ഗ്രീന്‍ ടീക്ക് പിന്നാലെ ചായപ്രേമികള്‍ക്കായി ഇതാ ബ്‌ളൂ ടീയും

ബ്ലാക് ടീ,ഗ്രീന്‍ ടീ, വൈറ്റ് ടീ അങ്ങനെ ഒട്ടുമിക്ക ചായകളെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആഹാര-ആരോഗ്യ മേഖലയിലെക്ക് പുതിയൊരു ചായ കുടി വന്നിട്ടുണ്ട്. ശഖുപുഷ്പം കൊണ്ടുണ്ടാകുന്ന ചായയാണ് ബ്ലൂ ടീ. അഴകും,ആരോഗ്യവും തരുന്ന,അകാല വാര്‍ദ്ധക്യത്തെ തടയുന്നതാണത്രേ ഈ നീല ചായ.  നീല നിറത്തിളുള്ള ഈ ചയയില്‍ കഫീനില്ല എന്നതാണ് പ്രത്യേക. ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിലെ ആന്റി ഓക്‌സിഡന്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും പഠനങ്ങള്‍ … Read more

ചുമരുകള്‍ക്കപ്പുറമുള്ള ചലനങ്ങളറിയാന്‍ പുതിയ സാങ്കേതിക വിദ്യ; ആരോഗ്യ രംഗത്ത് പ്രയോജനപ്പെടുത്താമെന്ന് ഗവേഷകര്‍

ചുമരുകള്‍ക്കപ്പുറം നിന്നാലും ശരീര ചലനങ്ങള്‍ കാണാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉപയോഗിച്ചാണ് മതിലിനപ്പുറം നില്‍ക്കുന്നയാള്‍ എവിടെയാണെന്ന് അറിയുന്നതും അതിനനുസരിച്ച് ശരീരത്തിന്റെ സ്റ്റിക്ക് ഫിഗര്‍ അഥവാ ആര്‍എഫ് പോസ് നിര്‍മ്മിക്കുകയുമാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്. പ്രത്യേകം തയ്യാറാക്കിയ ന്യൂറല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് ആളുകളുടെ ശരീരത്തില്‍ നിന്നും പ്രതിഫലിക്കുന്ന റേഡിയോ സിഗ്നലുകള്‍ വിശകലനം ചെയ്യുന്നത്. അതുവഴി അവര്‍ നടക്കുന്നതിന്റേയും നില്‍ക്കുന്നതിന്റേയും … Read more

എച്ച്ഐവി വാക്സിന്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍; ലോകം പ്രതീക്ഷയില്‍:

വാഷിംങ്ടണ്‍ ഡിസി: ലോകത്തിലെ മാരകമായ രോഗം എയ്ഡ്സിനെ തുരത്താന്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും എച്ച്ഐവി വാക്സിന്‍ കണ്ടെത്തിയെന്ന വാര്‍ത്ത കേള്‍ക്കാനാണ്. എച്ച്ഐവി വാക്സിന്‍ കണ്ടെത്താനുള്ള ശാസ്ത്രഞ്ജരുടെ ശ്രമങ്ങള്‍ പകുതി വിജയിച്ചുയെന്നുവേണം പറയാന്‍. എച്ച്ഐവിയ്ക്കെതിരെയുള്ള വാക്സിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എച്ച്ഐവി ബാധിച്ച അമ്മയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാനായാണ് പുതിയ വാക്സിന്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. എച്ച്ഐവി അണുബാധ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എത്തുന്നത് തടയാനായി പ്രത്യേകതരം ട്രെഗ് കോശങ്ങള്‍ ഗവേഷകര്‍ … Read more

ക്യാന്‍സറിന് തടയിടാന്‍ പുതിയ കണ്ടു പിടിത്തവുമായി ശാസ്ത്രജ്ഞര്‍; ബ്ലഡ് ടെസ്റ്റിലൂടെ പത്ത് തരം ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാം

ക്യാന്‍സര്‍ രോഗങ്ങള്‍ മുളയിലേ തന്നെ നുള്ളാന്‍ പുതിയ കണ്ടുപിടിത്തവുമായി ക്യാന്‍സര്‍ റിസര്‍ച്ച് ശാസ്ത്രജ്ഞര്‍. ചെറിയൊരു ബ്ലഡ് ടെസ്റ്റിലൂടെ പത്ത് തരം ക്യാന്‍സര്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന കോശങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തിരിച്ചറിഞ്ഞു നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്നാണ് കണ്ടു പിടിത്തം. അമേരിക്കയിലെ ഓഹിയോയിലുള്ള ക്ലെവിലാന്‍ഡ് ക്ലിനിക്കിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടു പിടിത്തത്തിന്റെ ഉപജ്ഞാതാക്കള്‍. ഡോക്ടര്‍ എറിക് ക്ലെയിന്‍ നേതൃത്വം കൊടുക്കുന്ന ടീമിന്റെ കണ്ടു പിടിത്തം ചിക്കാഗോയില്‍ നടക്കുന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ ഓണ്‍കോളജിയുടെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കും. അടുത്ത … Read more

