രക്തസമ്മര്‍ദം പ്രവചിക്കാന്‍ പുതിയ കണ്ടെത്തലുമായി അമേരിക്കന്‍ ഗവേഷകസംഘം

ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടുന്ന അമേരിക്കന്‍ ഗവേഷകസംഘം, രക്തസമ്മര്‍ദ്ദം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുടെ കണ്ടെത്തലിലാണ്. ശരീരത്തില്‍ ഘടിപ്പിക്കാവുന്നതും ബിപിയുടെ കൃത്യമായ നില പ്രവചിക്കാന്‍ കഴിയുന്നതുമായ ഉപകരണത്തോട് ഘടിപ്പിക്കുന്നതാണ് അണിയറയില്‍ തയ്യാറാകുന്ന സാങ്കേതികത. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ജീവിതശൈലിയിലെ മാറ്റം,വ്യായാമം, നല്ല ഉറക്കം,ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കല്‍ എന്നിങ്ങനെ രോഗിയുടെ കരുതല്‍ ഉയര്‍ന്ന തോതില്‍ ആവശ്യമായ നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. പലപ്പോഴും ഇത് പാലിക്കാന്‍ കഴിയാത്തവയാണെന്ന് പറയുന്നു,കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസര്‍ സുജിത് ഡേയ്. ‘ഒരേസമയം നിരവധികാര്യങ്ങളില്‍ നിയന്ത്രണം വേണ്ടിവരുന്നതാണ് … Read more

ഉയരം കൂടിയ ആളുകള്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലോ ?

ഉയരം കൂടിയവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത ഏറെയെന്ന് പഠനം. ശരാശരിയേക്കാള്‍ 10 സെന്റീമീറ്റര്‍ ഉയരക്കൂടുതലുണ്ടെങ്കില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 12 ശതമാനം അധികമാണെന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഉയരം കൂടിയവരുടെ ശരീരത്തില്‍ കൂടുതല്‍ കോശങ്ങളുളളതാണ് ഇവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഉയരക്കുറവ് ഈ അര്‍ബുദ സാധ്യതകള്‍ കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശരീരം വളരാന്‍ സഹായിക്കുന്ന ഐജിഎഫ്-1 എന്ന ഹോര്‍മോണ്‍ ക്യാന്‍സറിന് കാരണക്കാരനാകുന്നതായും പഠനം വ്യക്തമാക്കുന്നു. കോശവിഭജനത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് ഈ ഹോര്‍മോണ്‍ ചെയ്യുന്നത്. … Read more

ആന്റിബയോട്ടിക്ക് പ്രതിരോധം വെല്ലുവിളിയാകുന്നു; 2050ഓടെ ക്യാന്‍സറിനെയും പ്രമേഹത്തെക്കാളും കൂടുതല്‍ രോഗാണുക്കള്‍ വ്യാപിക്കുമെന്ന് മുന്നറിയിപ്പ്

2050ഓടെ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ മനുഷ്യരാശിക്ക് വന്‍ പ്രതിസന്ധിയാകുമെന്ന് വിലയിരുത്തല്‍. നിലവിലെ ഏറ്റവും വലിയ കൊലയാളികളായ ക്യാന്‍സര്‍, പ്രമേഹം എന്നിവയെ ഈ സൂപ്പര്‍ബഗ്ഗുകള്‍ കവച്ചുവെക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നു. ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കണമെന്ന ബോധവല്‍ക്കരണം നടക്കുന്നുണ്ടെങ്കിലും യൂറോപ്പിലെ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് പതിവാക്കിയിരിക്കുകയാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കള്‍ ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ പോലും മാരകമാക്കിയേക്കാമെന്നാണ് മുന്നറിയിപ്പ്. സാധാരണ മരുന്നുകള്‍ പോലും രോഗികളില്‍ ഫലപ്രദമാകാത്ത അവസ്ഥ സംജാതമാകും. നിലവിലുള്ള ആന്റിബയോട്ടിക്കുകളും ഫലിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും മുന്നറിയിപ്പ് … Read more

പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് റേഡിയോതെറാപ്പി ഫലപ്രദം; ചികിത്സാപരീക്ഷണം വിജയം

പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് റേഡിയോതെറാപ്പി ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗികളായ ആയിരക്കണക്കിന് പുരുഷന്‍മാര്‍ക്ക് ആയുസ് നീട്ടി നല്‍കാന്‍ ഈ ചികിത്സ സഹായിക്കുമെന്ന് പുതിയ പരീക്ഷണത്തില്‍ വ്യക്തമായി. ഹോര്‍മോണ്‍ തെറാപ്പിക്കൊപ്പം റേഡിയോതെറാപ്പി കൂടി നല്‍കുന്നത് ഫലപ്രദമാണെന്ന് ലണ്ടനില്‍ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞെന്ന് ദി ലാന്‍സെറ്റ് മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ലിംഫ് നോഡുകളിലേക്കും അസ്ഥികളിലേക്കും വ്യാപിച്ചു കഴിഞ്ഞാല്‍ പ്രധാന ട്യൂമറിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ചികിത്സ ഫലപ്രദമാകില്ലെന്നായിരുന്നു ഇതുവരെ ഡോക്ടര്‍മാര്‍ കരുതിയിരുന്നത്. എന്നാല്‍ പുതിയ ചികിത്സാരീതിക്ക് വിധേയരായ രോഗികള്‍ … Read more

ഇന്ന് ലോക ഭക്ഷ്യദിനം: ജങ്ക് ഫുഡ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

ഇന്ന് ലോക ഭക്ഷ്യ ദിനം. 2030 ഓടെ വിശപ്പ് രഹിത ലോകം സാധ്യമാണ് എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യ ദിനത്തിന്റെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവല്‍ക്കരണ ദിനം കൂടിയാണ് ലോക ഭക്ഷ്യ ദിനം.ലോകത്താകമാനം ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനാണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്. അത് പോലെ ഭക്ഷ്യ ദിനത്തോടനുബന്ധിച്ചുള്ള മറ്റൊരു പ്രധാനപ്പട്ട വിഷയമാണ് ആരോഗ്യകരമായ ഭക്ഷണ രീതി. ലോക ഭക്ഷ്യ ദിനത്തില്‍ ആരോഗ്യ ജാഗ്രത ഫേസ്ബുക് പേജില്‍ പങ്കു വെച്ച കുറിപ്പ് … Read more

ചെറിയ കുട്ടികള്‍ക്കുള്ള ജലദോഷ മരുന്നുകളില്‍ കരുതല്‍ വേണം; ഇല്ലെങ്കില്‍ അപസ്മാരം മുതല്‍ മരണം വരെ സംഭവിക്കാം

ആറുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ജലദോഷം, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവ ഉണ്ടാകുമ്പോള്‍ ചില പതിവ് മരുന്നുകള്‍ ഉപയോഗിക്കാറുണ്ട് നമ്മള്‍. പക്ഷെ കഫതടസം മാറാനുള്ള മരുന്ന് ഈ ഘട്ടത്തില്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്ക്വീ ന്‍സ്ലാന്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. മിയ്ക്ക് വാന്‍ ഡ്രിയല്‍ ആണ് ഇത്തരം മരുന്നുകളുടെ അപകടാവസ്ഥ റിപ്പോര്‍ട്ട് ചെയ്തത്. കഫതടസം മാറാനുള്ള മരുന്നുകള്‍ അല്ലെങ്കില്‍ ആന്റിഹിസ്റ്റാമിന്‍ സാന്നിധ്യമുള്ള മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ ഈ പ്രശ്നങ്ങള്‍ ഭേദമാകുമെന്നതിന് തെളിവില്ല. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് … Read more

നോട്ടുകളിലും നാണയങ്ങളിലും പതിയിരിക്കുന്നത് മാരക രോഗാണുക്കള്‍

കറന്‍സി നോട്ടുകളും നാണയങ്ങളും ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. ദിവസത്തില്‍ ഒരു തവണയെങ്കിലും ഇവ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട്. ക്രയവിക്രയത്തിനുള്ളതായതിനാല്‍ത്തന്നെ പലരുടെ കൈകളിലൂടെ കടന്നെത്തുന്ന നോട്ടുകളും നാണയങ്ങളും ആരോഗ്യപരമായി സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അഴുക്കു പുരണ്ട നോട്ടുകളിലും നാണയങ്ങളിലും ജീവന് ഹാനികരമായേക്കാവുന്ന രോഗാണുക്കള്‍ പതിയിരിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. എംആര്‍എസ്എ പോലെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച ബാക്ടീരിയകളുടെ സാന്നിധ്യം നോട്ടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ നോട്ടുകളിലും നാണയങ്ങളിലും 19 … Read more

