10-മിനിറ്റ് നേരത്തെ യൂണിവേഴ്സല്‍ ക്യാന്‍സര്‍ ടെസ്റ്റ്; വൈദ്യശാസ്ത്രലോകത്തെ പുത്തന്‍ ചര്‍ച്ചാവിഷയം

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ രോഗവും രോഗസാധ്യതയും കണ്ടെത്താന്‍ സഹായിക്കുന്ന യൂണിവേഴ്സല്‍ ക്യാന്‍സര്‍ ടെസ്റ്റ് ആണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍. 10-മിനിറ്റ് ടെസ്റ്റ് എന്ന പേരുപോലെ തന്നെ ക്യാന്‍സര്‍ കോശങ്ങളെ നിമിഷനേരത്തില്‍ കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത. രോഗത്തെ സംബന്ധിച്ച വിവരം ശരീരത്തില്‍ നിന്ന് ലഭ്യമായാലുടന്‍ നിറം മാറുന്ന ഫ്ലൂയിഡ് ആണ് ലാബില്‍ ഉപയോഗിക്കുന്നത്. ഇപ്പോഴും പരീക്ഷണഘട്ടത്തില്‍ തുടരുന്ന ടെസ്റ്റ്, വൈദ്യശാസ്ത്രത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് സഹായകമാവുകയാണ്. ‘കുറഞ്ഞ ചെലവും സമയലാഭവുമാണ് പ്രധാന സവിശേഷത. ക്ലിനിക്കുകളില്‍ വളരെ സുഗമമായി ഈ ടെസ്റ്റ് നടത്താനാകുമെന്ന് ഗവേഷക … Read more

മയക്കു മരുന്നില്‍ നിന്ന് മോചനം; പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍

മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കാമെന്ന പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍. തലച്ചോറിലെ നാഡീകോശ ചികിത്സയിലൂടെയാണ് ഇത് സാധ്യമാവുക. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. തോമസ് താന്നിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം, ‘സയന്‍സ് ട്രാന്‍സലേഷണല്‍ മെഡിസിന്‍’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ തലച്ചോറില്‍ ‘ഹിപ്പോെക്രറ്റിന്‍’ എന്ന പ്രോട്ടീന്‍ തന്മാത്രകള്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളുണ്ട്. ഹിപ്പോെക്രറ്റിന്റെ അളവുകുറഞ്ഞാല്‍ പകല്‍ ഉറങ്ങിപ്പോവുന്ന രോഗമായ ‘നര്‍ക്കോലെപ്‌സി’ ഉണ്ടാവും. വാഹനമോടിക്കുമ്‌ബോഴും ജോലി ചെയ്യുമ്‌ബോഴുമൊക്കെ അസാധാരണമായി ഉറങ്ങിപ്പോകുന്ന അവസ്ഥ. മറ്റൊരു രോഗം ‘കറ്റാപ്ലെക്‌സി'(മോഹാലസ്യം)യാണ്. ഇതു രണ്ടും വര്‍ധിച്ചുവരുന്ന … Read more

ഒരു കപ്പ് കാപ്പി നല്‍കുന്ന ആരോഗ്യം അത്ര ചെറുതല്ല

നമ്മുടെ പ്രഭാത ഭക്ഷണത്തിനൊപ്പം ദിവസം മുഴുവന്‍ നമ്മെ ഉന്മേഷവാന്മാരായി നിര്‍ത്തുന്നതില്‍ കാപ്പി ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നിരവധി ആരോഗ്യ ആനുകൂല്യങ്ങളാണ് കാപ്പി പ്രദാനം ചെയ്യുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ നമ്മുടെ ഊര്‍ജസ്വലത മെച്ചപ്പെടുത്തുന്നു. ഹ്രസ്വകാല ഓര്‍മയ്ക്ക് കാരണമാകുമെന്ന് പറയുമ്പോഴും തലച്ചോറില്‍ ദീര്‍ഘകാല സംരക്ഷണ ഫലങ്ങള്‍ ഉണ്ടാക്കാന്‍ കാപ്പിക്കാകുന്നുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകരിപ്പോള്‍. ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് എന്നിവയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുമെന്ന് മുന്‍പേ നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ട് കാപ്പിക്കിത്ര ഗുണങ്ങള്‍ എന്നതിനെ കുറിച്ചുള്ള സംശയത്തിന്റെ മറുപടിയിലാണ് ഇപ്പോള്‍ … Read more

