കാപ്പി വൃക്കരോഗികള്‍ക്ക് രക്ഷകനാകും; മരണ സാധ്യത കുറയ്ക്കുമെന്ന് പഠനം

അതീവ ഗുരുതരമായ വൃക്കരോഗങ്ങളുള്ളവര്‍ക്ക് കാപ്പി രക്ഷകനാകുന്നുവെന്ന് പഠനം. രോഗികളുടെ മരണ സാധ്യത കുറയ്ക്കാന്‍ കാപ്പിക്ക് കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. രക്തത്തിലേക്ക് ദോഷകരമായ നൈട്രിക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ കലരുന്നത് തടയാന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന് സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. ഗുരുതരമായ വൃക്കരോഗം ബാധിച്ചവര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത കാപ്പിയുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. അമേരിക്കയിലാണ് പഠനം നടത്തിയത്. ക്ലാസ്, വംശം, വരുമാനം, പുകവലി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചു നടത്തിയ പഠനത്തിലും കാപ്പിയുടെ ഗുണഫലം … Read more

നിക്കോട്ടിന്‍, കൊക്കെയിന്‍ പോലെ പഞ്ചസാരയും ലഹരിയുണ്ടാക്കുന്നുണ്ടോ?

വെളുത്ത നിറവും ക്രിസ്റ്റല്‍ രൂപവും പിന്നെ മധുരവും. കൊക്കെയിന്‍, നിക്കോട്ടിന്‍ പോലുള്ള ലഹരി പദാര്‍ഥങ്ങളോട് ചിലര്‍ക്ക് തോന്നുന്നതിന് സമാനമാണ് പഞ്ചസാരയോടുള്ള ലഹരിയെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ശരീരത്തിന് ദോഷകരവുമാണ്. പണ്ട് കാലങ്ങളില്‍ തേനും മധുരമുള്ള പഴങ്ങളും, ശരീരത്തിനായി നല്‍കിയിരുന്ന മധുരമാണ് ശുദ്ധീകരിച്ചെടുത്ത പഞ്ചസാരയിലൂടെ ശരീരത്തിന് വന്‍തോതില്‍ നല്‍കുന്നത്. കോണ്‍സണ്‍ട്രേറ്റഡ് സൂക്രോസ്,ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പ് രൂപത്തിലും ഇവ ലഭ്യമാണ്. ശുദ്ധീകരണ പ്രക്രിയയിലൂടെ വിറ്റാമിന്റെയും ധാതുക്കളുടെയും ഒരുവിധം സാന്നിധ്യമെല്ലാം നഷ്ടമായ ശേഷമാണ് ഈ … Read more

ഒരു രാത്രിയുറക്കം പോലും നഷ്ടപ്പെടുന്നത് പ്രമേഹം ഉയരാന്‍ കാരണമാകുമെന്ന് പഠനം

രാത്രിയുറക്കം അഥവ 6 മണിക്കൂര്‍ നേരത്തെ ഉറക്കം കളഞ്ഞിട്ട് ഒരു കാര്യവും ചെയ്യരുതെന്ന് പ്രമേഹരോഗികളോട് വിദഗ്ധര്‍ പറയുന്നു. രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുന്നത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഗ്ലൂക്കോസ് ഉത്പാദനത്തിനും ഇന്‍സുലിന്‍ ക്രമപ്പെടുത്താനുമുള്ള കരളിന്റെ ശേഷി ഒറ്റ രാത്രികൊണ്ട് തകിടം മറിയുമത്രെ! ടൈപ്പ്-2 പ്രമേഹം, ഫാറ്റി ലിവര്‍ എന്നിവയാണ് അനന്തരഫലങ്ങള്‍. ഈ രോഗമുള്ളവര്‍ ഉറക്കം നഷ്ടപെടുത്തരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഗ്ലൂക്കോസ് അളവിലെ ഏറ്റക്കുറച്ചിലിന് കാരണം ഭക്ഷണമാണോ ഉറക്കമാണോ മറ്റെന്തെങ്കിലും പ്രശ്നമാണോയെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ജപ്പാനിലെ ടോഹോ (toho) … Read more

മരുന്നുകള്‍ക്കെതിരെ പ്രതികരിക്കുന്ന ഉഗ്രശേഷിയുള്ള ഈ ബാക്ടീരിയയെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍

