അയർലൻഡിലെ മലയാളി നഴ്സ് ദേവീ പ്രഭ നിര്യാതയായി

അയര്‍ലന്‍ഡിലെ പോർട്ട് ലീഷ് ഹോസ്പിറ്റലിലെ മലയാളി നഴ്സ് ദേവീ പ്രഭ(38) നിര്യാതയായി. സെപ്സിസ് മൂലം Tullamore ഹോസ്പിറ്റലിൽ ഐ. സി. യു വിൽ ചകിത്സയിലായിരുന്ന ദേവി ഇന്ന് ഉച്ചയ്ക്ക് ശേഷം cardiac arrest മൂലം മരണപ്പെടുകയായിരുന്നു. പോർട്ട് ലീഷ് 12 Ard Branagh ൽ ശ്രീരാജിന്റെ ഭാര്യയാണ് ദേവീ. . ശിവാനി, വാണി എന്നിവർ മക്കളാണ്. സംസ്കാരചടങ്ങുകൾ നാട്ടിൽ നടത്താൻ ആണ് തീരുമാനം. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ശൈത്യകാല കുടിയൊഴിപ്പിക്കൽ നിരോധനത്തിന് അംഗീകാരം നൽകി ഐറിഷ് സർക്കാർ

അയർലൻഡിൽ ശൈത്യകാലത്ത് എവിക്ഷൻ നോട്ടീസ് നൽകി കുടിയൊഴിപ്പിക്കുന്നതിന് താത്കാലിക നിരോധനമേർപ്പെടുത്തിയതായി ഭവന മന്ത്രി Darragh O’Brien സ്ഥിരീകരിച്ചു. കോവിഡ് കാലത്ത് രാജ്യത്ത് നടപ്പിലാക്കിയ കുടിയൊഴിപ്പിക്കൽ നിരോധനം ഈ ശൈത്യകാലത്ത് വീണ്ടും നടപ്പിലാക്കണെമെന്ന് പ്രതിപക്ഷ കക്ഷികളിൽ നിന്നടക്കം സമ്മർദ്ദം വർധിച്ച പശ്ചാത്തലത്തിലാണ് സർക്കാർ എവിക്ഷൻ നിരോധനം നടപ്പിലാക്കുന്നത്. ഉടമകളിൽ നിന്നും എവിക്ഷൻ നോട്ടീസ് ലഭിച്ചതിനാൽ ഈ ശൈത്യകാലത്ത് 2,273 വാടകയ്ക്കാർ വീട് ഒഴിയേണ്ടി വരുമെന്ന കണക്ക് പുറത്തുവന്നതിനെ തുടർന്നാണ് , നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയതെന്ന് സർക്കാർ ഭാഷ്യം. എവിക്ഷൻ … Read more

ഐ-പാഡ് , ഐ-പാഡ് പ്രോ എന്നിവയുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി ആപ്പിൾ

iPad, iPad Pro എന്നിവയുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കി ആപ്പിള്‍. രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റവുമായാണ് iPad ന്റെ പുതിയ വേര്‍ഷന്‍ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. പഴയ പതിപ്പില്‍ നിന്നും ചില മാറ്റങ്ങളോടെയാണ് iPad Pro യുടെ വരവ്. ഹോം ബട്ടണ്‍ പൂര്‍ണ്ണമായും എടുത്തുമാറ്റിയതാണ് iPad ല്‍ വരുത്തിയിരിക്കുന്ന ഏറ്റവും വലിയ മാറ്റം. മാത്രമല്ല ക്യാമറയുടെ സ്ഥാനവും മാറിയിട്ടുണ്ട്. കണക്ടിവിറ്റി പോര്‍ട്ട് USB-C യിലേക്ക് മാറിയെന്നതും പുതിയ iPad ന്റെ പ്രത്യേകതയാണ്. ആപ്പിളിന്റെ സ്വന്തം ചിപ്പായ M2 വിന്റെ … Read more

ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകയ്ക്ക് ബുക്കർ പുരസ്കാരം

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ശ്രീലങ്കന്‍ എഴുത്തുകാരന്‍ ഷെഹാന്‍ കരുണതിലകെയ്ക്ക്. ‘ദി സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മെയ്ഡ’ എന്ന തന്റെ രണ്ടാം നോവലാണ് 47 വയസ്സുകാരനായ ഷെഹാനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. 50,000 പൗണ്ടാണു സമ്മാനത്തുക.ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണ് ഇത്. യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണു ബുക്കര്‍ പ്രൈസ്. ഐറിഷ് എഴുത്തുകാരി ക്ലെയര്‍ കീഗനടക്കം 6 പേര്‍ ഇത്തവണ ഫൈനല്‍ റൗണ്ടിലെത്തിയിരുന്നു. സ്മോള്‍ തിങ്സ് ലൈക്ക് … Read more

ഒന്നാം ലോക മഹായുദ്ധ കാലത്തെ ബോംബ് മ്യൂസിയത്തിന് സംഭാവനയായി നൽകി ഐറിഷ് ദമ്പതികൾ ; പിന്നാലെ പരിശോധനയ്ക്കായി ആർമി ബോംബ് സ്ക്വാഡ്

ഒന്നാം ലോകമഹായുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട ബോംബ് Louth കൌണ്ടിയിലെ ദി ഐറിഷ് മിലിട്ടറി മ്യൂസിയത്തിന് സംഭാവനയായി നല്‍കി ദമ്പതികള്‍. ഉടന്‍ തന്നെ ബോംബ് പരിശോധിക്കാനായി ആര്‍മിയുടെ ബോംബ് ഡിസ്പോസല്‍ ടീം മ്യൂസിയത്തിലേക്കെത്തുകയും ചെയ്തു. ബോംബ് നിര്‍വ്വീര്യമാണെന്നാണ് ബോംബ് സ്ക്വാഡ് കണ്ടെത്തിയത്. മ്യൂസിയത്തില്‍ Hallowe’en ഇവന്റുകളുടെ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ദമ്പതികള്‍ ‘ബോംബുമായി’ എത്തിയതെന്ന് മ്യൂസിയം ഉടമസ്ഥന്‍ William Sullivan പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം അധികൃതരെ വിവരമറിയിക്കുകായായിരുന്നു. ഏകദേശം അമ്പത് വര്‍ഷത്തോളമായി ഇയാളുടെ വീട്ടിലെ ഷെഡില്‍ ഈ ബോംബ് സൂക്ഷിച്ചിരുന്നതായും, … Read more

അയർലൻഡിൽ ശൈത്യകാലത്ത് കുടിയൊഴിപ്പിക്കൽ നിരോധനം : അന്തിമ തീരുമാനമെടുക്കാൻ സർക്കാർ കക്ഷികൾ തമ്മിൽ ചർച്ച

അയർലൻഡിൽ ഈ ശൈത്യകാലത്ത് കുടിയൊഴിപ്പിക്കൽ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ സർക്കാർ കക്ഷികൾ തമ്മിൽ അടുത്ത ആഴ്ച ചർച്ച നടക്കും. കോവിഡ് കാലത്ത് രാജ്യത്ത് നടപ്പിലാക്കിയ കുടിയൊഴിപ്പിക്കൽ നിരോധനം ഈ ശൈത്യകാലത്ത് വീണ്ടും നടപ്പിലാക്കണെമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നുണ്ട് , അതിനാൽ എവിക്ഷൻ നിരോധനം ഗവൺമെന്റ് അജണ്ടയിലുണ്ട്. അതേസമയം ,കുടിയൊഴിപ്പിക്കൽ നിരോധനം നിലവിൽ വന്നാൽ വാടക വിപണിയിൽ നിന്ന് വീട്ടുടമകൾ പിൻവാങ്ങുന്നത് വർധിക്കുമെന്ന ആശങ്കയും സർക്കാരിന് മുന്നിലുണ്ട് .കൂടാതെ അടുത്ത വർഷം ഭവനരഹിതരുടെ എണ്ണം വീണ്ടും ഉയരുമെന്നും … Read more

