കാന്‍സറിന് ഫലപ്രദമായ വാക്സിന്‍ എലികളില്‍ വിജയം, പരീക്ഷണം ഇനി മനുഷ്യരിലേക്ക്

  ന്യൂയോര്‍ക്ക്: അര്‍ബുദ ചികിത്സയ്ക്ക് വലിയ മുന്നേറ്റം സാധ്യമാക്കുന്ന വിജയവുമായി ഗവേഷകര്‍. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളിലെ കാന്‍സര്‍ പരിപൂര്‍ണ്ണമായും നീക്കംചെയ്യാന്‍ ഗവേഷകര്‍ക്കായി. ചുണ്ടെലികളിലെ പരീക്ഷണം വിജയമായതിനെത്തുടര്‍ന്ന് ഇത് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ‘വളരെ സൂക്ഷ്മമായ അളവില്‍ രണ്ട് പ്രതിരോധ വര്‍ധക ഏജന്റ് (ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റിങ് എജന്റ്സ്) കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം. ഈ രണ്ട് ഏജന്റുകളെ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുന്ന കാഴ്ച്ചയാണ് ഉണ്ടായത്’-സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി പറയുന്നു. … Read more

ഗര്‍ഭിണികള്‍ ഐബുപ്രൂഫെന്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുക്കളുടെ പ്രത്യുല്‍പാദന ശേഷിയെ ബാധിക്കുമെന്ന് കണ്ടെത്തല്‍

  ഗര്‍ഭിണികള്‍ ഐബുപ്രൂഫെന്‍ ഉപയോഗിക്കുന്നത് അവരുടെ പെണ്‍കുഞ്ഞുങ്ങളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭത്തിന്റെ ആദ്യത്തെ ആറു മാസങ്ങളില്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ അണ്ഡാശയത്തിലുള്ള അണ്ഡങ്ങളുടെ എണ്ണം നേരെ പകുതിയായി കുറയാന്‍ ഈ മരുന്നുകള്‍ കാരണമാകുമത്രേ! അതായത് മുതിര്‍ന്നു കഴിയുമ്പോള്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത നേര്‍ പകുതിയായി കുറയും. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അവരുടെ അണ്ഡാശയങ്ങളില്‍ വളര്‍ച്ചയെത്താത്ത വിധത്തില്‍ അണ്ഡങ്ങള്‍ രൂപപ്പെട്ടിരിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ഇവ പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കുന്നതും … Read more

മനുഷ്യരില്‍ 86 തവണ ജീന്‍ എഡിറ്റിങ് പരീക്ഷിച്ച് ചൈന

  ആരോഗ്യ രംഗത്തെ പല സുപ്രധാന മുന്നേറ്റങ്ങള്‍ക്കും തുടക്കമിടാറുള്ള അമേരിക്കയ്ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ജീന്‍ എഡിറ്റിങ് വിദ്യ മനുഷ്യരില്‍ പ്രയോഗിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ചൈന ഇതിനോടകം ഈ വിദ്യ 86 ആളുകളില്‍ പരീക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട്. ജീന്‍ എഡിറ്റിങ് സാധ്യമാക്കുന്ന ക്രിസ്പര്‍-കാസ് 9 വിദ്യ 2015 മുതല്‍ തന്നെ ചൈന മനുഷ്യരില്‍ ഉപയോഗിച്ചുവരുന്നതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012ല്‍ അവതരിപ്പിക്കപ്പെട്ട ക്രിസ്പര്‍ കാസ് 9 വിദ്യ മനുഷ്യരില്‍ പ്രയോഗിക്കുന്നതിന് അമേരിക്കയിലും യൂറോപ്പിലും നിയന്ത്രണമുണ്ട്. ഈ … Read more

മലേറിയെ തടയാന്‍ നിങ്ങളുടെ ടൂത്ത്‌പേസ്റ്റ് തന്നെ ധാരാളം

മലേറിയെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒരു ഘടകം ടൂത്ത്‌പേസ്റ്റില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. അതും ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ-ബുദ്ധിയുള്ള ‘റോബോട്ട് ശാസ്ത്രജ്ഞന്റെ ‘ സഹായത്തോടെ. യു കെ യിലെ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് എല്ലാ ടൂത്ത്‌പേസ്റ്റുകളിലും സാധാരണയായി അടങ്ങിയിട്ടുള്ള ഈ ഘടകത്തിന്റെ സവിശേഷത കണ്ടെത്തിയിരിക്കുന്നത്. അര ദശലക്ഷം ആളുകളാണ് ഓരോ വര്‍ഷവും മലേറിയ ബാധിച്ച് മരിക്കുന്നത്, പ്രധാനമായും ആഫ്രിക്കയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും. മലേറിയയെ തടയാന്‍ നിരവധി മരുന്നുകള്‍ ലഭ്യമെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ … Read more

