കുട്ടികളെ ലൈംഗികപീഡനത്തിനിരയാ ക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കുന്നവരെ ഷണ്ഡരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഷണ്ഡരാക്കണമെന്ന നിര്‍ദ്ദേശം പ്രാകൃതമാണെന്ന് തോന്നാം. പക്ഷേ ഇത്തരം കാടത്തരം കാണിക്കുന്നവര്‍ക്ക് മറ്റുശിക്ഷകള്‍ മതിയാകില്ലെന്നും മദ്രാസ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എന്‍ കിരുബാകരന്‍ അഭിപ്രായപ്പെട്ടു. കുട്ടികളോടുള്ള ലൈംഗികാസക്തിയുടെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ട വിദേശപൗരന്റെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പ് നല്‍കിയ ഹര്‍ജി കോടതി തള്ളി. എന്നാല്‍ നിയമനടപടികളില്‍സഹകരിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്കെതിരെ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് കോടതി റദ്ദാക്കിയിട്ടുണ്ട്. കുറ്റവാളികളെ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഷണ്ഡരാക്കുന്നത് യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ അനുവദനീയമാണ്. ഉദ്ദേശിച്ച … Read more

സംവരണ സംവിധാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പറ്റ്‌ന:  സംവരണ സംവിധാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ഭരിക്കുന്നിടത്തോളം ഇക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും മോദി ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം മന്ത്രവാദിയിരുന്നതിനെ കളിയാക്കിയ മോദി ബിഹാറിന് വികസനമാണ് ആവശ്യമെന്നും പറഞ്ഞു. സംവരണം പുനഃപരിശോധിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന ബിഹാറില്‍ തിരച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മോദി ഇക്കാര്യത്തിലുള്ള നിലപാട് ആവര്‍ത്തിച്ചത്. വാജ്‌പേയി ഭരിച്ചിരുന്നപ്പോഴും ഇത്തരം സംവരണം നിര്‍ത്തലാക്കുന്നുവെന്ന കള്ളപ്രചാരണം നടന്നിരുന്നുവെന്നും മോദി നളന്ദയിലെ റാലിയില്‍ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രവാദിക്കൊപ്പമിരുന്നതിനെ … Read more

സിറിയയില്‍ പൊതുതെരഞ്ഞെടുപ്പിന് തയാറെന്ന് അസദ്

  മോസ്‌കോ: സിറിയന്‍ ജനത തെരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിക്കുന്നുവെങ്കില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്. ഡമാസ്‌ക്കസില്‍ റഷ്യന്‍ എംപിമാരുടെ സംഘത്തോടാണ് ആസദ് ഇക്കാര്യം അറിയിച്ചത്. സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം മൂന്നാഴ്ച്ച പിന്നിട്ടതിന് പിന്നാലെ അസദ് റഷ്യ സന്ദര്‍ശിച്ചു സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം അസദ് ആദ്യമായാണ് ഒരു വിദേശ രാജ്യം സന്ദര്‍ശിച്ചത്. ഭരണഘടന ഭേദഗതി വരുത്താനും പൊതു തെരഞ്ഞെടുപ്പ് നടത്താനും തയാറാണെന്ന് അസദ് അറിയിച്ചതായി റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി … Read more

ഇറാഖ് യുദ്ധം:മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ മാപ്പ് പറഞ്ഞു,ഐഎസിന്റെ വളര്‍ച്ചയ്ക്ക് കാരണം ഇറാഖ് അധിനിവേശം

  ലണ്ടന്‍: ഇറാഖ് യുദ്ധത്തിന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. ഇറാഖില്‍ തങ്ങളുടെ പദ്ധതികള്‍ പിഴച്ചതായി ടോണി ബ്ലെയര്‍ സമ്മതിച്ചു. ഇറാഖിലും സിറിയയിലും ഇന്ന് ശക്തിപ്രാപിച്ച തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ശാക്തികരണത്തിന് പ്രധാനകാരണം ഇറാഖ് അധിനിവേശമാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കുറ്റസമ്മതം നടത്തി. കഴിഞ്ഞ 12 വര്‍ഷമായി ഇറാഖ് യുദ്ധത്തിന് മാപ്പ് പറയാന്‍ വിസ്സമ്മതിച്ചിരുന്ന ബ്ലെയര്‍ ഇപ്പോള്‍ സിഎന്‍എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. സര്‍വനാശം വിതയ്ക്കുന്ന ആയുധശേഖരം ഇറാഖിന്റെ … Read more

‘മന്‍ കീ ബാതി’ല്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു പ്രധാനമന്ത്രിയുടെ അഭിനന്ദനം

  ന്യൂഡല്‍ഹി: വൈവിധ്യമാണ് രാജ്യത്തിന്റെ ശോഭയെന്നും വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതി’ല്‍ പറഞ്ഞു. രാജ്യത്ത് ഐക്യം വേണമെന്ന് പറഞ്ഞ മോദി പക്ഷേ ഹരിയാനയിലെ ദളിത് കൊലപാതകത്തേക്കുറിച്ച് മൗനം പാലിച്ചു. അവയവദാനത്തിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രിക്കു കത്തയച്ച കണ്ണൂര്‍ സ്വദേശിയായ ശ്രദ്ധ തമ്പാനും ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളെയും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. മന്‍ കി ബാത്തിനെ വിലയിരുത്തിയ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചതിന് കണ്ണൂര്‍ ആകാശവാണിയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. … Read more

