അമേരിക്കയില്‍ കോളേജില്‍ വെടിവെയ്പ്പ്; 15 മരണമെന്ന് ആദ്യ സൂചന

വാഷിംഗ്ടണ്‍: യുഎസ് പ്രവിശ്യയായ ഒറിഗോണിലെ കമ്മ്യൂണിറ്റി കോളേജിലുണ്ടായ വെടിവെയ്പ്പില്‍ 15 പേര്‍ മരിച്ചതായി സൂചന. ഒറിഗോണിലെ ഉംപക്വ കമ്മ്യൂണിറ്റി കോളേജിലാണ് വെടിവെയ്പ്പ് നടന്നതെന്ന് പോലീസ് വക്താവ് ബില്‍ ഫുഗേറ്റ് പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് സംശയം തോന്നിയ ഒരാളെ തടവില്‍ വെച്ചിരിക്കുന്നതായി ഡോഗ്ലസ് കൗണ്ടി കമ്മീഷണര്‍ ക്രിസ് ബോയിസ് അറിയിച്ചു. വെടിവെയ്പ്പില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. -എസ്‌കെ-

കടലില്‍ വീണ ഐഫോണ്‍ കണ്ടെത്തി നല്കുന്ന ഡോള്‍ഫിന്‍; വീഡിയോ വൈറല്‍

  ബഹാമസ്: മനുഷ്യനുമായി അടുത്തിടപഴകുന്നവരാണ് ഡോള്‍ഫിനുകള്‍. പ്രത്യേക പരിശീലനം നേടിയ ഡോള്‍ഫിനുകള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും മനുഷ്യര്‍ക്കൊപ്പം ഉല്ലസിക്കുന്നതും സാധാരണയാണ്. എന്നാല്‍ മനുഷ്യരെ സഹായിക്കാനും മടിയില്ലെന്നു തെളിയിച്ചിരിക്കുകയാണ് കാസിക് എന്ന ഡോള്‍ഫിന്‍. കടലില്‍ വീണ ഐഫോണ്‍ കണ്ടുപിടിച്ച് തിരികെ നല്‍കിയ കാസികിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. മിയാമി ഹീറ്റ് ഡാന്‍സറായ തെരേസ സീയുടെ ഫോണാണ് കടലില്‍ നഷ്ടപ്പെട്ടത്. ബഹാമസ് തീരത്തിനു സമീപം അറ്റലാന്റിക് സമുദ്രത്തില്‍ ഡോള്‍ഫിനുകള്‍ക്കൊപ്പം ഡൈവിംഗ് നടത്തുകയായിരുന്നു തെരേസ. ഇടയ്ക്ക് ബോട്ടില്‍നിന്ന് സുഹൃത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഐഫോണ്‍ കടലിലേക്കു … Read more

വെള്ളാപ്പള്ളി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി,അധികാരം ഉള്ളവരെ കാണുമെന്ന് വെള്ളാപ്പള്ളി

ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്തു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച ശുഭകരവും സന്തോഷകരവുമെന്ന് വെള്ളാപ്പള്ളി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ഹിന്ദു സമുദായത്തിന് സഹായം ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ കണ്ടത്. സംവരണ പ്രശ്‌നത്തില്‍ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ തുടങ്ങാനുള്ള ആവശ്യം … Read more

സുരക്ഷാ പ്രശ്‌നം: ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനം മാറ്റിവച്ചു

മെല്‍ബണ്‍: ബംഗ്ലാദേശ് പര്യടനം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മാറ്റിവച്ചു. ബംഗ്ലാദേശിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശിലെ സ്ഥിതി വിലയിരുത്താന്‍ സന്ദര്‍ശനം നടത്തിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സുരക്ഷ വിഭാഗം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരമ്പര മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടിവ് ജെയിംസ് സതര്‍ലാന്‍ഡ് പറഞ്ഞു. ബംഗ്ലാദേശില്‍ കഴിഞ്ഞദിവസം ഇറ്റാലിയന്‍ വംശജന്‍ കൊല്ലപ്പെട്ടതാണ് പരമ്പരയെ പ്രതിസന്ധിയിലാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ … Read more

