ഉദ്ധാരണ പ്രശ്‍നം പരിഹരിക്കാൻ ‘കൃത്രിമ ലിംഗം’; അയർലണ്ടിൽ നാല് വർഷത്തിനിനിടെ 27 പേർക്ക് വച്ചുപിടിപ്പിച്ചു

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളിലായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 27 പേര്‍ക്ക് ‘കൃത്രിമ ലിംഗം’ വച്ചുപിടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഉദ്ധാരണശേഷി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള ചികിത്സയുടെ ഭാഗമായാണ് penile prostheses എന്നറിയപ്പെടുന്ന ഈ ഉപകരണം വച്ച് പിടിപ്പിച്ചത്. ഏകദേശം 500,000 യൂറോയാണ് ഇവര്‍ക്കായി ചെലവായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Three-piece inflatable penile prosthesis (3p-IPP) എന്ന മോഡലാണ് പൊതുവെ ഉപയോഗിച്ചിട്ടുള്ളത്. Health Service Executive (HSE)-ക്ക് കീഴിലുള്ള ആശുപത്രികളിലായി കഴിഞ്ഞ വര്‍ഷം മാത്രം എട്ട് പേര്‍ക്ക് ഈ ഉപകരണം വച്ച് പിടിപ്പിച്ചു. … Read more

വണ്ണം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ പാൻക്രിയാസ് രോഗങ്ങൾക്ക് കാരണമാകുന്നു; അയർലണ്ടിൽ മുന്നറിയിപ്പുമായി അധികൃതർ

വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ അയര്‍ലണ്ടില്‍ പാന്‍ക്രിയാസ് എരിച്ചില്‍ (pancreatitis) , അനുബന്ധ രോഗങ്ങൾ എന്നിവ വര്‍ദ്ധിപ്പിക്കുന്നതായി മുന്നറിയിപ്പ്. GLP-1 വിഭാഗത്തില്‍ പെടുന്ന Ozempic, Mounjaro മുതലായ മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് യുകെയില്‍ അന്വേഷണം നേരിടുകയാണെന്നും Health Products Regulatory Authority (HPRA) വ്യക്തമാക്കി. അയര്‍ലണ്ടില്‍ ഇത്തരം സംഭവങ്ങള്‍ താരതമ്യേന കുറവാണെങ്കിലും വണ്ണം കുറയ്ക്കുന്നതായി ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എന്തെങ്കിലും അസ്വസ്ഥ തോന്നുന്നുവെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് വിദഗ്ദ്ധ പരിശോധന നടത്തണമെനന്ും HPRA അറിയിച്ചു. വണ്ണം കുറയ്ക്കുന്നതിന് … Read more

കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ അയർലണ്ട് ഏറെ പിന്നിലെന്ന് റിപ്പോർട്ട്; രക്ഷിതാക്കളെ പിന്നോട്ടടിപ്പിക്കുന്നത് എന്ത്?

ലോകത്ത് ഉയര്‍ന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ അയര്‍ലണ്ട് പിന്നിലെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന വരുമാനമുള്ള ലോകരാജ്യങ്ങളില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ ഏറ്റവും കുറവ് വരുത്തുന്ന മൂന്നാമത്തെ രാജ്യമാണ് അയര്‍ലണ്ട് എന്നും, ഇക്കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും താഴെ നിന്നും ആറാം സ്ഥാനമാണ് അയര്‍ലണ്ടിനെന്നും The Lancet പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അയര്‍ലണ്ടില്‍ നിലവിലെ കണക്ക് പ്രകാരം ചെറുപ്പത്തില്‍ നല്‍കേണ്ട വാക്‌സിനുകള്‍ എടുത്ത കിട്ടികള്‍ 91% ആണ്. എന്നാല്‍ സമൂഹത്തിന് ആര്‍ജ്ജിതപ്രതിരോധ ശേഷി (herd … Read more

