സ്ത്രീകളിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ കണ്ടെത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എളുപ്പം സാധിക്കുമെന്ന് പഠനം

സ്ത്രീകളിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ കണ്ടെത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എളുപ്പം സാധിക്കുമെന്ന് പഠനം. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ച സ്ത്രീകളുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീ ശരീരത്തിലെ രോഗലക്ഷണങ്ങള്‍ കൃത്യതയോടെ മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നതായി ബോധ്യപ്പെട്ടുവെന്ന് ഗവേഷണസംഘം വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയാതിരിക്കുന്നതോടെ പുരുഷ ഡോക്ടര്‍മാര്‍ക്ക് ചികിത്സയും നിര്‍ദേശിക്കാന്‍ കഴിയാതെ വരുന്നു. പുരുഷ ഡോക്ടര്‍മാരുടെ അടുക്കല്‍ ഹൃദയരോഗത്തിന് ചികിത്സയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് രോഗം മൂര്‍ച്ഛിക്കാനോ അപകടം സംഭവിക്കാനോ കൂടുതല്‍ സാധ്യതയുള്ളതായി പഠനം … Read more

11 നവജാത ശിശുക്കളുടെ മരണം; ഗര്‍ഭിണികളിലെ വയാഗ്ര മരുന്ന് പരീക്ഷണം ഉപേക്ഷിച്ചു

വയാഗ്രയുടെ ഗുണവും ദോഷവും ഏറെ ചര്‍ച്ചയാകുന്ന കാലത്ത്, ഈ മരുന്നുകള്‍ക്ക് മറ്റൊരു തിരിച്ചടി. 11 നവജാത ശിശുക്കളുടെ മരണത്തെ തുടര്‍ന്ന് ഗര്‍ഭിണികളായ സ്ത്രീകളില്‍ വയാഗ്ര പ്രയോഗിക്കുന്നത് ഒഴിവാക്കി. ഡച്ച് സംഘം നടത്തിയ പഠനത്തിന്റെ ഫലമായാണ് സ്ത്രീകളിലെ വയാഗ്രയുടെ കൂടുതല്‍ ദോഷഫലങ്ങള്‍ പുറത്തുവന്നത്. ഗര്‍ഭിണികളായ ഇവരിലെ ശിശുക്കളുടെ വളര്‍ച്ചയ്ക്ക് സഹായിക്കാന്‍ നല്‍കിയ ടാബ്ലറ്റുകള്‍ ദോഷം ചെയ്തു. രക്തപ്രവാഹം വര്‍ധിക്കാന്‍ സഹായിക്കുന്ന മരുന്ന്, ഗര്‍ഭസ്ഥശിശുക്കളുടെ ശ്വാസകോശത്തിനാണ് തകരാര്‍ വരുത്തിയത്. പക്ഷെ കുട്ടികളുടെ മരണകാരണം ഇതുതന്നെയാണെന്ന് വൈദ്യസംഘം ഉറപ്പിച്ചിട്ടില്ല. യു.കെ, ആസ്‌ട്രേലിയ, … Read more

മൈഗ്രെയിന്‍ ഇല്ലാതാക്കാന്‍ കുത്തിവെയ്പ്പ് വരുന്നു; മരുന്നിന് യൂറോപ്പില്‍ അനുമതി

മൈഗ്രെയിന്‍ തടയുന്നതിന് ഫലപ്രദമായ മരുന്നിന് യൂറോപ്പില്‍ അനുമതി. ആദ്യമായാണ് മൈഗ്രെയിന്‍ തടയാന്‍ കഴിയുന്ന മരുന്ന് വിപണിയിലെത്തുന്നത്. എറെനുമാബ് എന്ന ഈ മരുന്ന് മാസത്തില്‍ ഒരിക്കലാണ് കുത്തിവെയ്‌ക്കേണ്ടത്. മാസത്തില്‍ നാല് തവണയെങ്കിലും മൈഗ്രെയിന്‍ ഉണ്ടാകുന്നവര്‍ക്ക് ഈ മരുന്ന് നല്‍കാനുള്ള അനുമതിയാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ രോഗികള്‍ക്ക് ഇത് സ്വന്തമായി വാങ്ങാന്‍ കഴിയുമെന്ന് നിര്‍മാതാക്കളായ നൊവാര്‍ട്ടിസ് അറിയിച്ചു. ഈ പുതിയ മരുന്നിന് കടുത്ത മൈഗ്രെയിന്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്നത് അതിശയകരമാണെന്ന് ദി മൈഗ്രെയിന്‍ ട്രസ്റ്റ് … Read more