അന്തിമഘട്ടത്തിലുള്ള സ്തനാര്‍ബുദം ചികിത്സിച്ചു ഭേദമാക്കി; ക്യാന്‍സര്‍ ചികിത്സയില്‍ അദ്ഭുതകരമായ നേട്ടം കൈവരിച്ച് അമേരിക്കന്‍ ഗവേഷകര്‍

ചികിത്സിച്ചു ഭേദമാക്കാനാകാത്തതെന്ന് ഇതുവരെ കരുതിയിരുന്ന ഘട്ടത്തിലുള്ള സ്തനാര്‍ബുദത്തെ കീഴടക്കി പുതിയ തെറാപ്പി. ശരീരമാകമാനം പടര്‍ന്ന അര്‍ബുദത്തെ കീഴടക്കിക്കൊണ്ട് ക്യാന്‍സര്‍ ചികിത്സാ മേഖലയില്‍ അദ്ഭുതകരമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് അമേരിക്കയിലെ വിദഗ്ദ്ധര്‍. ക്യാന്‍സര്‍ കോശങ്ങളെ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കിക്കൊണ്ടുള്ള ചികിത്സാരീതിയാണ് പരീക്ഷിച്ചത്. ജൂഡി പെര്‍കിന്‍സ് എന്ന 49കാരിയായ എന്‍ജിനീയറാണ് ഈ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. ലോകത്ത് തന്നെ ഇതാദ്യമായാണ് അന്തിമഘട്ട ക്യാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കുന്നത്. വലത് സ്തനത്തില്‍ കണ്ടെത്തിയ ട്യൂമര്‍ നിരവധി കീമോതെറാപ്പി നല്‍കിയിട്ടും ഭേദപ്പെടുത്താനാകാതെ … Read more

മറവി രോഗമുള്ളവര്‍ക്ക് ഓര്‍മ്മ തിരിച്ചെടുക്കാം 6 മാസത്തിനിടയില്‍

വാഷിംഗ്ടണ്‍: ഡിമെന്‍ഷ്യ രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഗവേഷണഫലം പുറത്തുവിട്ടിരിക്കുകയാണ് മിയാമി യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. ഓര്‍മ്മക്കുറവ് ഉള്ളവര്‍ക്ക് അത് പരിഹരിക്കാനും, ഭാവിയില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാതിരിക്കാനും വ്യായാമങ്ങളിലൂടെ സാധ്യമാക്കാമെന്ന് പഠനഫലങ്ങള്‍ തെളിയിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നു. എയ്റോബിക്സ്, നൃത്തം, യോഗ എന്നിവയില്‍ ഏതെങ്കിലുമൊന്ന് പരിശീലിക്കുന്നതിലൂടെ മറവി പരിഹരിക്കാന്‍ കഴിയുമെന്ന് സംഘം കണ്ടെത്തി. ഡിമെന്‍ഷ്യ ഉള്ളവര്‍ക്ക് ദിവസേന നിശ്ചിത സമയം ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട വ്യായാമങ്ങള്‍ പരിശീലിപ്പിച്ചപ്പോള്‍ 6 മാസത്തിനുളില്‍ അത്ഭുതകരമായ പഠനഫലമാണ് ലഭിച്ചത്. ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് പോലുള്ള മറവി … Read more

കീടാണുക്കളുടെ അഭാവം കുഞ്ഞുങ്ങളില്‍ പില്‍കാലത്ത് ക്യാന്‍സറിനു കാരണമാകുന്നതായി പഠനം