മദ്യലഹരിയില്‍ സ്ത്രീ ഓടിച്ച കാറിടിച്ച് യുഎസില്‍ ആറു മരണം, 44 പേര്‍ക്ക് പരിക്ക്

  ????????: ???? ????????? ?????? ?????? ????? ?????????????????????????? ?????? ???? ??? ????? ???????. ???????????? ?????????????? ?????. ??????????? 44 ????????? ????????? ???????????. ??????????? ???????? ?????? ??????????????????.   -???-

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്

  ജമ്മു: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരേ ഞായറാഴ്ച പുലര്‍ച്ചെയും പാക് റേഞ്ചേഴ്‌സ് വെടിയുതിര്‍ത്തു. രക്ഷാസേനയുടെ 14 പോസ്റ്റുകള്‍ക്കു നേരെയാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ശനിയാഴ്ച പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സാധാരണക്കാര്‍ക്കു പരിക്കേറ്റിരുന്നു. മോട്ടാറുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ച് അതിര്‍ത്തി രക്ഷാസേനയുടെ ഒമ്പതു പോസ്റ്റുകള്‍ക്കു നേരേയായിരുന്നു വെടിവയ്പ്പ്. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ മന്‍ഗു ചാക് ബോര്‍ഡര്‍ പോസ്റ്റിനുനേരേ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്കു … Read more

ലണ്ടനില്‍ അണുബോംബിടാന്‍ റഷ്യ പദ്ധതിയിട്ടിരുന്നായി സൂചന

ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ അണു ബോംബിടാന്‍ റഷ്യ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ശീതയുദ്ധകാലത്താണ് സംഭവം. ഒരു ബ്രിട്ടീഷ് ആണവ വിദഗ്ധന്റേതായി അടുത്തിടെ പുറത്തുവന്ന അതീവ രഹസ്യ സ്വഭാവമുള്ള കത്തിലാണ് ഈ വിവരമുള്ളതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. 1991ല്‍ അന്തരിച്ച വില്ല്യം പെന്നി എന്ന ആണവ വിദഗ്ധന്റെ പേരിലുള്ളതാണ് കത്ത്. 1954ല്‍ ആയിരുന്നു ആക്രമണം നടത്താന്‍ റഷ്യ പദ്ധതിയിട്ടിരുന്നു. നികിത ക്രൂഷ്‌ചേവ് റഷ്യ ഭരിച്ചിരുന്ന കാലത്താണിത്. ദക്ഷിണ ലണ്ടനിലെ ക്രോയ്ഡന്‍, പടിഞ്ഞാറന്‍ ലണ്ടനിലെ ഉക്‌സ്ബ്രിഡ്ജ്, പശ്ചിമ ലണ്ടനിലെ റോംഫോര്‍ഡ് … Read more

പശുവിന്റെ കഴുത്തിലെ ഞരമ്പില്‍ വൈക്കോല്‍ കടത്തി രക്തം കുടിക്കാം; ഇറച്ചി തിന്നരുതെന്ന് ആര്‍എസ്എസ് മേധാവി

  നാഗ്പുര്‍: പശുക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതും രംഗത്ത്. കെനിയയില്‍ പശുക്കളെ കൊന്ന് രക്തം കുടിക്കുമെങ്കിലും ഇറച്ചികഴിക്കില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. കടുത്ത ക്ഷാമകാലത്ത് കെനിയക്കാര്‍ പശുക്കളുടെ രക്തം കുടിക്കാറുണ്ട്. എന്നാല്‍ അവയെ കൊല്ലുകയോ തിന്നുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. പശുവിന്റെ കഴുത്തിലെ ഞരമ്പില്‍ വൈക്കോല്‍ കടത്തിയാണ് രക്തം കുടിക്കുന്നത്. ഇത്തരത്തില്‍ രക്തം കുടിച്ചാല്‍ പശു ചത്തുപോകില്ലെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. -എജെ-

ബിജെപിയെ നിലനിര്‍ത്തുന്നത് അധികാരത്തിന്റെ ‘മോഡി ഓക്‌സിജന്‍’ എന്ന് ശിവസേന

  മുംബൈ: ബിജെപിയെ നിലനിര്‍ത്തുന്നത് അധികാരത്തിന്റെ ‘മോഡി ഓക്‌സിജന്‍’ ആണെന്നും ജനപ്രീതി കുറയുന്നതോടെ അത് അവസാനിക്കുമെന്നും ശിവസേന. മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന ബിജെപിക്കതിരെ രംഗത്തുവന്നിരിക്കുന്നത്. മോഡിയുടെ ജനപ്രീതി നഷ്ടപ്പെടുന്നതോടെ ബിജെപി ഇല്ലതാവും. എന്നാല്‍ ശിവസേന നിലനില്‍ക്കുന്നത് അതിന്റെ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യ സ്‌നേഹത്തില്‍ നിന്നുമാണ്. ഹിന്ദുത്വം, രാജ്യസ്‌നേഹം, മഹാരാഷ്ട്രയോടുള്ള നിലപാട് എന്നിവയില്‍ നിന്ന് ശിവസേന ഒരിക്കലും പുറകോട്ട് പോയിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന ശിവസേന രാജ്യത്തു ശക്തിപ്പെടുമെന്നും ദസറ റാലി അതാണ് … Read more