അല്‍ഷിമേഴ്‌സ് രോഗത്തിന് മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍; വൈദ്യശാസ്ത്രത്തിന് പ്രത്യാശ

വാഷിങ്ടണ്‍: ആധുനിക വൈദ്യശാസ്ത്രത്തിന് വെല്ലുവിളിയായ ‘അല്‍ഷിമേഴ്‌സ്’ എന്ന മറവിരോഗചികിത്സയില്‍ നാഴികക്കല്ലായി പുതിയ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍. ഷികാഗോയില്‍ കഴിഞ്ഞ ദിവസം നടന്ന അല്‍ഷിമേഴ്‌സ് അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സിലാണ് ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് പ്രത്യാശനല്‍കുന്ന ഈ വിവരം പുറത്തുവിട്ടത്. പുതിയ മരുന്ന് ഉപയോഗിച്ച് നിരവധി രോഗികളില്‍ നടത്തിയ പരീക്ഷണം ആദ്യഘട്ടത്തില്‍തന്നെ വന്‍ വിജയമായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘എയ്‌സായ്’ എന്ന ഔഷധ നിര്‍മാണ കമ്പനിയാണ് പുതിയ മരുന്നിന്റെ കണ്ടെത്തലിനു പിന്നില്‍. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ കാരണമായി കണ്ടെത്തിയ തലച്ചോറില് … Read more

ശരീരത്തിലെ ചുളിവിനും മുടികൊഴിച്ചിലിനും കാരണമാകുന്ന ജീനുകളുടെ വളര്‍ച്ചയില്ലാതാക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍

വാര്‍ദ്ധക്യത്തിന്റെ ആരംഭത്തില്‍ മനുഷ്യ ശരീരത്തിലുണ്ടാവുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് ത്വക്ക് ചുളിയുക, മുടി കൊഴിച്ചില്‍ തുടങ്ങിയവ. ശരീരത്തിലെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജീനിന്റെ പ്രവര്‍ത്തനഫലമായിട്ടാണ് ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഈ മാറ്റങ്ങളെ ഇല്ലാതാക്കാന്‍ ശാസ്ത്രലോകത്തിന് കഴിയുമെന്നാണ് ബെര്‍മിംഗ്ഹാമിലെ യൂണിവേഴ്സിറ്റി ഓഫ് അലബാമയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തില്‍ മാറ്റങ്ങളുണ്ടാക്കുന്ന ജീനിനെ നിയന്ത്രിക്കുക വഴി വാര്‍ദ്ധ്യക്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു. അദ്ഭുതകരമായ ഈ കണ്ടുപിടിത്തം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. പ്രായം വര്‍ദ്ധിക്കുമ്പോള്‍ ത്വക്ക് ചുളിയുന്നതിന് കാരണമാകുന്ന ജീനിന്റെ പ്രവര്‍ത്തനങ്ങളെ … Read more

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; കൗമാരക്കാരില്‍ മറവിക്ക് കാരണമാകുമെന്ന് പഠനം

കൗമാരക്കാര്‍ക്കിടയിലുള്ള അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മറവിക്ക് കാരണമാവുന്നു എന്ന് പഠന റിപ്പോര്‍ട്ട്. സ്വിസ്സ് ശാസ്ത്രജ്ഞരാണ് ഇതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടു വന്നത്. സ്വിസ്സ് ട്രോപ്പിക്കല്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാര്‍ട്ടിന്‍ റൂസിലിയുടെ നേതൃത്വത്തിലുള്ള ടീമാണ് ഗവേഷണം നടത്തിയത്. 12 വയസ്സ മുതല്‍ 17 വയസ്സു വരെയുള്ള മുന്നൂറോളം കുട്ടികളുടെയിടയില്‍ ഒരുകൊല്ലം കൊണ്ട് നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ പുറത്തു വിടുന്ന റേഡിയേഷനാണ് മറവിക്ക് കാരണക്കാരന്‍. മൊബൈല്‍ ഫോണ്‍ പുറത്തു വിടുന്ന … Read more

രോഗനിര്‍ണയത്തിന് ഇനി കളര്‍ എക്സറേയും; പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞന്‍