മനുഷ്യനില്‍ എബോളയെ പ്രതിരോധിക്കാനുള്ള പ്രോട്ടീനിന്റെ സാന്നിധ്യം കണ്ടെത്തി

എബോള വൈറസില്‍ നിന്ന് മനുഷ്യശരീരത്തെ രക്ഷിക്കാന്‍ ശേഷിയുള്ള പ്രോട്ടീന്‍ ഗവേഷകര്‍ കണ്ടെത്തി. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് മനുഷ്യശരീരത്തിലെ പ്രോട്ടീനും എബോള വൈറസ് പ്രോട്ടീനും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. മാസ്സ് സ്‌പെക്ട്രോമെട്രി (Mass Spectrometry) എന്ന ടെക്നിക്കിന്റെ സഹായത്താലാണ് ഇത് സാധ്യമായത്. എബോള വൈറസ് പ്രോട്ടീനായ VP30യും മനുഷ്യശരീരത്തിലെ പ്രോട്ടീനായ RBBP6ഉം തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകള്‍ സെല്‍ (Cell) മാസികയാണ് പ്രസിദ്ധീകരിച്ചത്. 23 അമിനോ ആസിഡുകള്‍ ചേര്‍ന്ന ചെറിയ പെപ്‌റ്റെഡ് ചെയിന്‍ ആണ് എബോള വൈറസിനെതിരെ … Read more

സ്മാര്‍ട്ട്ഫോണുകളുടെ സഹായത്താല്‍ ശരീരത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കുന്ന ഉപകരണം അവതരിപ്പിച്ച് ശാസ്ത്രജ്ഞന്‍മാര്‍

മൊബൈല്‍ ഫോണിന്റെ സഹായത്തോടെ ശരീരത്തിന് ആവശ്യമായ മരുന്നുകള്‍ നല്‍കാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ച് ശാസ്ത്രലോകം. വയറിനുള്ളില്‍ സ്ഥാപിക്കുന്ന ഒരു റോബോട്ട് ഗുളികയാണ് ഇത്. ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ ഉപകരണം ഫോണിലൂടെ നല്‍കുന്ന നിര്‍ദേശമനുസരിച്ച് മരുന്നുകള്‍ ശരീരത്തിന് നല്‍കും. ഗുളിക രൂപത്തില്‍ വിഴുങ്ങുന്ന ഈ ഉപകരണം വയറ്റിലെത്തിയാല്‍ ഇംഗ്ലീഷ് അക്ഷരം ‘Y’ ആകൃതി പ്രാപിക്കുന്നു. കുത്തിവെയ്പ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇത് അണുബാകളെയും അലര്‍ജിക് റിയാക്ഷനുകളെയും സംബന്ധിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. ഒരു മാസത്തോളം … Read more

നല്ല ആരോഗ്യത്തിന് ആഹാരം പാകം ചെയ്യുന്നതിനും കാര്യമുണ്ട്

ആഹാരം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആഹാരം പാകം ചെയ്യുന്ന രീതികളും. ആവശ്യമായ ചേരുവകള്‍ സമംചേര്‍ത്തു ശരിയായവിധത്തില്‍ പാകം ചെയ്താല്‍ മാത്രമേ ആഹാരത്തിനു രുചിയ്ക്കൊപ്പം ഗുണവും ഉണ്ടാകൂ. എന്നാല്‍ നമ്മള്‍ ഒട്ടും ശ്രദ്ധിക്കാതെ ചെയ്യുന്ന ചില പാചകരീതികള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ പണിയായേക്കാം. ശരിയായ രീതിയിലല്ലാതെ ആഹാരം പാകം ചെയ്താല്‍ ചിലപ്പോള്‍ അത് വിഷമയമായി മാറാറുണ്ട്. അതുപോലെ പാചകത്തിലെ പാളിച്ചകള്‍ ആഹാരത്തിലെ പോഷകഗുണങ്ങളെ പാടെ ഇല്ലാതാക്കുകയും ചെയ്യാറുണ്ട്, മറ്റു ചിലപ്പോള്‍ ഈ രീതിയിലെ പാചകം ഫാറ്റിനെ മാറ്റി … Read more

ഇനി പത്ത് മിനിറ്റ് കൊണ്ട് കാന്‍സര്‍ രോഗനിര്‍ണയം നടത്താം; പുതിയ ടെസ്റ്റ് വികസിപ്പിച്ച് ഗവേഷകര്‍