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ തിരിച്ചറിയാം, കണ്ടെത്തലുമായി ഗവേഷകര്‍

രക്തപരിശോധനയിലൂടെ അര്‍ബുദം നിര്‍ണയിക്കാന്‍ നൂതന കണ്ടുപിടുത്തവുമായി ഗവേഷകര്‍. എട്ട് തരം ക്യാന്‍സര്‍ രക്തപരിശോധനയിലൂടെ കണ്ടെത്താമെന്ന് പഠനം നടത്തിയ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് അവകാശപ്പെടുന്നത്. ഗര്‍ഭപാത്രം, കരള്‍, പാന്‍ക്രിയാസ്, അന്നനാളം, കുടല്‍, ശ്വാസകോശം, സ്തനം എന്നിവിടങ്ങളിലുണ്ടാകുന്ന ക്യാന്‍സറാണ് രക്തപരിശോധനയിലൂടെ കണ്ടെത്താനാകുന്നത്. ഈ പരിശോധനയെ അതിശയകരമായ കണ്ടെത്തല്‍ എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. സാധാരണയായ ക്യാന്‍സറുമായി ബന്ധപ്പെട്ട പ്രോട്ടീനുകള്‍ പുറപ്പെടുവിക്കുന്ന 16 ജീനുകളേയും അവയുടെ മാറ്റങ്ങളേയുമാണ് രക്തപരിശോധനയിലൂടെ നിരീക്ഷിക്കുന്നത്. ക്യാന്‍സര്‍ ബാധമൂലം രൂപമാറ്റം സംഭവിച്ച ഡിഎന്‍എ കണ്ടെത്താമെന്നതാണ് പുതിയ പരിശോധനയുടെ … Read more

ബിക്രം യോഗ കൂടിയ ഊഷ്മാവില്‍ ഫലപ്രദമല്ലെന്ന് പഠനങ്ങള്‍

ടെക്‌സാസ് : കൂടിയ റൂം താപനിലയില്‍ പ്രാക്ടീസ് ചെയ്യുന്ന ബിക്രം യോഗ വേണ്ടത്ര ഫലപ്രദമല്ലെന്ന് പഠനങ്ങള്‍. ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ആദ്യമായ് ഇത്തരമൊരു പഠനവുമായി രംഗത്തെത്തിയത്. യൂണിവേഴ്‌സിറ്റി യുടെ Experimental Psysiology ജേര്‍ണല്‍ ഗവേഷണ ഫലം പുറത്തുവിടുകയായിരുന്നു. 35 -42 ഡിഗ്രി ഊഷ്മാവില്‍ പ്രാക്ടീസ് ചെയ്യുന്ന ഈ യോഗ മുറകള്‍ ഹ്ര്യദയാഘാതം ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഉത്തമ പരിഹാരമായി മാറിയിരുന്നു. എന്നാല്‍ ഉയര്‍ന്ന താപനിലയില്‍ ബിക്രം യോഗ പ്രാക്ടീസ് ചെയ്യേണ്ടതില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. സാധരണ റൂം താപനിലയിലും, … Read more

മരിച്ചവരെ പുനര്‍ജീവിപ്പിക്കും; പത്ത് വര്‍ഷത്തിനുള്ളില്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ശാസ്ത്രലോകം

  മരിച്ചവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കുന്നതായി പുരാണകഥകളില്‍ മാത്രമാണ് കേട്ടിടുള്ളത്. മരിച്ചെന്ന് കരുതിയവര്‍ ജീവനോടെ തിരിച്ചുവന്ന സംഭവമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ജീവന്‍ നഷ്ടപ്പെട്ടവരെ പുനര്‍ജീവിപ്പിച്ച ചരിത്രം വൈദ്യലോകത്തിന് ഇതുവരെയില്ല. എന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പ് പറയുകയാണ് ശാസ്ത്രലോകം. മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ഡെന്നിസ് കൊവാല്‍സ്‌കി എന്ന വിദഗ്ധനാണ് പത്ത് വര്‍ഷത്തിനകം മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മരണശേഷം ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന് നല്‍കുമെന്നാണ് പ്രഖ്യാപനം. കൊടുംതണുപ്പില്‍ കേടു വരാതെ … Read more

