ഗര്‍ഭിണികളില്‍ പാരസെറ്റമോള്‍ ഉണ്ടാക്കുന്ന വിപത്ത് ചെറുതല്ലെന്ന് പഠനങ്ങള്‍

ലണ്ടന്‍: ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ ടാബ്ലെറ്റ് ഉണ്ടാകുന്ന വിപത്തിനെ കരുതിയിരിക്കാന്‍ ഗവേഷകരുടെ മുന്നറിയിപ്പ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പനിക്കോ മറ്റു വേദനകള്‍ക്കോ ഈ ടാബ്ലെറ്റ് ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഭാവിയില്‍ വന്ധ്യത ഉണ്ടാകാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യു.കെ യില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സൊസൈറ്റി ഫോര്‍ എന്‍ഡോക്രൈനോളജി പ്രസിദ്ധീകരിക്കുന്ന എന്‍ഡോക്രൈന്‍ കണക്ഷന്‍സ് എന്ന ജേര്‍ണലിലാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പബ്ലിഷ് ചെയ്തിട്ടുള്ളത്. ഈ പഠനങ്ങള്‍ ശരിവെയ്ക്കുന്ന നിഗമനകളാണ് കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ ഡേവിഡ് ക്രിസ്റ്റന്‍സണും പങ്കുവെയ്ക്കുന്നത്.ഗര്‍ഭാവസ്ഥയില്‍ ഭൂരിപക്ഷം ഡോക്ടര്‍മാരും … Read more

ഇനിമുതല്‍ ഹൃദ്രോഗ നിര്‍ണയത്തിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായിക്കും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി 2018 ല്‍ മനുഷ്യ ജീവിതത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് കടന്നുവരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പുതുവര്‍ഷത്തിലെ ആദ്യ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട് ഒരു പുതിയ വാര്‍ത്തായണുള്ളത്ഹൃ ദ്രോഗവും ശ്വാസകോശ അര്‍ബുദവും കൃത്യമായും വളരെ പെട്ടെന്നും കണ്ടെത്താന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ബ്രിട്ടനിലെ ഒരു കൂട്ടം ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. നിലവില്‍ ഹൃദയമിടിപ്പിന്റെ താളപ്പിഴകള്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ചാണ് ഡോക്ടര്‍മാര്‍ ഹൃദയത്തിന് പ്രശ്നമുണ്ടോയെന്ന് കണ്ടെത്തുന്നത്. ഇങ്ങനെ നടത്തുന്ന രോഗ നിര്‍ണയങ്ങളില്‍ അഞ്ചില്‍ ഒന്ന് തെറ്റാവാറാണ് … Read more

5 കോടി രൂപയ്ക്ക് ജീന്‍ തെറാപ്പിയിലൂടെ കാഴ്ചശക്തി വീണ്ടെടുക്കാം; ഏറ്റവും വില കൂടിയ മരുന്ന് അവതരിപ്പിച്ച് അമേരിക്ക

  ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് വിചാരിച്ചവര്‍ക്കുപോലും കാഴ്ച വീണ്ടെടുക്കാന്‍ കഴിയുന്ന മരുന്ന് അവതരിപ്പിച്ച് അമേരിക്കന്‍ കമ്പനി. പാരമ്പര്യമായ റെറ്റിനയുടെ തകരാറ് മൂലമുണ്ടാകുന്ന അന്ധത മാറ്റാനുള്ള മരുന്നാണ് കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. അഞ്ച് കോടി രൂപ വിലയിട്ടിരിക്കുന്ന ‘ലക്ഷ്വര്‍ന’ എന്ന തുള്ളിമരുന്ന് ഒറ്റഡോസ് ഒഴിച്ചാല്‍ തന്നെ കാഴ്ച വീണ്ടെടുക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. അമേരിക്കയിലെ ഫിലാഡല്‍ഫിയ ആസ്ഥാനമായിട്ടുള്ള സ്പാര്‍ക്ക് തെറാപ്യൂട്ടിക്സാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്.നാശം സംഭവിച്ച ജീനുകളുടെ കേടുപാടുകള്‍ പരഹരിക്കാന്‍ കഴിയുന്ന ഈ മരുന്ന് ജീന്‍ തെറാപ്പി വഴിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജീന്‍ തെറാപ്പിയിലൂടെ … Read more