അയർലണ്ടിൽ ചൂടേറുന്നു; വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണേ…

അയര്‍ലണ്ടില്‍ ഉഷ്ണതരംഗം കാരണം ചൂട് ഏറിയ സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൂടുതലായി ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കി Dogs Trust. അന്തരീക്ഷ താപനില 24 ഡിഗ്രി വരെ ഈയാഴ്ച ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നായ്ക്കള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളില്‍ സൂര്യാഘാതത്തിന് കാരണമായേക്കാം. നായ്ക്കളെ നടത്താന്‍ കൊണ്ടുപോകുമ്പോള്‍ തണുപ്പുള്ള രാവിലെകള്‍ തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ വെയില്‍ താഴ്ന്ന ശേഷമുള്ള വൈകുന്നേരങ്ങള്‍. വെയിലത്ത് നടത്തുന്നതാണ് മൂന്നില്‍ രണ്ട് സൂര്യാഘാത കേസുകള്‍ക്കും കാരണമാകുന്നത്. നടത്തത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനും, നായ്ക്കള്‍ നന്നായി വെള്ളം കുടിക്കുന്നുവെന്ന് ഉടമകള്‍ ഉറപ്പാക്കുകയും വേണം. … Read more

മതവും രാഷ്ട്രീയവും ചർച്ച ചെയ്യാനില്ല; അയർലണ്ടുകാർ പൊതുവിൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നത് ഈ കാര്യങ്ങൾ

അയര്‍ലണ്ടിലെ ജനങ്ങള്‍ പൊതുവില്‍ എന്തെല്ലാം കാര്യങ്ങളാണ് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? Lyons Tea നടത്തിയ അത്തരമൊരു ഗവേഷണം ചില രസകരമായ ചില വസ്തുതകളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഒരു ചായ കുടിക്കുന്നതിനിടെ പ്രധാനമായും എന്തെല്ലാം കാര്യങ്ങളാണ് സംസാരിക്കാറുള്ളതെന്നും, ഒഴിവാക്കാറുള്ളതെന്നുമായിരുന്നു ചോദ്യം. ഗവേഷണമനുസരിച്ച് ആളുകള്‍ പ്രധാനമായും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു വിഷയം മതങ്ങളെ കുറിച്ചാണ്. 43% പേരും മതവുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ എപ്പോഴും ഒഴിവാക്കാന്‍ ശ്രമിക്കുന്നു. 36% പേര്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ ഒഴിവാക്കാന്‍ … Read more

യൂറോപ്പിലെ കൗമാരക്കാർക്കിടയിൽ മദ്യം, സിഗരറ്റ്, മയക്കുമരുന്ന് ഉപയോഗം കുറഞ്ഞു; ഇ-സിഗരറ്റ്, ഗാംബ്ലിങ് എന്നിവ കൂടി

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കൗമാരക്കാര്‍ക്കിടയില്‍ മദ്യം, പുകവലി, നിരോധിത മയക്കുമരുന്നുകള്‍ എന്നിവയുടെ ഉപയോഗം കുറയുകയാണെന്നും, അതേസമയം ഇ-സിഗരറ്റുകള്‍, ഗെയ്മിങ്, ഗ്യാംബ്ലിങ് അഥവാ ചൂതാട്ടം എന്നിവ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ട്. 37 യൂറോപ്യന്‍ രാജ്യങ്ങളിലെ 15-16 പ്രായക്കാരായ 114,000 കൗമാരക്കാരെ പങ്കെടുപ്പിച്ച് 2024-ല്‍ EU Drugs Agency ആണ് European School Survey Project on Alcohol and Other Drugs എന്ന സര്‍വേ നടത്തിയത്. സർവേയുടെ എട്ടാമത്തെ എഡിഷനാണിത്. കൗമാരക്കാരും മദ്യവും ജീവിതത്തില്‍ ഒരിക്കലെങ്കിലും മദ്യം ഉപയോഗിക്കുന്ന … Read more

അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിലും കസേരകളുമായി 461 രോഗികൾ; UHL-ൽ ബെഡ്ഡ് ലഭിക്കാത്ത രോഗികളുടെ എണ്ണം 100

അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികള്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റും ചികിത്സ തേടുന്നത് മാറ്റമില്ലാതെ തുടരുന്നു. Irish Nurses and Midwives Organisation (INMO)-ന്റെ കണക്കനുസരിച്ച് ഇന്ന് രാവിലെ 461 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ഇത്തരത്തില്‍ ചികിത്സ തേടുന്നത്. ഇതില്‍ 291 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. University Hospital Limerick (UHL)-ല്‍ ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 100 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ പതിവ് പോലെ UHL തന്നെയാണ്. രാജ്യത്തെ മറ്റുള്ള … Read more

അയർലണ്ടിലെ അഞ്ചിൽ ഒന്ന് പേരും വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ലെന്ന് സർവേ ഫലം

അയര്‍ലണ്ടിലെ അഞ്ചില്‍ ഒന്ന് പേര്‍ പാരമ്പര്യ വാക്‌സിനുകള്‍ എടുക്കാന്‍ തയ്യാറല്ലെന്ന് Worldwide Independent Network of MR (WIN) സര്‍വേ. അയര്‍ലണ്ട് അടക്കം ലോകത്തെ 38 രാജ്യങ്ങളിലുള്ള 33,000 പേരെ പങ്കാളികളാക്കി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. പതിറ്റാണ്ടുകളായി ഉപയോഗിച്ച് ഫലപ്രാപ്തി വ്യക്തമായതാണെങ്കില്‍കൂടി ലോകത്ത് മൂന്നിലൊന്ന് പേരും പാരമ്പര്യ വാക്‌സിനുകള്‍ എടുക്കില്ലെന്നോ, എടുക്കുമെന്ന് അറിയില്ലെന്നോ ആണ് പ്രതികരിച്ചതെന്നും സര്‍വേ വ്യക്തമാക്കുന്നു. ആഗോള സര്‍വേയുടെ ഭാഗമായി 1,000 പേരെയാണ് അയര്‍ലണ്ടില്‍ നിന്നും പങ്കെടുപ്പിച്ചത്. അതേസമയം ആഗോള ശരാശരിയെ അപേക്ഷിച്ച് … Read more

അയർലണ്ടിൽ ഭക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ലഭിച്ചത് 5000-ഓളം പരാതികൾ; പരാതികളിൽ ഒന്നാമത് മോശം ഭക്ഷണം, രണ്ടാമത് ഭക്ഷ്യ വിഷബാധ

രാജ്യത്തെ ജനങ്ങളില്‍ നിന്നും കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് 8,596 പരാതികളും, സംശയനിവാരണങ്ങളും ലഭിച്ചതായി Food Safety Authority of Ireland (FSAI). 4,996 പരാതികളാണ് പോയ വര്‍ഷം ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചത്. 2023-നെക്കാള്‍ 13.7% അധികമാണിത്. കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതികളില്‍ ഒന്നാമതുള്ളത് മോശം ഭക്ഷണവുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. ആകെപരാതികളില്‍ 32% ഇവയാണ്. കഴിഞ്ഞ 10 വര്‍ഷമായി ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ വര്‍ദ്ധിക്കുന്നതായാണ് കാണുന്നതെന്നും, തങ്ങള്‍ക്ക് ലഭിച്ച പരാതികളില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ അന്വേഷണം നടത്തി നടപടികളെടുത്തതായും FSAI പറഞ്ഞു. … Read more

ആശുപത്രികളിൽ കിടക്ക ഒഴിവില്ല: അയർലണ്ടിൽ കസേരകളിലും ട്രോളികളിലും ഇന്ന് ചികിത്സ തേടുന്നത് 492 രോഗികൾ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ ഇന്ന് രാവിലെ (ചൊവ്വ) ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടുന്നവരുടെ എണ്ണം 492 എന്ന് Irish Nurses and Midwives Organisation (INMO). ഇതില്‍ 335 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. 97 പേര്‍ ട്രോളികളില്‍ ചികിത്സ തേടുന്ന University Hospital Limerick (UHL)-ല്‍ ആണ് സ്ഥിതി രൂക്ഷം. Cork University Hospital (43), St Vincent’s University Hospital (36), Sligo University Hospital (35), University Hospital Galway … Read more