ഞൊടിയിടയില്‍ ഇനി കോവിഡ് റിസള്‍ട്ട് അറിയാം, വെറും 50 മിനുറ്റിനകം’; സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെയുളള പരിശോധന കിറ്റ് വികസിപ്പിച്ചു

കോവിഡ് സ്ഥിരീകരണം ഉടനടി ലഭ്യമാക്കുന്ന കൊറോണ വൈറസ് പരിശോധന കിറ്റ് വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. ബ്രിട്ടണിലെ ഗവേഷകരാണ് 50 മിനിറ്റ് കൊണ്ട് കോവിഡ് പരിശോധന ഫലം ലഭ്യമാക്കുന്ന പരിശോധന കിറ്റിന് രൂപം നല്‍കിയത്. സ്മാര്‍ട്ട് ഫോണിനെ അടിസ്ഥാനമാക്കിയാണ് ഇത് വികസിപ്പിച്ചെടുത്തത്. നിലവില്‍ കോവിഡ് പരിശോധനാ ഫലം പുറത്തുവരാന്‍ 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ സമയമെടുക്കും. ലാബില്‍ പരിശോധിക്കേണ്ടതിനാലാണ് കൂടുതല്‍ സമയം വേണ്ടി വരുന്നത്. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ … Read more

കൊറോണ ; വ്യക്തി ശുചിത്വത്തെപ്പറ്റി ഡബ്ലിനിലെ 4 വയസുകാരി ജോയുടെ വീഡിയോ

കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ  പിന്തുടരേണ്ട ശീലങ്ങൾ ഡബ്ലിനിലെ നാലു വയസുകാരി ജോ വീഡിയോയിലൂടെ വിശദീകരിക്കുന്നു.

കോവിഡ്‌ – 19 വ്യാപനം; പ്രതിരോധ മരുന്നിനായുളള തീവ്രഗവേഷണം, പ്രതീക്ഷയോടെ ലോകജനത

കോവിഡ്‐19 എന്ന  മഹാമാരിയെ ചെറുക്കാൻ ലോകരാജ്യങ്ങൾ തലപുകയ്‌ക്കുകയാണ്‌. പ്രതിരോധ മരുന്ന്‌ കണ്ടെത്തുന്നതിന്‌ ശാസ്‌ത്രലോകവും ആരോഗ്യരംഗത്തെ ഗവേഷകരും ഉറക്കമൊഴിയുകയാണ്‌ . ഇവരുടെ ശ്രമങ്ങൾ ആശാവഹമായി പുരോഗമിക്കുന്നു എന്നാണ്‌ വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന.  പ്രതിരോധമരുന്ന്‌ ഗവേഷണവും തുടർപ്രവർത്തനങ്ങളും ചൈനയിലും യു എസിലും ജർമനിയിലും വിപുലീകരണ ഘട്ടത്തിലാണ്. ചിലയിടത്ത് ഇത് മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ നൽകിത്തുടങ്ങി.ഏറ്റവും കുറഞ്ഞത് പതിനെട്ട്‌  മാസമാണ് ഒരു വാക്സിൻ വിപുലീകരിക്കാൻ വേണ്ടത്. അത് യുദ്ധകാലാടിസ്ഥാനത്തിൽ ആണെങ്കിൽപോലും. പക്ഷെ കോവിഡ് 19  പടരുന്നത് അതിവേഗത്തിൽ ആയതിനാൽ മിക്കവാറും ലോകജനതയുടെ … Read more

മലയാളി = നോ കൂറ്  = ആളാവൽ   (അശ്വതി പ്ലാക്കൽ)

 മലയാളിയുടെ പൊതു ബോധം, ശാസ്ത്ര ബോധം എല്ലാം കൂടി ഒരു കലത്തിൽ വെന്ത ചരിത്രം കുറവാണ്.ആദ്യമേ ഇതൊരു മറു കുറിപ്പാണ് .കോവിഡ്‌ സമയത്തെ ആശുപത്രി സേവനങ്ങളെ കളിയാക്കി കൊണ്ടു ഒരു സഹോദരിയുടെ ഒരു കുറിപ്പു ഒരു പാടു പേർ ഷെയർ ചെയ്തു കണ്ടു .ലോകം മുഴുക്കെ അംഗീകരിച്ച കേരള മോഡലിനെ പുകഴ്ത്തി കൊണ്ടുള്ള കുറിപ്പായിരുന്നു അത് . ഒരു ഇടതു പക്ഷ കൂറുള്ള ആൾ എന്ന നിലയ്ക്കു ന്യായമായും ഉൾപ്പുളകം കൊണ്ടു കുളിരണിയണം പക്ഷേ മേൽപ്പറഞ്ഞ കൃത്യമായ … Read more