മരണഭീതി വിതച്ച് മാരകമായ ബ്ലീഡിങ് ഐ ഫീവര്‍ പടരുന്നു

എബോളയ്ക്ക് പിന്നാലെ ലോകത്താകമാനം മരണഭീതി വിതച്ച് ബ്ലീഡിങ് ഐ ഫീവര്‍ പടര്‍ന്നു പിടിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ മൂന്നുപേര്‍ സുഡാനില്‍ മരണമടഞ്ഞിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഉഗാണ്ടയിലും സമാനരോഗത്തെ തുടര്‍ന്ന് ഒന്‍പത് വയസുകാരി മരിച്ചതോടെയാണ് ലോകാരോഗ്യ സംഘടന പോലും അസുഖത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ലോകത്തില്‍ തന്നെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായാണ് പ്ലേഗിനെ കണക്കാക്കിയിരുന്നത്. എന്നാല്‍, പ്ലേഗിലും മാരകമാണ് ബ്ലീഡിങ് ഐ ഫീവര്‍ എന്നാണ് … Read more

മനുഷ്യാവയവങ്ങള്‍ കൃത്രിമമായി നിര്‍മിക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍

  സമീപഭാവിയില്‍ തന്നെ മനുഷ്യാവയവങ്ങള്‍ കൃത്രിമമായി പുനര്‍നിര്‍മിക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍. മനുഷ്യ ശരീരത്തിലെ 10 ട്രില്ല്യണ്‍ കോശങ്ങളിലെ 3.2 ബില്ല്യണ്‍ ജനിതക കോഡുകള്‍ മനസിലാക്കാനാകുന്നതോടെ രോഗ ചികില്‍സയുടെ രീതി തന്നെ മാറിപ്പോകും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകും. ഇതോടൊപ്പം നമ്മുടെ ഡി.എന്‍.എയിലെ ജീന്‍ കോഡുകള്‍ ഉപയോഗിച്ച് ഓരോ അവയവവും പുനര്‍സൃഷ്ടിക്കാനുമാകും. മനുഷ്യെന്റ ആയുസ് കൂട്ടാനും മറ്റ് അനേകം നേട്ടങ്ങളുണ്ടാക്കാനും ഇത് വഴി സാധിക്കുമെന്ന് മെക്‌സിക്കന്‍ അമേരിക്കന്‍ എഴുത്തുകാരനും ചിന്തകനും ബയോടെക്‌ണോമി സി.ഇ.ഒയുമായ ജുവാന്‍ എന്റിക്വസ് പറഞ്ഞു. ദുബൈ … Read more

മദ്യത്തിന്റെ നിരന്തര ഉപയോഗം മനുഷ്യന്റെ പ്രതികരണശേഷി നഷ്ടമാക്കുമെന്ന് പഠനം

  കുറഞ്ഞ അളവിലാണെങ്കില്‍ പോലും ദിവസവും മദ്യപിക്കുന്നവര്‍ക്ക് അത്ര സന്തോഷം പകരുന്ന വാര്‍ത്തയല്ല പുതിയ പഠനം നല്‍കുന്നത്. ആല്‍ക്കഹോളിന്റെ നിരന്തര ഉപയോഗം മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രതികരണ ശേഷിയെ ബാധിക്കുമെന്ന് പഠനം പറയുന്നു. ഒരു പൈന്റ് ബിയറിന്റെ മൂന്നിലൊന്ന് ഭാഗത്തിനു പോലും ഈ ദോഷഫലത്തിന് കാരണക്കാരനാകാം. 10 ഗ്രാം അല്ലെങ്കില്‍ ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ദിവസവും ഉള്ളില്‍ ചെല്ലുന്നവരുടെ കോഗ്‌നിറ്റീവ് ഫങ്ഷന്‍ കുറയുമെന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായത്. പ്രായത്തിന് അനുസരിച്ച് ആല്‍ക്കഹോളിന്റെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുമെന്നും പഠനത്തില്‍ … Read more