അന്നദാനം നടത്താന്‍ വീരപ്പന്റെ ഭാര്യയ്ക്ക് അനുമതി

  ചെന്നൈ: കൊല്ലപ്പെട്ട ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ പതിനൊന്നാം ചരമവാര്‍ഷിക ദിനത്തില്‍ അന്നദാനം സംഘടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്കു മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. 2004 ഒക്‌ടോബര്‍ 18നാണു പോലീസ് തന്റെ ഭര്‍ത്താവിനെ വെടിവച്ചു കൊന്നതെന്നും അന്നുമുതല്‍ എല്ലാക്കൊല്ലവും നടത്താറുള്ള പരിപാടിക്ക് ഇത്തവണ മേട്ടൂര്‍ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നുവെന്നും വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, അന്നദാനത്തിനു പുറമേ ഇവര്‍ മറ്റെന്തെങ്കിലും പരിപാടി നടത്താനൊരുങ്ങിയാല്‍ പോലീസിനു നടപടിയെടുക്കാമെന്നും ജസ്റ്റീസ് സുന്ദരേഷ് കൂട്ടിച്ചേര്‍ത്തു. -എജെ-

ഇറാക്കില്‍ ഐഎസ് തട്ടിക്കൊണ്ടു പോയ 38 ഇന്ത്യക്കാരും സുരക്ഷിതര്‍: മുഹമ്മൂദ് അബ്ബാസ്

  റാമല്ല: ഇറാക്കില്‍ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 38 ഇന്ത്യക്കാരും ജീവനോടെ തന്നെയുണ്ടെന്നു പലസ്തീന്‍ പ്രസിഡന്റ് മുഹമ്മൂദ് അബ്ബാസ്. പലസ്തീന്‍ സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടാണ് അബ്ബാസ് ഈ വിവരം അറിയിച്ചത്. എന്നാല്‍ ഇതു സംബന്ധിക്കുന്ന എന്തെങ്കിലും രേഖകള്‍ കൈമാറാന്‍ അബ്ബാസ് തയാറായില്ല. ഒരു വര്‍ഷത്തിനു മുമ്പ് ഇറാക്കിലെ മൊസൂളില്‍ വച്ചാണ് ഇന്ത്യന്‍ പൗരന്‍മാരായ 38 പേരെ ഐഎസ് തടവിലാക്കിയത്. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഭീകരവാദികളുടെ തടവിലായ എല്ലാവരേയും … Read more

എംഎച്ച് 17 ഭൂമിയിലേക്ക് പതിക്കുകയാണെന്ന് ചില യാത്രക്കാര്‍ മനസ്സിലാക്കിയിരുന്നതായി റിപ്പോര്‍ട്ട്

മെല്‍ബണ്‍ : മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എംഎച്ച് 17 റഷയ്ന്‍ നിര്‍മ്മിത എയര്‍ മിസൈലില്‍ ഇടിച്ചു താഴേയ്ക്കു പതിക്കുമ്പോള്‍ വിമാനത്തിലെ ചില യാത്രക്കാര്‍ക്ക് തങ്ങള്‍ താഴെക്കു പതിക്കുകയായിരുന്നുവെന്ന ബോധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 2014 ജൂലൈ 17 ന് ഉണ്ടായ വിമാന ദുരന്തത്തെ സംബന്ധിക്കുന്ന അന്തിമ റിപ്പോര്‍ട്ട് ദ ഡച്ച് സേഫ്റ്റി ബോര്‍ഡാണ് തയ്യാറാക്കിയത്. ദുരന്തത്തില്‍ 38 ഓസ്‌ട്രേലിയക്കാര്‍ ഉള്‍പ്പെടെ 298 പേരാണ് മരിച്ചത്. വിമാനത്തിന്റെ ഇടതു ബാഗത്തേക്കാണ് ബക്ക് മിസൈല്‍ ഇടിച്ചത്. മിസൈല്‍ ഇടിച്ച തല്ക്ഷണം തന്നെ … Read more

