ഉപയോഗിച്ച് പഴകിയ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കരുതേ ഞെട്ടിക്കുന്ന പഠന ഫലം ഇതാ

  ഒരിക്കല്‍ ഉപയോഗിച്ച് പഴകിയതും അല്ലെങ്കില്‍ വാങ്ങി കുറേക്കാലം സൂക്ഷിച്ച ശേഷം നല്‍കുന്നതുമായ കളിപ്പാട്ടങ്ങള്‍ കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണ രീതിയാണ് ഈ ഗുരുതര സാഹചര്യമൊരുക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര വാര്‍ത്താമാധ്യമമായ ബി.ബി.സി പുറത്തുവിട്ടത്. നഴ്‌സറികളും വീടുകളും കടകളും കേന്ദ്രീകരിച്ചുള്ള ഗവേഷണത്തില്‍, ഉപയോഗിച്ച 200 കളിപ്പാട്ടങ്ങള്‍ പഠനവിധേയമാക്കി. മാരകമായ ഒമ്പത് പദാര്‍ഥങ്ങള്‍ ഇവയില്‍ തിരിച്ചറിഞ്ഞു. ഒരേ സാധനത്തില്‍ ഒമ്പത് ഘടകങ്ങളും ഒരുമിച്ച് തിരിച്ചറിഞ്ഞത്, 20 കളിക്കോപ്പുകളിലാണ്. ബിബിസിയുടെ … Read more

ചൂട് ചായ ഊതികുടിച്ചാലും ക്യാന്‍സറിനെ ഭയപ്പെടണം; കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

  ചൂട് ചായ ഊതി ഉൂതി കുടിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഒന്ന് സൂക്ഷിക്കുന്നതു നല്ലതായിരിക്കും. ചൂടന്‍ ചായ മാരകമായ ആര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ദിവസവും മദ്യം കഴിയുന്നവര്‍ക്കാണ് ചായ വില്ലനായി മാറുകയെന്ന് ചൈനയില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ആഴ്ചയില്‍ ഒരു തവണ ചായ കുടിക്കുന്നവരെ അപേക്ഷിച്ച ദിവസേന മദ്യവും തിളച്ച ചായയും കുടിക്കുന്നവരില്‍ അന്നനാളത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. മദ്യപന്‍മാരില്‍ മാത്രമല്ല പുക വലിക്കുന്നവരിലും … Read more

വന്ധ്യതയെ തോല്‍പ്പിക്കാന്‍ ലാബില്‍ അണ്ഡത്തെ വളര്‍ത്തി ഗവേഷകര്‍

  ന്യൂയോര്‍ക്ക്: മനുഷ്യ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തിയ അണ്ഡത്തെ പൂര്‍ണവളര്‍ച്ചയെത്തും വരെ ലാബില്‍ വികസിപ്പിച്ച് വൈദ്യശാസ്ത്രലോകത്തിന്റെ പുതിയ പരീക്ഷണം. ശരീരത്തിന് പുറത്തുള്ള അണ്ഡാശയത്തില്‍ വെച്ച് അണ്ഡത്തെ പൂര്‍ണവളര്‍ച്ചയിലേക്ക് എത്തിക്കാനുള്ള ഗവേഷകരുടെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് മോളിക്യുലര്‍ ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ മാത്രമെത്തിയ, എന്നാല്‍ പൂര്‍ണ ആരോഗ്യത്തോടെയുള്ള അണ്ഡത്തെ അണ്ഡാശയകോശങ്ങളില്‍ നിന്നും പുറത്തെടുത്ത് ശരീരത്തിനു പുറത്ത് പൂര്‍ണവളര്‍ച്ചയിലേക്കെത്തിച്ചാണ് ന്യൂയോര്‍ക്ക് ആന്റ് എഡിന്‍ബര്‍ഗിലെ ഗവേഷകര്‍ ചരിത്ര ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഗര്‍ഭം ധരിക്കാന്‍ പ്രാപ്തിയാവുന്നവിധത്തില്‍ അണ്ഡത്തെ … Read more

ഇന്ത്യയില്‍ വില്‍ക്കുന്ന 64% ആന്റിബയോട്ടിക്കുകളും അംഗീകാരമില്ലാത്തതെന്ന് പഠനം

  രാജ്യാന്തര മരുന്നുകമ്പനികള്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വകവെക്കാതെ ആന്റിബയോട്ടിക്കുകള്‍ നിര്‍മിക്കുന്നത് തുടരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യാന്തരതലത്തില്‍ മനുഷ്യരില്‍ മരുന്നുകളോടുള്ള പ്രതിരോധശേഷി ഉയരുന്നത് തടയിടാനുള്ള ശ്രമങ്ങള്‍ മരവിപ്പിക്കുന്നതുമാണ് മരുന്നുകമ്പനികളുടെ ഈ നീക്കം. അംഗീകൃതമല്ലാത്ത മരുന്നുകളുടെ വില്‍പന ഇന്ത്യയില്‍ നിയമവിരുദ്ധമാണെങ്കിലും 2007നും 2012നും ഇടയില്‍ ഇന്ത്യയില്‍ വില്‍ക്കപ്പെട്ട മരുന്നുകളില്‍ 64 ശതമാനവും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ഇല്ലാത്തവയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. ഇന്ത്യയിലോ യുഎസിലോ യുകെയിലോ അംഗീകൃതമായിട്ടില്ലാത്ത ദശലക്ഷകണക്കിന് ആന്റിബയോട്ടിക് ഗുളികകളാണ് ഇന്ത്യന്‍ … Read more