ഹാരിപോട്ടർ സിനിമാ താരം റോബി കോൾട്രെയ്ൻ അന്തരിച്ചു

ഹാരി പോർട്ടർ സിനിമകളിലെ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. 1950 ൽ സ്കോട്ട്ലൻഡിൽ ജനിച്ച റോബി കോൾട്രെയിൻ ജെയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ, ക്രാക്കർ, നാഷണൽ ട്രഷർ, ഫ്രം ഹെൽ എന്നി ചിത്രങ്ങളിലും ഇദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൊന്നായ “ഗോൾഡൻ ഐ” യിലെ വാലന്റൈൻ സുക്കോവ്സ്കിയാണ് തൊണ്ണൂറുകളിൽ ചെയ്ത പ്രശസ്തമായ വേഷം.പിന്നീട് ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ (2001 2011) … Read more

അയർലൻഡ് സന്ദർശനത്തിന് എത്തിയ മലയാളി പാസ്റ്ററുടെ മരണം ; പൊതുദർശനം നാളെ താലയിൽ

. ഡബ്ലിൻ: അയർലൻഡ് സന്ദർശനത്തിനിടെ മരണപ്പെട്ട പാസ്റ്റർ ടി.എം ഇട്ടി (തിരുവല്ല-കുറ്റൂർ) യുടെ മൃദദേഹം നാളെ(15 / 10/ 2022) താലയിലെ Brian McElroy Funeral Directors യിൽ പൊതുദർശനത്തിന് വെയ്ക്കും.സമയം 12 PM TO 2 PM. പരേതൻ IPC Pentecostal church of Ireland സഭാംഗമായ ജഡ്സൻ ഏബ്രഹാമിന്റെ(Royal Hospital Donnybrook) ഭാര്യാപിതാവ് ആണ് മരണപ്പെട്ട പാസ്റ്റർ ടി.എം ഇട്ടി. ഭാര്യ: Lisy Ittyമക്കൾ: Blesson Mathew (Dammam), Blessy Judson (St Gladys … Read more

കുടിയൊഴിപ്പിക്കൽ ഭീഷണി അയർലൻഡിലെ വാടകക്കാരുടെ ഏറ്റവും വലിയ ആശങ്കയെന്ന് പഠനം

അയർലൻഡിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ ഏറ്റവും വലിയ ആശങ്ക എവിക്ഷൻ നോട്ടീസുകളെന്ന് ഗവേഷണ ഫലം. വീട്ടു വാടകയിലെ വർദ്ധനയും വാടക വിപണിയിൽ വീടുകളുടെ അപര്യാപ്തതയും കാരണം കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന വാടകയ്‌ക്കാർ വലിയ ആശങ്കയിലെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. അയർലൻഡിൽ കഴിഞ്ഞ 25 വർഷത്തിനിടെ വാടകയ്ക്ക് താമസിക്കുന്ന ആളുകളുടെ ശതമാനം ഇരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 1991ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 8 ശതമാനം മാത്രമായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാൽ 2016ലെയും സെൻസസ് റിപ്പോർട്ട് പ്രകാരം ജനസംഖ്യയുടെ 20 ശതമാനവും … Read more

അയർലൻഡ് സന്ദർശനത്തിന് എത്തിയ മലയാളി അന്തരിച്ചു

ഡബ്ലിൻ: അയർലണ്ടിൽ മകളുടെ അടുക്കൽ സന്ദർശനത്തിനായി വന്ന പാസ്റ്റർ ടി.എം ഇട്ടി (തിരുവല്ല-കുറ്റൂർ) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പരേതൻ IPC Pentecostal church of Ireland സഭാംഗമായ ജഡ്സൻ ഏബ്രഹാമിന്റെ(Royal Hospital Donnybrook) ഭാര്യാപിതാവ് ആണ്. ഭാര്യ: Lisy Ittyമക്കൾ: Blesson Mathew (Dammam), Blessy Judson (St Gladys Nursing Home Harold’s Cross, Ireland), Bency Vipin (Saudi), Benson (Bangalore) കൂടുതൽ വിവരങ്ങൾ പിന്നാലെ.ontact: 0870694257/0879355481