ആന്റിബയോട്ടിക്കുകള്‍ ശരീരത്തില്‍ എല്‍ക്കുന്നത് തടയിടാനും അണുബാധ ഏല്‍പ്പിക്കാനും ശേഷിയുള്ള ബാക്ടീരിയയുടെ സാന്നിധ്യം ലോകത്തെമ്പാടും തിരിച്ചറിയുന്നു. ആശുപത്രികള്‍ കേന്ദ്രീകരിച്ച് വികാസം പ്രാപിക്കുന്ന ബാക്ടീരിയ മരണത്തിനും കാരണമായേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ശാസ്ത്രസംഘമാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 10 രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ മൂന്ന് തരം ബാക്റ്റീരിയകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി മെല്‍ബണ്‍ സര്‍വകലാശാലയും സ്ഥിരീകരിച്ചു. ഒട്ടനവധി മരുന്നുകള്‍ക്ക് ഒരേസമയം കേടുവരുത്താന്‍ ഇവയ്ക്ക് കഴിയുമത്രേ. ഇവയുടെ സാന്നിധ്യം വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. സ്റ്റെഫൈലോകോക്കസ് എപ്പിഡെര്‍മിസ് എന്നാണ് ഈ … Read more

വെളിച്ചെണ്ണ വിഷമാണെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍; ചോദ്യം ചെയ്ത് ഇന്ത്യ; കടുത്ത പ്രതിഷേധം

ഇന്ത്യക്കാരോട് വെളിച്ചെണ്ണ വിഷമാണെന്ന് പറഞ്ഞാല്‍ എന്താകും അവസ്ഥ. നൂറ്റാണ്ടുകളായി നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ് വെളിച്ചെണ്ണ. ഇതാണ് കഴിക്കാന്‍ കഴിയുന്ന ഏറ്റവും മോശം ഭക്ഷണമെന്നും, വിഷമെന്നും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി എപിഡെമിയോളജിസ്റ്റ് കാരിന്‍ മിഷെല്‍സ് വിധിയെഴുതിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുണ്ടാകുന്നത്. ജര്‍മ്മനിയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ക്ലാസിലാണ് കാരിന്‍ വെളിച്ചെണ്ണയെ കൊടിയ വിഷമായി ചിത്രീകരിച്ചത്. ഇന്ത്യയില്‍ വിവിധയിടങ്ങളിലുള്ള ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ഇത് വന്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കാണ് ഇടയാക്കിയത്. ഭൂരിഭാഗം പേരും കാരിന്റെ വാദത്തെ രൂക്ഷമായി വിമര്‍ശിച്ചു. കോടിക്കണക്കിന് … Read more

വൈറ്റമിന്‍ ഡി-യുടെ അഭാവം ശരീരത്തിന് ദോഷം ചെയ്യുമെന്ന പ്രചാരണം കെട്ടുകഥയോ?

വൈറ്റമിന്‍ ഡി ശരീരത്തിന് ധാരാളമായി ലഭിക്കണമെങ്കില്‍ പകല്‍വെളിച്ചവും സൂര്യപ്രകാശവും ഏല്‍ക്കണം. അതിന് കഴിയാതെ വരുമ്പോള്‍ ഈ വൈറ്റമിന്‍ പ്രദാനം ചെയ്യുന്ന മരുന്നുകളെ ആശ്രയിക്കുന്നതാണ് പതിവ്. എല്ലുകളുടെ ബലത്തിനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനുമൊക്കെ വൈറ്റമിന്‍ ഡി-യുടെ സാന്നിധ്യം ഗുണം ചെയ്യും. എന്നാല്‍ ശരീരത്തിലെ വൈറ്റമിന്‍ ഡി-യുടെ തോതിനെ കുറിച്ച് ഇത്രയേറെ ആകുലപ്പെടേണ്ടതുണ്ടോ? സൂര്യനില്‍ നിന്നാണ് ഈ വൈറ്റമിന്‍ ശരീരത്തിലേക്ക് അവശ്യത്തിന് ആഗീരണം ചെയ്യപ്പെടുന്നത്. പേശികള്‍ക്കും എല്ലുകള്‍ക്കും ഉറപ്പും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കും. എന്നാല്‍ ഇവയുടെ അഭാവം ശരീരത്തിന് ദോഷം … Read more

