇത്തരം ഗുളികകള്‍ ആമാശയത്തില്‍ എത്തിക്കഴിഞ്ഞാല്‍ അത് രോഗിയുടെ മരുന്നെടുക്കുന്നതിലെ കൃത്യനിഷ്ഠ, ശാരീരിക മാറ്റങ്ങള്‍ തുടങ്ങിയവ സിഗ്‌നലുകള്‍ വഴി ഡോക്ടറുടെ സ്മാര്‍ട്ട് ഫോണുകളിലേക്ക് വിനിമയം ചെയ്യുമെന്നതാണ് ജപ്പാനിലെ ഒറ്റ്‌സുക കമ്പനി വികസിപ്പിച്ച ഡിജിറ്റല്‍ ഗുളികയുടെ സവിശേഷത. ഗുളികയോടൊപ്പമുള്ള ചിപ്പ് സിലിക്കണ്‍വാലിയിലെ പ്രോട്ടസ് ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്‍കോര്‍പറേറ്റഡാണ് രൂപകല്‍പന ചെയ്തത്.   … Read more

ഇന്ന് ലോക പ്രമേഹദിനം: ലോകത്ത് ഓരോ വര്‍ഷവും 2.1 ദശലക്ഷം സ്ത്രീകള്‍ പ്രമേഹത്താല്‍ മരിക്കുന്നു

  ഇന്ന് ലോക പ്രമേഹദിനം. സ്ത്രീകളും പ്രമേഹവും എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ലോകത്ത് 199 ദശലക്ഷം സ്ത്രീകള്‍ പ്രമേഹ ബാധിതരാണ്. 2040ഓടെ ഇത് 313 ദശലക്ഷമായി മാറുമെന്നാണ് കരുതുന്നത്. ഓരോ വര്‍ഷവും 2.1 ദശലക്ഷം സ്ത്രീകളാണ് പ്രമേഹം മൂലം മരിക്കുന്നത്. അഞ്ചില്‍ രണ്ട് സ്ത്രീകളും അറുപതുവയസ്സില്‍ താഴെയുള്ളവരാണ്. അതുപോലെ ഏഴില്‍ ഒരു സ്ത്രീക്ക് വീതം ഗര്‍ഭകാല പ്രമേഹവും ബാധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തന വൈകല്യമാണ് പ്രമേഹം … Read more

ജനിതക മാറ്റം വരുത്തിയ ഭക്ഷണങ്ങള്‍ ജീവന് തന്നെ ഭീഷണി: സര്‍വേ ഫലം പുറത്ത്

ഡബ്ലിന്‍: സയന്‍സില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ഐറിഷുകാര്‍ പക്ഷെ ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടുത്തങ്ങളെയും സ്വീകരിക്കുവാന്‍ തയ്യാറല്ല. രാജ്യത്തെ സയന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ഫൗണ്ടേഷന്‍ അയര്‍ലന്‍ഡ് നടത്തിയ ശാസ്ത്ര സര്‍വേ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. മനുഷ്യജീവിതത്തില്‍ ശാസ്ത്ര പുരോഗതി അങ്ങേയറ്റം അനുകൂല സ്വാധീനം ചെലുത്തുന്നതിനെ 80 ശതമാനം ഐറിഷുകാരും പിന്താങ്ങുന്നു. ഭൂമിയില്‍ ചൂടേറുന്നതും, കാലാവസ്ഥാ മാറ്റവും അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കാന്‍ 90 ശതമാനം ഐറിഷുകാരും വിമുഖത കാണിക്കുന്നതായി സര്‍വേഫലം വെളിപ്പെടുത്തുന്നു. … Read more