ജര്‍മ്മനയില്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധം പടരുന്നു,യൂറോപ്പിലെ മനുഷ്യാവകാശ കമ്മീഷന്‍ ആശങ്കയില്‍

സ്‌ട്രോസ്ബര്‍ഗ്: ജര്‍മ്മനിയില്‍ പടരുന്ന വംശീയ യാഥാസ്ഥിതികത്വത്തില്‍ യൂറോപ്പിലെ മനുഷ്യാവകാശ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളും പ്രതിഷേധ പ്രകടനവുമായി ജര്‍മ്മനിയിലെ ഒരു കൂട്ടം ആളുകള്‍ തെരുവിലിറങ്ങിയതാണ് അഭയാര്‍ത്ഥി പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഡ്രസ്ഡനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ 25000 പേര്‍ പങ്കെടുത്തിരുന്നു. നേരത്തെ പശ്ചിമേഷ്യന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന് മുന്നില്‍ കരുണയോടെ അതിര്‍ത്തി തുറന്നിട്ട രാജ്യമാണ് ജര്‍മ്മനി. എന്നാല്‍ ജര്‍മ്മനിയിലെ ജനങ്ങള്‍ക്കിടയിലുണ്ടായ വംശീയ ബോധവും ഇസ്ലാം വിരുദ്ധതയും സെനോഫോബിയയുമാണ് ജര്‍മ്മനിയില്‍ അഭയാര്‍ത്ഥി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചത്. സ്വന്തം … Read more

അധിനിവേശ കാഷ്മീരില്‍ നിന്നു പിന്‍വാങ്ങണം: പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

  വാഷിംഗ്ടണ്‍: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ച് അധിനിവേശ കാഷ്മീരില്‍ നിന്നു പിന്‍വാങ്ങണമെന്നു പാക്കിസ്ഥാനോട് ഇന്ത്യയുടെ താക്കീത്. ഭീകരവാദത്തിന്റെ ഇരയല്ല പാക്കിസ്ഥാനെന്നും സ്വന്തം രാഷ്ട്രീയത്തിലൂടെ കലുഷിതമായതാണ് അവരുടെ ഭൂമിയെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിച്ചു. തീവ്രവാദത്തിനു വളമേകുന്ന നിലപാടുകളില്‍നിന്ന് പാക്കിസ്ഥാന്‍ പിന്മാറണം. സ്വയം വരുത്തിവച്ച പ്രശ്‌നങ്ങള്‍ക്ക് അയല്‍ രാജ്യങ്ങളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും വികാസ് സ്വരൂപ് തുറന്നടിച്ചു. കാഷ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതില്‍ യുഎന്നിനു വീഴ്ചപറ്റിയെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് പറഞ്ഞതിനുള്ള … Read more

ആന്ധ്രപ്രദേശില്‍ നാലുവയസുകാരനെ ബലിനല്‍കി, രോഷാകുലരായ നാട്ടുകാര്‍ ദുര്‍മന്ത്രവാദിയെ ജീവനോടെ കത്തിച്ചു

  ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ പോകൂര്‍ ഗ്രാമത്തിലെ പട്ടിക ജാതി കോളനിയില്‍ നാലുവയസുകാരനെ ബലിനല്‍കി. ദാരുണമായ നരബലി നടന്നത്. മനു സാഗര്‍ എന്ന പിഞ്ചുബാലനെയാണ് ഗ്രാമത്തിലെ ദുര്‍മന്ത്രവാദി കാളിക്ക് ബലി നല്‍കിയത്. തിരുമല റാവു എന്ന മുപ്പത്തഞ്ച് വയസുകാരനായ ദുര്‍മന്ത്രവാദിയാണ് അത്ഭുത ശക്തി നേടാനായി ദാരുണമായ നരബലി നടത്തിയത്. നാലു വയസുകാരന്റെ ഉടല്‍ വേര്‍പെട്ട ശിരസ് പ്രതിയുടെ വീട്ട് വളപ്പില്‍ നിന്ന് കണ്ടെത്തിയ രോഷാകുലരായ ഗ്രാമവാസികള്‍ തിരുമല റാവുവിനെ മണ്ണെണ്ണ ഒഴിച്ച് ജീവനോടെ കത്തിച്ചു. പൊള്ളലേറ്റ പ്രതിയെ കണ്ടകൂര്‍ … Read more