പത്ത് മിനിറ്റ് കൊണ്ട് ഇനി കാന്‍സര്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ഓസ്ട്രേലിയയിലെ ഗവേഷകരാണു പത്ത് മിനിറ്റ് കൊണ്ട് രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്ന ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. ഈ ടെസ്റ്റിലൂടെ മനുഷ്യശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം എവിടെയൊക്കെ ഉണ്ടെന്നു കണ്ടെത്താന്‍ സാധിക്കും. വെള്ളത്തില്‍ പ്ലേസ് ചെയ്താല്‍ കാന്‍സറിന്റേത് തനതായ ഡിഎന്‍എ ഘടനയായിരിക്കുമെന്നു ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലാന്‍ഡിലെ ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗ നിര്‍ണയം നടത്താന്‍ സാധിക്കുന്ന ടെസ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടെസ്റ്റ് ഇപ്പോഴും വികസന ഘട്ടത്തിലാണ്. നേച്ചര്‍ … Read more

മാംസാഹാര ശീലം ആവാസവ്യവസ്ഥയെ താളംതെറ്റിക്കുമോ ? ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പഠനത്തില്‍ പറയുന്നത് ഇങ്ങനെ

സസ്യാഹാരം ശീലമാക്കുന്നത് പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം എന്നിവയില്‍ നിന്ന് ശരീരത്തെ ഉയര്‍ന്ന അളവില്‍ സംരക്ഷിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ആഹാരം ശീലത്തില്‍ പച്ചക്കറികള്‍ ഇടംനേടുന്നത് സ്വന്തം ആരോഗ്യത്തെ മാത്രമല്ല ഭൂമിയെയും സംരക്ഷിച്ചുനിര്‍ത്തുമെന്നാണ് പുതിയ പഠനം. നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ഈ പഠനറിപ്പോര്‍ട്ട് പ്രകാരം, ജനപ്പെരുപ്പവും വര്‍ധിച്ചുവരുന്ന മാംസാഹാരത്തിന്റെ ഉപയോഗവും ഭൂമിക്കുമേല്‍ കനത്ത സമ്മര്‍ദ്ദമാണത്രെ നല്‍കുന്നത്! ആവാസവ്യവസ്ഥയുടെയും ആഹാരശൃംഖലയുടെയും ഈ താളംതെറ്റല്‍ 2050ഓടെ 90%ലേക്ക് എത്തുമെന്നാണ് കണക്ക്. ‘നിലനില്‍ക്കുന്ന പ്രകൃതി ശൃംഖലകള്‍ തകരുന്നത് കാലാവസ്ഥാവ്യതിയാനം ഉള്‍പ്പടെ … Read more

ബാക്കിയായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പ്രവണത അപകടകരം

അവശേഷിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ ബാക്കിയാകുമ്പോള്‍ നാം സാധാരണ ചെയ്യുന്ന കാര്യങ്ങളാണ് സമാന രോഗമുള്ള വ്യക്തിക്ക് നല്‍കുക അല്ലെങ്കില്‍ പകുതി കഴിച്ച് അടുത്തപകുതി ഒരു നേരത്തേക്ക് കൂടി കരുതിവെക്കുക. പക്ഷെ ഇതിന്റെ ഫലം അസാധാരണവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ആന്റിബയോട്ടിക് മരുന്നുകള്‍ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്നതും ഒരേ മരുന്ന് കൈമാറി ഉപയോഗിക്കുന്നതുമെല്ലാമെന്ന് പഠനറിപ്പോര്‍ട്ട്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സി (AAP) ന്റെ ദേശീയ സമ്മേളനത്തില്‍ ഈ വിഷയം അവതരിപ്പിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ പ്രമുഖ ശിശുരോഗവിദഗ്ധന്‍ ഡോ. … Read more

ലക്ഷക്കണക്കിന് ജീവന്‍ അപഹരിക്കുന്ന സൂപ്പര്‍ ബാക്ടീരിയ യൂറോപ്പില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്; 2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ മരിക്കുമെന്ന് മുന്നറിയിപ്പ്.

ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ‘സൂപ്പര്‍’ സൂക്ഷ്മാണുക്കള്‍ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ അക്രമണത്തില്‍ ജീവഹാനി ഉണ്ടാകുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്ട്രേലിയയിലും ജനങ്ങളാണ് ബാക്ടീരിയ വിഭാഗത്തില്‍ പെടുന്ന ഈ ‘സൂപ്പര്‍ ബഗു’കളുടെ ആക്രമണത്തിനിരയാവാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. 2015 ല്‍ യൂറോപ്പിലെ 33,000 പേരുടെ ജീവന്‍ ഇത്തരത്തില്‍ ബാക്ടീരിയ കവര്‍ന്നതായി ഈയാഴ്ച പുറത്തുവന്ന മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രികളിലെ അടിസ്ഥാനശുചിത്വം, പൊതുജനാരോഗ്യം എന്നിവ പാലിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തണമെന്നും ആന്റിബയോട്ടിക് … Read more