മെയ് മുതൽ മെന്തോൾ സിഗരറ്റുകൾക്ക്  അയർലണ്ടിൽ നിരോധനം

അനിയതമായ  ആകൃതിയിലുള്ള സിഗരറ്റ് പായ്ക്കുകൾക്കൊപ്പം മെന്തോൾ സിഗരറ്റും ഈ വർഷം മെയ് മുതൽ അയർലണ്ടിൽ നിരോധിക്കും.പുകയില ഉൽപന്നങ്ങളെക്കുറിച്ചുള്ള 2016 ലെ യൂറോപ്യൻ യൂണിയൻ നിർദ്ദേശപ്രകാരം നാല് വർഷമായി ഘട്ടം ഘട്ടമായി നിയന്ത്രണം ഏർപ്പെടുത്തിയതിനു  ശേഷമാണ് ഈ നിരോധനം ഏർപ്പെടുത്തുന്നത്. ഉൽ‌പ്പന്നത്തിന്റെ ഗന്ധം, രുചി,  പുകയുടെ  തീവ്രത എന്നിവ പരിഷ്കരിച്ച്  സിഗരറ്റ് വിതരണം ചെയ്യാൻ പാടില്ല. മെയ് 20 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനത്തിൽ  മെന്തോൾ സിഗരറ്റും  ഉൾപ്പെടും.  മെന്തോൾ സിഗരറ്റിൽ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങൾ സാധാരണയായി  പുകവലിക്കുമ്പോൾ തൊണ്ടയിൽ … Read more

അയർലണ്ടിൽ ഇനി  ഡിപ്ലോമ നഴ്സ്‌മാരും ക്രിട്ടിക്കൽ സ്‌കിൽ വിഭാഗത്തിൽ;നൂറു കണക്കിന് മലയാളികൾക്ക് ആശ്വാസം. 

നിരവധി മലയാളികൾക്ക് ആശ്വാസമായി അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങൾ വരുത്തി  സര്‍ക്കാര്‍ ഉത്തരവിറങ്ങി. അയര്‍ലണ്ടില്‍ ജോലിയ്ക്കെത്തുന്ന ഡിപ്ലോമ നി നഴ്സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നിലവിൽ  അയര്‍ലണ്ടില്‍ എത്തിയിരുന്ന വിദേശ നഴ്സുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍ ,ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്.എന്നാല്‍ പുതിയ ഭേദഗതി പ്രകാരം നഴ്സുമാര്‍ എല്ലാവരും ക്രിട്ടിക്കല്‍ സ്‌കില്‍ എന്ന ഒരൊറ്റ കാറ്റഗറിയിലാവും ഉള്‍പ്പെടുക.ഇതോടുകൂടി നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് … Read more

വേദന സംഹാരിയായി പാരസെറ്റമോള്‍ കഴിച്ചു; രോഗിയുടെ മരണം കരള്‍ പകുതിയോളം ഇല്ലാതായതിനാല്‍ എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ഡബ്ലിന്‍: വേദന സംഹാരിയായി തുടര്‍ച്ചയായി പാരസെറ്റമോള്‍ കഴിക്കുന്നത് അപകടകരമെന്ന് വിദഗ്ധര്‍. കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന്റെ പിറ്റേ ദിവസം അസുഖബാധിതയായി മരണപ്പെട്ട റെബേക്ക ബിസ്സറ്റ് എന്ന യുവതിയുടെ മരണം അമിതതോതില്‍ പാരസെറ്റമോള്‍ അകത്തുചെന്നതിനാല്‍ ആണെന്ന് കേസ് വിചാരണവേളയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്റ്ററുടെ മൊഴി. അവശയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവതി പിന്നീട് മരണത്തിന് കീഴടങ്ങി. ഇവരുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോള്‍ കരള്‍ അലിഞ്ഞു ഇല്ലാതായിപ്പോയെന്ന് കണ്ടെത്തി. ആന്തരാവയവങ്ങള്‍ എല്ലാം ജീര്‍ണിച്ച നിലയില്‍ ആയിരുന്നെന്നും ഡോക്ടര്‍ കണ്ടെത്തി. … Read more