ടാനിങ് ക്രീമുകള്‍ ത്വക്ക് ക്യാന്‍സറില്‍ നിന്ന് സംരക്ഷണം തരില്ലെന്ന് പഠനം

തൊലിപ്പുറത്തെ ക്യാന്‍സറില്‍ നിന്ന് രക്ഷനേടാന്‍ സ്പ്രേ, ഓയിന്റ്മെന്റ്, ക്രീമുകള്‍, ലോഷന്‍ എന്നിങ്ങനെ പരീക്ഷണങ്ങള്‍ ഒരുപാട് നടത്താന്‍ ഇന്ന് സൗകര്യമുണ്ട്. പക്ഷെ, ഇവയൊന്നും ഉദ്ദേശിക്കുന്ന ഫലം തരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിദേശ മെഡിക്കല്‍ സ്‌കൂളുകളുടെ പഠനങ്ങളാണ് ഇത് സംബന്ധിച്ച നിഗമനങ്ങളിലേക്ക് നയിച്ചത്. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവം, കുടുംബ പാരമ്പര്യം, വര്‍ഷങ്ങളോളം തുടര്‍ന്നു വരുന്ന ജീവിത രീതി എന്നിവയെല്ലാം ത്വക്കിലെ കാന്‍സറിന് കാരണമായി വരാവുന്നതാണ്. നിങ്ങളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, എന്നിങ്ങനെ കുടുംബത്തിലുള്ള സ്‌കിന്‍ ക്യാന്‍സര്‍ ചരിത്രം പ്രധാനകാരണമാണ്. സൂര്യ പ്രകാശത്തിന് … Read more

ഹൃദയസ്തംഭനം ഒഴിവാക്കാന്‍ ചോക്ലേറ്റിന് കഴിയുമെന്ന് പുതിയ പഠനം

ചോകലേറ്റ് കഴിച്ച് ഹൃദയസ്തംഭനത്തെ ചെറുക്കാമെന്ന് പുതിയ പഠനം. മാസത്തില്‍ മൂന്ന് ബാര്‍ ചോകലേറ്റ് കഴിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും രക്ഷപെടാമെന്നാണ് കണ്ടെത്തല്‍. ജര്‍മ്മനിയില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ മൗണ്ട് സീനായിലുള്ള ഐക്കാന്‍ മെഡിക്കല്‍ സ്‌കൂളാണ് പുതിയ മരുന്നിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. മാസത്തില്‍ മൂന്ന് ബാര്‍ ചോക്ലേറ്റുകള്‍ കഴിക്കാനാണ് പഠനം നിര്‍ദേശിക്കുന്നത്. ഏകദേശം അഞ്ചുലക്ഷത്തോളം ആളുകളില്‍ പലതവണയായി നടത്തിയ പഠനത്തിന് ശേഷമാണ് ഐക്കാന്‍ മെഡിക്കല്‍ സ്‌കൂള്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. മറ്റുള്ളവരെ വച്ച് … Read more

പേടിക്കണം സ്മാര്‍ട്‌ഫോണിലെ നീലവെളിച്ചത്തെ

വാഷിങ്ടണ്‍: സദാസമയവും സ്മാര്‍ട്‌ഫോണില്‍ കളിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിച്ചോളൂ. സ്മാര്‍ട്‌ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് പുറത്തേക്കു വരുന്ന നീല വെളിച്ചം അന്ധതക്ക് കാരണമാകും. നീലവെളിച്ചം അന്ധതയുടെ നിരക്ക് കൂട്ടുന്നതില്‍ പ്രധാന വില്ലനാണെന്നാണ് ജേണല്‍ ഓഫ് സയന്റിഫിക് റിപ്പോര്‍ട്ടില്‍ യു.എസിലെ ഡോക്ടര്‍മാര്‍ പറയുന്നത്. മക്യുലാര്‍ ഡി ജനറേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അസുഖം ചികിത്സിച്ച് ഭേദമാക്കാനാവില്ല. സാധാരണരീതിയില്‍ 50 വയസ്സാകുേമ്പാഴാണ് രോഗം പിടിപെടുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷം ആളുകള്‍ക്ക് ഈ അസുഖം പിടിപെടുന്നുണ്ട്. നീലവെളിച്ചം കണ്ണിലെ … Read more

സ്ത്രീകളിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ കണ്ടെത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എളുപ്പം സാധിക്കുമെന്ന് പഠനം

സ്ത്രീകളിലെ ഹൃദയസംബന്ധിയായ രോഗങ്ങള്‍ കണ്ടെത്താന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എളുപ്പം സാധിക്കുമെന്ന് പഠനം. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ച സ്ത്രീകളുടെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീ ശരീരത്തിലെ രോഗലക്ഷണങ്ങള്‍ കൃത്യതയോടെ മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നതായി ബോധ്യപ്പെട്ടുവെന്ന് ഗവേഷണസംഘം വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയാതിരിക്കുന്നതോടെ പുരുഷ ഡോക്ടര്‍മാര്‍ക്ക് ചികിത്സയും നിര്‍ദേശിക്കാന്‍ കഴിയാതെ വരുന്നു. പുരുഷ ഡോക്ടര്‍മാരുടെ അടുക്കല്‍ ഹൃദയരോഗത്തിന് ചികിത്സയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് രോഗം മൂര്‍ച്ഛിക്കാനോ അപകടം സംഭവിക്കാനോ കൂടുതല്‍ സാധ്യതയുള്ളതായി പഠനം … Read more