ഐസിസ് രണ്ടാമന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ബെയ്‌റൂട്ട് : യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍  ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ രണ്ടാമനായ അബു മുതാസ് അല്‍ ഖുറൈഷി കൊല്ലപ്പെട്ടതായി ഭീകര സംഘടന ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) സ്ഥിരീകരണം. ഈ വര്‍ഷം ആദ്യം നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഐഎസ് വക്താവ് അറിയിച്ചു. ‘അബു മുതാസ് അല്‍ ഖുറൈഷിയെ കൊലപ്പെടുത്തിയതില്‍ അമേരിക്ക വളരെ സന്തോഷത്തിലാണ്. ഇതൊരു വലിയ നേട്ടമായാണ് അവര്‍ കാണുന്നത്. അബു മുതാസ് അല്‍ ഖുറൈഷിയുടെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിക്കലും വ്യസനിക്കില്ല. അല്ലാഹുവിന്റെ പേരിലാണ് … Read more

മാന്‍ ബുക്കര്‍ പ്രൈസ് ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലന്‍ ജയിംസിന്

ലണ്ടന്‍ : മാന്‍ ബുക്കര്‍പ്രൈസ് ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലന്‍ ജയിംസിന്. സംഗീതജ്ഞനായ ബോബ്മര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ്’ എന്ന പുസ്തകത്തിനാണ് 2015 ലെ പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലോന്‍ ജയിംസ്. 1970 കളില്‍ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ടയുടെ ‘ദി ഇയര്‍ ഓഫ് ദ് റണ്‍എവെയ്‌സ്’ എന്ന പുസ്തകത്തെയാണ് മാര്‍ലോന്‍ അവസാന റൗണ്ടില്‍ … Read more

ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍…336 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും

സാന്‍ഫ്രാന്‍സിക്‌കോ: മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. 336 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടും. ആകെ 4100 ജീവനക്കാരാണ് ട്വിറ്ററിനുള്ളത്. പിരിച്ചുവിടലിന്റെ ഭാഗമായി എട്ട് ശതമാനം പേര്‍ക്ക് ജോലി നഷ്ടപ്പെടും. ട്വിറ്റര്‍ സഹസ്ഥാപകനായ ജാക്ക് ഡോഴ്‌സിയെ സ്ഥിരം സി.ഇ.ഒ ആയി തിരിച്ചു കൊണ്ടുവന്നതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി. സമീപകാലത്ത് നേരിട്ട തിരിച്ചടിയില്‍ നിന്ന് ട്വിറ്ററിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ ജാക്കിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ കമ്പനി തലപ്പത്തേക്ക് തിരിച്ചു കൊണ്ടുവന്നത്.   എസ്

അമിത് ഷാക്കെതിരായ സഞ്ജീവ് ഭട്ടിന്‍റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്കെതിരായ രണ്ട് കേസുകളില്‍ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള സഞ്ജീവ് ഭട്ടിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഗുജറാത്ത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന തുഷാര്‍ മേത്തയുടെ ഈ മെയിലുകള്‍ ചോര്‍ത്തി, കീഴുദ്യോഗസ്ഥരെ നിര്‍ബന്ധിച്ച് മൊഴി മാറ്റി എന്നീ കേസിലാണ് സഞ്ജീവ് ഭട്ടിന് തിരിച്ചടിയുണ്ടായത്. ചീഫ് ജസ്‌റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ … Read more