ബോഡി ബില്‍ഡേഴ്‌സിന്റെ ശ്രദ്ധക്ക്: അമിതമായി വളര്‍ത്തിയെടുത്ത വ്യാജ മസില്‍ ജീവന് ഭീഷണിയായപ്പോള്‍ നീക്കം ചെയ്ത് ബോഡി ബില്‍ഡര്‍…

മോസ്‌കോ: ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാജ മസില്‍ നീക്കം ചെയ്ത് ബോഡി ബില്‍ഡര്‍. കയ്യുകള്‍ നഷ്ടമാവും അല്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് റഷ്യന്‍ ബോഡി ബില്‍ഡറായ കിറില്‍ തെറെഷിന്‍ ആണ് തന്റെ കയ്യിലെ വ്യജ മസിലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. പെട്രോളിയം ജെല്ലി കുത്തി വച്ചാണ് 24 ഇഞ്ച് കനത്തിലുള്ള ബൈസെപ്‌സ് തെറെഷിന്‍ രൂപപ്പെടുത്തിയെടുത്തത്. പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ പോപ്പെയെ ഓര്‍മ്മപ്പെടുത്തുന്ന രൂപത്തിലാക്കിയിരുന്നു കയ്യിലെ മസിലുകള്‍. എന്നാല്‍ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പുമായെത്തിയിരുന്നു. … Read more

മൈഗ്രെയ്ന്‍ പഠനവിഷയമാക്കാന്‍ ഗാല്‍വേ നാഷണല്‍ യൂണിവേഴ്‌സിറ്റി

ഗാല്‍വേ: മൈഗ്രെയ്ന്‍ പഠനവിഷയമാക്കിയുള്ള ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ഗാല്‍വേ നാഷണല്‍ യൂണിവേഴ്‌സിറ്റി. ഇതിനായി അയര്‍ലണ്ടില്‍ നിന്നും 5000 ആളുകളെ പരീക്ഷണത്തിന്റെ ഭാഗമാക്കും. മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും എത്രത്തോളം മൈഗ്രെയ്നിന് കാരണമാകുന്നുവെന്ന് മനസിലാക്കുകയാണ് പഠന ലക്ഷ്യം. മൈഗ്രെയ്ന്‍ അനുഭവിക്കുന്നവര്‍ക്ക് ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്റ്റീഷണേഴ്സ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ക്യുക്ക് റഫറന്‍സ് ഗൈഡ് പുറത്തിറക്കിയിരുന്നു. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ മൈഗ്രെയ്ന്‍ അവേര്‍നെസ്സ് വീക്ക് ആയി അയര്‍ലന്‍ഡ് ആചരിച്ചിരുന്നു. ഗാല്‍വേ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് സൈക്കോളജി … Read more

പാകിസ്ഥാന്‍ ഹാഫിസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത് അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും കണ്ണില്‍ പൊടിയിടാനോ?

പാകിസ്താന്റെ ഭീകരതയ്ക്ക് എതിരായുള്ള നടപടി വെറും നാടകം മാത്രമാണോ എന്ന് അമേരിക്ക. പാകിസ്ഥാന്‍ ഇതിനുമുന്‍പും ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് വിട്ടയക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും ആ സംഘടന ഇല്ലാതായിട്ടില്ല എന്നാണ് യുഎസ് വിദേശകാര്യമന്ത്രാലയം പറയുന്നത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇംമ്രാന്‍ഖാന്റെ യു.എസ് സന്ദര്‍ശനത്തിന് മുന്നോടിയായി ഭീകരര്‍ക്കെതിരെ എടുക്കുന്ന നടപടികളില്‍ അമേരിക്കയ്ക്ക് പൂര്‍ണ തൃപ്തി ഇല്ലെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരതയുമായി മുന്നോട്ട് പോകുന്നതിനാല്‍ പാകിസ്താന് നല്‍കി വന്ന സാമ്പത്തിക സഹായം … Read more