ബീഫ് കഴിച്ചെന്ന് ആരോപിച്ച് കൊലപാതകം… പിടിക്കപ്പെട്ടവര്‍ നിരപരാധികളെന്ന് ബിജെപി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിക്കടുത്ത ഗ്രാമത്തില്‍ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആറു പ്രതികളെ വിട്ടയക്കണമെന്ന് ബി.ജെ.പി. ഗോ വധം നടത്തിയവര്‍ക്കും അത് കഴിച്ചവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ധൂം മണിക്പൂര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ ബി.ജെ.പി വിളിച്ചു ചേര്‍ത്ത യോഗം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യോഗത്തില്‍ ബി.ജെ.പി നേതാക്കളായ മുന്‍ മന്ത്രി നവാബ് സിംഗ് നഗര്‍, ശ്രീ ചന്ദ് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു. കൊലക്കേസില്‍ അറസ്റ്റ് ചെയ്തവരെല്ലാം നിരപരാധികളാണെന്നും അവരെ ഉടനടി … Read more

കുടിയേറ്റം കരുതലോടെ; ഓസ്‌ട്രേലിയ 16,000 പേരുടെ വിസ തള്ളി

മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ സമാധാനപരമായ ഒരു ജീവിതം ആഗ്രഹിച്ച് വിസയ്ക്ക് അപേക്ഷിച്ച വിദേശ രാജ്യക്കാര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റ് വിസ നിഷേധിച്ചു. പതിനായിരത്തിലധികം വരുന്ന ആളുകളുടേയും അവരുടെ കുടുംബങ്ങളുടേയും മോഹങ്ങള്‍ക്കാണ് ഇതോടെ അന്ത്യമായത്. ഇവര്‍ അപേക്ഷിച്ച ഗ്രൂപ്പ് വിസകള്‍ക്കുള്ള അപേക്ഷകള്‍ നിലനില്ക്കുന്നതല്ലെന്നും അതിനാല്‍ വിസ അനുവദിക്കാന്‍ സാധ്യമല്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഏകദേശം 16,000 ത്തോളം വരുന്ന ആളുകളും അവരുടെ കുടുംബങ്ങളുമാണ് ഗ്രൂപ്പ് വിസയ്ക്കായി ഓസ്‌ട്രേലിയയെ സമീപിച്ചിരുന്നത്. പലരും 8 വര്‍ഷത്തോളം വിസയ്ക്കായി കാത്തിരുന്നു. വിസ അപേക്ഷകള്‍ ഒരുപാട് പഴയതാണെന്നും, … Read more

ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ വ്യാവസായിക വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് അന്താരാഷ്ട്ര കോടതി 4432 കോടിയുടെ ഭീമന്‍ പിഴ ചുമത്തി

ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ കേന്ദ്രത്തിന്റെ വ്യാവസായിക വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് അന്താരാഷ്ട്ര കോടതി 4432 കോടിയുടെ ഭീമന്‍ പിഴ ചുമത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനമായ ദേവാസ് മള്‍ട്ടി ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള കരാര്‍ റദ്ദാക്കിയ കേസിലാണിത്. തുക നിശ്ചിത സമയത്ത് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 18 ശതമാനം പിഴയും നല്‍കേണ്ടി വരും. 2011ല്‍ ടൂ ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിവാദമായ ദേവാസ് മള്‍ട്ടി മീഡിയയുമായുള്ള എസ് … Read more