അക്ഷരലോകത്തെ പ്രതിഷേധം: പഞ്ചാബി എഴുത്തുകാരി പത്മശ്രീ തിരിച്ചുനല്‍കുന്നു

  ചണ്ഡിഗഢ്: അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് ആരോപിച്ച് പഞ്ചാബി എഴുത്തുകാരി ദലിപ് കൗര്‍ തിവാന പത്മശ്രീ തിരിച്ചുനല്‍കുന്നു. 1984ല്‍ സിഖ്കാര്‍ക്കും പിന്നീട് മുസ്ലീങ്ങള്‍ക്കും എതിരെ നടക്കുന്ന വര്‍ഗീയ അതിക്രമങ്ങള്‍ ഗൗതമ ബുദ്ധന്റെയും ഗുരുനാനക്കിന്റെ ജന്മനാടിന് അപമാനകരമാണെന്ന് തിവാന പ്രസ്താവനയില്‍ പറഞ്ഞു. സത്യം പറയുന്നവരും നീതിക്കുവേണ്ടി നിലകൊള്ളുന്നവരും കൊല്ലപ്പെടുന്നത് രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചിരിക്കുകയാണെന്നും തിവാന പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്ക്കും വര്‍ഗീയവാദത്തിലും പ്രതിഷേധിച്ച് സാഹിത്യ അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ മറ്റ് എഴുത്തുകാര്‍ക്ക് തിവാന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വര്‍ത്തമാനകാല … Read more

ഭക്ഷണ സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദാദ്രി സംഭവം അതീവ ഗൗരവമുള്ളത്, ശിവസേനയുടെ കരിഓയില്‍ പ്രയോഗം അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ ലംഘനം

  ഡല്‍ഹി: ഭക്ഷണ സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണെന്നും എന്നാല്‍, ബീഫ് കഴിക്കുന്നത് വിലക്കുന്നത് മനുഷ്യാവകാശ ലംഘനമാണോയെന്ന കാര്യത്തില്‍ തിടുക്കത്തില്‍ തീര്‍പ്പുകല്‍പിക്കാനാവില്ലെന്നും ദേശീയ മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ്. ബീഫ് വിലക്ക് സംബന്ധിച്ച പ്രശ്‌നം കമ്മീഷന്‍ ചര്‍ച്ചചെയ്ത് നിലപാട് രൂപപ്പെടുത്തിയിട്ടില്ല. പ്രശ്‌നം സങ്കീര്‍ണമാണ്. എല്ലാ വാദങ്ങളും പരിശോധിച്ചുവേണം നിലപാട് രൂപപ്പെടുത്താനെന്നും ഉത്തരവാദിത്ത ബോധത്തോടെയും പക്വതയോടെയും ഇടപെടേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. ബീഫ് കഴിച്ചുവെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്ന ദാദ്രി സംഭവം അതീവ ഗൗരവമുള്ളതാണ്. എന്നാല്‍, കേസില്‍ … Read more

ഡെല്‍ 6700 കോടി ഡോളറിന് ഇഎംസിയെ ഏറ്റെടുക്കുന്നു

  ന്യൂയോര്‍ക്ക്: കംപ്യൂട്ടര്‍ നിര്‍മാണ രംഗത്തെ ആഗോള വമ്പന്‍മാരായ ഡെല്‍ ഡാറ്റാ സ്‌റ്റോറേജ് കമ്പനിയായ ഇഎംസി കോര്‍പറേഷനെ 6700 കോടി ഡോളറിന് (ഏകദേശം 435500 കോടി രൂപ) ഏറ്റെടുക്കുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് ശക്തരായ ഡെല്ലിന് ബിസിനസ് വിപുലീകരണത്തിനുള്ള അവസരം ഈ ഏറ്റെടുക്കലിലൂടെ കൈവരും. 6700 കോടി ഡോളറിന്റെ ഈ ഇടപാട് സാങ്കേതിക രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും. ഇതോടെ സ്വകാര്യ മേഖലയില്‍ ലോകത്തിലെ വന്‍കിട സംയോജിത ഐടി കമ്പനിയായി ഡെല്‍ മാറും. ഏറ്റെടുക്കലോടെ വന്‍ വികസനത്തിനാണ് … Read more