വെല്ലിങ്ടണ്‍: വൈദ്യശാസ്ത്രത്തില്‍ രോഗനിര്‍ണയം അനായാസമാക്കാന്‍ ഉപകരിക്കുന്ന കണ്ടുപിടിത്തവുമായി ന്യൂസിലാന്‍ഡിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ലോകത്താദ്യമായി കളര്‍, 3-ഡി എക്സറേ സംവിധാനം ഒരുക്കിയാണ് വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്. കളര്‍ എക്സറേ സംവിധാനത്തിലൂടെ ശരീര ഭാഗത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭിക്കും. ഇതുവഴി ഡോക്ടര്‍മാര്‍ര്‍ക്ക് കൃത്യമായി രോഗനിര്‍ണയം നടത്താന്‍ സാധിക്കുമെന്ന് കളര്‍ എക്സറേ സംവിധാനം വികസിപ്പിച്ചെടുത്ത സിഇആര്‍എന്‍ പ്രസ്താവനയില്‍ അറിയിച്ചു. സിഇആര്‍എന്‍ ടെക്നോളജി വികസിപ്പിച്ചിരിക്കുന്ന ക്യാമറ പോലെ പ്രവര്‍ത്തിക്കുന്ന മെഡിപിക്സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന … Read more

വായുമലിനീകരണം മൂലം ഒരു ദിവസം ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 8000 പ്രമേഹ കേസുകള്‍

ടൈപ്പ് 2 ഡയബെറ്റിസ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന് വായുമലിനീകരണം പ്രധാന പങ്കുവഹിക്കുന്നതായി പഠനം. പ്രതിവര്‍ഷം മൂന്ന് മില്യണിലധികം (മുപ്പത്ത് ലക്ഷം) കേസുകള്‍ ആണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഒരു ദിവസം എണ്ണായിരത്തിലധികം രോഗികള്‍ ഉണ്ടാവുന്നു എന്ന്. ഈ കണക്ക് ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം വായൂമലിനീകരണം ആണത്രേ. മലിനീകരണത്തിന്റെ തോതല്ല, സാന്നിധ്യം തന്നെ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡോ. സിയാദ് അല്‍ അലി (Ziyad Al-Aly) ആണ് ഗവേഷക സംഘത്തലവന്‍. ഈ കണ്ടെത്തല്‍ ആരോഗ്യരംഗത്ത് … Read more

എച്ച്.ഐ.വി തടയാന്‍ പ്രാപ്തിയുള്ള വാക്സിന്‍ വരുന്നു; മുനഷ്യനില്‍ നടത്തിയ ആദ്യ പരീക്ഷണ കുത്തിവെപ്പ് വിജയം

എച്ച്.ഐ.വി തടയാന്‍ പ്രാപ്തിയുള്ള വാക്സിനുകള്‍ ഉടന്‍ കണ്ടെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ കുരങ്ങില്‍ പരീക്ഷിച്ചിരുന്ന വാക്സിന്‍ വിജയകരമായിരുന്നു. രണ്ടാം ഘട്ടത്തില്‍ ഇവ മനുഷ്യരില്‍ കുത്തിവെച്ചതിനെ തുടര്‍ന്നുണ്ടായി പോസിറ്റീവ് ഫലമാണ് ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്. സൗത്ത് ആഫ്രിക്ക, യു.എസ്, ഉഗാണ്ട, റൗവാണ്ട തുടങ്ങിയ സ്ഥലങ്ങളിലെ 393ലധികം വളണ്ടിയേര്‍സില്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നതെന്ന് വിദഗദ്ധര്‍ വ്യക്തമാക്കുന്നു. യു.എസ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞനായ ഡാന്‍ ബറൗച്ച് പുതിയ പരീക്ഷണ വിജയം ചികിത്സാരംഗത്തെ വഴിത്തിരിവെന്നാണ് വിലയിരുത്തിയത്. എച്ച്.ഐ.വി വാക്സിനുമായി ബന്ധപ്പെട്ട് … Read more

അമ്മമാരുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ സ്വഭാവ വൈകല്യത്തിന് കാരണമാകുമെന്ന് പഠനം

മാതാപിതാക്കളുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാക്കുമെന്ന് പഠനം. ആദ്യമായാണ് മൊബൈല്‍ ഉപയോഗവും സ്വഭാവ വൈകല്യവും സംബന്ധിച്ചുള്ള ഒരു പഠനം നടക്കുന്നത്. 200 കുടുംബങ്ങളില്‍ നടത്തിയ പഠനത്തില്‍ മൊബൈല്‍ ഫോണ്‍ അടിമകളായ മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് വിലയിരുത്തുന്നു. 40 ശതമാനം അമ്മമാരും 32 ശതമാനം അച്ഛന്‍മാരും തങ്ങള്‍ മൊബൈല്‍ അടിമകളാണെന്ന കാര്യം വെളിപ്പെടുത്തി. എപ്പോഴും മെസേജുകള്‍ ചെക്ക് ചെയ്യണമെന്ന് തോന്നുക, കോളുകളും മെസെജുകളും വരുന്നതിനെക്കുറിച്ച് മാത്രം വിചാരിച്ചുകൊണ്ടിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് … Read more