വാര്‍ദ്ധക്യകാല പരിചരണം; ഇന്ത്യയിലും പ്രചാരം നേടി ഹെല്‍ത്ത് കെയര്‍ സേവനങ്ങള്‍

ഉയരുന്ന ജീവിത ദൈര്‍ഘ്യം, ആശുപത്രി ബില്ലുകള്‍, പ്രത്യേക പരിചരണം എന്നിങ്ങനെ ഒരു മനുഷ്യന്റെ വാര്‍ദ്ധക്യകാലത്തെ പരിചരണം ചെലവേറിയതാകുകയാണ്. ഈ സാഹചര്യം, ഹോം ഹെല്‍ത്ത് കെയര്‍ സേവനങ്ങളുടെ ആവശ്യകതയെ പ്രോത്സാഹിപ്പിക്കുകയാണിന്ന്. 2014-ല്‍ ഈ മേഖല സൃഷ്ടിച്ചെടുത്ത 13,000 കോടി രൂപയുടെ വളര്‍ച്ച 2020-ഓടെ 40,000കോടി രൂപയില്‍ എത്തിനില്‍ക്കുമെന്നാണ് കണക്ക്. നിരവധി ആശുപത്രികളും സംഘടനകളും ഹോം കെയര്‍ സേവനങ്ങളുമായി രംഗത്തുണ്ട്. പതിവ് ആശുപത്രി ചെലവുകളില്‍ നിന്നും 20-50% ചെലവ് ചുരുക്കലാണ് നേട്ടം. വാര്‍ദ്ധക്യകാല പരിചാരണ പാക്കേജുകളോട് മികച്ച പ്രതികരണങ്ങളും ലഭ്യമാകുന്നുണ്ട്. … Read more

ഹൃദ്രോഗങ്ങള്‍ക്ക് കാരണം ഉയര്‍ന്ന കൊളസ്ട്രോള്‍ നിരക്കാണെന്നതിന് തെളിവില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍; കൊളസ്ട്രോള്‍ മരുന്നുകള്‍ നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യം

ശരീരത്തില്‍ വലിയ തോതില്‍ മോശം കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്നതാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍. എല്‍ഡിഎല്‍-സി അമിതമാകുന്നതും ഹൃദ്രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നത് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 കാര്‍ഡിയോളജിസ്റ്റുകളുടെ സംഘമാണ് അവകാശപ്പെടുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകളായ സ്റ്റാറ്റിനുകള്‍ രോഗികള്‍ക്ക് യാതൊരു സുരക്ഷയും നല്‍കുന്നില്ലെന്നും അവയുടെ ഉപയോഗം ഡോക്ടര്‍മാര്‍ അടിയന്തരമായി നിര്‍ത്തണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. താരതമ്യേന വില കുറഞ്ഞ കൊളസ്ട്രോള്‍ മരുന്നുകള്‍ ഫലപ്രദമാണോ എന്ന കാലങ്ങളായുള്ള വിവാദം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് ഈ പുതിയ … Read more

ക്ഷയം ലോകത്തിലെ ഏറ്റവും മാരകമായ രോഗമെന്ന് ലോകാരോഗ്യ സംഘടന

ട്യൂബര്‍ക്കുലോസിസ് അഥവാ ടിബി ലോകത്തിലെ ഏറ്റവും മാരകമായ രോഗമാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ ഏകദേശം 54 ദശലക്ഷം ആളുകള്‍ ഈ മാരക രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് മരിച്ചതായും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ഈ വര്‍ഷത്തെ ഏറ്റവും പുതിയ ആഗോള ടിബി റിപ്പോര്‍ട്ടിലാണ് സംഘടന ഈ വിലയിരുത്തല്‍ നടത്തിയത്. ട്യൂബര്‍ക്കുലോസിസ് രോഗത്തിനെതിരെ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി അണിനിരന്നാല്‍ മാത്രമേ ഈ രോഗത്തെ ഉന്‍മൂലനം ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും 2030 ആകുമ്പോഴേക്കും രോഗത്തെ തുടച്ചു നീക്കാനുള്ള മാര്‍ഗങ്ങള്‍ മിക്ക … Read more