മനുഷ്യന്റെ തലച്ചോറില്‍ ഉത്കണ്ഠയ്ക്ക് കാരണമാകുന്ന കോശങ്ങള്‍ കണ്ടെത്തി

  ന്യൂയോര്‍ക്: മസ്തിഷ്‌കത്തില്‍ ഉത്കണ്ഠക്ക് കാരണമാവുന്ന പ്രത്യേക കോശങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. എലിയുടെ തലച്ചോറില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇത്. പ്രത്യേകമായി വിന്യസിച്ചിരിക്കുന്ന ഈ സെല്ലുകളുടെ കൂട്ടത്തെ ഹൈപോകാമ്പസ് എന്നാണ് വിളിക്കുന്നത്. മനുഷ്യശരീരത്തിലും ഇതിന് സമാനമായ കോശങ്ങളുണ്ടെന്ന് കൊളംബിയ യൂനിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്റര്‍ പ്രഫസര്‍ റെനെ ഹെന്‍ പറഞ്ഞു. മസ്തിഷ്‌കത്തില്‍ പുതിയ ഓര്‍മകള്‍ രൂപവത്കരിക്കുന്നതില്‍ ഹൈപോക്യാമ്പസ് വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇവ സങ്കീര്‍ണമായ പരിതഃസ്ഥിതികളിലേക്ക് വരെ നയിക്കാന്‍ കാരണമാവുന്നു. ഉദാഹരണമായി എലിയെ പിടിക്കാനെത്തുന്ന മൃഗത്തെ മനസ്സിലാക്കാന്‍ ഈ … Read more

പ്ലാസ്റ്റിക്കില്‍ അടങ്ങിയ ഈ രാസവസ്തു പുരുഷന്‍മാരിലെ വന്ധ്യതക്ക് കാരണമാകാമെന്ന് കണ്ടെത്തല്‍

പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഒരു രാസഘടകം പുരുഷന്‍മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നതായി കണ്ടെത്തല്‍. ഈ രാസവസ്തുവിന്റെ സാന്നിധ്യം കൗമാര പ്രായക്കാരിലും കണ്ടെത്തിതായി പഠനം പറയുന്നു. 80 ശതമാനത്തോളം കൗമാരക്കാരായ ആണ്‍കുട്ടികളുടെ ശരീരത്തിലും ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 17നും 19നുമിടയില്‍ പ്രായമുള്ള 94 ആണ്‍കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. കുടിവെള്ളം ലഭിക്കുന്ന കുപ്പികളിലും പ്ലാസ്റ്റിക് കണ്ടെയ്നറുകളിലും ടില്‍ റെസിപ്റ്റുകളിലും തുടങ്ങി മനുഷ്യര്‍ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ബിസ്ഫെനോള്‍ എ എന്ന രാസഘടകമാണ് വില്ലന്‍. സ്ത്രീ ലൈംഗിക … Read more

പരിസ്ഥിതി സൗഹൃദ സണ്‍സ്‌ക്രീനുകള്‍ വരുന്നു; സണ്‍സ്‌ക്രീനുകളുടെ പ്രധാന ചേരുവ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളെ വികസിപ്പിച്ച് ശാസ്ത്രജ്ഞന്‍മാര്‍

  പരിസ്ഥിതി സൗഹൃദ സണ്‍സ്‌ക്രീനുകളുടെ ഉത്പാദനത്തില്‍ വന്‍ ചുവടുവപ്പ്. സണ്‍സ്‌ക്രീനുകളില്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ചേരുവയായ ഷിനോറിന്‍ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. സണ്‍സ്‌ക്രീനിലെ ചില ചേരുവകള്‍ നിര്‍മ്മിച്ചെടുക്കുന്നത് പരിസ്ഥിതിക്ക് വലിയ തോതില്‍ ദോഷം വരുത്തുന്ന രീതി ഉപയോഗിച്ചാണ്. കടലില്‍ നിന്നും ലഭിക്കുന്ന ചില ആല്‍ഗകളില്‍ നിന്നാണ് ഷിനോറിന്‍ വേര്‍തിരിച്ചെടുത്തിരുന്നത്. ആല്‍ഗകള്‍ വന്‍തോതില്‍ ശേഖരിക്കുന്നതു വഴി പവിഴപുറ്റകള്‍ക്ക് നാശമുണ്ടാക്കുകയും മീനുകളുടെ പ്രത്യല്‍പ്പാദന വ്യവസ്ഥയെ സ്വാധീനിക്കുകയായും കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ ഇത്തരം സണ്‍സ്‌ക്രീനുകള്‍ ഉത്പാദിപ്പിക്കാനുള്ള സങ്കേതങ്ങള്‍ വികസിപ്പിച്ചിരുന്നു … Read more