കീടാണുക്കള്‍ക്കെതിരായ ബോധവത്കരണമാണ് എവിടെയും. എന്നാല്‍, ശുചിത്വം കൂടിക്കൂടി കീടാണുക്കള്‍ ഇല്ലാതാകുന്നത് കുട്ടികളില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് പുതിയ പഠനത്തില്‍ വ്യക്തമാകുന്നത്. വളരെ ചെറിയ കുട്ടികള്‍ക്ക് ഒരു വിധത്തിലുമുള്ള അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നാം സ്വീകരിക്കാറുണ്ട്. അങ്ങേയറ്റം വൃത്തിയുള്ള ആധുനിക വീടുകളും ആന്റിസെപ്റ്റിക് വൈപ്പുകളും കുഞ്ഞുങ്ങളെ എല്ലാത്തരത്തിലുള്ള ഭീഷണികളില്‍ നിന്നും രക്ഷിക്കാനായി നാം തയ്യാറാകുന്നു. എന്നാല്‍ ഈ മുന്‍കരുതലുകള്‍ കുഞ്ഞോമനകളെ മാരക രോഗങ്ങളിലേക്ക് നയിക്കുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 30 വര്‍ഷത്തിലേറെ നീണ്ട പഠനത്തിലാണ് പ്രൊഫ. മെല്‍ ഗ്രീവ്സ് … Read more

സോഡിയത്തിന്റെ അളവ് അറിയാന്‍ മൗത്ത് സെന്‍സര്‍

ജോര്‍ജിയ: ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന മൗത്ത് സെന്‍സര്‍ വികസിപ്പിച്ചു. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക് ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന ഈ ഇലക്ട്രോണിക് ഉപകരണം വികസിപ്പിച്ചത് ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരുകൂട്ടം ഗവേഷകരാണ്. സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ ഫോണിലേക്ക് സന്ദേശം ലഭ്യമാകുന്ന മൗത്ത് സെന്‍സര്‍ ആരോഗ്യ രംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വൂന് ഹൊങ്ങിയോ പറയുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണത്തില്‍ നിന്നും മാത്രമേ ലവണാംശത്തിന്റെ തോത് … Read more

അപകടത്തില്‍ നഷ്ടമായ ചെവി കൈത്തണ്ടയില്‍ വളര്‍ത്തി വച്ചുപിടിപ്പിച്ചു; അപൂര്‍വ്വ നേട്ടവുമായി ശാസ്ത്രലോകം

വാഷിങ്ടണ്‍: രണ്ടുവര്‍ഷം മുമ്പാണ് ഷിമിക ബുറാജെ എന്ന അമേരിക്കന്‍ സൈനികയ്ക്ക് കാര്‍ അപകടത്തെ തുടര്‍ന്ന് ഒരു ചെവി നഷ്ടമായത്. കാറില്‍നിന്ന് പുറത്തേക്കു വലിച്ചെടുക്കുന്നതിനിടെ ആയിരുന്നു ഷിമികയ്ക്ക് ഒരു ചെവി നഷ്ടമായത്. എന്നാല്‍ ഇന്ന്, നഷ്ടമായ ചെവിക്കു പകരം പുതിയ ചെവിയുമായി ജീവിതത്തിലേക്ക് തിരികെ വരികയാണ് ഷിമിക. ഷിമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് അവരുടെ കൈത്തണ്ടിലെ ത്വക്കിനടിയില്‍ ചെവി വളര്‍ത്തിയെടുക്കുകയും അത് ശസ്ത്രക്രിയയിലൂടെ തലയില്‍ വച്ചുപിടിപ്പിക്കുകയുമായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ചെവി പുനര്‍നിര്‍മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. … Read more

നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീമിന് കേരളത്തില്‍ നിരോധനം

നൈട്രജന്‍ ഉപയോഗിച്ചുള്ള ഐസ്‌ക്രീമിനും ശീതള പാനീയങ്ങള്‍ക്കും കേരളത്തില്‍ നിരോധനം. നൈട്രജന്‍ ഉല്‍പ്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷ കമ്മിഷന്റെ നടപടി. പുകമഞ്ഞ് ഐസ്‌ക്രീമിന് പ്രിയമേറുകയും ആരാധര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുവരെ ഐസ്‌ക്രീം തേടി എത്തുകയും ചെയ്തതോടെയാണ് ദൂഷ്യവശങ്ങള്‍ എത്രത്തോളമുണ്ടെന്നും വില്‍പന നടത്തുന്നതിനും അത് നിര്‍മിക്കുന്നതിനുമുള്ള മാര്‍ഗരേഖകള്‍ എന്തെല്ലാമാണെന്നതു സംബന്ധിച്ചും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനക്കൊരുങ്ങുന്നത്. ഇപ്രകാരം ഐസ്‌ക്രീം വില്‍പ്പന നടത്തിയ രണ്ടു കടകള്‍ കഴിഞ്ഞ ദിവസം ഭക്ഷസുരക്ഷാ വിഭാഗം അടച്ചു പൂട്ടി. ദ്രവീകരിച്ച നൈട്രജന്‍ … Read more