മായം ചേര്‍ത്ത പാല്‍ വന്ധ്യതക്കിടയാക്കുമെന്ന് കണ്ടെത്തല്‍

  കുഞ്ഞു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പാല്‍ നല്ലതാണ്. എന്നാല്‍, മായം ചേര്‍ക്കല്‍ എവിടെയും എന്ന പോലെ പാലിന്റെ കാര്യത്തിലും വില്ലനാണ്. പാലിലെ മായം ചേര്‍ക്കല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുെമന്ന് പുതിയ കണ്ടെത്തല്‍. പാലുത്പാദനം വര്‍ധിപ്പിക്കാനായി കന്നുകാലികള്‍ക്ക് സ്റ്റീറോയ്ഡുകളും ഹോര്‍മോണ്‍ ഇഞ്ചക്ഷനുകളും നല്‍കുന്നു. ഇത് പാലിന്റെ ഗുണത്തെ ബാധിക്കുകയും ഈ പാലിന്റെ സ്ഥിര ഉപയോഗം ഗുണത്തേക്കാള്‍ ദോഷത്തിനടയാക്കുകയും ചെയ്യുന്നു. കന്നു കാലികളില്‍ പാലുത്പാദനം വര്‍ധിപ്പിക്കാന്‍ നല്‍കുന്ന ഹോര്‍മോണല്‍ ഇഞ്ചക്ഷനാണ് ഓക്‌സിടോസിന്‍. അത് കന്നുകാലികളെ … Read more

നിങ്ങളുടെ ഭാവി പങ്കാളിയുടെ ബ്ലഡ് ഗ്രൂപ്പ് അറിഞ്ഞിരിക്കണം

  വിവാഹത്തിന് മുന്‍പ് തന്നെ പങ്കാളികള്‍ രക്ത ഗ്രൂപ്പ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് മുന്‍പെങ്കിലും രക്ത ഗ്രൂപ്പും രക്തത്തിലെ RH ഘടകങ്ങളും കണ്ടെത്തിയാല്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന 90 ശതമാനം വൈകല്യങ്ങളും തടയാന്‍ കഴിയുമെന്ന് ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടിലെ ഹിമറ്റോളജി വിദഗ്ധ ഡോ. ഗീതാ പ്രകാശ് മുന്നറിയിപ്പ് നല്‍കി. രക്തത്തില്‍ RH ഘട്ടകം നെഗറ്റിവ് ആയ അമ്മയും RH പോസിറ്റിവ് ആയ അച്ഛനും ജനിക്കുന്നത് RH പോസിറ്റിവ് ഘടകമുള്ള കുഞ്ഞായിരിക്കും. … Read more

അര്‍ബുദം കണ്ടെത്താന്‍ പുതിയ നാനോവയര്‍ ഉപകരണം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

  അര്‍ബുദത്തിന്റെ സാന്നിധ്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ നാനോ സാേങ്കതിക വിദ്യയുടെ സഹായത്തോടെ ഉപകരണം വികസിപ്പിച്ചെടുത്ത് ജപ്പാനിലെ ശാസ്ത്രജ്ഞര്‍. പുതുതായി വികസിപ്പിച്ച നാനോവയര്‍ ഉപകരണമുപയോഗിച്ച് രോഗിയുടെ മൂത്ര പരിശോധനയിലൂടെ അര്‍ബുദത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജപ്പാനിലെ നഗോയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ തകയോ യസൂയ് പറഞ്ഞു. ശരീരത്തിലെ കോശങ്ങള്‍ വിവിധ സംവിധാനങ്ങളിലൂടെ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്. കോശങ്ങളിലെ എക്‌സ്ട്രാ സെല്ലുലാര്‍ വെസിക്കിള്‍സ് (ഇ.വി) എന്ന ഘടകമാണ് ശരീരത്തിന്റെ എല്ലാ അവയവങ്ങളിലൂടെയും സഞ്ചരിച്ച് പരസ്പരം ആശയവിനിമയം നടത്തുന്നത്. … Read more

സ്ഥിരമായി കുഞ്ഞുങ്ങളള്‍ക്ക് മുട്ട നല്‍കുന്നത് ബുദ്ധിവികാസത്തിന് സഹായിക്കും; കണ്ടെത്തലുമായി പുതിയ പഠനങ്ങള്‍

  കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനുള്ള പോഷകങ്ങള്‍ മുട്ടയിലുണ്ടെന്ന വാദവുമായി പുതിയ പഠനങ്ങള്‍. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ ആണ് പുതിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ആറുമാസം മുതലുള്ള കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വികാസത്തിനും കൃത്യമായ രക്തചംക്രമണത്തിനും സഹായിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് സഹായിക്കുന്ന പ്രധാനഘടകങ്ങളായ ഡി.എച്ച്.എ, വിറ്റാമിന്‍ ബി എന്നിവ എറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് മുട്ടയിലാണെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി പ്രൊഫസറായ ലോറ ഇയാനോട്ടി പറയുന്നത്. ആറു മുതല്‍ ഒമ്പത് മാസം വരെ … Read more

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ഗവേഷണവുമായി കോര്‍ക്ക് യുണിവേഴ്സ്റ്റി ഹോസ്പിറ്റല്‍ പ്രതീക്ഷയോടെ ശാസ്ത്രലോകം

  കോര്‍ക്ക് : മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് രംഗത്ത് പുതിയ ഗവേഷണവുമായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. അഞ്ച് വര്‍ഷം നീണ്ട് നില്‍ക്കുന്ന പഠനം യൂറോപ്പിലെ തന്നെ ആദ്യത്തെ ദീര്‍ഘകാല പരീക്ഷണങ്ങളില്‍ ഒന്നാണ്. അയര്‍ലണ്ടില്‍ ഒമ്പതിനായിരം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ജെനോമിക്‌സിന്റെ സാധ്യതകളെ ഗവേഷണത്തിന് സാധ്യമാക്കിക്കൊണ്ടുള്ള പഠനമായിരിക്കും ആരംഭിക്കുക. കോര്‍ക്ക് യൂണിവേഴ്സിറ്റിക്ക് പുറമെ സെന്റ് വിന്‍സെന്റ്, താല ആശുപത്രികളും ഈ ഗവേഷണ രംഗത്ത് സഹായ സഹകരണങ്ങള്‍ നല്‍കും. ഈ അസുഖം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ തന്നെ ഈ രോഗത്തെ പൂര്‍ണമായി … Read more

വാഹനങ്ങളിലെ പുക ഭ്രൂണവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം

  വാഹനങ്ങളില്‍ നിന്നുമുള്ള വായുമലിനീകരണം ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനം. വാഹനങ്ങള്‍ സൃഷ്?ടിക്കുന്ന മലിനീകരണം ഗര്‍ഭിണികളില്‍ തൂക്കം കുറഞ്ഞ കുഞ്ഞിന് ജന്‍മം നല്‍കുന്നതിനിടയാക്കുമെന്ന് ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നത്. ലണ്ടന്‍ ഇംപീരിയല്‍ കോളജ്, കിങ്‌സ് കോളജ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. 6,71,501 ഓളം നവജാത ശിശുക്കളിലാണ് സംഘം പഠനം നടത്തിയത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മാതാവ് താമസിച്ചിരുന്നത് എവിടെയെന്നും മലിനമാക്കപ്പെട്ട വായുവുമായുള്ള ഇവരുടെ സമ്പര്‍ക്കവും വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്. വാഹനങ്ങള്‍ … Read more

ഇനി കൃത്രിമ ജീവനും; ചരിത്ര നേട്ടവുമായി യുഎസ് ഗവേഷകര്‍

കൃത്രിമ ജീവന്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിര്‍ണായക വിജയം കൈവരിച്ചുകൊണ്ട്, കൃത്രിമ, സ്വാഭാവിക ഡിഎന്‍എകളുടെ സങ്കലനത്തിലൂടെ ഒരു പുതിയ ജീവാണുവിനെ യുഎസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. തീര്‍ത്തും പുതിയ സിന്തറ്റിക് പ്രോട്ടീനുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവയാണ് ഈ ജീവാണുക്കളെന്ന് നേച്ചര്‍ മാസിക പ്രസിദ്ധീകരിച്ച ഒരു ലേഖനം അവകാശപ്പെടുന്നു. രൂപകല്‍പ്പിത പ്രോട്ടീനുകള്‍ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രജ്ഞര്‍ കൂടുതല്‍ അടുത്തിരിക്കുകയാണെന്നും ലേഖനം അവകാശപ്പെടുന്നു. സ്വാഭാവിക ഡിഎന്‍എയുടെ നിലവിലുള്ള നാല് ജനിതക അക്ഷരങ്ങളായ അഡ്നൈന്‍ (എ), സൈറ്റോസിന്‍ (സി), ഗൗനിനന്‍ (ജി), തൈനിന്‍ (ടി) എന്നിവ കൂടുതല്‍ … Read more