ഇന്ന് ലോക ക്യാന്‍സര്‍ ദിനം; അയര്‍ലണ്ടിലെ ക്യാന്‍സര്‍ സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ ആശാവഹമായ വര്‍ദ്ധനവ്

ക്യാന്‍സര്‍ എന്ന രോഗത്തെ പ്രതിരോധിക്കാനും, തിരിച്ചറിയാനും, ചികിത്സ തേടാനും അതിനെതിരെ അവബോധം സൃഷ്ടിക്കാനുമായാണ് ഫെബ്രവരി 4നെ ലോക ക്യാന്‍സര്‍ ദിനമായ് ആചരിക്കുന്നത്. ദിനംപ്രതി അര്‍ബുദ രോഗികളുടെ എണ്ണം നാമറിയാതെ നമുക്കിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. നിലവിലുള്ള ജീവിത സാഹചര്യങ്ങളും ആഹാരക്രമവുമാണ് അര്‍ബുദം പോലുള്ള മാരക രോഗങ്ങളെ മനുഷ്യനിലേക്ക് എത്തിക്കുന്നത്. ആരോഗ്യത്തെ കുറിച്ച് ബോധവാന്‍മാരാണെങ്കില്‍ പോലും പലപ്പോഴും നാം അതെല്ലാം മറക്കുന്നു. പുകവലി, പാന്‍മസാല എന്നിവയുടെ ഉപയോഗം തന്നെ ഉദാഹരണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം ശരീരത്തിന് ദോഷമാണെന്ന് തിരിച്ചറിവുള്ള മനുഷ്യന്‍ അറിഞ്ഞുകൊണ്ട് … Read more

ദിവസം ‘ഒരു’ സിഗരറ്റാക്കിയാലും കാര്യമില്ല; ഹൃദയം തകരാറിലാക്കുമെന്ന് പുതിയ പഠനം

ആരോഗ്യത്തെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ നിയന്ത്രിച്ച് മാത്രം പുകവലിക്കുന്നവര്‍ ഒരുപാടുണ്ടാകും. എന്നാല്‍, നിയന്ത്രണംകൊണ്ട് ഒന്നുമാകില്ലെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദിവസവും ഒരു സിഗരറ്റെന്ന കണക്ക് പോലും രൂക്ഷമായ പ്രശ്നങ്ങളുണ്ടാക്കുമത്രെ! ഹൃദ്രോഗത്തിനും സ്ട്രോക്കിനും ഇത്തരക്കാരില്‍ സാധ്യത എത്രയെന്ന് കേട്ടാല്‍ ഞെട്ടും; ദിവസവും 20 സിഗരറ്റ് വലിക്കുന്നതിന്റെ നേര്‍പാതി. ‘ഗാര്‍ഡിയനി'(guardian)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ ഏറെ ആശങ്കയോടെയാണ് ലോകം നോക്കികാണുന്നത്. പുകവലി നിയന്ത്രിക്കുന്നതോടെ എല്ലാ അനുബന്ധപ്രശ്നങ്ങളും അവസാനിക്കുമെന്ന് കരുതുന്നവര്‍ക്കുള്ള താക്കീതാണ് ഈ പഠന റിപ്പോര്‍ട്ടെന്ന് പറയുന്നത് പഠനസംഘത്തിലെ പ്രധാനിയായ ലണ്ടന്‍ യൂണിവേഴ്സിറ്റി (University … Read more

വ്യായാമം അര്‍ബുദ ശസ്ത്രക്രിയയുടെ വിജയസാധ്യത വര്‍ധിപ്പിക്കും

  ശ്വാസകോശ അര്‍ബുദ ശസ്ത്രക്രിയക്ക് തയാറെടുക്കുന്നവര്‍ ദിവസേന വ്യായാമം ചെയ്യുന്നത് ശസ്ത്രക്രിയയുടെ വിജയസാധ്യത കൂട്ടുമെന്ന് പഠനം. ശസ്ത്രക്രിയക്ക് മുമ്പുള്ള വ്യായാമം 48 ശതമാനത്തോളം സങ്കീര്‍ണത കുറക്കുെമന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതുമൂലം ദീര്‍ഘനാളത്തെ ആശുപത്രിവാസം ഒഴിവാക്കാമെന്നും ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ശ്വാസകോശ അര്‍ബുദം ബാധിച്ച രോഗികളുടെ ശസ്ത്രക്രിയ പലപ്പോഴും സങ്കീര്‍ണത നിറഞ്ഞതാകാറുണ്ട്. ഇത് അസുഖബാധിതരുടെ ജീവിതനിലവാരത്തെയും പണച്ചെലവിനേയും പ്രതികൂലമായി ബാധിക്കും. എന്നാല്‍, വ്യായാമം ചെയ്യുന്നതുമൂലം ഇതുപോലുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാമെന്നും മരുന്നുകളോട് വേഗത്തില്‍ … Read more